DOOMSDAY…
Author :ESWAR
രാഹുൽ പതിവുപോലെ അന്നും വൈകിയാണ് എഴുന്നേത്ത്. അവൻ കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റു. കാലുകൾ നിലത്തുറക്കുന്നില്ല. അവനു ചുറ്റും എല്ലാം കറങ്ങുന്നതായി അവനു തോന്നി. നിലത്തു മുഴുവൻ കുപ്പികളായിരുന്നു. അവൻ പതിയെ തപ്പി തടഞ്ഞു ഒരു മേശയുടെ അരികിൽ എത്തി. ഇന്നലെ കുടിച്ച കുപ്പിയിൽ ബാക്കിയിരുന്നത് ഒറ്റ ഇറക്കിന് കുടിച്ചുതിർത്തു. ആ മേശയുടെ അറ്റത് ഇരുന്ന ഒരു പടത്തിൽ അവൻ നോക്കിനിന്നു. അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി. അത് ഒരു സ്ത്രീയുടെ ചിത്രമായിരുന്നു. അവൻ ആ മുറി മുഴുവൻ നോക്കി.അവിടെയെല്ലാം മുഴുവൻ അഴുക്കായിരുന്നു. അവൻ ഇറച്ചുകൊണ്ട് കറങ്ങുന്ന ഫാനിലേക്ക് നോക്കി. മേശവലിച്ചു അവിടേക്ക് ഇട്ടിട്ടു അയാൾ ഫാനിൽ കയർ മുറുക്കി. അതിൽ ഒരു കെട്ടുണ്ടാക്കി തല അതിൽ മുറക്കി. അയാളുടെ കണ്ണുനീർ നിന്നു. പെട്ടന്നു ഒരു ഭ്രാന്തനെ പോലെ അയാൾ അലറി.
“ഞാൻ വരുന്നു….. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുന്നു.”
സിസ്റ്റർ കൈയിൽ മരുന്നുകളുമായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കുത്തിക്കുന്നു. അവർ അതിന്റെ ഉള്ളിലേക്ക് കയറുന്ന. കുറച്ചു ഡോക്ടർമാരും നഴ്സുമാരും ചേർന്ന് ഒരു രോഗിയുടെ സർജറി ചെയ്തുകൊണ്ടിരിക്കുന്നു.മെഷീനിൽ അലാറം അടിക്കുന്നു.
“Doctor pulse rate is going down”
“defibrillator…….”
ഉടനെ അവർ അതു തയാറാക്കി കൊടുക്കുന്നു. ഡോക്ടർ അതിലെ പാഡ്സ് എടുത്തു അയാളുടെ നെഞ്ചിൽ വച്ച ഷോക്ക് കൊടുക്കുന്നു. അയാൾ റിയാക്ട് ചെയ്യുന്നില്ല. ഡോക്ടർ രണ്ടാമതും ഷോക്ക് കൊടുക്കുന്നു. ഡോക്ടർ മെഷീനിലേക്ക് നോക്കുന്നു. പക്ഷെ അയാൾക്ക് ഒന്നും സംഭവിക്കുന്നില്ല.ബാക്കിയുള്ളവർ എല്ലാവരും ഡോക്ടറെ നോക്കി. എല്ലാവരുടെയും കണ്ണുകളിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പക്ഷെ അയാൾ വിട്ടു കൊടുക്കാൻ തയാർ ആയിരുന്നില്ല. അയാൾ അവസാനമായി വീണ്ടും ഷോക്ക് കൊടുക്കാൻ പാഡ്സ് എടുത്തു. പക്ഷെ ഇത്തവണ അയാളുടെ കണക്കുട്ടലുകൾ തെറ്റിയില്ല. രോഗി പതിയെ ഓക്സിജൻ മാസ്കിലൂടെ ശ്വസിക്കാൻ നോക്കി. അയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ എല്ലാവർക്കും സന്തോഷം തോന്നി. ഡോക്ടർ വെളിലേക്കു വന്നു. അവിടെ രോഗിയുടെ ബന്ധുക്കൾ ഉണ്ടായിരുന്നു. അവർ അയാളുടെ അടുത്തേക്ക് വന്നു.
“അദ്ദേഹത്തിന് കുഴപ്പമില്ല, 24 മണിക്കൂർ ഓബേസെർവഷനിൽ ആയിരിക്കും. അതു കഴിഞ്ഞു വാർഡിലേക്ക് മാറ്റും.”
അവർ എല്ലാവരും സന്തോഷത്തോടെ അയാളെ നോക്കി കൈ കുപ്പി. അവരുടെ കണ്ണിലെ തിളക്കം അയാൾക്ക് കാണാമായിരുന്നു. മരിച്ചവർക്ക് എന്താണ് പാട്, ജീവിച്ചിരിക്കുന്നവരല്ലേ ശെരിക്കും അനുഭവിക്കുന്നത്. അയാൾ ചിന്തിച്ചുകൊണ്ട് കാന്റീനിലേക്ക് നടന്നു.
“ഹേയ് വെങ്കി……”
Good. But not able to connect.
Also, waiting for next part of CROWN.
സംഭവം എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നില്ല…… ഇത് തുടക്കമാണോ…എന്തോ…. വായിക്കാൻ രസമുണ്ട്…. പക്ഷേ അത് കൊണ്ട് കാര്യമില്ലലോ….. കൂടുതൽ വ്യക്തമാക്കു
Are these incidents interconnected?
Waiting
Entha, aara
Onnum connect aayilla
കൊറേ കാര്യങ്ങൾ പറഞ്ഞു പോയി …..വായിക്കാൻ രസം ഉണ്ട്❤️❤️ but ഒന്നും തമ്മിൽ connect ആവാത്ത പോലെ കൊറച്ച് കൂടി എഴുതാമായിരുന്നു ?
മച്ചാനെ ഒന്നും മനസ്സിലായില്ല ???????