ELITA [Enemy Hunter] 1789

 

“ആറു ദിവസം ജഡങ്ങൾക്കിയിൽ ഒരാൾക്ക് കഴിഞ്ഞു കൂടാനാകുമോ?”

 

“ഇതിനേക്കാൾ അതിശയകരമാം വിധം മനുഷ്യൻ മരണത്തെ തോൽപിച്ചിട്ടുണ്ട്” അവൾ ചിരിച്ചു.

 

“ ആറു ദിവസം ഭക്ഷണവും ഉറക്കവുമില്ലാതെ ഒരാൾ…?”

 

“പെണ്ണുങ്ങളുടെ ജഡങ്ങൾ അവനെ പാലൂട്ടിയിട്ടുണ്ടാകും ..ആണുങ്ങളുടെ ജഡങ്ങൾ അവനെ തഴുകി ഉറക്കിയിട്ടുണ്ടാകും”

 

“നീ മനോഹരമായി സംസാരിക്കുന്നു. വേശ്യ ആയി തീർന്നിരുന്നില്ലെങ്കിൽ നീയൊരു പക്ഷെ ഒരു കവയത്രി ആകുമായിരുന്നു” അയാൾ ഉറക്കെ ചിരിച്ചു.

 

“ശരീരമായാലും അക്ഷരങ്ങളായാലും വിറ്റു ജീവിക്കുകയല്ലെ മനുഷ്യന് തരമുള്ളു”

 

“നിന്റെ വാക്കുകൾ ഈ മഞ്ഞിനെ പോലും തീ പിടിപ്പിക്കുന്നു”

 

അയാൾ അവളെ വാരി പുണർന്ന് നെഞ്ചോടു ചേർത്തു.വിസ്‌ക്കിയുടെ ചൂടിനു പോലും കഠിനമാക്കാൻ കഴിയാത്തവണ്ണം ആ കണ്ണുകളിൽ അയാൾ അലിഞ്ഞില്ലാതായി.

 

“നിന്നെ ഞാൻ പ്രണയിക്കുന്നു ….എന്താണ് പെണ്ണെ നിന്റെ പേര്?”

 

“ വേശ്യ”

 

“ അല്ല നിനക്ക് മനോഹരമായൊരു പേരുണ്ടെന്ന് എനിക്കറിയാം. നിന്നിലെ നിഗൂഢത എന്നെ കൂടുതൽ മത്തു പിടിപ്പിക്കുന്നു”

 

അയാൾക്കു മുന്നേ അവളയാളെ ചുബിച്ചിരുന്നു . നനഞ്ഞ ചുണ്ടുകൾക്കിടയിൽ പരസ്പ്പരം വേർപിരിയാത്തവണ്ണം ചാലുകൾ തീർന്നു.

 

“ നിന്റെ ഗ്രാമം എവിടെയാണ്?”

 

“ സ്വപ്നങ്ങളുടെ താഴ്വാരത്ത്”

 

“അതെവിടെയാണ്?”

 

“അതെല്ലായിടത്തുമുണ്ട്”

 

“അവിടെയാണോ നീ ജനിച്ചത്?”

 

“ ഞാൻ എല്ലായിടങ്ങളിലും ജനിക്കാറുണ്ട്”

 

അവളുടെ നീല കണ്ണുകൾ അയാളേയും താഴ്വാരത്തെയും മൂടി . മുറിയും കിടക്കയും നീലയിൽ മുങ്ങി.

 

സിഗാറിന്റെ കനലിൽനിന്നും ഒരു ചിതയുയർന്നു. ആയിരം ജഡങ്ങൾ തീർത്തൊരു ചിത . അവളുടെ നീല കണ്ണുകളിൽ ആ ചിത ആളിക്കത്തി!!!

 

അതിൽ നിന്നും ഒരു രൂപം അയാൾക്കു നേരെ ഉയർന്നു പൊങ്ങി.

ഇത്തവണ ആ രൂപം വ്യക്തമായിരുന്നു…. അതൊരു പെൺകുട്ടിയായിരുന്നു!!!!

 

അവളുടെ  കണ്ണുകളുടെ ആഴത്തിൽ അയാൾ മുങ്ങി താണു.കഴുത്തിനെ വരിഞ്ഞ വിരലുകൾ ചിതയെക്കാൾ പൊള്ളിക്കുന്നതായിരുന്നു.അതിന്റെ ചൂടിൽ അയാൾ വെന്തുരുകി.

കഴുത്തിലൂടെ ബ്ലേഡിന്റെ കൂർത്ത പല്ലുകൾ നടന്നു തുടങ്ങിയിരുന്നു. ഞരമ്പ് മുറിഞ്ഞു രക്തം വാർന്നിട്ടും അയാളുടെ ചുണ്ടുകളിൽ ഒരു ചിരി ബാക്കി നിന്നു.

 

“ആരാണ് പെണ്ണെ നീ? നിനക്ക് മനോഹരമായൊരു പേരുണ്ടെന്നെനിക്കറിയാം… “ വായിൽ പതഞ്ഞ രക്തം അയാൾ പുറത്തേക്ക് തുപ്പി.

 

“ELITA”

 

“എന്താണ് പെണ്ണെ ആ പേരിന്റെ അർത്ഥം”

 

“തിരഞ്ഞെടുക്കപ്പെട്ടവൾ ……ഒരു ചിതയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവൾ”

17 Comments

  1. ഭരണകൂടഭീകരതയുടെ ഇരകളെന്നും സാധാരണയിൽ സാധാരണക്കാരായ ജനങ്ങളായിരുന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും. ഈ ഇടങ്ങളിൽ നിന്ന് തന്നെയാണ് മേജറിന്റെ ഭാഷയിലെ വേശ്യകൾ ഉദയം ചെയ്യുന്നതും.elita പ്രതിനിധീകരിക്കുന്നത് ലോകത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ ജനാവിഭാഗത്തെയും കൂടിയാണ്.അവിടെയാണോ നീ ജനിച്ചത് എന്ന മേജറിന്റെ ചോദ്യത്തിന് ഞാൻ എല്ലായിടങ്ങളിലും ജനിക്കാറുണ്ടന്ന ഉത്തരം അതുകൊണ്ടുതന്നെ പ്രശസ്തവുമാണ്.

    താങ്കളുടെ എഴുത്ത് എന്നും വിസ്മയമാണ്.അടുത്ത വിഷയവുമായി പെട്ടന്ന് വരുമെന്ന് കരുതുന്നു.

    1. Thanks ♥️♥️♥️

  2. @Anas Muhammed Athu annathe incidentinu shesham aaa kittabodham pulliye vallathe haunt cheyyum. Athil ninnum pulliyude manas roopapeduthunna oru sankalpam aanu elita. Maranathinu oru samayam nishchayichitundallo athite samayathe ath nadakooo.. Pinne majorinte maranam athu etu reethiyil venamenkilum aakam daivathinte vili akam allenkil adheham swayam avasanipichathum akam

    1. @Anas Muhammed Seriyanu ente bhagath vanna thettanu. Jolide idak ezhuthunnathanu.ezhuthumbol thanne aksharathettum nokki correct cheyth pokunna kond kooduthal chinthich kooti cherkalukal undakarilla. Ini athu mattanam.

  3. Bro this story is a fire tube?

    1. Thanks bro♥️♥️

    2. Thanks ♥️♥️

  4. എൻ്റെ പോന്നു ബ്രോ.. എന്തൊരു എഴുത്ത് ആണ്.. തീ.. അവസാനത്തെ ഭാഗം.. ഒന്നും പറയാനില്ല..
    ഒരുപാട് ഇഷ്ടായി.. സ്നേഹത്തോടെ❤️

    1. Thanks for the words♥️

  5. വിരഹ കാമുകൻ???

    ?

    1. ♥️♥️

  6. കൊള്ളാം
    ഒരു യുദ്ധവും ആരും ഒരിക്കലും ജയിച്ചിട്ടു ഇല്ലല്ലോ
    നല്ല രചന
    ❤️❤️❤️

    1. Thanks bro ♥️♥️

  7. Adipoli. Sambavam kollam ❤❤❤❤

    1. Thanks ♥️♥️

  8. ആഹാ. ഞാൻ കാത്തിരുന്നയാളുടെ കഥയെത്തി !
    ഇനി വായിയ്ക്കട്ടെ !

    1. ♥️♥️

Comments are closed.