CROWN? 2 [ESWAR] 86

CROWN? 2

Author : ESWAR

Previous Part

 

ബ്രൂസ് രാജകുമാരിനെ വണങ്ങി. രാജാവ് അയാളെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷെ ഈ സന്തോഷം ഒരാളെ വളരെ അധികം ദുഃഖപ്പിച്ചുരുന്നു.

ആ നഗരത്തിലെ തെരുവുകൾ അന്നു ടൂർണമെന്റ് ഉണ്ടായിരുന്നതിനാൽ വിജനമായിരുന്നു.ആ വഴിയിലൂടെ ഒരു മുഖം മറച്ച ആൾ കുതിരയിൽ പാഞ്ഞുപോയി. അയാൾ ഒരു വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. കുതിരയെ ബന്ധിച്ചു അയാൾ ആ വലിയ കാവാടത്തിനു മുന്നിൽ വന്നു. രണ്ടു കാവൽക്കാർ കുന്തവും വച്ചു ആ കാവാടത്തിലേക്കു കടക്കാൻ പോയ അയാളെ തടഞ്ഞു.

‘എന്തു വേണം?’കാവൽക്കാരൻ തന്റെ കട്ടിയെറിയ ശബ്ദത്തിൽ ചോദിച്ചു.’സാധാരണ ആളുകൾ ഇവിടെ എന്തിനാണ് വരുന്നത് അതിനാണ് ഞാനും വന്നത്’ അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.’ഇത് ലോർഡ്സ്ന് മാത്രം ഉള്ളതാണ്, നിങ്ങൾ ഒരു ലോർഡ് അല്ലലോ?’ ‘കാവൽക്കാരൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.”എനിക്ക് ലോർഡ് ബോൾട്ടന് ഒരു സന്ദേശം കൊടുക്കണം’ അയാൾ അവരെ നോക്കി പറഞ്ഞു എന്നിട്ട് ഒരു മുദ്ര അവരെ കാണിച്ചു അപ്പോൾ തന്നെ അവർ അയാളെ വണങ്ങി. അയാൾ ആ കെട്ടിടത്തിനു ഉള്ളിലേക്ക് കയറി. ഒരു കാവൽക്കാരൻ അയാളെ ലോർഡിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ലോർഡ് തന്റെ കാവൽക്കരനോട് പോകാൻ ആംഗ്യം കാണിച്ചു. അയാൾ ആ മുറിയുടെ കുറ്റിയിട്ടു.’സർ ബാരിസ് നിങ്ങൾ എന്താണ് ഇവിടെ? രാജാവ് തന്റെ വിശ്വസ്ഥനായ കാവൽക്കാരനെ തന്നെ അയക്കാൻ ഉള്ള കാര്യം എന്താണ്?’ ബാരിസ് അവിടെ കിടന്ന കസേരയിൽ ഇരുന്നു. അയാൾ തന്റെ മുഖം മറച്ചിരുന്ന തുണി മാറ്റി.’നിങ്ങളുടെ ചുള്ളുവുകൾ കുടിയിരിക്കുന്നു’ ബോൾട്ടൻ അയാളെ നോക്കി ഒരു കപ്പിൽ വിഞ്ഞു ഒഴിച്ച് അയാൾക്ക്‌ കൊടുക്കുന്നു.ബാരിസ് അതു വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു ‘രാജാവ് കൗൺസിൽ വിളിച്ചിട്ടുണ്ട്.’ ബോൾട്ടൻ അതിശയത്തോടെ ബാരിസ് നെ നോക്കി. ‘കിംഗ് കൗൺസിൽ’ബാരിസ് തലയാട്ടി. ‘കഴിഞ്ഞ 30 വർഷമായി രാജാവ് ഒരു കൗൺസിൽ വിളിച്ചിട്ട്. ‘ബോൾട്ടൻ വീഞ്ഞു ഒറ്റ വലിക്കു കുടിച്ചു തീർത്തു. ബാരിസ് ബോൾട്ടൻ നു രാജകീയ മുദ്രയുള്ള കത്ത് കൊടുത്തു. അയാൾ തന്റെ മുഖം മറച്ചു അവിടെ നിന്നു ഇറങ്ങി.

ലെവിൻ തന്റെ തോൽ‌വിയിൽ വളരെ സങ്കടത്തിൽ ആയിരുന്നു. അയാൾ ദേഷ്യത്തിൽ കൂടാരത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞു. സേവകർക്കു പോലും അയാളുടെ മുന്നിലേക്ക്‌ പോകാൻ പേടിയായിരുന്നു.അപ്പോൾ ഒരു വിലകൂടിയ ചുമന്ന വസ്ത്രം ധരിച്ച ഒരാൾ അവിടേക്കു കയറി വന്നു. അയാളെ കണ്ടതും സേവകർ അയാളെ വണങ്ങി. അയാൾ ഒരു കപ്പിലേക്ക് വിഞ്ഞു പകർന്നു അതുമായി അകത്തു കയറി.’എത്ര നേരമായി, വന്നു വന്നു എന്നോടുള്ള ബഹുമാനവും നിങ്ങൾക്കു പോയോ?’ ലെവിൻ ദേഷ്യത്തോടെ പറഞ്ഞു. പക്ഷെ തിരിച്ചൊന്നും കേൾക്കാത്തതിനാൽ അയാൾ വാൾ എടുത്ത് വെട്ടാനായി തിരിഞ്ഞു. അയാൾ ആ മുഖം കണ്ടപ്പോൾ പെട്ടന്നു കൈ വലിച്ചു. ലെവിൻ പേടിയോടെ അയാളെ നോക്കി.’ലോർഡ് റൂസ്, താങ്കൾ എന്താ ഇവിടെ?’ റൂസ് കൈയിൽ ഇരുന്ന വീഞ്ഞു കുടിച്ചു കൊണ്ട് അവിടെ കിടന്ന കസേരയിൽ ഇരുന്നു.’ഞാൻ നീ ജയിക്കുന്നത് കാണാൻ വന്നതാണ്, പക്ഷെ സഭവിച്ചതോ?’ അയാൾ അവനെ നോക്കി. ലെവിൻ മുട്ടുകുത്തി അയാളുടെ മുമ്പിൽ ഇരുന്നു.’ക്ഷമിക്കണം എന്നെ കൊണ്ട് പറ്റിയില്ല മൈ ലോർഡ് .’ ‘നീനക്കു അറിയില്ലേ ക്ഷമ പറയുന്നവരെ എനിക്ക് ഇഷ്ടമല്ല എന്നു അറിയില്ലേ’. അയാൾ ഒരു കത്തി എടുത്ത് ലെവിൻ ന്റെ കഴുത്തിൽ വച്ചു.’പക്ഷെ എന്തു ചെയ്യാൻ എനിക്ക് നിന്റെ ആവശ്യം ഉണ്ടായി പോയില്ലേ?’ അയാൾ അവനെ നോക്കി. ലെവിൻ ഒരു ദീർഘ ശ്വാസം വിട്ടു. റൂസ് അവിടെ നിന്നു ഇറങ്ങി സർ ബ്രൂസിന്റെ കൂടാരത്തിലേക്ക് പോയി.

5 Comments

  1. ഒന്നു അടുക്കും ചിട്ടയും ആകാൻ കുറച്ചു സമയം പിടിക്കും എന്നാലും ശ്രമിക്കാം.

    1. Thanks Harilal S for the comment

  2. Happy Christmas?……..

  3. ഒരുപാട് കഥാപാത്രങ്ങളെ കാണുന്നുണ്ടല്ലോ

    1. അതെ bro. കുറച്ചു കഥാപാത്രങ്ങൾ ഉണ്ട്. ഇത് വലിയ ഒരു സ്റ്റോറി ആണ്. ഇനിയും വായ്യിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

Comments are closed.