ഇല്ലിക്കൽ 2 [കഥാനായകൻ] 328

“എന്നെ ജിത്തു എന്ന് വിളിച്ചാൽ മതി. എല്ലാവരും അങ്ങനെ ആൺ വിളിക്കാറുള്ളത്.”

“ആണോ എന്നെയും അത്തു എന്ന് വിളിച്ചാൽ മതി.”

പിന്നെ അവർ അവരുടെ വിശേഷങ്ങൾ പറയുകെയും അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ അടുക്കുകയും ചെയ്തു.

അവർ രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഒരുമിച്ചു ഇരുന്നു കഴിച്ചു അതിനിടയിൽ അത്തുവിന്റെ അച്ഛനെയും അമ്മയെയും ഏട്ടനേയും ഏട്ടത്തിയെയും പരിചയപെട്ടു.

*******************************************************************************************

അതിനിടയിൽ  അവർ മൂന്നു പേരും ഒറ്റക്ക് ഇരുന്നപ്പോൾ .

“അത്തുവേട്ടാ”

ലാവണ്യ അത്തുവിനെ വിളിച്ചപ്പോൾ തന്നെ അവൻ പല്ല് കടിച്ചു കൊണ്ട്  പറഞ്ഞു.

“എടി ഭദ്രകാളി നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കണ്ട എന്ന് ഇനിയും നീ വിളിച്ചാൽ കാളി ആണ് എന്നും നോക്കില്ല എന്റെ ശൂലം കൊണ്ട് നല്ല കുത്ത് വച്ച് തരും.”

അപ്പോഴേക്കും ലാവണ്യ അവന്റെ തോളിൽ നല്ല ഒരു കടി കൊടുത്തു.

“എടി ഭദ്രകാളി വിട് എടി.. വിടാൻ.”

അപ്പോഴേക്കും അപർണ രണ്ടെണ്ണത്തിനെയും പിടിച്ചു മാറ്റി.

“ദേ രണ്ടെണ്ണത്തിനും എന്റെ കയ്യിൽ നിന്നും കിട്ടും കേട്ടോ.

പിന്നെ നി അവനെ അങ്ങനെ വിളിച്ചോടി ഈ വേട്ടാവളിയൻ എന്താ ചെയ്യാ എന്ന് നോക്കാലോ.”

അപർണ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും ലാവണ്യയും കൂടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.

“വേട്ടാവളിയൻ നിന്റെ തന്ത കൗണ്ടർ.”

എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഇയർഫോൺ ചെവിയിൽ തിരുകാൻ പോയി.

“അതെ ഏട്ടാ ഒരു സംശയം.”

 

ലാവണ്യ വീണ്ടും അവനെ തോണ്ടി പറഞ്ഞപ്പോൾ അവൻ അവളെ നോക്കി.

“നമ്മളെ പറ്റി അറിയാത്തവർ ഉണ്ടാകോ? അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അവർക്ക് നമ്മൾ ആരാണ് എന്നു പറയണ്ടേ.”

“രുദ്രനെയും കുമാരി രത്നപ്രഭയേയും കാളിയെയും അറിയാത്തവർ ഉണ്ടെങ്കിൽ എന്താ. നമ്മുടെ കഥ ഇവിടെ “മാനവേദരുദ്രൻ” എന്ന  പേരിൽ ഉണ്ടല്ലോ.”

എന്നും പറഞ്ഞു അത്തു രണ്ടുപേരെയും ചേർത്ത് പിടിച്ചു.

3 Comments

  1. Nice stry

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.