ഇല്ലിക്കൽ 2 [കഥാനായകൻ] 328

“ഹായ് ആദിത്.”

“ഞാൻ അഭിജിത്ത് മലയാളികൾ ആണല്ലേ?”

“അതെ എന്താ ചോദിച്ചേ ?”

“അല്ല നിങ്ങളുടെ കണ്ണുകൾ കണ്ടപ്പോൾ ചോദിച്ചു എന്നുള്ളു. അങ്ങനെ മലയാളികൾക്ക് ഈ കളർ കാണാറില്ലല്ലോ അതുകൊണ്ട് ചോദിച്ചത് ആണ്.”

അത് കേട്ടപ്പോൾ അവർ മൂന്ന് പേരും ഒന്ന് ചിരിച്ചു.

“ഏഹ് അത് കുഴപ്പമില്ല കുറെ പേര് ചോദിക്കാറുണ്ട്. ഇത്?”

ആദിത് കാർത്തുവിനെ നോക്കി ആണ് ചോദിച്ചത്.

“ഇത് എന്റെ ഭാര്യ കാർത്തിക. ഇവർ ?”

ആദിത്തിന്റെ കൂടെ ഉള്ള രണ്ടു പേരെയും നോക്കി ആണ് ജിത്തു അത് ചോദിച്ചത്.

“ഇത് അപർണ പിന്നെ ഇത് ലാവണ്യ. രണ്ടു പേരും എന്റെ ഭാര്യമാർ ആണ്.”

അത് കേട്ടപ്പോൾ അത്ഭുതത്തോടെ ജിത്തുവും കാർത്തുവും പരസ്പരം നോക്കി.

“നിങ്ങൾ കേരളത്തിൽ എവിടെ ആണ്?”

അപർണ ആണ് അത് ചോദിച്ചത്.

“ഞങ്ങൾ ഹൈദരാബാദ് സെറ്റിൽഡ് ആണ് കുറച്ചു ബിസിനസ്സ് കാര്യങ്ങൾക്ക് കൂടി വേണ്ട കേരളത്തിലേക്ക് പോകുന്നത്.”

കാർത്തു ആണ് മറുപടി കൊടുത്തത്.

“ആഹാ ഞങ്ങളുടെ വീട് എറണാകുളത്ത് ആണ് പക്ഷെ എപ്പോ പാലക്കാട് ഉള്ള തറവാട്ടിലേക്ക് ആണ് പോകുന്നത്.”

“ഞങ്ങൾ കൊച്ചിയിലേക്ക് ആണ് യാത്ര അവിടെ നിന്ന് അച്ഛന്റ്റെ വീട്ടിലേക്ക് ഒന്ന് പോകണം പിന്നെ കുറച്ചു സ്ഥലങ്ങൾ കൂടി പോകണം എന്നുണ്ട്.

നിങ്ങളെ സ്റ്റേഷനിൽ നിന്നും കയറിയപ്പോൾ കണ്ടില്ലല്ലോ?”

“അപ്പുറത്തെ  ക്യാബിനിൽ അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും ഉണ്ട് ഞങ്ങൾ അവരുടെ എടുത്തു ആയിരുന്നു. പിന്നെ എന്റെ സീറ്റ് ഇതിന്റെ അപ്പുറത്തെ ക്യാബിനിൽ ആണ്.”

 

കാർത്തുവിന്റെ ചോദ്യത്തിന് ആദിത് ആണ് മറുപടി കൊടുത്തത്.

“അപ്പോൾ നിങ്ങൾ ഇതുവരെ കേരളത്തിൽ വന്നിട്ടില്ലേ ?”

“ഞങ്ങൾ ജനിച്ചപ്പോൾ തന്നെ ഞങ്ങളുടെ വീട്ടുകാർ ഹൈദരാബാദ് സെറ്റിൽ ചെയ്തു പിന്നെ നാട്ടിൽ പോകേണ്ടി വന്നിട്ടില്ല. പിന്നെ എന്റെ അപ്പച്ചി കൊച്ചിയിൽ ഉണ്ട് അവർ കുറച്ചു നാൾ മുൻപ് അവിടെ സെറ്റിൽ ചെയ്തിട്ടുള്ളു.”

“അല്ല അച്ഛന്റെ വീട്ടിൽ പോകുന്നുണ്ട് എന്ന് പറഞ്ഞല്ലോ?”

3 Comments

  1. Nice stry

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.