Crush
Author :Naima
ആദ്യ പ്രണയം ക്രഷ് ഒക്കെ മിക്കവാറും ആളുകൾക്കു നൊമ്പരം ആയിരിക്കും…എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ക്രഷ്… ഒരേ സമയം സന്തോഷവും വേദനയും തരുന്ന കുറേ ഓർമകളും..
കൊല്ലത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് പഠിക്കുന്ന കാലം..എന്റെ പേര് തൻവി..വീട് കുറച്ചു ദൂരെ ആയത് കൊണ്ട് ഹോസ്റ്റൽ ആയിരുന്നു താമസം..Cs department ആയതു കൊണ്ട് കൂടുതലും ഗേൾസ് ആയിരുന്നു ക്ലാസ്സിൽ..20ബോയ്സും 40 ഗേൾസും..പൊതുവെ പഠിപ്പിസ്റ്റുകളുടെ ക്ലാസ്സ് എന്ന് വേണമെങ്കിൽ പറയാം..ബോയ്സ്ന്റെ കാര്യം ആണ് കഷ്ടം എല്ലാം ചെറുതും അയ്യോ പാവം ടൈപ്പും ..3 4 പേര് മാത്രം അതിൽ കുറച്ചു എങ്കിലും അലമ്പന്മാർ ഉണ്ടായിരുന്നത്.. അവർ ആയിരുന്നു ക്ലാസ്സിന് ആകെ ഉള്ള മുതൽക്കൂട്ട്..
ഫസ്റ്റ് ഇയർ എല്ലാരേം പോലെ റാഗിങ്ഉം സീനിയർസിനെയും പേടിച്ചു ഒക്കെ നല്ല കുട്ടി ആയി നടന്നു… ആരുടേം നോട്ട പുള്ളി ആവാതെ ഇരിക്കാൻ ആയി പാവം കുട്ടി ഇമേജ് ഉണ്ടാകാൻ പ്രതേകം ശ്രദ്ധിച്ചു …
ഹോസ്റ്റൽ ലൈഫ് അടിച്ചു പൊളിച്ചു…combine സ്റ്റഡിയും, മൂവിസും, പ്രേത കഥകളും കത്തി അടിയും ഒക്കെ ആയി ഹോസ്റ്റൽ ലൈഫ് ആയിരുന്നു ആകെ ഒരു ആശ്വാസം..
ഫസ്റ്റ് ഇയറിൽ എനിക്കും കിട്ടിയിരുന്നു 2 പ്രൊപോസൽ. അതിൽ ഒരാൾ ഫൈനൽ ഇയറിലെ മെക്കാനിക്കൽ ഡിപ്പാർട്മെന്റിലെ ചേട്ടന്.. ആൾക്ക് കോളേജിൽ തന്നെ ഉണ്ടായിരുന്ന ലൈൻ ബ്രേക്ക് അപ്പ് ആയോണ്ട് ഒന്ന് കൂടി ബ്രേക്ക് കിട്ടാൻ വേണ്ടി എന്നെ പ്രേമിക്കാൻ തോന്നിയതാണെന്ന്..മറ്റേത് സെയിം ഇയറിലെ ഒരാളും…
അങ്ങനെ സെക്കന്റ് ഇയർ S3 ആയപ്പോ നമ്മൾ സീനിയർസ് ആയി..പുതിയ ജൂനിയർസ് വരുന്നു.. ഫ്രഷേഴ്‌സ് ഡേ അങ്ങനെ കോളേജ് ലൈഫ് ആകെ കളർ ആയി.. ചെറിയ രീതിയിൽ ഉള്ള റാഗിങ് ഒക്കെ ആയിട്ട് ആഘോഷിച്ചോണ്ട് ഇരിക്കുമ്പോ ഉണ്ടെടാ ക്ലാസ്സിലേക്ക് 2 പുതിയ ലാറ്ററൽ എൻട്രികൾ വരുന്നു എന്ന് ന്യൂസ് കിട്ടിയത് … കാണാൻ കൊള്ളാവുന്ന ചെക്കന്മാർ ആവനെന്നു ഞങ്ങൾ എല്ലാരും പ്രാർത്ഥിച്ചു.. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു വന്നു ഞങ്ങളുടെ ചുള്ളന്മാർ..ശ്രീകാന്തും റോഷലും ..ക്ലാസ്സിലെ ഗേൾസ്ന്റെ (4 പഠിപ്പിപികൾ ഒഴികെ )എല്ലാം മനസ്സിൽ 100 ലഡ്ഡു ഒരുമിച്ചു പൊട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ..
Kollam Vkcet aano
vkcet അല്ലാട്ടോ?
A nice one ???
ശെരിക്കും ശ്രീ ആരെയെ നോക്കുന്നെ ??, വയിക്കുമ്പോ aa ഫീൽ കിട്ടുന്നുണ്ട്. Continue ???????
Sree തനുനെ തന്നെയാ നോക്കുന്നെ???
നന്നായിട്ടുണ്ട്..
Thanks?
ഇപ്പോയാണ് ഇത് വായിക്കുന്നത് വളരേ നന്നായിട്ടുണ്ട്
Thanks?
Super