DOOMSDAY…[ESWAR] 62

അയാൾ പുറക്കിലേക്ക് തിരിഞ്ഞു നോക്കി. നിർമല, അവന്റെ ഡിപ്പാർട്മെന്റിൽ ആണ് അവളും വർക്ക്‌ ചെയ്യുന്നത്. വെങ്കിട്ഷ്, അവളെ നോക്കി. ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നേ. അവളുടെ നീളൻ മുടി കാറ്റത്തു പറന്നു നടക്കുന്നു. ആ ജിമിക്കികളും അവളുടെ പ്രതേക രീതിയിൽ ആടുന്നു. അവൻ അവളുടെ മുഖത്തു നോക്കി നിന്നു പോയി.

“വെങ്കി, എവിടെക്കാ?”

അവൻ  അവളെ തന്നെ നോക്കി നിന്നു.

“വെങ്കി…….”

“ആ… ഞാൻ….ഞാൻ  കാന്റീൻ വരെ… ഒരു ചായ കുടിക്കാൻ.”

“എനിക്കും കൂടി ഒരു ചായ പറയോ?”

അവർ രണ്ടുപേരും കാന്റീൻ എത്തി ചായ വാങ്ങി ഒരു ഒഴിഞ്ഞ മേശയിൽ ഇരിക്കുന്നു.

“വെങ്കി…..നീ ഇനി ഫ്രീ ആണോ?”

“ആ…. എന്താ?”

“ലാലേട്ടന്റെ പുതിയ സിനിമ ഇറങ്ങിയിട്ടുണ്ട്. വിട്ടാലോ?”

“ശെരി 5 മണി.”

“ഒക്കെ… “

അതും പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും പോയി. വെങ്കി അവൾ പോകുന്നതും നോക്കി നിന്നു. അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അവൻ ഫോൺ എടുത്ത് അറ്റൻഡ് ചെയ്തു.

 

വലിയ ഒരു ജാഥ സെക്രട്ടേറിയറ്ന്റെ അടുത്തേക്ക് വരുന്നു.

“പോലീസ് നീതി പാലിക്കുക, മന്ത്രി രാജി വയ്ക്കുക…….

പോലീസ് നീതി പാലിക്കുക…….

മന്ത്രി രാജി വയ്ക്കുക…..

രാജി വയ്ക്കു പുറത്തു പോകു…..”

പോലീസ് ബാരിക്കെടു വച്ച അവരെ തടഞ്ഞു നിർത്തുന്നു. എല്ലാ പോലീസുകാരും തയാറായി നിൽക്കുന്നു. സിറ്റി കമ്മീഷണർ അടുത്ത് നിന്ന CI യെ വിളിക്കുന്നു.

“സൽമാൻ എവിടെ? വേഗം പോയി അയാളെ വിളിച്ചോണ്ട് വാടോ”

അയാൾ വേഗം അവിടെ നിന്നും പോകുന്നു. അയാൾ അകലയായി കിടന്ന ഒരു ജീപ്പിന്റെ ഡോറിൽ മുട്ടുന്നു. ഡോറിന്റെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് കണ്ണാടി വച്ച ഒരാൾ അയാളെ നോക്കുന്നു.

“സർ, കമ്മീഷണർ സർ വിളിക്കുന്നു.”

സൽമാൻ വാതിൽ തുറന്നു പുറത്തേക്കു വരുന്നു. എന്നിട്ട് തന്റെ യൂണിഫോം നേരെയാക്കിട്ടിക്ക് തൊപ്പി എടുത്തു വയ്ക്കുന്നു. അയാൾ പാന്റിന്റെ പോക്കറ്റിൽ കിടന്ന സിഗരറ്റ് പാക്കറ്റ് എടുക്കുന്നു. അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചുകൊണ്ട് ലൈറ്റ്ർ തപ്പുന്നു. അയാളുടെ മുന്നിൽ നിന്ന CI സിഗരറ്റ് കത്തിച്ചു കൊടുക്കുന്നു.

“എന്നാ ചാണ്ടിച്ചായോ ഇയാൾക്ക് എന്നെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. എന്തായാലും അങ്ങേരു രാജി വയ്ക്കത്തും ഇല്ല, ഇവമ്മാര് ചുമ്മാ കിടന്നു അടികൊള്ളെയും ചെയ്യും. ഇതിന്റെ ഇടയിൽ നമ്മളും.”

അവൻ അയാൾക്ക്‌ നേരെ സിഗരറ്റ് പാക്ക് നിക്കി. ആയാളും അതിൽ നിന്നും ഒരണം വാങ്ങി വലിച്ചു. അയാൾ അവിടെ ഉണ്ടായിരുന്ന ചായക്കടയിൽ കയറി.

“ചേട്ടാ ഒരു ചായ… കടുപ്പം കൂട്ടി.”

6 Comments

  1. ലക്ഷമി

    Good. But not able to connect.
    Also, waiting for next part of CROWN.

  2. സംഭവം എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നില്ല…… ഇത് തുടക്കമാണോ…എന്തോ…. വായിക്കാൻ രസമുണ്ട്…. പക്ഷേ അത് കൊണ്ട് കാര്യമില്ലലോ….. കൂടുതൽ വ്യക്തമാക്കു

  3. Are these incidents interconnected?
    Waiting

  4. Entha, aara

    Onnum connect aayilla

  5. കൊറേ കാര്യങ്ങൾ പറഞ്ഞു പോയി …..വായിക്കാൻ രസം ഉണ്ട്❤️❤️ but ഒന്നും തമ്മിൽ connect ആവാത്ത പോലെ കൊറച്ച് കൂടി എഴുതാമായിരുന്നു ?

    1. ഇത്തിരി പൂവ്‌

      മച്ചാനെ ഒന്നും മനസ്സിലായില്ല ???????

Comments are closed.