Crush [Naima] 122

Views : 4591

ഇവന്മാരോട് ഒന്ന് പോയി പരിചപെടാമെന്നു വിചാരിച്ചാൽ എന്നും ഫസ്റ്റ് ഹൗർ പകുതി ആവുമ്പോ വരും.. മൂത്താപ്പമാർ ആയോണ്ട് മിസ്സ്‌ ഒന്നും മിണ്ടാതെ കേറികോളാൻ പറയും..അവന്മാർ നേരെ പോയി ബാക്ക്ബെഞ്ചിൽ ഇരിക്കും ഉറങ്ങും..ബ്രേക്ക്‌ വരുമ്പോ വാണം വിട്ട പോലെ ഒരു പോക്കങ്ങു പോവും.. തിരിച്ചു കേറുന്നത് ക്ലാസ്സ്‌ തുടങ്ങി പകുതി ആവുമ്പോഴാണ്..ബോയ്‌നോട് മിണ്ടുന്നതു കാണാം..ഒറ്റ ഗേൾസിനെ മൈൻഡ് ചെയ്യില്ല..എന്നെ പോലെ തന്നെ എല്ലാരും ഇവന്മാരോട് ഒന്ന് മിണ്ടാൻ വേണ്ടി കാത്തിരിക്കായിരുന്നു..

അവന്മാർക്ക് ആണെങ്കിൽ ഒടുക്കത്തെ ജാഡ.. ഞങ്ങൾ എല്ലാരും കണ്ണിൽ എന്ന ഒഴിച്ച് കാത്തിരുന്നത് വെറുതെ ആയി..അവർ 2 പേരും പോളി ഒരുമിച്ചു പഠിച്ചതാണെന്ന് ബോയ്സ് പറഞ്ഞു അറിഞ്ഞു…റോഷൽ അത്യാവശ്യം മിണ്ടും..ശ്രീ അധികം ആരോടും മിണ്ടാറില്ല..ക്ലാസിൽ തന്നെ 2 പേർക് ആളോട് സോഫ്റ്റ്കോർണർ ഉണ്ട് …ആളെ impress ചെയ്യിക്കാൻ ആയിട്ട് ഇവളുമാർ എല്ലാം കൂടി അവനെ ശ്രീയേട്ടാ എന്നാക്കി വിളി..

ഞാനും ശ്രീകാന്തും അടുത്തടുത്ത റോൾ നമ്പേഴ്സ് ആയോണ്ട് എന്റെ അടുത്താണ് ലാബിൽ ആൾ ഇരിക്കാറ്.. അങ്ങോട്ട് നോക്കി ചിരിച്ചാൽ ഒന്ന് ചിരിക്കും അത്രേം തന്നെ..കുറച്ചു ഇൻട്രോവെർട് ടൈപ്പ് ആന്നെന്നു തോന്നി..പ്രോഗ്രാമിങ്ങിൽ ബുജി ആന്നെന്നു 2 days കൊണ്ട് എനിക്ക് മനസിലായി.. ഞാൻ ഇവിടെ ലോജിക്കും ആലോചിച്ചു algorithm എഴുതുമ്പോഴേക്കും അവൻ റിസൾട്ട്‌ കിട്ടി കാണും..ഞാൻ അവനെ അന്തം വിട്ട് നോക്കി ഇരിക്കും..എന്നാൽ ഒന്ന് പറഞ്ഞു തരോ ആ പരിപാടി ഇല്ല..

ഇങ്ങോട്ട് മൈൻഡ് ഇല്ലാത്തവരെ നമ്മളും മൈൻഡ് ചെയൂല..പിന്നെ അധികം മൈൻഡ് ചെയാൻ പോവാതെ ആയി..ഞാൻ ഇടക്ക് ബാക്കിലേക് തിരിയുമ്പോ ഇവർ രണ്ടും ചുമ്മാ ക്ലാസ്സിൽ ഈ ലോകത്ത് ഒന്നും അല്ലാത്ത പോലെ ചിരിച്ചോണ്ട് ഇരിക്കുന്നത് കാണാറുണ്ട്..ഇനി ഇവന്മാർ രണ്ടും കഞ്ചാവാണോന്നു വരെ ഡൌട്ട് തോന്നി… കഞ്ചാവ് വലിച്ചു ക്ലാസിൽ കോൺ തെറ്റി ഇരിക്കുന്ന 2 3  പേര് ഉണ്ട്… സത്യം പറയാലോ ഇവന്മാരെ കൊണ്ട് ആർക്കും ഇരു ശല്യോം ഇല്ല.. ക്ലാസ്സിൽ വരുന്നു ചുമ്മാ മിസ്സ്‌ പഠിപ്പിക്കുമ്പോഴും അല്ലാത്തപ്പോഴും ഇളിച്ചോണ്ട് ഇരിക്കും അല്ലെങ്കിൽ ഉറക്കം..അവർ ഈ ലോകത്ത് ഒന്നും അല്ലായിരിക്കും..

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോ എന്നെ ക്ലാസ്സിൽ ഗേൾസ് എല്ലാം ശ്രീകാന്തിന്റെ പേര് പറഞ്ഞു കളിയാക്കാൻ തുടങ്ങി… ഇതെന്ത് കൂത്തു എന്നോർത്തു കാര്യം ചോദിച്ചു.. കാര്യം കേട്ടു ഞാൻ അടപടലം ഞെട്ടി.. ശ്രീ ക്ലാസ്സിൽ ഫുൾ ടൈം ഇരുന്നും കിടന്നും എന്നെയാണ് നോക്കുന്നതെന്ന്..

Recent Stories

The Author

Naima

9 Comments

  1. Kollam Vkcet aano

    1. vkcet അല്ലാട്ടോ😍

  2. 🦋 നിതീഷേട്ടൻ 🦋

    A nice one 💗💗💗

    ശെരിക്കും ശ്രീ ആരെയെ നോക്കുന്നെ 🤔😂, വയിക്കുമ്പോ aa ഫീൽ കിട്ടുന്നുണ്ട്. Continue 😍😍😍😍😍😍😍

    1. Sree തനുനെ തന്നെയാ നോക്കുന്നെ😍😍😍

  3. നന്നായിട്ടുണ്ട്..

  4. ഇപ്പോയാണ് ഇത് വായിക്കുന്നത് വളരേ നന്നായിട്ടുണ്ട്

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com