കൊറോണക്കോമാളി
CoronaKomali | Author : PK
“മദ്യവും മദിരാക്ഷിയും മയക്ക്മരുന്നും
പുകവലിയുമൊക്കെ ജീവിതം
തകർക്കുന്നു..”
നടുംപുറത്തിലച്ചന്റെ നെടുങ്കൻ പ്രസംഗം
തകർക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. വിനീഷേട്ടൻ പതിവ് പോലെ
ഒരു സൗഹൃദ പുഞ്ചിരിയോടെ ഇരിക്കുന്നു.
വിനീഷേട്ടൻ എപ്പോഴും അങ്ങനെയാണ്.
ഒരു ചെറു പുഞ്ചിരിയെങ്കിലും എപ്പോഴും
ചുണ്ടത്ത് ഉണ്ടാവും. എന്നോട് എപ്പോഴും വാത്സല്യമാണ്.. എന്നെക്കാൾ പത്ത് വയസ്
മൂത്തതെങ്കിലും എനിക്ക് തിരിച്ചും
വാത്സല്യമാണ്.! കാരണം വിനീഷേട്ടന്റെ
മുഖത്ത് ഒരു കുഞ്ചാക്കോ ബോബത്ത്വമുള്ള ഓമന സൗന്ദര്യമായിരുന്നു……….!
…………കാലങ്ങൾ കടന്നുപോയി..,
ഞാനും വിനീഷേട്ടനുമൊക്കെ
പലയിടങ്ങളിലായി പണിയെടുത്ത്
വല്ലപ്പോഴും കാണുമ്പോഴും, പരസ്പരമുളള
സ്നേഹ സൗഹൃദങ്ങൾക്ക് ഒരു മാറ്റവും
വന്നില്ല………
കല്യാണമെന്ന കടമ്പ കൂടി
കടന്നപ്പോൾ പതിവ് ചെറുപ്പക്കാരുടെ
പ്രാരാബ്ധങ്ങൾ വിനിഷേട്ടന്റെ ജീവിതത്തിലും താളമിട്ടു.. കുഞ്ചാക്കോ ബോബന്റെ സുമുഖത്വം പോയ പോലെ
വിനീഷേട്ടന്റെ മുഖത്തും പരുക്കൻ മുദ്രകൾ
വന്നു തുടങ്ങി..പക്ഷെ മനസിലെ ആർദ്രതയ്ക്ക് ഒരു കുറവും വന്നില്ല…….
അല്ലെങ്കിലും പാവപ്പെട്ടവർക്ക് തൊലി വെളുപ്പ് കൊണ്ട് വലിയ കാര്യങ്ങളില്ലല്ലോ.
അമരീഷ് പുരിയുടെ ‘മുഖഭംഗി’ ഉള്ളത്
കൊണ്ട് എനിക്ക് കോമളവദനത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കേണ്ടി വന്നിട്ടില്ല………!!
അറ്റങ്ങൾ കൂട്ടിമുട്ടിക്കുന്നതിനായി
ഓട്ടോ ഓടിച്ചും കൃഷി നടത്തിയുമൊക്കെ
വിനീഷേട്ടൻ ചിരിച്ചുകൊണ്ട് ഓടി നടന്നു.
നെടുംപുറത്തിലച്ചൻ പറഞ്ഞ ‘ജീവിതം
പങ്കെട്ട
എന്ന ഒരു കാര്യം കൂടെ മദ്യം പുക
ഇത് രണ്ടും മര്യാദ യോടെ ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ല…ന്നാണ് ന്റെ ഒരു ഇത്.
പക്ഷെ പുകയില.മയക്കുമരുന്ന് ഇത് ശരി ആകില്ല..ശരീരത്തിന് ദോഷവ
യാർ യാർ ശിവം
നീ താൻ ശിവം..
ഓ ഭൃഗു..
പിന്നെ മദിരാ…ഹ ഹ ഹ
അല്ലെ വേണ്ട….
സംഭവം ശരിയാ ഹർഷം……
പക്ഷേ, മതം മനുഷ്യെനെ മയക്കുന്ന
കറുപ്പ് എന്ന് പറഞ്ഞത് പോലെ
അതിനേക്കാൾ ആരോഗ്യത്തിന് ഹാനികരമായ പലതും ഉണ്ട് എന്നാണ് എന്റെ ഒരു ഇത്……..
ആരോഗ്യം എന്നാൽ മനസിനും ശരീരത്തിനും ഒരുപോലെ വേണമല്ലോ അല്ലേ..!?
വിശ്വസിക്കുമോ എന്നറിയില്ല..,
ആ ശീലങ്ങൾ പലതും തീരെ ഇല്ലാത്ത
ഒരാളാണെങ്കിലും എന്റെ ആരോഗ്യസ്ഥിതി
പരിതാപകരമാണ്.!
ഈ ലോകം ഇങ്ങനെ ആണ് പങ്കെട്ട
മതമെന്ന് പറയുമ്പോ
ഒരു ഉദാഹരണത്തിന് ഗാന്ധിജി ഗോഡ്സെ രണ്ടു പേരും ഭഗവദ്ഗീതയെ മാനിച്ചിരുന്നു
ഇരുവരും രാമനെയും മാനിച്ചിരുന്നു
രാമന്റെ രാമരാജ്യ സങ്കല്‍പ്പത്തെ മതേതരത്വത്തെ മര്യാദയെ ഗാന്ധിജിയെ മനസില്‍ ഏന്തിയപ്പോ ഗോഡ്സെ രാമനിലെ ആയുധമെന്തിയ ക്ഷത്രവീര്യത്തെ അതിലൂടെ ഉള്ള തീവ്രമായ വംശീയതയെ മനസില്‍ ഉറപ്പിച്ച്
ബാക്കി എന്തു നടന്നു
നമുക്ക് അറിയാം
,,,,,,,,,,,,,,
അതുകൊണ്ടു പങ്കെട്ടന്‍ പറഞ പോലെ ആരോഗ്യം അത് വേണം മന്‍സിനും ശരീരത്തിനും ,, അതേ ഉള്ളൂ നമുക്കുള്ള സ്വത്ത്
അതെ……
ആരോഗ്യം നിർണയിക്കുന്നത്
കൂടുതലും സാമൂഹിക മാനസിക വ്യാപാരങ്ങളാണ്………….!
ബന്ധങ്ങളിലെ വിള്ളലുകൾ ശീലങ്ങളെക്കാൾ
ആരോഗ്യത്തെ നന്നായി ബാധിക്കും
എന്നാണ് ഇപ്പോൾ സ്വയം മനസിലാക്കി വരുന്നത്!
മനുഷ്യന്റെ സ്വഭാവം രണ്ടു വരികളിലൂടെ പറഞ്ഞിരിക്കുന്നു
ഇനിയെങ്കിലും മാറാൻ എല്ലാവരും തയ്യാറാകണം
അല്ലെങ്കിൽ കാലം നമ്മളെ മാറ്റി ചിന്തിപ്പിക്കും
വളരെ നന്ദി അനിക്കുട്ടൻ…
മനസടുപ്പമുള്ളരൊെളെ കൊറോണ
കൊണ്ടുപോയേപ്പോൾ കുത്തിക്കുറിച്ചതാ!
വെള്ള പൊക്കം രണ്ടു വന്നു..നിപ്പ വന്നു കൊറോണ വന്നു..എന്താണ് മാറിയത്..ഒന്നുമില്ല..!!
മാറ്റത്തെ നല്ല മാറ്റം എന്നും ചീത്ത മാറ്റം എന്നും വിളിച്ചാൽ..
മാറിയിട്ടുള്ളതിൽ തന്നെ എന്തുണ്ട് നല്ല മാറ്റം??വീണ്ടും ഒന്നുമില്ല..
വിധിക്കുന്നവർ എപ്പോളും എന്നതുപോലെ ഇപ്പോളും വിധിച്ചുകൊണ്ടിരിക്കുന്നു..
അന്നന്നത്തെ അന്നത്തിന് വേണ്ടി നെട്ടോട്ടം ഓടിക്കൊണ്ടിരുന്ന സാധാരണക്കാരൻ ഓടാൻ വയ്യാതെ വീട്ടിരിക്കുന്നു..അന്നം എന്ന വലിയ ചോദ്യചിഹ്നത്തിന്റെ മുന്നിൽ പകച്ചു നിക്കുന്നു..
കൊച്ചു കഥ എങ്കിലും ഒരുപാട് കാര്യങ്ങൾ പറഞ്ഞു.. കൊയ്‌ലോ അണ്ണാ നിങ്ങൾ ഒരു സംഭവം തന്നെ..ഭാഷയെ കൈകാര്യം ചെയ്യുന്നതിൽ ഒരു രക്ഷയും ഇല്ല..?
ഇഷ്ടായി കഥയും..സന്ദേശവും.☺️??
വീണ്ടും വരിക❤️
വളരെ നന്ദി നീൽ……….
മാറ്റങ്ങളിൽ ചിലതിന്റെയൊപ്പം ഓടാനേ
മനുഷ്യന് കഴിയൂ…
പക്ഷെ.. അവന്റെ മനോഭാവം മാറ്റാൻ
ചില ദുരന്തങ്ങൾക്ക് കഴിയും, അത്
നമ്മുടെ അടുപ്പമുള്ളവർക്ക് വന്നാൽ!!
അല്ലെങ്കിൽ നമ്മൾ വെറും കാഴ്ചക്കാർ
മാത്രം…..
പരസ്പരം പരിഹസിക്കുന്നതെങ്കിലും നിർത്തിയാൽ മതിയായിരുന്നു………….
പലരും.. സാദാ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു തുടങ്ങി എന്നതാണ് ഒരു മെച്ചം?
കൊറോണ മനുഷ്യരെ കോമാളികൾ ആക്കി
ഒരാൾ വാർഡ് മെമ്പർ ന്റെ അടുത് പരാതി കൊടുത്തിരിക്കുന്നു.
മഴ പെയ്യുമ്പോൾ അയൽവാസിയുടെ വെള്ള0 ഇയാളുടെ പറമ്പിലൂടെ ആണ് ഒഴുകുന്നത് അയൽവാസിയുടെ മകൻ ഗൾഫിൽ നിന്നും വന്നു കോരന്റൈൻ ഇരിക്കുവാ
ഒന്നും പറഞ്ഞിട്ടു കാര്യമില്ല..
വളരെ നന്ദി ഹർഷാ .
കോറന്റെനിൽ ഇരുന്ന ചെറുപ്പക്കാർ
ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ
പറഞ്ഞത് തന്നെയാണ് സത്യം!
കഴിഞ്ഞ ദിവസം കേട്ടു…:
മണമടിച്ച് നോക്കിയപ്പോൾ കണ്ടത്…
അയൽവാസി പ്രവാസി മരിച്ച് കിടക്കുന്നു.
സ്വന്ത്വം ഭാര്യ പോലും അയാളെ
വിളിച്ചിരുന്നില്ല എന്നോർക്കുമ്പോൾ!!!!
മുഖത്തിന്റെ പാതി മാസ്ക് കൊണ്ടോയി……
എല്ലാരേം ഒരു കൈ അകലത്തിലാക്കി………… വിദ്യാഭ്യാസം അതിന്റെ പ്രഖ്യാപിത ശത്രുക്കളായിരുന്ന മൊബൈലും, ടി.വി യുമായി രമ്യതയിലായി…. ആഘോഷങ്ങളും, വിനോദങ്ങളും, ആചാരങ്ങളുമെല്ലാം പോയ വഴിക്ക് പുല്ല് പോലും കിളിച്ചിട്ടില്ല … ബെവ് ക്യു വരെ വന്നു? (ഒരു കാര്യവും ഇല്ലാരുന്നേലും)….
അങ്ങനെയങ്ങനെ മാറ്റങ്ങളുടെ ഘോഷയാത്രകളിൽ അല്ലേ ലോകം മുഴുവൻ… ഇനിയും മാറാനുണ്ടേൽ ഒന്ന് മാത്രേ ഉള്ളൂ… അതെന്തു വന്നാലും പഠിക്കാത്ത മനുഷ്യന്റെ മനസ്സ് മാത്രം…….
പങ്കേട്ടാ, ദിവസവും ഇങ്ങനെ എന്തേലുമൊക്കെ കുത്തിക്കുറിച്ചിട്…. ഇങ്ങടെ എഴുത്തിന് ഒരു പ്രത്യേക ഫീലാ….?
വളരെ നന്ദി വാമ്പു.,
അതെ അതാണ് സത്യം …
എന്ത് വന്നാലും പഠിക്കാത്ത മനുഷ്യമനസ് !
കൊറോണയും പേമാരിയുമെല്ലാം
വേട്ടയാടിയാലും നമ്മൾ പഴയ നമ്മൾ തന്നെ.
സ്വന്തമെന്ന് തോന്നുന്നവർക്ക് വരുമ്പോൾ
നമ്മൾ തിരിച്ചറിയുന്നുണ്ടാവും അല്ലേ…?
ദുരന്തത്തിന്റെ ആഴങ്ങൾ ………
ഒരു കാര്യത്തിൽ സന്തോക്ഷിക്കാം….
ആചാരങ്ങളും ആഘോഷങ്ങളും
ഒക്കെ അനാവിശ്യങ്ങളായിരുന്നു..
എന്ന തിരിച്ചറിവിന്!.
ശവസംസ്കകാരമൊക്കെ ഇപ്പോ
എന്താ അവസ്ഥ!??