Crush [Naima] 122

കേട്ടപ്പോ എനിക്ക് അത്ഭുതം തോന്നി..ലാബിൽ അടുത്ത് ഇരുന്നിട്ട് പോലും നേരിട്ട് മര്യാദക്ക് സംസാരിച്ചിട്ട് പോലും ഇല്ല… ജസ്റ്റ്‌ പേരും നാടും മാത്രം ചോദിച്ചു പരിചയപെട്ടത് അല്ലാതെ..സെക്കന്റ്‌ ബെഞ്ചിൽ 2 പഠിപ്പിക്കളുടെ നടുക്ക് ഇരിക്കുന്ന ഞാൻ പാട് പെട്ടു ഇവർ പറയുന്നത് സത്യം ആണോന്നു അറിയാൻ തിരിഞ്ഞു നോക്കി.. സംഭവം സത്യം തന്നെ.. എന്നാലും എനിക്ക് ഒരു ഡൌട്ട് ഇനി ആ പഠിപ്പിക്കളെ എങ്ങാനും ആവോ നോക്കുന്നതെന്നു.. അതൊന്നു കൺഫോം ചെയ്യാൻ ഞാൻ സീറ്റ്‌ മാറി ഇരുന്നു.. അപ്പോഴും നോക്കിയപ്പോ സംഭവം സത്യം തന്നെ.. നമ്മളെ ആരെങ്കിലും നോക്കുനുണ്ടെന്നു അറിയുമ്പോ നമുക്ക് വരുന്ന ചെറിയ നാണവും ചമ്മലും ഒക്കെ എനിക്കും വന്നു…കുറച്ചു സന്തോഷോം..

അങ്ങനെ രാവിലെ കുറച്ചു അധികം നേരം കണ്ണാടിക് മുന്നിൽ ചിലവഴിക്കാൻ തുടങ്ങി..അതിന്റെ എഫക്ട് എന്റെ മുഖത്തു ഉണ്ടായിരുന്നു..കഷ്ടപ്പെട്ട് മേക്കപ്പ് ഒക്കെ ചെയ്ത് പോയ അന്ന് ശ്രീ വന്നില്ല ആള് നാട്ടിൽ പോയിരിക്കാണെന്ന്..എനിക്ക് നല്ല ദേഷ്യം വന്നു..അങ്ങനെ ആ വീക്ക്‌ ഫുൾ അവൻ വന്നില്ല.. ഞാൻ അതോടെ മേക്കപ്പ് പരിപാടി നിർത്തി..

അടുത്ത ആഴ്ച ഞാൻ കാത്തിരുന്ന പോലെ ശ്രീ വന്നു ആള് മുടി ഒക്കെ വെട്ടി ചുള്ളൻ ആയിട്ടാണ് വന്നത് .. ആളെ കണ്ടപ്പോ ഉണ്ടായ സന്തോഷം 100 വാട്ട് ബൾബ് പോലെ എന്റെ മുഖത്തു കാണാൻ ഉണ്ടായെന്നു പറഞ്ഞു ഫ്രണ്ട്‌സ് എന്നെ കളിയാക്കി..ക്ലാസ്സിൽ സെക്കന്റ്‌ ബെഞ്ചിൽ ഇരുന്ന് അവനെ നോക്കാൻ ഇച്ചിരി പാടായൊണ്ട് ഇരുത്തം തേർഡ് ബെഞ്ചിലേക് ആക്കി…പിന്നെ ഐശ്വര്യം ആയിട്ട് പരിപാടി അങ്ങോട്ട് തുടങ്ങി…അറിയാത്ത പോലെ ഞാൻ നോക്കുമ്പോ ആള് നോട്ടം മാറ്റും..എന്നെ നോക്കുമ്പോ ഞാനും നോട്ടം മാറ്റും..അങ്ങനെ ഞങ്ങൾ തമ്മിൽ ഒളിച്ചു കളി കുറച്ചു നാള് തുടർന്നു..ആളെ കുറിച്ച് അറിയാൻ വേണ്ടി കിട്ടാവുന്നിടത്തുന്നു ഒക്കെ ഇൻഫർമേഷൻ കളക്ട് ചെയ്തു.. ഫ്രണ്ട്സിന്റെ കൂടെ വീട് എടുത്താണ് താമസം.. 3 ആൺമക്കളിൽ ഇളയതാണ് നമ്മുടെ കക്ഷി..ലാബിൽ അടുത്ത്  ആണ് ഇരിക്കുന്നതെങ്കിലും ചെക്കൻ നമ്മുടെ സൈഡിലേക് നോക്കുക പോലും ഇല്ല..പ്രോഗ്രാം ചെയ്ത് കഴിഞ്ഞാൽ അവിടുന്ന് എണീറ്റു പോയി ബോയ്സിന്റെ അടുത്ത് ഇരിക്കും..എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..ഇനി എല്ലാം എന്റെ തോന്നലാനൊന്നു വരെ തോന്നി തുടങ്ങി..

ഇവനോട് എന്തിനാ ക്ലാസ്സിൽ ഇരുന്ന് എന്നെ നോക്കുന്നെന്ന് ചോദിച്ചിട്ട് തന്നെ കാര്യം എന്നൊക്കെ തീരുമാനിച്ചു… പക്ഷെ അതിന് പറ്റിയ സിറ്റുവേഷൻ വരുമ്പോ ചോദിക്കാൻ എനിക്ക് പേടി.. അങ്ങനെ കാത്തിരുന്നു ഓണം സെലിബ്രേഷൻ വന്നു..സെറ്റ് സാരീ ഒക്കെ ഉടുത്ത മുല്ലപ്പൂ ചൂടി കുറി ഒക്കെ വരച്ചു നല്ല സന്തോഷത്തിൽ കോളേജിലേക് പോയി..സാരി ഒക്കെ ഉടുത്തു സുന്ദരി ആയിട്ട് പോവുന്ന അന്ന് ഞങ്ങൾ പെൺകുട്ടികൾക് ഒരു പ്രതേക സന്തോഷമാണ് പ്രതേകിച്ചു ഓണത്തിന്.. കോളേജിൽ എത്തിയപ്പോൾ മുതൽ അന്വേഷിച്ചത് ശ്രീയെയാണ്..ആൾ വന്നില്ല..പൂക്കളം ഇടുമ്പോഴും എല്ലാം എന്റെ കണ്ണ് ഡോറിൽ ആയിരുന്നു.. അവൻ വരുന്നുണ്ടോന്.. ആ ദുഷ്ടൻ വന്നില്ല..പിന്നെ ഞാൻ ആകെ മൂഡ് ഓഫ്‌ ആയിരുന്നു.. ചുമ്മാ ഒന്ന് കണ്ടാൽ മതിയായിരുന്നു..പിറ്റേ ദിവസം മുതൽ ഓണം വെക്കേഷൻ പ്ലസ് സ്റ്റഡി ലീവ് തുടങ്ങും .പിന്നെ കാണാൻ 15 days കഴിയണം …എനിക്ക് എങ്ങനെ എങ്കിലും ഹോസ്റ്റലേക് പോയാ മതി എന്നായി..

Updated: September 3, 2022 — 10:11 pm

9 Comments

  1. Kollam Vkcet aano

    1. vkcet അല്ലാട്ടോ?

  2. ? നിതീഷേട്ടൻ ?

    A nice one ???

    ശെരിക്കും ശ്രീ ആരെയെ നോക്കുന്നെ ??, വയിക്കുമ്പോ aa ഫീൽ കിട്ടുന്നുണ്ട്. Continue ???????

    1. Sree തനുനെ തന്നെയാ നോക്കുന്നെ???

  3. നന്നായിട്ടുണ്ട്..

  4. ഇപ്പോയാണ് ഇത് വായിക്കുന്നത് വളരേ നന്നായിട്ടുണ്ട്

  5. Super

Comments are closed.