? ഡയറി 1 ?
Author : താമരപ്പൂക്കൾ
സമയം രാവിലെ 6 മണി
” അമ്മേ… ദേവി…കാത്തുരക്ഷികേണ്ണമേ ” പൂജമുറിയിൽ നിന്റെ ആരതിയുമായി ഇന്ദിര ഇറങ്ങി വന്നു. “മോളേ.. അച്ചൂ…” അപ്പോഴേക്കും രാജഗോപാൽ പറഞ്ഞു ” നീ ഒന്ന് അടങ്ങ് ഇന്ദിരേ. അവൾ വന്നോളും”. ” അത് എങ്ങനെ ശരിയാകും ഒരു നല്ല കാര്യത്തിന് പോവുകയല്ലേ അപ്പോൾ ഇത്തിരി നേരത്തെ ഇറങ്ങണം” അവന്തിക ഹാളിൽ എത്തി. “എന്താ അമ്മേ” “ആ വന്നോ ”
അവന്തികയുടെ അച്ഛൻ രാജഗോപാൽ മിനിസ്റ്ററാണ്. അമ്മ ഇന്ദിര. അവന്തിക ഒരു സൈക്കോളജി student ആണ്. അവൾ വെക്കേഷന് ശേഷം അവളുടെ കോളേജിലേക് പോവുകയാണ്. അതിന്റെ തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞ് യാത്ര തിരിക്കുകയാണ്. ഇന്ദിര ആരതി ഉഴിഞ്ഞപ്പോഴേക്കും അതിലെ തീ അണഞ്ഞു പോയി. ഇന്ദിര പറഞ്ഞു “അത് നോക്കേണ്ട. അത് കാറ്റ് വീശിയപ്പോൾ തെറി അണഞ്ഞതാണ്.” പക്ഷെ അവിടെ കാറ്റൊന്നും വീശുന്നുണ്ടായിരുന്നില്ല. മകളെ പേടിപ്പിക്കേണ്ട എന്ന് കരുതി ഇന്ദിര ഒരു കള്ളം പറഞ്ഞു. ഇന്ദിരയ്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു. Breakfast ഉം കഴിച്ച് അമ്മയുടെയും അച്ഛന്റെയും അനുഗ്രഹവും വാങ്ങി കാറിൽ കേറാൻ പോകുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചെടിച്ചട്ടി മറിഞ്ഞു വീണു. ” മോളെ ഞാൻ എടുത്തുവച്ചോളാം ” ഇന്ദിര പറഞ്ഞു. അവന്തിക പോവുന്നതിൽ ഇന്ദിരയ്ക് ഭയങ്കര വിഷമമുണ്ട്. രാവിലെയും ഇപ്പോഴും നടന്ന അപശകുന സൂചന കണ്ടത്തോടെ ഇന്ദിരയ്ക് ഭയം കൂടി. ഇന്ദിര വിഷമത്തോടെ പറഞ്ഞു. ” മോളെ ഇന്ന് പോകണോ ” അപ്പോഴേക്കും രാജഗോപാൽ പറഞ്ഞു. “അത് ശരി. നീ എൽകെ ഇത്രയും നേരം ദൃതിപിടിച്ചത് എന്നിട്ട് ഇപ്പൊ” പോകുന്നതിൽ അവന്തികയ്ക് വിഷമമുണ്ടായിരുന്നു. അവൾ കാറിൽ കയറി അപ്പോഴേക്കും ഡ്രൈവർ നാരായൻസൺ ചേട്ടൻ വണ്ടിയെടുത്തു. യാത്ര തുടർന്നു.
തുടരും…
???
നന്നായിട്ടുണ്ട്, വായിച്ചു വരുപ്പോളേക്കും കാത്തിരിക്കാനാപറയുന്നതല്ലെ. ഒരു വിധ എല്ലാ ജോണരുകളും സെക്ഷനിൽ കണ്ടു കഥ ഏത് രീതിയിലേക്കുള്ളതാനാണെന്ന് അറിയില്ല പക്ഷെ കാര്യമായി എന്തോ ഉണ്ടെന്ന് മനസിലായി. കാത്തിരിക്കാൻ മറ്റൊരു കഥ കൂടി ?❣️
അടുത്തെത്തിൽ പേജ് കൂട്ടാണെ
നിങ്ങള് നല്ല പണിയ കാണിച്ചേ ചെങ്ങായിയെ.
വായിച്ചു വരുവാരുന്നു അപ്പ ദേ തുടരും മിനിമം 2പേജ് എങ്കിലും എഴുതായിരുന്നു.
?
അടുത്ത ഭാഗത്തിൽ ആ പ്രശ്നം പരിഹരിക്കാം ?
തീർച്ചയായും അടുത്തതിൽ പേജ് കൂടുതൽ ഉൾപ്പെടുത്താം ❤