ഇല്ലിക്കൽ 2 [കഥാനായകൻ] 328

    

*******************************************************************************************      

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോഴേക്കും ട്രെയിൻ പാലക്കാട് എത്തി. അവർ ജിത്തുവിനോടും കാർത്തുവിനോടും യാത്ര പറഞ്ഞു ഇറങ്ങി. അതുപോലെ അത്തുവിന്റെ നമ്പർ ജിത്തു മേടിച്ചിരുന്നു.

ഇറങ്ങാൻ നേരവും അവർ അവരോട് ആ കാര്യങ്ങൾ ഓര്മ പെടുത്തി.

“ജിത്തുവേട്ടാ അവർക്ക് എന്തോ ഒരു പ്രതേകത ഉള്ള പോലെ ഒരു തോന്നൽ.”

“തോന്നൽ അല്ല കാർത്തു അവർക്ക് പ്രതേകതകൾ ഉണ്ട് അത് അവരുടെ സംസാരത്തിൽ നിന്നും തന്നെ മനസ്സിലാകും.”

“എന്തൊക്ക ആയാലും അവർ ഉണ്ടായിരുന്നപ്പോൾ സമയ പോയത് പോലും അറിഞ്ഞില്ല.

ഇനി എത്ര നേരെ എടുക്കും ഏട്ടാ നമ്മുക്ക്.”

“ആഹ് അവരുടെ നമ്പർ നമ്മുടെ കയ്യിൽ ഉണ്ടല്ലോ പിന്നെ എപ്പോഴെങ്കിലും അവരൊക്കെ മീറ്റ് ചെയ്യാം.

എന്തായാലും മൂന്ന് മണിക്കൂർ എടുക്കുമായിരിക്കും, അവിടെ അനൂപിന്റെ ഫ്രണ്ട് ഒരു സൈദു ഉണ്ടാവും എന്ന് അവൻ പറഞ്ഞത്, പുള്ളിക്കാരന്റെ നമ്പർ അയച്ചു തന്നിട്ടുണ്ട് .”

ജിത്തുവിന്റെ തോളിൽ താൾ വച്ച് പുറത്തു കാഴ്ചകൾ ഒക്കെ നോക്കി കാർത്തു ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടും അവളുടെ ഒരിക്കലും തീരാത്ത സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു.

*******************************************************************************************

അതെ സമയം വലിയ ഒരു തറവാടിന്റെ മുൻപിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും മദ്ധ്യവയസ്സായ ഒരു ആൾ ഇറങ്ങി ആ തറവാടിന്റെ മുന്നിലേക്ക് എത്തുമ്പോഴേക്കും കാറിന്റെ ശബ്ദം കേട്ട് ഒരു യുവാവ് പുറത്തേക്ക് വന്നു.

“തിരുമേനി എന്താ ഈ നേരത്ത് ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരുമായിരുന്നു.”

താറാവാട്ടിലേക്ക് ആനയിച്ചു കൊണ്ട് ആണ് ആ യുവാവ് പറഞ്ഞത്.

“വിളിച്ചു പറയേണ്ട കാര്യങ്ങൾ അല്ല അതുമല്ല തമ്പുരാട്ടിയുടെ എടുത്ത് എനിക്ക് നേരിട്ട് പെട്ടന്ന് പറയേണ്ട കാര്യങ്ങളും ആണ്.”

അവിടെ ഉള്ള കസെരയിൽ ഇരുന്ന് കൊണ്ട് ആണ് ആ തിരുമേനി പറഞ്ഞത്.

“അയ്യോ വല്യമ്മ സ്ഥലത്തു ഇല്ലല്ലോ കുറച്ചു മുൻപ് ഇറങ്ങിയുള്ളു.”

“അല്ല എപ്പോൾ വരും എന്ന് പറഞ്ഞിരുന്നോ?”

“അധികം വൈകില്ല എന്ന് പറഞ്ഞിരുന്നു. എന്തായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.”

അതും പറഞ്ഞു ആ യുവാവ് ഫോണിൽ വിളിക്കാൻ പോയി. അല്പ സമയത്തിനു ശേഷം തിരിച്ചു വരുകയും ചെയ്തു.

“തിരുമേനി അഞ്ച് മിനിറ്റുനുള്ളിൽ അവർ എത്തും എന്ന് അറിയിച്ചിട്ടുണ്ട്.”

3 Comments

  1. Nice stry

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.