ഇല്ലിക്കൽ 2 [കഥാനായകൻ] 328

“അതുകുഴപ്പമില്ല എന്തായാലും ഇന്ന് തമ്പുരാട്ടിയെ കണ്ടിട്ടേ ഞാൻ മടങ്ങുന്നുള്ളു. അല്ല മോനെ മനസ്സിലായില്ല?”

“ഞാൻ കുമാരന്റെ മകൻ അശ്വിൻ.”

“ആഹ് മനസ്സിലായി അല്ല ഇവിടെ മോൻ മാത്ര ഉള്ളു ഇപ്പോൾ?”

“അല്ല ചെറിയമ്മ ഉണ്ട്. ചെറിയമ്മക്ക് വയ്യാത്തത് കാരണം എന്നെ നോക്കാൻ ഏല്പിച്ചത് ആണ്.”

“ചെറിയ തമ്പുരാട്ടിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?”

“ചെറിയമ്മക്ക് നടക്കാറായിട്ടില്ല പക്ഷെ ഇപ്പോൾ ഇരിക്കാൻ ഒക്കെ പറ്റും.”

അങ്ങനെ അവർ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു കാർ തറവാടിന്റെ മുറ്റത്ത് വന്നു നിന്നത്. അതിൽ നിന്നും ഒരു യുവാവും പ്രൗഢിയോടെ ഒരു അമ്മയും ഇറങ്ങിയത്. അവരെ കണ്ടത്തൊടെ തിരുമേനി എഴുനേറ്റു നിന്നു.

“തിരുമേനി കുറെ നേരം ആയോ വന്നിട്ട് ഞാൻ ഒന്ന് ബാങ്ക് വരെ പോയതാ. ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അങ്ങോട്ട് എത്തിയേനെ തിരുമേനി ബുദ്ധിമുട്ടുണ്ടായിരുന്നു.”

“ഒരു ബുദ്ധിമുട്ടും ഇല്ല തമ്പുരാട്ടി പണ്ട് മുതൽക്കേ ഞങ്ങളുടെ മുതിർന്നവർ ഇവിടെ വന്നു അല്ലെ കാര്യങ്ങൾ ഉണർത്തിച്ചത്.”

തമ്പുരാട്ടി അപ്പോഴേക്കും അവർ ഇരിക്കാറുള്ള കസേരയിൽ ഇരുന്നു തിരുമേനിയും ഇരുന്നു.

“അതൊക്കെ പണ്ടല്ലേ തിരുമേനി ഇപ്പോൾ പഴയ പ്രൗഢി ഒന്നും ഇല്ലല്ലോ.”

“എന്തൊക്കെ ആയാലും ഇപ്പോഴും ഈ തറവാട്ടിലെ വാക്ക് അല്ലെ ഈ നാട്ടുകാരുടെ അവസാന വാക്ക്. പിന്നെ ഞാൻ വന്നത് തമ്പുരാട്ടിയോട് മാത്രം ആയി ഒരു പ്രധാനപെട്ട കാര്യം പറയാൻ ആയിരുന്നു.”

“മോനെ അമലു നി അശ്വിനേയും കൂട്ടി പെട്ടെന്ന് തന്നെ നമ്മുടെ ഓഫീസിൽ എത്തണം. ബിസിനസ്സ് മീറ്റിന് ആയി ആളുകൾ കുറച്ചു ദിവസത്തിനുള്ളിൽ എത്തും എന്ന് അറിയിച്ചിട്ടുണ്ട്.”

“ശരി വല്യമ്മേ”

തമ്പുരാട്ടിയുടെ ആജ്ഞ കേട്ടതോടെ അവിടെ നിന്ന രണ്ടു യുവാക്കളും പുറപ്പെട്ടു.

“ഇനി തിരുമേനി പറഞ്ഞോളൂ.”

“ഞാൻ തമ്പുരാട്ടി പറഞ്ഞ പോലെ മനയുടെ കാര്യങ്ങൾ ഒന്ന് വിശദമായി നോക്കി. ഇനി അധിക കാലത്തേക്ക് മന ഇങ്ങനെ തുടരില്ല എൻ തന്നെ ആണ് എനിക്ക് അതിൽ നിന്നും തെളിഞ്ഞത്.”

“എന്താ തിരുമേനി ഉദ്ദേശിക്കുന്നത്.”

“അതായത് മനയുടെ അവകാശികൾ അധികം വൈകാതെ ഇവിടെ വന്നെത്തും എന്നാണ് എനിക്ക് തെളിഞ്ഞു വന്നത്.”

“പക്ഷെ അവകാശികൾ എന്ന് പറയുമ്പോൾ.”

“വേറെ ആരാ തമ്പുരാട്ടി ചെറിയ തിരുമേനി ആയിരിക്കും അല്ലെങ്കിൽ അദ്ദേഹത്തിന്റെ സന്തത പരമ്പരയും ആകാം.”

3 Comments

  1. Nice stry

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.