ചിങ്കാരി 8 [Shana] 639

മറുപടി മാത്രം ഇല്ല… ഇല്ലന്നല്ല ഉണ്ട് പറയാൻ ആഗ്രഹിക്കുന്നില്ല… ഭൂതകാലത്തിന്റെ ശവക്കല്ലറക്കുള്ളിൽ അടച്ചു പൂട്ടി അടക്കം ചെയ്ത ഒന്ന്…. കുഴിതോണ്ടി മാന്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ല… ഇന്ന് ഒരുപക്ഷെ അതുലേട്ടന്റെ വാക്കുകൾക്കുമുന്നിൽ പറഞ്ഞു പോയേനെ…. വേണ്ട അതവിടെ തന്നെ കിടന്നു ദ്രവിച്ചു പോകട്ടെ അതാണ് നല്ലത്…. കേൾക്കുന്നവർക്കുമുന്നിൽ നിസ്സാരമാവാം പക്ഷേ തനിക്കതു വേദനയുള്ള നീറുന്ന ഓർമകളാണ്…. ഞാൻ ഏറ്റവും കൂടുതൽ വിലപ്പെട്ടെന്ന് കരുതി ഹൃദയത്തിൽ ചേർത്തുവെച്ച സൗഹൃദം….. ഓർമകൾ ആർത്തലച്ചുവന്നപ്പോൾ അവൾ അമ്മുവിനെ ചേർത്തുപിടിച്ചു മയക്കത്തിലേക്ക് വീണു…

 

പിറ്റേന്ന് രാവിലെ രാധമ്മയുടെ മൊരിഞ്ഞ ദോശയും സാമ്പാറും കഴിക്കുകയായിരുന്നു എല്ലാരും…

 

“മീരേ ഭക്ഷണം കഴിച്ച ഉടനെ നമുക്കിറങ്ങാം… ഉച്ചയാകുമ്പോൾ വീടെത്തുമല്ലോ…” അതുൽ മീരയെ നോക്കി പറഞ്ഞു..

“മീര ഞെട്ടി അതുലിനെ നോക്കി.. ഞാൻ വരുന്നില്ലേട്ടാ. എനിക്ക് ഇവിടെ വല്ല ചെറിയ ജോലി ശരിയാക്കിതന്നാ മതി. ”

മീരക്ക് അവരുടെ മുന്നിലേക്ക് എങ്ങനെ പോകുമെന്ന പ്രയാസത്തിൽ ആയിരുന്നു… അച്ഛനെയും അമ്മയെയും കാണാൻ കൊതിയുണ്ടെങ്കിലും ഈ ഒരവസ്ഥയിൽ അവരുടെ മുന്നിൽ എങ്ങനെ….

 

“എടീ നീ എന്തൊക്കെയാ ഈ പറയുന്നേ.” അതുൽ സംശയത്തോടെ അവളെ നോക്കി.

 

“ഏട്ടാ ഞാൻ വരുന്നില്ല… എനിക്കെന്തോ ആരെയും നേരിടാനുള്ള കരുത്തില്ല…. ഞാൻ ഇവിടെ എവിടെങ്കിലും ജീവിക്കാം…. എനിക്ക് പറ്റില്ല ഏട്ടാ….. ”

 

“എന്താ മോളെ അവിടെ ആരും നിനക്കന്യരല്ലല്ലോ… നമ്മുടെ അച്ഛനും അമ്മയുമല്ലേ…. നിന്റെ ഭാഗത്തിന്നു അങ്ങനെ സംഭവിച്ചെന്ന് കരുതി അവർ നിന്നെ തള്ളിക്കളയുമോ…. മക്കളുടെ തെറ്റുകൾ ക്ഷമിക്കാൻ മാതാപിതാക്കൾക്കല്ലാതെ ആർക്കാ കഴിയുക…. നിന്നെ ചിലപ്പോൾ വഴക്കുപറഞ്ഞെന്നിരിക്കും അത് സ്നേഹക്കൂടുതൽ കൊണ്ട് മാത്രമാണ്… എത്രകാലമായി നിന്നെ കുറിച്ചറിയാതെ ഉള്ളു നീറുന്നുണ്ട്… അതിന്റെ പരിഭവം ഉണ്ടാവും…. നമ്മുടെ അച്ഛനും അമ്മയുമല്ലേ…. “അതുൽ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു

 

“ചേച്ചി… അതുലേട്ടൻ പറഞ്ഞതാ അതിന്റെ ശരി. നീ എന്തിനാ പേടിക്കുന്നെ ആരും നിന്നെ ഒന്നും പറയില്ല… സെലിൻ ചേച്ചി പാവമാണ്… നിനക്ക് കൂട്ടായിട്ടുണ്ടാകും… “അച്ചുവും അതുലിനൊപ്പം ചേർന്നുപറഞ്ഞു

 

മീര സെലിൻ ആരാന്ന് മനസിലാകാതെ അവരെ നോക്കി.

 

“നീ ഒന്നും പേടിക്കണ്ട ടീ. എല്ലാം ശരിയാവും.”

 

“അച്ചു നീ നീ കൂടി വരുമോ എന്റെ കൂടെ…” എനിക്കൊരു ധൈര്യത്തിന് മീര അച്ചുവിനോട് അപേക്ഷ പോലെ ചോദിച്ചു..

 

അച്ചുവിന് പെട്ടന്ന് എന്തു പറണമെന്നറിയാതെയായി… വർഷങ്ങളായി എല്ലാരേയും നേരിട്ട് കണ്ടിട്ട്… അതുലേട്ടനോട് സംസാരിക്കുമെന്നല്ലാതെ വേറെ ആരുമായും കോൺടാക്ട് ഇല്ല… അജിയുടെ വീട്ടിലേക്ക് നിത്യയുടെ കല്യാണത്തിന് പോലും പോയില്ല… ലീവ് ഇല്ലന്ന് ഒഴിവ് പറഞ്ഞു പോകാതിരുന്നു…

44 Comments

  1. Shana.. sorry..കമന്റ്‌ ലേറ്റ് ആയതിൽ… അടുത്ത പാർട്ട് എങ്കിലും സസ്പെൻസ് പുറത്ത് വിടുമോ ?… നന്നായിട്ടുണ്ട് ❤️

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  2. ഷാന., എല്ലത്തവണയും പോലെ ഇതും മനോഹരം ❤️❤️❤️. അജിയുടെ ജീവിതം അറിയാൻ കാത്തിരിക്കുന്നു.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❣️❣️

  3. നന്നായിട്ടുണ്ട് കേട്ടോ… എല്ലാ പർട്ടും ഒറ്റയടിക്ക് വായിച്ചു … ഇഷ്ടപ്പെട്ടു തുടർന്നും എഴുതണം കേട്ടോ…?

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ❣️❣️

  4. ഷാന.,.,.,

    ഞാൻ മുൻപ് പറഞ്ഞിരുന്ന പോലെ..,,.
    ഒന്നുമുതൽ എട്ടുവരെയുള്ള എല്ലാ ഭാഗങ്ങളും ഇന്ന് ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.,,.,

    എഴുതിയ ഓരോ ഭാഗങ്ങളും വളരെ സ്വാഭാവികമായും നർമ്മത്തിൽ പൊതിഞ്ഞതും ആയിരുന്നു എന്നതുകൊണ്ട് തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,.,

    ആദ്യത്തെ ഒരു അഞ്ചു ഭാഗം വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ശൈലിയിലാണ് താൻ എഴുതി പോയിരുന്നത്.,..,

    എന്നാൽ അവിടെ നിന്നും അങ്ങോട്ട് കഥയുടെ താളം പതിയെ മാറിത്തുടങ്ങി.,.,.,
    അതുപോലെ തന്നെ താൻ ഓരോ പാർട്ടിലും ഇടുന്ന എൻഡ് സീനുകൾ വളരെ നല്ല രീതിയിൽ തന്നെ ആളുകളിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്.,.,.

    നല്ല രീതിയിൽ ആകാംക്ഷ ഉണർത്തുന്ന എൻഡ് സീനുകൾ എല്ലാം എനിക്ക് ഒരു വീക്ക്നെസ്സ് ആണ്.,.

    വളരെ റിയലിസ്റ്റിക് ആയിട്ടാണ് ഇതിൻറെ കഥ മുൻപോട്ടു പോകുന്നത്,..,.,
    ഇതിൽ അങ്ങനെ പ്രത്യേകിച്ച് പോരായ്മകൾ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.,.,.,

    ചില കാര്യങ്ങൾ അങ്ങനെയാണ്.,.,
    നാം വളരെയധികം ഇഷ്ടപ്പെട്ട.,., മനസ്സിൽ കൊണ്ടുനടക്കുന്ന…, ഏറ്റവും അടുത്ത സുഹൃത്തായി കാണുന്ന.,., ആളിൽ നിന്നും ഒരു ചെറിയ വീഴ്ച ഉണ്ടായാൽ പോലും നമുക്ക് ചിലപ്പോൾ അത് താങ്ങാൻ സാധിക്കില്ല.,.,. (അനുഭവം ഉണ്ട്)..,,.

    പിന്നെ അവർ തമ്മിലുള്ള പിണക്കത്തിന്റെ കാരണം എന്താണെന്ന് പറയാൻ തുടങ്ങുമ്പോൾ തന്നെ അത് രംഗം വേറെ ഒരു സ്ഥലത്തേക്ക് മാറ്റി നടുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.,.

    അത് വായനക്കാരിൽ ഒരു ആകാംഷ നിറക്കാൻ ഞാൻ ഉതകുന്നതാണ്.,.,

    എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ.,. ഇതുവരെ അജുവിൻറെ കാര്യം പറയാൻ തുടങ്ങുമ്പോൾ ഇങ്ങനെ രംഗം മാറ്റുന്നത് വളരെ ആസ്വാദ്യകരമായി ആയി വന്നിട്ടുണ്ട് എങ്കിലും ഇത് തന്നെ എപ്പോഴും ചെയ്താൽ ചിലപ്പോൾ ആളുകളിൽ അത് ഒരു വിരസത ഉണ്ടാക്കാൻ സാധ്യതയുണ്ട്.,.,.

    അടുത്ത ഭാഗം എഴുതുമ്പോൾ അത് ഒന്ന് ശ്രദ്ധിച്ചാൽ ചിലപ്പോൾ നന്നായിരിക്കും..,
    ഇത് ഒരു എളിയ അഭിപ്രായം മാത്രമായി എടുക്കുക വിമർശനമായി കരുതരുത്.,.,

    ഇതുവരെ എഴുതിയ ഓരോ ഭാഗവും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു.,.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,
    ??

    1. ഈ സ്റ്റോറിയുടെ 8 ഭാഗവും ഒരുമിച്ചുവായിക്കാൻ കാണിച്ച ശ്രമത്തിന് ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ അറിയിക്കുന്നു… തുറന്ന അഭിപ്രായങ്ങളും വിമർശനങ്ങളും ഇരു കയ്യും നീട്ടി സ്വീകരിക്കും… മടിക്കാതെ പരയുമല്ലോ.. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കും… സ്നേഹം ❣️❣️

      1. തീർച്ചയായും പറയും.,.,
        പക്ഷെ അത് പറയാനും മാത്രം ഉള്ള അറിവ് ഒന്നും എനിക്ക് ഇല്ല എന്നുള്ളതാണ് സത്യം.,.,
        തന്റെ എഴുത്തിന്റെ ശൈലി വളരെ സിംപിൾ ആണ്.,.,. നല്ല സുഖം ആണ് വയിച്ചിരിക്കാൻ.,.,

      2. /എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ.,. ഇതുവരെ അജുവിൻറെ കാര്യം പറയാൻ തുടങ്ങുമ്പോൾ ഇങ്ങനെ രംഗം മാറ്റുന്നത് വളരെ ആസ്വാദ്യകരമായി ആയി വന്നിട്ടുണ്ട് എങ്കിലും ഇത് തന്നെ എപ്പോഴും ചെയ്താൽ ചിലപ്പോൾ ആളുകളിൽ അത് ഒരു വിരസത ഉണ്ടാക്കാൻ സാധ്യതയുണ്ട്.,/

        Eth correct aan .. Eth onn shradiknm shana .. ??

        1. തീർച്ചയായും… ?❣️

  5. Ee chapterum adipoli aayitund … ??????
    Keep writting dear .. Waiting for next chapter …❤

    1. Thank you dear for the support… keep wait ❣️❣️

  6. SHANA..

    ഇന്നാണ് സ്റ്റോറി ഫുൾ ആയി വായിച്ചത്, സൂപ്പർ സ്റ്റോറി, ജോലി തിരക്ക് കൊണ്ടാണ് വായിക്കാൻ വൈകിയത്, പിന്നെ തുടങ്ങി വച്ചത് തന്നെ വായിച്ചു കംപ്ലീറ്റ് ചെയ്യാൻ മടി ആണ്..
    അച്ചുവിന്റെ കാരക്ടർ ഒരുപാട് ഇഷ്ടമായി,
    അജി യുമായുള്ള സൗഹൃദം എല്ലാം കാണുമ്പോൾ അവനോടു അസൂയ തോന്നുന്നു,. അവരുടെ ചെറുപ്പം കാണുമ്പോൾ പഴയ കാലം എല്ലാം ഓർമ വരും, അത്രയും ഫീൽ തരുന്നതാണ് തന്റെ എഴുത്ത്. മാഷിന്റെ വണ്ടി പഞ്ചർ ആക്കിയതും, അമ്മായിടെ ദേഹത്തു ചൊറിയൻ പുഴുവിനെ ഇട്ടതും എല്ലാം ആ പഴയ കാലത്തിന്റെ ഓർമ്മകൾ നൽകി, കള്ള സ്വാമിയെ പിടിച്ച ഭാഗം ഉഷാർ ആയിരുന്നു, ചൂരൽ വാങ്ങി തിരിച്ചടിച്ച രംഗം എല്ലാം അടിപൊളി ആയിരുന്നു., അതിലുടെ താൻ നല്ലൊരു മെസ്സേജും നൽകി.,
    മീരയോട് പഴയ കാര്യങ്ങൾ ഒന്നും മനസ്സിൽ വെക്കാതെ പെരുമാറിയപ്പോൾ അവളോട് ബഹുമാനം തോന്നി.
    അജിയും ആയിട്ടുള്ള പ്രശ്നം എന്താ എന്ന് ഇതുവരെ പറഞ്ഞില്ല, ഒരു അവസരം വന്നപ്പോളേക്കും ആ കൊച്ചിന്റെ കരച്ചിൽ, കുട്ടി അല്ലായിരുന്നേൽ അതിനെ എടുത്തു കിണറ്റിൽ ഇട്ടേനെ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED❤️

    1. കുട്ടിക്കാലത്ത് നാം ഓരോരുത്തരും കുസൃതി നിറഞ്ഞ ചെയ്തികളെല്ലാം അതേ ഭാവത്തോടെ അച്ചുവിലൂടെ വരച്ചുകാട്ടാനാണ് ശ്രമിച്ചത്… അത് ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും പഴയ ഓർമകളിലേക്ക് കൊണ്ടുപോകാൻ പറ്റിയെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം……. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  7. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    ഷാനാ… സമയം ഇല്ലാഞ്ഞിട്ടാണ് കുറച്ച് തിരക്കിലാണ് അഭിപ്രായവും വായനയും പിന്നീട് തന്നിരിക്കും❤️❤️❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു…

  8. എന്റെ മോളെ പൊളി. എന്നാലും സസ്പെൻസ് പൊട്ടിക്കാതെ കിടന്നു ഉരുണ്ടു കളഞ്ഞല്ലോ നീ.??

  9. ❤❤❤
    Achu ntem ajiyudem pinakam ariyaan vendi mathram part valichu neetaruth. Athu vayanayude sugam kalayunund. Like thenga udaku swamy enu enu parayuna pole..
    Last part vare otta eripinaa vaayiche ❤
    Last 2 part ntho oru missing..
    Chilapol eniku thoniyath aavaam.?

    1. Next part aji ku koodi space koduthal nannayirikum..

    2. അവരുടെ പിണക്കം കാണിക്കാൻ വേണ്ടി വലിച്ചുനീട്ടുന്നതല്ല…ചെറുപ്പത്തിൽ കിട്ടുന്ന സൗഹൃദവും അത് നഷ്ടമാവുമ്പോൾ ഉണ്ടാകുന്ന വേദനയും ഒക്കെയാണ് ഈ സ്റ്റോറിൽ പറയാൻ ഉദ്ദേശിച്ചത്… അവിടെ അച്ചുവിന്റെ ലൈഫ് പറഞ്ഞില്ലെങ്കിൽ പൂർണ്ണമാവാത്തത് പോലെ ഒരുപാട് വലിച്ചുനീട്ടാതിരിക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്.. അജിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉള്ളൊരു ലൈഫ് അതാണ് ഇങ്ങനെ എഴുതുന്നത്… ലാഗ് ഫീൽ ചെയ്തെങ്കിൽ സോറി…സ്റ്റോറി എഴുത്തൊന്നും വലിയ വശമില്ല… ഇതൊരു ശ്രമം മാത്രം… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  10. laag cheyathe karyam paranju thulak bro. ith oru maathiri serial type .

    1. കഴിഞ്ഞ പാർട്ടിൽ തന്നെ ബ്രോക്ക് ഞാൻ മറുപടി തന്നു… ഇതൊരു നോവലായി തുടങ്ങിയതല്ല… അതിന്റെ പോരായ്മകൾ ഉണ്ടാകും.. ഞാൻ ഒരു തുടക്കക്കാരിയും.. ക്ലൈമാക്സ്‌ മനസ്സിൽ കാണാതെ ഉള്ളിൽ വരുന്ന പോലെ എഴുതിയതാണ്… സീരിയൽ ടൈപ്പ് ആയി തോന്നിയെങ്കിൽ സോറി… എഴുത്തിനോടുള്ള ഇഷ്ടത്തിന്റെ പുറത്തു ഞാൻ ചെയ്തൊരു കൈയബദ്ധം.. കുറച്ചു നൊസ്റ്റാൾജിക്.. സൗഹൃദം.. അങ്ങനെ കുറച്ചു കാര്യങ്ങൾ ഉൾപ്പെടുത്തി എഴുതിയ കഥ ആണിത്.. മനസ്സിൽ അച്ചുവിന്റെയും അജിയുടെയും പിണക്കം പറയാൻ ഒരു സന്തർഭം കണ്ടിട്ടുണ്ട്… അവിടെ അല്ലാതെ പറയുമ്പോൾ കഥക്ക് ഒരു ഇന്റെരെസ്റ്റ്‌ ഉണ്ടാകുമെന്ന് തോന്നിയില്ല.. ക്ഷമയോടെ കാത്തിരിക്കുമല്ലോ.. ഇനിയും സപ്പോർട്ടോടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

      1. Ithin munp kore story vaayichirunnu. Ingane neettikond poyit climax l kond poyi thulacha stories. Climax or suspense athinte time l nadathanam. Illenkil athu pole aakum. Angane aavaathirikkan vendi paranjath aanu. Allathe negative adichathalla. Vere onnum thonnaruth. Nalla ezhuthukaare ishtapedukayum support cheyukayum cheyunna oru paavam reader aanu njan

        1. ഒരുപാട് വലിച്ചുനീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല… കഥയുടെ പൂർണ്ണതക്ക് അച്ചുവിന്റെ ഫുൾ ലൈഫ് വേണമെന്ന് തോന്നി… പിന്നെ ഞാൻ പറഞ്ഞുവല്ലോ ഈ സ്റ്റോറി ഞാൻ പോലും പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്… ഇതിന്റെ ഓരോ പാർട്ടും എഴുതിയപ്പോൾ എനിക്ക് തന്നെ അടുത്തത് എന്താകുമെന്ന് അറിയില്ലായിരുന്നു… മനസ്സിൽ വരുന്നത് അതുപോലെ പകർത്തി… പിന്നെ അധികം കാത്തിരിപ്പിക്കില്ല എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാകും… ഞാനും നല്ലൊരു വായനക്കാരി മാത്രം ആണ്.. ഇടക്ക് ഒരു വട്ട് കേറി ആവേശത്തിൽ എഴുതി എന്ന് മാത്രം… പക്ഷേ എന്നെ കൊണ്ട് ആവും വിധം ആത്മാർത്ഥമായി ഞാൻ എഴുതാൻ ശ്രമിച്ചിട്ടുണ്ട്… പിന്നെ വേറെ ഒന്നും തോന്നിയിട്ടില്ലട്ടോ ??.. കാരണം ഒരുപാട് അപാകതകൾ വരുമെന്ന് എനിക്ക് തന്നെ അറിയാം ??.. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. സ്നേഹം കൂട്ടെ ❤️❤️

  11. ഒരുമാതിരി ആളെ പറ്റിക്കണ പരുപാടി ആയി പോയി… അജിയുമായി എന്താ സംഭവിച്ചത് എന്ന് നോക്കി വന്നപ്പോ കൊച്ചു കരഞ്ഞു… കൊച്ചിന് കരയാൻ കണ്ട നേരം… കൊച്ചയത് കൊണ്ട് ക്ഷേമിച്ച്…

    എന്നാലും പറയാമായിരുന്നു ഇനിയിപ്പോ അടുത്ത പാർട്ട് വരെ നോക്കി ഇരിക്കണ്ടെ…

    എന്തായാലും കഥ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്..

    ആ പന്നിനെ അടിച്ചു കലക്കിയത് ഇഷ്ടപ്പെട്ടു…

    സിന്ധുവിൻ്റെ പ്രണയം അച്ചുവിൻ്റെ മനസ്സ് കീഴടക്കിയത് എല്ലാം അടിപൊളി…

    അപ്പോ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും… നല്ല വാക്കുകൾക്കും സപ്പോർട്ടിനും ഹൃദയം നിറഞ്ഞ സ്നേഹം.. ❤️❤️

  12. മീരയുടെ ഭർത്താവിനെ എടുത്ത് അടിച്ച സീൻ അടിപൊളി…?…..

    ഇതുപോലെത്തെ ഒരുപാട് എണ്ണം ഉണ്ട് വല്യ ദിവ്യ പ്രണയം എന്നൊക്കെ പറഞ്ഞ് കല്യാണം കഴിച്ച് അവസാനം അടിച്ചു പിരിയും….

    ഭാര്യയെയും കുട്ടികളെയും നോക്കാൻ അറിയാത്തവന്മാർ അ പണിക്ക് നിക്കരുത്….

    സിദ്ധു പൊളിയാണ് അച്ചുവിനോട് അവനുള്ള പ്രണയം ?????

    അജിയും അച്ചുവും തമ്മിൽ ഉള്ള പ്രശ്‌നം അവരുടെ past പറയാൻ നിൽക്കു മ്പോൾ എന്തേലും കാരണം ഉണ്ടാക്കി വഴി തിരിച്ചുവിടും…….
    മീര അവളുടെ അവസ്ഥ കാണുമ്പോ സങ്കടം വരും….

    അച്ചു കുറേ കാലത്തിനു ശേഷം നാട്ടിലേക്ക് വന്നു വല്ലേ….

    ഇനി എന്തൊക്കെ നടക്കും അജിയെ കാണോ….

    അമ്മായിയുടെ കാറ്റ് പോയോ…മീരയെ കണ്ടാപ്പോ വീഴുന്നത് കണ്ട്……?

    ❤❤❤❤❤❤???❤❤?❤❤❤❤❤

    1. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാം വരും ഭാഗത്ത് വ്യക്‌തമാകും… കാത്തിരിക്കുമല്ലോ… തുടക്കം മുതലുള്ള സപ്പോർട്ടിന് പെരുത്തിഷ്ടം കൂട്ടെ ❤️

  13. ഇഷ്ടപ്പെട്ടു ? ക്ലീഷേകളിൽ പെട്ട് പോകരുത് , ഇത് വരെ ഇല്ല . അഭ്യർത്ഥനയാണ്

    1. പരമാവധി എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കും ?…
      കാത്തിരിക്കുമല്ലോ.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  14. വായിക്കാം

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ഇത് ഒരുമാതിരി മറ്റേ പരുപാടി ആയി. അച്ചുവും അജിയും തമ്മിൽ തെറ്റാൻ ഉള്ള കാരണം അറിയാൻ ഉള്ള ചാൻസ് വന്നപ്പോഴേക്കും നൈസ് ആയിട്ടു അതങ്ങട് മുക്കി കളഞ്ഞു. ഒരു കണക്കിന് അതാണ് നല്ലത്. ആവേശം ചോർന്നു പോകാതെ അടുത്ത പാർട്ടുകൾക്ക് വെയിറ്റ് ചെയ്യാൻ പറ്റുമല്ലോ. എന്നത്തേയും പോലെ ഈ ഭാഗവും കിടിലം. പിന്നെ ഓരോ ഭാഗവും കഴിയുമ്പോൾ എഴുത്തിന്റെ ശൈലി മെച്ചപ്പെട്ടു വരുന്നുണ്ട്. നല്ലൊരു ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. ചിങ്കാരിയുടെ മെയിൻ ഭാഗം ആണ് അച്ചുവും അജിയും തമ്മിലുള്ള പിണക്കത്തിന്റെ സത്യാവസ്ഥ വെളിപ്പെടുന്നത്… അതിന്റെതായ പ്രാദാന്യത്തോടെ അനുയോജ്യമായ സന്ദർഭത്തിൽ ആ സത്യം നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കപ്പെടും…കാത്തിരിക്കുമല്ലോ ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️

    2. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു ?❤️

  15. ?❣??❣??❣??❣??❣??❣??❣??❣?
    ഇഷ്ടമായി ഷാന.

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  16. ഷാനാ,
    മണിച്ചിത്രത്താഴിൽ പറയുന്നത് പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും എന്നത് പോലെ അജിയും ആയുള്ള പാസ്റ്റ് പറയാൻ തുടങ്ങുമ്പോൾ തന്നെ അതി വിദഗ്ദമായി എഴുത്തിനെ മറ്റൊരു കോണിലേക്ക് തിരിക്കുന്നു അഭിനന്ദനങ്ങൾ, മർമ്മമറിഞ്ഞുള്ള എഴുത്ത് അവർ തമ്മിലുള്ള പിണക്കം ഊഹിക്കാൻ കഴിയും എന്നാൽ കഥാകൃത്തിന്റെ ഭാവനയിൽ എഴുതുമ്പോൾ വായനാസുഖം കൂടുതൽ ഉണ്ടാകു,
    എഴുത്തിനെ മറ്റൊരു ദിശയിലൂടെ വീണ്ടും വീണ്ടും കൊണ്ട് പോകുമ്പോഴും കഥ അധികം വികാസം പ്രാപിച്ചിട്ടും ഇല്ല. എഴുത്തിന്റെ ശൈലിയും കഥാപാത്രങ്ങളുടെ സംസാരമെല്ലാം കഥയെ വ്യത്യസ്തമാക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. അജിയുടെ പാസ്ററ് പറയുന്നതിനുമുന്നെ അച്ചുവിന്റെ ലൈഫ് പറയണമെന്ന് തോന്നി… ലേറ്റ് ആനാലും ലേറ്റസ്റ്റ് ആ വരുവേ… പരിമിതമായ എഴുത്ത് അനുഭവത്തിൽ നിന്നും പിറവിയെടുത്തതാണ് ഈ രചന.. തുടക്കക്കാരിയെന്ന നിലയിലുള്ള പോരായ്മകൾ ഉണ്ടാക്കുമെന്ന് മുൻപേ തീർച്ചപ്പെടുത്തിയിരുന്നു…
      തുടക്കം മുതലുള്ള ഈ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️

      1. ?❤❤❤❤❤

  17. Ella partum pending aanu. Udane vayikkam ?

    1. ആ കൊച്ചിന്റെ കാര്യം…. ഇത് അടുത്തെങ്ങാനും അറിയാൻ പറ്റുവോ ആവോ..? എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു ആദ്യത്തെ അടി ഒക്കെ പൊളി…. അമ്മായി ടെ റിയാക്ഷൻ ഒരേ പൊളി????….

      1. അടുത്ത പാർട്ട്‌ വരെ ക്ഷമിക്കു കൂട്ടെ.. എല്ലാം വ്യക്തമാക്കുന്നുണ്ട്… ?
        നിറഞ്ഞ സ്നേഹം ❤️❤️

    2. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു ?❤️

Comments are closed.