സ്റ്റീഫന്റെ കേരളത്തിലെ എല്ലാ പ്ലാനുകളും തകർന്നു കൊണ്ടിരിക്കുന്നത് ഡെറിക്കിന്റെ ബുദ്ധി അതിന് പിന്നിലുള്ളത് കൊണ്ട് മാത്രമാണ്…അത് കൊണ്ട് ഡെറിക്കിനെ പൂട്ടുക എന്നതാണ് സ്റ്റീഫന്റെ ഇപ്പോഴത്തെ ലക്ഷ്യം… ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഡെറിക് ആരാണെന്ന് സ്റ്റീഫൻ കണ്ടു പിടിച്ചിരിക്കുന്നു…. ഡെറിക്കുമായി ബന്ധമുള്ള കുട്ടികളെയും അടുപ്പക്കാരേയും മുന്നിൽ വെച്ചാണ് ഇപ്പോൾ സ്റ്റീഫൻ CM നോട് ഈ വിലപേശൽ നടത്തിക്കൊണ്ടിരിക്കുന്നത്….എന്നാൽ, ബന്ധനസ്ഥരായിട്ടുള്ള ആർക്കും ഡെറിക് ആരാണെന്ന് ഇത് വരെ പിടികിട്ടിയിട്ടില്ല… അവർ പരസ്പരം അന്തം വിട്ടത് പോലെ നോക്കി നിൽക്കുകയാണ്…
സ്റ്റീഫന്റെ വീഡിയോ സന്ദേശം കണ്ടതിന് ശേഷം CM രാജശേഖർ ആകെ പരിഭ്രാന്തനായി… കാരണം, ആ വാക്കുകളിലുണ്ട്, തന്റെ തുറുപ്പുചീട്ടായ ഡെറിക്കിന് വേണ്ടി അയാൾ ഏതറ്റം വരെയും പോകും… രണ്ടും കല്പിച്ചിട്ടാണ് സ്റ്റീഫൻ ഇറങ്ങിയിരിക്കുന്നത്…ഇത്തവണ അയാൾക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ… ഡെറിക്…. അധികം വൈകരുത്… എന്തെങ്കിലും ഉടനെ ചെയ്യണം…
“ടോ… ഗുണശേഖരാ…ഒന്ന് എന്റെ ചെക്കനെ കണക്ട് ചെയ്തു തന്നേ”
“ഓക്കേ സാർ ”
പേർസണൽ അസിസ്റ്റന്റ് ആയ ഗുണശേഖരൻ ഫോണെടുത്ത് വിളിച്ചു…
“ടാ.. നീയൊന്ന് വരണം…. ഇവിടെ ചെറിയൊരു പണിയുണ്ട്…. ഗുണശേഖരൻ എല്ലാം വിശദീകരിച്ചു പറയും…. വൈകരുത്… വേറെ ഏത് സീരിയസ് വിഷയമുണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച്, ഈ സമയം മുതൽ ഇതാകണം നിന്റെ ജോലി… ”
“ഓക്കേ സാർ…ഞാൻ വൈകുന്നേരം ആകുമ്പോഴേക്കും അവിടെ എത്തിയേക്കാം ”
“എടുത്ത് പിടിച്ചു ഒന്നും ചെയ്യേണ്ട…. സ്റ്റീഫൻ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്…. നിനക്കു വേണ്ടി മാത്രം… അതും നിനക്കു വേണ്ടപ്പെട്ടവരെ അവൻ തേടിപ്പിടിച്ചു അവന്റെ കസ്റ്റഡിയിൽ വെച്ചിട്ടുണ്ട് ”
“ഞാനറിഞ്ഞു സാർ..എനിക്ക് വിവരം കിട്ടിയിട്ടുണ്ട്…ഇപ്പോൾ തന്നെ ഇറങ്ങുകയാണ് ”
“എന്നാൽ വാ…പെട്ടെന്നാവട്ടെ ”
ഡെറിക് ഉടനെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു..
കേരളത്തിലെത്തിയ ഡെറിക് CM ന്റെ നിർദ്ദേശ പ്രകാരം നേരെ പുറപ്പെട്ടത് സ്റ്റീഫൻ ബന്ധനസ്ഥരാക്കിയവരുടെ അടുത്തേക്കാണ്..CM ന് കിട്ടിയ നിർദേശപ്രകാരം ഡെറിക് തനിച്ചാണ് പോയത്..
ഡെറിക് എത്തുന്നു എന്നറിഞ്ഞതോടെ സ്റ്റീഫനും കൂട്ടരും എന്തും നേരിടാനായി തയ്യാറായി നിന്നു..ഇത്രയും നാൾ തന്റെ മുന്നിലെ ഏറ്റവും വലിയ കരടായ ഡെറിക്കിനോട് , എല്ലാ കണക്കും തീർക്കാനായുള്ള കാത്തിരിപ്പിലാണ് സ്റ്റീഫൻ..
ബന്ധികളെ ഒളിപ്പിച്ച ഫാക്ടറിയുടെ മുന്നിൽ ഒരു പജെറോ കുതിച്ചെത്തി…സ്റ്റീഫനും കൂട്ടരും, ബന്ധികളായ ഓരോരുത്തരും കണ്ണ് ചിമ്മാതെ അക്ഷമരായി നോക്കി നിന്നു…ആ വേഗതയിൽ നിന്നും പൊങ്ങി വന്ന പൊടിപടലങ്ങൾക്കിടയിൽ നിന്നും അവൻ പുറത്തേക്കിറങ്ങി വന്നു…
പൊടിപടലങ്ങൾക്കിടയിൽ നിന്നും നടന്നു വരുന്നവനിലാണ് എല്ലാ കണ്ണുകളും…. ബന്ധികൾക്ക് പോലും ആകാംക്ഷയാണ്… നമ്മളിൽ പെട്ടവനാണെന്ന് പറഞ്ഞു കേൾക്കുന്നു… പക്ഷേ, ആ പേര് ഇത് വരെ കേട്ടിട്ടുമില്ല… ഡെറിക് പതിയെ അവരുടെ അടുത്തെത്തിക്കഴിഞ്ഞു…. സ്റ്റീഫനും സംഘവും അവന് നേരെ തോക്കും ചൂണ്ടി നിൽക്കുകയാണ്… അധികം വൈകാതെ തന്നെ ഡെറിക്കിന്റെ മുഖം തെളിഞ്ഞു വന്നു…
“ആദീ….”
കിടുക്കി
ഇന്ന് മുതൽ വായിച്ചു തുടങ്ങേണ്ണേ
100th like ?
???
ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ… എനിക്കും നിങ്ങൾക്കും ?
സ്നേഹം ♥♥
Bro innane ee story vayikkunne perinte prethekatha deric ebraham …athane thuranne nikkam Karanam …1 part oru thrilling ayittanekkil thanneyum athil oru past oru love storyum kannichu tharunnundu….ee kadha veruthe oru kadha ayi thonnunnilla …. Any continue to story’ still following … your faithfully your fan boy Ezrabin ?
Ezrabin….
സെക്കന്റ് പാർട്ടിലെ കമെന്റിനു റിപ്ലൈ കണ്ടിട്ടാണ് ഇത് കാണുന്നത്…
സത്യം പറഞ്ഞാൽ… പേര് ഒരു വെറൈറ്റി ശ്രമിച്ചതാണ്… പോരാതെ ഒരു മമ്മൂക്ക ഫാനും ??.. എബ്രഹാമിന്റെ സന്തതികൾ ?♥.. അതിലെ പേരാണ്…
ആദ്യമായി എഴുതുന്നതാ…കഥയിൽ ഇത്തിരി പാളിച്ച വന്നാലും പേര് കണ്ടെങ്കിലും ആരെങ്കിലും വായിക്കുമല്ലോ എന്ന് കരുതി??..
Thanks for the support bro♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????
Thank uuu♥
Bro thudakam pwolichu.. adutha part pettannu aayikotte ??.. pinne page kooti ezhuthanam bro.ok all the best
പേജ് കൂട്ടാം ബ്രോ ♥♥
Thank uuu??
ബ്രോ കുടുക്കി…
സ്പീഡ് കൂടിയോ എന്നൊരു doubt ഉണ്ട് ചിലപ്പോ തുടങ്ങിയ രീതി അത് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരണേ…
♥️♥️♥️♥️
അതാണ്….
ഈ സീൻ വലിച്ചു നീട്ടിക്കൊണ്ട് പോവേണ്ട എന്ന് തോന്നിയിരുന്നു…
അടുത്ത പാർട്ട് ഉടനെ വരും ബ്രോ ♥♥
തുടക്കം കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ?????????❤️❤️❤️❤️❤️❤️
തുടക്കക്കാരൻറെ പതർച്ചയോ,പിഴവുകളോം ഒന്നുമില്ല കുറച്ച് സ്പീഡ് കൂടി കുറച്ചാൽ എല്ലാം ശരിയാകും???
വലിയ ഇടവേളകളില്ലാതെ തുടർ ഭാഗങ്ങൾ അയക്കണേ?
അടുത്ത ഭാഗം മുതൽ കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ?????????????❤️❤️❤️
ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
അടുത്ത പാർട്ട് ഉടനെ വരും..
പേജുകൾ കൂട്ടാം dear♥♥♥
Keep support??
നല്ലൊരു ത്രില്ലർ ആണ് പക്ഷെ അല്പം വേഗത കുറയ്ക്കണം തുടർകഥ ആയത് കൊണ്ട് വലിയ ഗ്യാപ് വരാതെ അടുത്ത പാർട്ടുകൾ വന്നാൽ വായനാ സുഖം ചോരാതെ വായിക്കാൻ കഴിയും അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗ്
ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
അടുത്ത പാർട്ട് ഉടനെ വരും..
പേജുകൾ കൂട്ടാം dear♥♥♥
❤️❤️❤️❤️
????
വായിക്കാം കേട്ടോ bro ❤️
ഓക്കേ ബ്രോ ??
Bro story adipoli ???next part poratte
♥♥♥♥
Ohh sorry kannur ennu paranjirunnu alle bro njanum evide thanneya ?
ആഹാ…. കണ്ണൂരിൽ എവിടെയാ
Irinav ?
ആഹാ… നാട്ടുകാർ ആണല്ലേ ♥♥
പേര്?
Amegh
Bro cherukunnu ennu kandu etha gilla?
Welcome man. Nice writing. We waiting for your nxt part
Thanks bro…
I will try to post ASAP
മുത്തേ പൊളി ❤️❤️❤️
താങ്ക്സ് കരളേ….
Keep supporting
☎⏲??⚔?
ഇതെന്തോന്നാ വീരപ്പാ… നിങ്ങള് സ്റ്റീഫന്റെ ആളാണോ ?
♥??♥♥♥
ഈ പാര്ട്ട് വായിച്ചു കഴിഞ്ഞപ്പോ ഉള്ള മൂഡില് പറയാനുള്ള അഭിപ്രായം കുറഞ്ഞ അധ്വാനത്തില് എഫ്ഫിഷ്യന്റായിട്ടു കമന്റ് ഇട്ടതാണ്.. കളിയാക്കിയതല്ല.. മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..
ഹായ് ബ്രോ നന്നായിട്ടുണ്ട്… കുറച്ചു കൂടി വിശദീകരിച്ചു എഴുതിക്കൊളോ കേട്ടോ… ???കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം സുജീഷ് ബ്രോ…. ത്രില്ലർ സീൻ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിച്ചതാ… അധികം ലാഗ് അടിപ്പിക്കാതെ…
Next പാർട്ട് വായിച്ചാൽ അതെന്തിനാണെന്ന് മനസ്സിലാകുമെന്ന് കരുതുന്നു..
Keep supporting???
അഹമ്മദ്,
തുടക്കം കൊള്ളാം ഒരു ത്രില്ലർ ശൈലി ഒക്കെ ഉണ്ട് പക്ഷെ കുറച്ച് സ്പീഡ് കൂടി പോയോ എന്ന് സംശയം, എഴുത്തിന്റെ ശൈലിയൊക്കെ സൂപ്പർ, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല…
എഴുതിയതിനു ശേഷം എനിക്കും തോന്നിയിരുന്നു… ഇത്തിരി സ്പീഡ് ആയോന്ന്…
ആ ഒരു ആക്ഷൻ സീനൊക്കെ രണ്ട് പാർട്ടിൽ നീട്ടേണ്ട എന്ന് കരുതി…
തുടർക്കഥ അധികം എഴുതാത്തതിന്റെ പരിചയക്കുറവാകം…
ഇനി ശ്രദ്ധിക്കാം…
Keep supporting dear♥♥
വെൽക്കം ബ്രോ… കഥകൾ അങ്ങനെ പെടക്കട്ട ????
പെടക്കണ കഥ തന്നെ തരാൻ മാക്സിമം ശ്രമിക്കാം ഡിയർ ??
ഫ്രഷ് ആയി വാങ്ങാൻ നിങ്ങളൊക്കെ ഉണ്ടായാൽ മതി ??
താങ്ക്സ് ഡിയർ ♥
അങ്ങനെ നീയും ഇവിടെ എത്തി…..
പിന്നെ എത്തേണ്ടേ മകളേ… നീയൊക്കെ പൂന്ത് വിളയാടുന്ന സ്ഥലത്ത് നമ്മളിത്തിരി മണൽത്തരിയെങ്കിലും ഇറക്കട്ടെ ??
?
ഇടക്ക് ഒക്കെ ബാക്കി ഉള്ളവർക്ക് ചാൻസ് കൊടുക്കണം ?
ഞാൻ പാവം അല്ലെ കിച്ചു ?
മെഷിൻ തിരക്കിൽ ആയോണ്ട് കിട്ടിയതാ
♥♥♥♥