Demon’s Way Ch-2 [Abra Kadabra] 320

ഇന്ദ്രജിത്തിന്റെ കണ്ണുകൾ പതിയെ അവിടത്തെ പ്രകാശവുമായി അജസ്റ്റ് ആയി. അവന്റെ കണ്ണുകളിൽ കാഴ്ച പതിയെ തെളിഞ്ഞു വന്നു. അവൻ തന്റെ കൈ കൾ ഒക്കെ അനക്കി നോക്കി. പിന്നെ തന്റെ വലത് കൈ അവന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു. ഇല്ല… അവന്റെ വലത്തേ കൈ തണ്ടയിൽ ഉണ്ടായിരുന്ന മറുക് കാണാനില്ല, പകരം അവന്റെ കയ്യിൽ മുഴുവൻ ഉണങ്ങിയതും ഉണങ്ങാത്തതുമായ മുറിവുകളും പാടുകളും ആയിരുന്നു. അവ പഴുതാരയെ പോലെ അവന്റെ കൈകളിലും ദേഹത്തും ഒക്കെ ചുറ്റി വളഞ്ഞു കിടന്നു… അത് കണ്ടപ്പോ വല്ലാത്ത നിസ്സംഗത അവനിൽ നിറഞ്ഞു.

അത് ശരിക്കും ഇന്ദ്രജിത്തിന്റെ ബോഡി ആയിരുന്നില്ല. താൻ മറ്റൊരാളുടെ ശരീരം സ്വന്തമായി എന്ന ചിന്ത അവനെ ശരിക്കും അമ്പരപ്പിച്ചു…

ടോണി മറിച്ചു പോയി എങ്കിലും അവന്റെ കഴിഞ്ഞ കാലം ഒക്കെ ഇന്ദ്രജിത്തിന് അറിയാമായിരുന്നു. അവൻ അഭിനയിച്ച ഒരു സിനിമ പോലെ ഇന്ദ്രജിത്ത് ടോണിയുടെ ജീവിതം കണ്ടതാണ്. അത് മാത്രമല്ല ഇന്ദ്രജിത്ത് പുനർജനിച്ചിരിക്കുന്നത് US ലോ ഇംഗ്ലണ്ടിലോ മറ്റ് പാശ്ചാത്യ രാജ്യങ്ങളിലൊ ആയിരുന്നില്ല എന്നും അവൻ മനസ്സിലാക്കി. അവൻ ശരിക്കും Profound Continent എന്ന ലോകത്തിലെ, അവൻ കേട്ടിട്ട് കൂടി ഇല്ലാത്ത Ivyland  Empire എന്ന രാജ്യത്ത് ആണ് അവൻ ഇപ്പൊ പുനർജനിച്ചിരിക്കുന്നത്. മനുഷ്യർ വാളും മന്ത്രവും മാജിക്കും ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന  വളരെ വിചിത്രമായ ഒരു ലോകമാണ് ഇത്.

ടോണിയുടെ അച്ഛനും അമ്മയും അവൻ വളരെ ചെറുതായി ഇരുന്നപ്പോൾ മരിച്ചു പോയതാണ്. പത്തു വയസ്സ് വരെ അവന്റെ അങ്കിൾ അവനെ നോക്കി. അത് കഴിഞ്ഞ് അയാൾ ടോണിയെ ഒരു അടിമ കച്ചവടക്കാരന് വിറ്റു. ആ കച്ചവടക്കാരന്റെ കയ്യിൽ നിന്ന് അവനെ ബേബിലോൺ അക്കാഡമി ഓഫ് magic and ഫോഴ്സ് വാങ്ങി. അവിടെ നിന്ന് ടോണിയുടെ ഇരുണ്ട ജീവിതം തുടങ്ങി.

ടോണി മരിക്കുമ്പോൾ അവന്‌ 17 വയസ്സ് ആയിരുന്നു പ്രായം. ബേബിലോൺ അക്കാഡമിയിലെ ഏറ്റവും വീക്ക് ഡിപ്പാർട്ട്മെന്റി ലായിരുന്നു അവന്‌ ജോലി, necromancy department. കഴിഞ്ഞ 7 വർഷമായി അവന്റെ പ്രധാന പണി, necromancy കോഴ്സ് പഠിക്കുന്ന കുട്ടികളെ സഹായിക്കുക എന്നത് ആയിരുന്നു, magic experiment fail ആവുമ്പോൾ വരുന്ന, ശവങ്ങൾ, അസ്ഥികൂടങ്ങൾ, മറ്റ് വേസ്റ്റ് ഒക്കെ വൃത്തിയാക്കുന്ന പോലെ ഉള്ള പണികൾ. അതോടൊപ്പം ടീച്ചർസ് കൊടുക്കുന്ന ചെറിയ ചെറിയ പണികൾ, ചായ ഉണ്ടാകുന്നത്, റൂം ഒക്കെ ക്ലീൻ ആക്കുന്നത്, പ്രാണികളേം മറ്റും കൊല്ലുന്ന പണികളും അവൻ ചെയ്തിരുന്നു.

അത് മാത്രമല്ല പലപ്പോഴും സ്റ്റുഡന്റ്സ് തങ്ങളുടെ magic പ്രാക്ടീസ് ചെയ്യാൻ ഉള്ള ടാർഗറ്റ് ആയും ടോണിയെ ഉപയോഗിച്ചിരിന്നു. അതായത് സ്കെൽട്ടൻ, സോമ്പി തുടങ്ങിയ undead ക്രീച്ചറിനെ ഒക്കെ സമൺ ചെയ്ത് ടോണിയെ അറ്റാക്ക് ചെയ്യും. അവരുടെ ബാറ്റിൽ skill കൂട്ടാൻ. ചിലർ അവരുടെ magic സ്പെൽ അവനിൽ പരീക്ഷിക്കാറുകൂടി ഉണ്ട്. കഴിഞ്ഞ എഴുകൊല്ലം പാവത്താനും ദുർബലനും ആയ ടോണി ഒരുപാട് കഷ്ട്ടതകളും പീഡനങ്ങളും സഹിച് ഒരു നരകത്തിൽ എന്ന പോലെ ജീവിച്ചു. അവന്റെ ശരീരം മുഴുവൻ എണ്ണം ഇല്ലാത്ത അത്ര മുറിവ് കളും പോറലുകളും കൊണ്ട് നിറഞ്ഞു. Necromancy students  അവർ ഓരോ തവണ തോൽക്കുമ്പോഴും തങ്ങളുടെ ഫസ്‌ട്രേഷൻ തീർക്കുന്നത് പ്രാക്ടീസ് എന്ന പേരിൽ ടോണിയെ ടോർച്ചർ ചെയ്താണ്. അവൻ പച്ച റൊട്ടി മാത്രമാണ് കഴിക്കുന്നത് എന്ന ദയവു പോലും കാട്ടാതെ രാവും പകലും അവനെ കൊണ്ട് ചെയ്യാവുന്നതിലും കട്ടിയായ പണി ചെയ്യിച്ചു.

ഒരു 17 വയസുകാരൻ പയ്യൻ. 7 വർഷത്തെ ടോർച്ചർ. എത്ര ക്രൂരമായിരിക്കും അവന് ആ നാളുകൾ???

18 Comments

    1. ❤❤

  1. nannayittund…..nalla theam aanu valare nannayi munnottu pokukaa.

    1. താങ്ക്സ് മാൻ
      ♥️???♥️

  2. ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…

    1. ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു

      Power?, money?, women?

  3. Waiting for next part ❤️❤️❤️???

    1. താങ്ക്സ് ♥️

  4. ഏക - ദന്തി

    അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .

    good luck

    eagerly waiting for next part….

    1. ഏക ദന്തി
      Thanks for the support man ♥️

      എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ്‌ ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക്‌ ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.

      അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട്‌ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      ♠️ ആബ്ര ?

  5. Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?

    1. താങ്ക്സ്

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ??????

    1. ♥️

  7. സൂര്യൻ

    ?

    1. ♥️

  8. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു

    1. താങ്ക്സ് aj

      അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️

Comments are closed.