കടയിലെ ചേട്ടൻ ചായ നല്ല നീട്ടി പതപ്പിച്ച ഒരു ചായ അയാളുടെ കൈയിൽ കൊടുത്തു.
“ചാണ്ടിച്ചായോ ചായ വേണോ.”
അയാൾ വേണ്ടാന്ന് തലയാട്ടി.സൽമാൻ പൈസയും കൊടുത്ത് അവിടെ നിന്നും ഇറങ്ങി. അയാൾ കമ്മീഷണറേ സല്യൂട്ട് ചെയ്തു. കമ്മീഷണർ അയാളെ ദേഷ്യത്തിൽ നോക്കികൊണ്ട് മെഗാഫോൺ എടുത്തുകൊണ്ടു പറഞ്ഞു.
“ദയവായി എല്ലാവരും പിരിഞ്ഞു പോക്കേണ്ടതതാണ്……”
ഈ സമയം കമ്മീഷണറുടെ ഫോണിലേക്ക് ഒരു കാൾ വന്നു. മിനിസ്റ്റർ…..
“ഹലോ സർ…. Situation is under control sir. ഇതുവരെ ആക്രമണം ഒന്നും ഉണ്ടായിട്ടില്ല.”
ബഹളം കേട്ടു കൊണ്ട് കമ്മീഷണർ അങ്ങോട്ട് നോക്കി. കുറച്ചു പേർ ബാരിക്കടെടു പൊളിക്കാൻ നോക്കുന്നു. ഉടനെ ജല പിറങ്കിയിൽ നിന്നും അവരെ എല്ലാം അവിടെ നിന്നും മാറ്റി.ഒരു കല്ല് വന്നു പോലീസുകാരന്റെ കണ്ണിൽ കൊണ്ടു. അയാളെ ബാക്കിയുള്ളവർ താങ്ങി എടുത്തു കൊണ്ടു മാറ്റിരിടത്തേക്ക് മാറ്റി. വീണ്ടും കല്ലുകൾ വന്നുകൊണ്ടിരുന്നു.
“Charge……..”
പോലീസുകാർ എല്ലാം കുട്ടത്തോടെ ജാഥക്ക് നേരെ നീങ്ങി. അവർ ഗ്രേണഡ് ഇട്ടു അവിടെ മുഴുവൻ പുക പരത്തി. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടി. ക്യാമറ കണ്ണുകൾ ഇതെല്ലാം ഒപ്പി എടുക്കുന്നുണ്ടായിരുന്നു. പോലീസ് കൈയിൽ കിട്ടിയ പലരെയും ലാത്തി ഉപയോഗിച്ച് ഒട്ടിച്ചു. പലരുടെയും നിലവിളികൾ ഉയർന്നു കേട്ടു. രണ്ടുപേർ ചേർന്ന് ഒരു പോലീസുകാരനെ അടിക്കുന്നത് സൽമാൻ കണ്ടു. അവൻ അവിടെക്കു ഓടി എത്തി. ഒരാളെ പിടിച്ചു മാറ്റി. അടുത്തയാളെ താഴെ ചവിട്ടി വീഴ്ത്തി. ആ പോലീസുകാരനെയും പിടിച്ചു കൊണ്ടു പിന്നിലേക്ക് വന്നു. പെട്ടന്നു മുന്നിലെ ഒരു വണ്ടിയിൽ പെട്രോൾ ബോംബ് വന്നു വീണു. അത് വലിയ ശബ്ദത്തിൽ പൊട്ടി തെറിച്ചു. പോലീസ്‌കാർ മുകളിലേക്ക് വെടി വച്ചു. പുകയെല്ലാം കേട്ടടങ്ങി. കുറെ പേർ നിലത്തു പരിക്ക് പറ്റി കിടക്കുന്നു. ജാഥക്ക് വന്ന പലർക്കും പരിക്ക് പറ്റി. കുറെ പേരെ അറസ്റ്റ് ചെയ്തു. സൽമാൻ തന്റെ വണ്ടിയിൽ കേറി. ഓഫീസലേക്ക് വിട്ടു.
സോമ്പിയായ Hersel ഇന്റെ ആറ്റു കിടന്ന തലയിലേക്ക് വാൾ കുത്തിയിറക്കി മിഷോൺ നോക്കുന്നു.
“ഡാ……”
ജോൺ ലാപ് അടച്ചുകൊണ്ട് താഴേക്കു ഇറങ്ങി. അവന്റെ റൂം മുഴുവൻ the walking dead യിലെ കഥാപാത്രങ്ങളുടെ പടമായിരുന്നു. Rick Grimes നെ പോലെ ആകണമായിരുന്നു. അതിനായി അവൻ ചെറിയ രീതിയിൽ താടിയും മുടിയും ഒക്കെ വളർത്തിയിരുന്നു. അവൻ കണ്ണാടി നോക്കി. കുറച്ചു വയർ ചാടിയിട്ടുണ്ട്. IT കമ്പനിയിൽ കയറിയത് മുതൽ ഒരു സമാധാനവും ഇല്ല.
“നീ എപ്പോഴെങ്ങാനും താഴോട്ട് വരോ?”
ചേച്ചിയെ കൊണ്ടു ഇനി പറയിപ്പിച്ചാൽ പുള്ളിക്കാരി ചിലപ്പോൾ ഇങ്ങു കേറി വരും. അവനു ചേച്ചി മാത്രേ ഉള്ളു. അച്ഛനും അമ്മയും അവന്റെ കുഞ്ഞിലേ മരിച്ചു. അതിനു ശേഷം അവനെ വളർത്തിയത് മറിയയാണ്. അവനെക്കാൾ 7 വയസ്സ് മൂപ്പേ ഉള്ളു. അവൻ വേഗം ഇറങ്ങി താഴെ വന്നു.
Good. But not able to connect.
Also, waiting for next part of CROWN.
സംഭവം എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നില്ല…… ഇത് തുടക്കമാണോ…എന്തോ…. വായിക്കാൻ രസമുണ്ട്…. പക്ഷേ അത് കൊണ്ട് കാര്യമില്ലലോ….. കൂടുതൽ വ്യക്തമാക്കു
Are these incidents interconnected?
Waiting
Entha, aara
Onnum connect aayilla
കൊറേ കാര്യങ്ങൾ പറഞ്ഞു പോയി …..വായിക്കാൻ രസം ഉണ്ട്❤️❤️ but ഒന്നും തമ്മിൽ connect ആവാത്ത പോലെ കൊറച്ച് കൂടി എഴുതാമായിരുന്നു ?
മച്ചാനെ ഒന്നും മനസ്സിലായില്ല ???????