Drishti by ജിതേഷ്
” നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ അവിടെങ്ങാനും പോയിരിക്ക്….. ആരോടെങ്കിലും പറഞ്ഞാൽ പോരെ… നീ വെറുതെ…. ” കക്ഷത്തിൽ കക്ഷത്തിൽ ഒരു ബാഗും വെച്ചു മെമ്പർ രമേഷേട്ടനാണ്….
നെറ്റിയിലെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു സുധി മൺവെട്ടി കൊണ്ടു വീണ്ടും ആ മണ്ണിൽ കുഴി എടുത്തു….
രമേഷേട്ടന്റെ വാക്കുകൾ കേട്ടില്ല എന്നതുകൊണ്ട് മുഖത്തു ഒരു പുച്ഛം വരുത്തി അയാൾ തിരിഞ്ഞു നടന്നു….
നടക്കുമ്പോൾ അയാൾ ആ പറമ്പും വീടും ഒക്കെ ശെരിക്കുമൊന്നു നോക്കി….
എന്നിട്ട് സ്വയം പറഞ്ഞു…
” കാരണവന്മാർ ഉണ്ടാക്കിയിട്ടുണ്ട്…. നല്ല കാതൽ ഉള്ള മരങ്ങളും വീടിന്റെ മരപ്പണി വേറെ നല്ല മരങ്ങളെ തൊട്ടിട്ടുള്ളു… തറ കുഴിച്ചാൽ വല്ല നിധിയും കിട്ടും…. ഇതില് കണ്ണുവെച്ചിട്ട് കുറെ ആയി… ഈ ചെക്കൻ കാരണം…. അവനോടു നല്ലപോലെ നിൽക്കാമെന്ന് വെച്ചാൽ കടിച്ചു കുടയും പോലെയാ സ്വഭാവം…. ഇതെന്തു ജന്മം ഉള്ളതൊക്കെ വിറ്റ് മുടിക്കുന്നവന്മാരാ ഇപ്പൊ ഇവൻ ആര് കഷകശ്രീയോ…. എന്തായാലും വിടില്ല ഞാൻ…. ”
അയാൾ വീട് ചുറ്റും നടന്നു നോക്കുകയാണ്…..
പെട്ടന്നാണ് മുന്നിൽ ഫണം വിരിച്ചു നിൽക്കുന്ന ഒരു മൂർഖനെ കണ്ടത്…. വേഗം അയാൾ തിരിഞ്ഞോടി….
ഓട്ടത്തിന്റെ വേഗതയിൽ അവിടെ നിന്ന ഒരാള് അത് കണ്ടു…
” എന്താ മെമ്പറെ…. ”
” ഒന്നുല്ല നിധി കാക്കുന്ന ഭൂതം ആണെന്ന് തോന്നുന്നു…. നമുക്ക് ഇടപെടാൻ പറ്റുന്ന സാധനം അല്ല … ഞാൻ ഇങ്ങു പോന്നു…. ” അയാൾ ധൃതിയിൽ പറഞ്ഞു നടന്നു….
” അതിൽ കണ്ണ് വെച്ചിട്ടല്ലേ മെമ്പറെ…. നിങ്ങള് നിക്ക് ചോദിക്കട്ടെ…. ” അയാൾ തിരിച്ചു പറഞ്ഞു…..
” പിന്നെ കണ്ണ് വെക്കാതെ…. നോട്ടമിട്ടാൽ അതെന്റെ സ്വന്തം ആക്കിയിരിക്കും….. ”
” ആ എന്നാൽ മെമ്പർ ചെന്നു സംസാരിക്കു ഇതല്ലേ സമയം ”
” അയ്യോ പൊന്നെ വേണ്ട… ഒന്ന് കണ്ടത് മതിയായില്ല… ഞാൻ വരാം…. ” മെമ്പർ നടന്നു….
Nannayittund suhrithe.. Especially page 2and 3…
Nannayi ishtappettu… Unexpected aayirunnu.. Gambheeramaya twist.. Athum 4pejil.. Hats off…