ELITA
കണ്ണ് തുറക്കുമ്പോൾ ഞാൻ വീണ്ടും അതിർത്തിയിലെ സപ്‌നാ ഘാട്ടിയുടെ താഴ്വാരത്താണ് .താഴ്വാരത്തിന്റെ പകുതിയിലധികവും ഞങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു .ഗ്രാമത്തെ മുഴുവൻ ഉൻമൂലമാക്കാനാണ് ഓർഡർ .
രാജ്യത്തിനു വേണ്ടി സർവ്വ വികാരങ്ങളെയും പണയം വെച്ച് ഈ ജോലിക്ക് ഇറങ്ങിയ അന്ന് മുതൽ മുന്നിലെ നിലവിളികളേതും അകമേ കൊണ്ടിട്ടില്ല.
ഞങ്ങൾക്ക് മുന്നിലൂടെ സ്ത്രീകളും കുഞ്ഞുങ്ങളും പ്രാണന് വേണ്ടി യാചിച്ചുകൊണ്ട് അലമുറയിട്ടു പാഞ്ഞു .കഠിനമായ തണുപ്പിലും മനസ്സ് അലിയുന്നുണ്ടോ എന്നൊരു വ്യഥ. പോക്കറ്റ് ഫ്ലാസ്ക്കിൽ നിന്നും ഒരുതുടം വിസ്‌ക്കി അകത്ത് ചെന്നപ്പോഴേക്കും മനസ്സ് വീണ്ടും കല്ലായി.ചുണ്ടുകളിലെ സിഗാർ പുക മഞ്ഞിനോട് കിട പിടിച്ചു .
രണ്ട് വർഷത്തിലധികമായി ഗ്രാമത്തിനുള്ളിൽ നിന്നും ലഷ്കറെ തൈബക്കു വേണ്ടി സ്പൈ വർക്ക് നടക്കുന്നു.
മുന്നറിയിപ്പുകളൊന്നും കണക്കിലെടുക്കപ്പെട്ടില്ല എന്നിട്ടെന്തായി ഇന്നിതാ ആ ഗ്രാമം കത്തിയെരിയുന്നു. ഇരുവശത്തും ശരീരങ്ങൾ കുമിഞ്ഞു കൂടുന്നു. മഞ്ഞിന് തൂവെള്ള നഷ്ടപ്പെട്ടിരിക്കുന്നു. നിലാവിന്റെ നീലയും ചോരയുടെ ചുവപ്പും തമ്മിൽ കലർന്ന് ദേശീയ പതാകയിൽ ചേർക്കാൻ വിട്ടുപോയ ഏതോ അപൂർവ്വ നിറമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
കയ്യിലെ കലാഷ്നിക്കോവ് ഇരുവശത്തേക്കും അലക്ഷ്യമായി തീ തുപ്പി.വർഷങ്ങൾ കൊണ്ട് നേടിയെടുത്തതാണ്. ശരീര ഊഷ്മാവ് തിരിച്ചറിഞ്ഞു, ഉന്നം പിടിക്കാതെ തന്നെ എനിക്ക് ജീവനെടുക്കാനാവും. നിലവിളികളെക്കാളും ഹൃദ്യമായി തോന്നിയത് റൈഫിളിന്റെ സ്പന്ദനങ്ങളായിരുന്നു അതെന്നെ മത്തു പിടിപ്പിച്ചു.
ഇന്നിത് ഏഴാം ദിവസമാണ്. ആറു ദിവസങ്ങളായി കുമിഞ്ഞു കൂടിയ ജഢങ്ങൾ ഗ്രാമ മധ്യത്തിലെ കുഴിയിൽ നിന്നും പർവ്വതം കണക്കെ പൊന്തി നിൽക്കുന്നു. ഞാൻ അതിനു നേരെ നടന്നു. മഞ്ഞിൽ അമർന്ന കാൽപാദങ്ങൾ പതിഞ്ഞത് ചരിത്രത്തിൽ കൂടിയായിരുന്നു.
ഡേവിഡും വർധനും ആ പർവ്വതത്തിലേക്ക് പെട്രോൾ ബാരലുകൾ നിര നിരയായി കമത്തി .ചുവന്ന നിറത്തിൽ പെട്രോൾ മുകളിൽ നിന്നും ഒലിച്ചിറങ്ങി.
കമ്മാന്റിനായി അവർ എനിക്കു നേരെ നോക്കി .ചുണ്ടിലെ സിഗാറിനെ അവസാനമായി ചുംബിച്ച ശേഷം ഞാനാ ചിതയ്ക്ക് തീയിട്ടു.കണ്ണഞ്ചിപ്പിക്കുന്ന പ്രഭയിൽ അതാളിക്കത്തി. മനുഷ്യജഡം കത്തുന്നത് നീല നിറത്തിലാണ്. താഴ്വാരമാകെ നീലിമയിൽ മുങ്ങി.
അന്നേരമാണ് അതുണ്ടായത്!!!!
ചിതയിൽ നിന്നുമൊരു രൂപം . അതെനിക്കു നേരെ ഉയർന്നു വന്നു. ആ കണ്ണുകൾ…. ആ… മുഖം…അഗ്നിയേക്കാൾ പൊള്ളിക്കുന്ന ചിരി. ആ കൈകൾ എന്റെ കഴുത്തിനെ വരിഞ്ഞു മുറുക്കി.
ഓരോ സ്പർശനത്തിലും എന്റെ മാംസം അലിഞ്ഞില്ലാതെയായി.ഒരു ഗ്രാമം മുഴുവൻ ആ രൂപത്തിൽ ആവാഹിക്കപ്പെട്ടിരിക്കുന്നു. മരണ തീയിൽ നിന്നും ഗ്രാമത്തിന്റെ ആത്മാവ് ഉയർത്തെഴുന്നേൽക്കപെട്ടിരിക്കുന്നു.
ഭരണകൂടഭീകരതയുടെ ഇരകളെന്നും സാധാരണയിൽ സാധാരണക്കാരായ ജനങ്ങളായിരുന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും. ഈ ഇടങ്ങളിൽ നിന്ന് തന്നെയാണ് മേജറിന്റെ ഭാഷയിലെ വേശ്യകൾ ഉദയം ചെയ്യുന്നതും.elita പ്രതിനിധീകരിക്കുന്നത് ലോകത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ ജനാവിഭാഗത്തെയും കൂടിയാണ്.അവിടെയാണോ നീ ജനിച്ചത് എന്ന മേജറിന്റെ ചോദ്യത്തിന് ഞാൻ എല്ലായിടങ്ങളിലും ജനിക്കാറുണ്ടന്ന ഉത്തരം അതുകൊണ്ടുതന്നെ പ്രശസ്തവുമാണ്.
താങ്കളുടെ എഴുത്ത് എന്നും വിസ്മയമാണ്.അടുത്ത വിഷയവുമായി പെട്ടന്ന് വരുമെന്ന് കരുതുന്നു.
Thanks ♥️♥️♥️
@Anas Muhammed Athu annathe incidentinu shesham aaa kittabodham pulliye vallathe haunt cheyyum. Athil ninnum pulliyude manas roopapeduthunna oru sankalpam aanu elita. Maranathinu oru samayam nishchayichitundallo athite samayathe ath nadakooo.. Pinne majorinte maranam athu etu reethiyil venamenkilum aakam daivathinte vili akam allenkil adheham swayam avasanipichathum akam
@Anas Muhammed Seriyanu ente bhagath vanna thettanu. Jolide idak ezhuthunnathanu.ezhuthumbol thanne aksharathettum nokki correct cheyth pokunna kond kooduthal chinthich kooti cherkalukal undakarilla. Ini athu mattanam.
Bro this story is a fire tube?
Thanks bro♥️♥️
Thanks ♥️♥️
എൻ്റെ പോന്നു ബ്രോ.. എന്തൊരു എഴുത്ത് ആണ്.. തീ.. അവസാനത്തെ ഭാഗം.. ഒന്നും പറയാനില്ല..
ഒരുപാട് ഇഷ്ടായി.. സ്നേഹത്തോടെ❤️
Thanks for the words♥️
?
♥️♥️
കൊള്ളാം
ഒരു യുദ്ധവും ആരും ഒരിക്കലും ജയിച്ചിട്ടു ഇല്ലല്ലോ
നല്ല രചന
❤️❤️❤️
Thanks bro ♥️♥️
Adipoli. Sambavam kollam ❤❤❤❤
Thanks ♥️♥️
ആഹാ. ഞാൻ കാത്തിരുന്നയാളുടെ കഥയെത്തി !
ഇനി വായിയ്ക്കട്ടെ !
♥️♥️