“ഡാ നീ ഇന്ന് പള്ളിയിൽ പോണ്ടേ?”
അവന്റെ പരുങ്ങളും ഒരുങ്ങാതെ ഉള്ള നിൽപ് കണ്ടൊപ്പോഴേ അവൾക്കു മനസിലായി. അവൻ മറന്ന് പോയെന്നു. അവളുടെ കണ്ണുകൾ ചുമന്നു.
“നീ വരണ്ട, അതിനൊക്കെ വരാതെ പോയി ഇരുന്ന് ആ ഭീകര ജീവികളെയും കെട്ടിപിടിച്ചു കൊണ്ടിരുന്നോ.”
അവൾ അതും പറഞ്ഞു കൊണ്ടു അവിടെന്നു വേഗം ഇറങ്ങി പോയി.അവൻ അവളെ തന്നെ നോക്കി ഇരുന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. ട്രെയിന്നുകൾ തലങ്ങും വിലങ്ങും കുത്തിക്കുന്നു. ജനങ്ങൾ അവരുടെ ജീവിതം മുറുക്കെ പിടിച്ചുകൊണ്ടു ഓടുന്നു. അതിൽ ജോലിക്കു പോകുന്നവർ മുതൽ പഠിക്കാൻ പോകുന്നവർ വരെ ഉണ്ട്. ജനങ്ങളുടെ ഒരു വലിയ പുഴ അതിലുടെ ഒഴുകി നിലക്കാതെ കൊണ്ടിരുന്നു. അതിൽ ഒഴിക്കിന് വിപരിതമായി ജീവിക്കുന്നവരും ഉണ്ടായിരുന്നു. പുഴയിൽ നിന്നും മീൻ പിടിക്കുന്നവർ. അവൾ ഒരു പെൺകുട്ടി ആയിരുന്നു. അവൾ തട്ടം ഇട്ടു കൊണ്ടു അതിനു എതിരെ നടന്നു. ഒരു ഹാൻഡ് ബാഗും തൂക്കി അവൾ മിൻ വലവിരിച്ചു. സുറുമ എഴുതിയ മിഴികൾ കൊണ്ടു ചുറ്റുപാടുകൾ നിരീക്ഷിച്ചു. അവൾ തിരക്കിൽ നിന്നും ഒഴിഞ്ഞു ഒരു തുറമ്പിച്ച നിർത്തിയിട്ട ട്രെയിന്റെ ഉള്ളിൽ കയറി. കൊറച്ചു കുട്ടികൾ അവളുടെ വരവും പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. അവൾ തന്റെ ഹാൻഡ് ബാഗ് പയ്യന് കൊടുത്തുകൊണ്ട് തട്ടം മാറ്റി. അവൻ മറ്റുള്ളവരും അതിൽ നോക്കി. അവൾ അതിൽ നിന്നും ഓരോന്നും എടുത്തു നിലത്തിട്ടു. കുറെ പേഴ്സ് കാൾ നിലത്തു വീണു. അവർ അതു ഓരോന്നും തുറന്നു. അതിലുള്ള പൈസകൾ എടുത്തു.
“ഏതു ദാരിദ്രവാസിയുടെ ആണോ എന്തോ. മൊത്തം ചില്ലറയാ. പിന്നെ ടിക്കറ്റ്. ഫോട്ടോ. വേറെ ഒന്നുമില്ല. ഇങ്ങനെ പോയാൽ ഇത്താ നമ്മൾ വല്ല ബാങ്കും കൊള്ളാ അടിക്കേണ്ടി വരും.”
“നീ ബാങ്ക് കൊള്ളയടിക്കാൻ ചെന്ന് കൊട്. അവർ നിന്നെ തലകിഴായി തൂക്കി ഇടും.”
അവൾ ആ പയ്യന്റെ ചെവിയിൽ പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു. അവർ എല്ലാവരും കൂടി പതുക്കെ അവിടെ നിന്നും ഇറങ്ങി. അവരുടെ മുന്നിൽ രണ്ടു ആളുകൾ വന്നു തടഞ്ഞു.
“എന്താടി നമ്മളൊക്കെ ഇവിടെ ഉള്ളപ്പോ നീ ഇവിടെ വന്നു മോഷ്ടിക്കണ്ണാ?”
ഒരാൾ കത്തി ഉയർത്തി കൊണ്ടു ചോദിച്ചു.
“ഞാൻ ആരാണെന്നു അറിയാമോ നിനക്കു? പെണ്ണായതു കൊണ്ടു വീട്ടിക്കാണ്.ആ പൈസ മുഴുവൻ തന്നിട്ട് പൊക്കോ.മേലാൽ ഇവിടെ ഇനി നിനെയും ഈ പികിരി പിള്ളേരെയും കണ്ടാൽ”
അവൾ ഹാൻഡ് ബാഗ് കൊടുക്കണേനു മുൻപ് അത് എടുത്തു എറിഞ്ഞു. അവരുടെ ശ്രെദ്ധമാറിയ സമയത്തിൽ കത്തി പിടിച്ചിരുന്നവന്റെ മർമ സ്ഥാനത്തിൽ ഒരു ഉഗ്രൻ ചവിട്ട് വച്ചു കൊടുത്തു. അതോടെ അവൻ ബോധം കെട്ടു വീണു. അടുത്തവനെ പുള്ളേരുകൾ എല്ലാം കൂടി ചേർന്നു വീഴ്ത്തി. എന്നിട്ട് അവർ ആ പൈസയുമായി അവിടെ നിന്നും ഓടി. അവൾ അവരെ തിരിഞ്ഞു നോക്കി…..
Good. But not able to connect.
Also, waiting for next part of CROWN.
സംഭവം എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നില്ല…… ഇത് തുടക്കമാണോ…എന്തോ…. വായിക്കാൻ രസമുണ്ട്…. പക്ഷേ അത് കൊണ്ട് കാര്യമില്ലലോ….. കൂടുതൽ വ്യക്തമാക്കു
Are these incidents interconnected?
Waiting
Entha, aara
Onnum connect aayilla
കൊറേ കാര്യങ്ങൾ പറഞ്ഞു പോയി …..വായിക്കാൻ രസം ഉണ്ട്❤️❤️ but ഒന്നും തമ്മിൽ connect ആവാത്ത പോലെ കൊറച്ച് കൂടി എഴുതാമായിരുന്നു ?
മച്ചാനെ ഒന്നും മനസ്സിലായില്ല ???????