Crush [Naima] 122

Views : 4592

അതോണ്ട് വേഗം സദ്യ ഒക്കെ കഴിച്ചു കൈ കഴുകി വന്നപ്പോ ഉണ്ടെടാ കൊറിഡോറിൽ ഫ്രണ്ട്സനോട് സംസാരിച്ചു നിക്കുന്നു നമ്മുടെ മുതൽ..മുണ്ട് ഒക്കെ ഉടുത്തു നിക്കുന്നു എന്റെ ചെക്കൻ.. ഐവാ 😍അത്യാവശ്യം പൊക്കം ഉള്ളോണ്ട് ആള് മുണ്ട് ഉടുത്തിട്ട് എന്നാ ലുക് ആയിരുന്നു.. മെറൂൺ ഷർട്ടും ബ്ലാക്ക് കര ഉള്ള മുണ്ടും..എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി..

ക്ലാസ്സിൽ ഇരുന്നു നോക്കുന്നത് അല്ലാതെ നേരിട്ട് കണ്ടാൽ ആലുവ മണപ്പുറത്തു വെച്ച് കണ്ട മൈൻഡ് പോലും ഉണ്ടാവാറില്ല..എനിക്ക് ഇടക്ക് സംശയം തോന്നും ഇവൻ ഇനി ക്ലാസ്സിൽ വേറെ ആരെയെങ്കിലും ആണോ നോക്കുന്നതെന്നു .. അതോണ്ട് ഇന്ന് തന്നെ എന്തായാലും ചോദിക്കാൻ തീരുമാനിച്ചു.. എന്റെ ചങ്കതികളും ഇത് തന്നെ പറഞ്ഞു..ഇവന്റെ മനസ്സിൽ എന്താണെന്ന് അറിയണമല്ലോ.. വെറുതെ അടങ്ങി ഇരുന്ന എന്റെ മനസിനെ ഇളക്കി ഇപ്പോ അവൻ ഒന്നും അറിയാത്ത പോലെ നടക്കുന്നു.. സത്യത്തിൽ അന്ന് ചോദിക്കാൻ ഉള്ള ചാൻസ് കിട്ടിയില്ല.. അവന്റെ കൂടെ ആരെങ്കിലും ഒക്കെ കാണും. ക്ലാസ്സിൽ ആണെങ്കിൽ ഫോട്ടോ എടുക്കൽ ഒക്കെ ആയിട്ട് തിരക്കോട് തിരക്ക്…ഒരു ഹാപ്പി ഓണം എല്ലാരും വിഷ് ചെയ്തപ്പോ പരസ്പരം വിഷ് ചെയ്തു അത് മാത്രം നടന്നു…ഇനി വെക്കേഷനും സ്റ്റഡി ലീവ് കഴിഞ്ഞിട്ട് ചോദിക്കാമെന്നു വിചാരിച്ചു.. അങ്ങനെ വടം വലിയും ഉറിയടിയും കോളേജിലെ സ്ഥിരം ഓണതല്ലും കണ്ടിട്ടാണ് ഹോസ്റ്റലേക് തിരിച്ചു പോയത്…

തുടരും

Recent Stories

The Author

Naima

9 Comments

  1. Kollam Vkcet aano

    1. vkcet അല്ലാട്ടോ😍

  2. 🦋 നിതീഷേട്ടൻ 🦋

    A nice one 💗💗💗

    ശെരിക്കും ശ്രീ ആരെയെ നോക്കുന്നെ 🤔😂, വയിക്കുമ്പോ aa ഫീൽ കിട്ടുന്നുണ്ട്. Continue 😍😍😍😍😍😍😍

    1. Sree തനുനെ തന്നെയാ നോക്കുന്നെ😍😍😍

  3. നന്നായിട്ടുണ്ട്..

  4. ഇപ്പോയാണ് ഇത് വായിക്കുന്നത് വളരേ നന്നായിട്ടുണ്ട്

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com