അമ്മ കുളി കഴിഞ്ഞു തയ്യാറായിരിക്കുന്നു…. തന്നെ വിട്ടു പോകാൻ.. വായ്ക്കരിയിടുന്ന ചടങ്ങിൽ അവൻ അത് ചെയ്യുമ്പോൾ…. തനിക്കു അമ്മ വാരി തരുന്ന ആ സമയം ഓർമ്മ വന്നു പക്ഷെ ഒരിക്കൽ പോലും എനിക്ക് വാരി താ എന്ന് അമ്മ പറഞ്ഞില്ലല്ല്ലോ….. എല്ലാ ചടങ്ങിനും ശേഷം അമ്മയുടെ
ശരീരം എടുക്കാൻ നേരം അമ്മയുടെ മുഖത്തേക്ക് അവൻ ഒന്ന് നോക്കി….
ഒരു പുഞ്ചിരി മായാതെ നിൽക്കുന്നുണ്ട്….. ചടങ്ങിന്റെ ഇടയിൽ താൻ ചെയ്ത പിഴവിന് ആരോ അവനെ ശാസിച്ചപ്പോൾ അമ്മയുടെ മുഖം ഇങ്ങനെയല്ലായിരുന്നു….
അന്ന് അടിച്ചുവാരി വൃത്തിയ്ക്കാത്ത ആ മുറ്റത്തു ഇലകൾ വീണിരുന്നു…..
അച്ഛൻ അമ്മയെ ഒരു ചുംബനത്താൽ യാത്രയാക്കി…. അവിടെ ഇരിക്കുന്നു… കൂടെ അമ്മയും ഉണ്ട്…. അമ്മയുടെ ശരീരം എടുത്തു നടക്കുമ്പോൾ അമ്മ കുട്ടിക്കാലത് അവനെ എടുത്തു നടക്കുന്നത് അവനോർമ്മ വന്നു….
അമ്മ അവന് പറമ്പിലെ മാവിൽ നിന്ന് മാമ്പഴം പറിച്ചുകൊടുക്കും…. വലുതായപ്പോ സുധി അതിലേറുമ്പോ അമ്മയ്ക്ക് ആധിയാണ്…
” എടാ എന്നെ ഈ മാവിന്റെ ഇത്തിരി മാറി വെച്ചാൽ മതിട്ടോ ഞാൻ മരിച്ചാൽ…. നീ ഇതിൽ കേറുമ്പോൾ അമ്മയ്ക്ക് നിന്നെ നോക്കാലോ….. ” അമ്മ പറയും….
ആ മാവ് അവന്റെ കണ്ണിൽ തെളിഞ്ഞു…. അതിൽ മാമ്പഴം ഇന്നില്ല….. പൊട്ടിയ വെള്ളം കിനിയുന്ന കുടം തോളിൽ വെച്ചു അമ്മയെ ചുറ്റുമ്പോൾ അവൻ കുട്ടിക്കാലത്തെ കുസൃതികൾ ഓർത്തു….. അമ്മ നല്ല ഉറക്കം ആണ്…..
സുഗന്ധദ്രവ്യങ്ങളും വിറകുകൊള്ളികളും ഒക്കെ വെച്ചു….. കീറിയ തുണിയും എടുത്തു…..
കത്തിക്കൊണ്ടിരിക്കുന്ന കൊള്ളി കയ്യിൽ തരുമ്പോൾ ആണ് അവൻ അത് പറഞ്ഞത്…..
“എനിക്കിതു പറ്റില്ല…. ”
” എന്ത് ” കാരണവരുടെ സ്വരം….
” അമ്മയെ ദഹിപ്പിക്കാൻ….. അമ്മയ്ക്ക് വേദനിക്കും…. വേണ്ട ഞാൻ ഇത് ചെയ്യില്ല….. ”
” എന്ത് ഭ്രാന്താ നീയി പറയണേ…. ചെയ്യാൻ വേഗം ”
” ഇല്ല ആരെന്തു പറഞ്ഞാലും എന്റെ അമ്മയെ ദഹിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല….. പറ്റില്ലത്…. “
Nannayittund suhrithe.. Especially page 2and 3…
Nannayi ishtappettu… Unexpected aayirunnu.. Gambheeramaya twist.. Athum 4pejil.. Hats off…