ചിങ്കാരി 3 [Shana] 332

“എന്നെ കൊലക്ക് കൊടുക്കണം. അതിനല്ലേ നിൻ്റെയീ ഒടുക്കത്തെ ബുദ്ധി ” അവൻ നിരാശയോടെ പറഞ്ഞു കൊണ്ട് നേരെ അകത്തേക്ക് പോയി.

 

അവൻ ചെല്ലുമ്പോൾ അമ്മായി  അടുക്കളപ്പടിയിൽ  തിരിഞ്ഞിരുന്ന് മീൻ മുറിക്കുവായിരുന്നു , പതുക്കെ നടന്നു അവർക്കടുക്കലേക്ക് ചെന്നു ,ആരും കാണുന്നില്ലന്നുറപ്പായപ്പോൾ മുടിയിലേക്ക് പുഴുവിനെ വെച്ചു എന്നിട്ട് ഒന്നുമറിയാത്തതുപോലെ ശബ്ദമുണ്ടാക്കി.

 

” ചിറ്റേ , അതുലേട്ടൻ  എവിടെ ”

 

” അവൻ പുറത്തു പോയി  , നീയെന്താ ഇപ്പൊ ഇവിടെ നിനക്ക് ക്ലാസ് ഇല്ലായിരുന്നോ ” അവർ അവനു നേരെ കണ്ണുരുട്ടി.

 

” ഇന്ന് പോയില്ല ചിറ്റേ ”

 

ഓരോന്നും സംസാരിക്കുന്നുണ്ടങ്കിലും അവൻ്റെ കണ്ണു മുഴുവൻ ആ പുഴുവിലായിരുന്നു.  അതു പതുക്കെ നിരങ്ങി മുടിയിലൂടെ അവരുടെ ഉടുപ്പിനകത്തു കയറുന്നത് അവൻ കണ്ടു.

 

“അതെന്താ , അപ്പൊ ആ നാശം പിടിച്ചവളും  പോയിട്ടുണ്ടാകില്ലല്ലോ ” അവർ അമർഷത്തോടെ പറഞ്ഞു

 

“ഞങ്ങളുടെ സാർ ആക്സിഡൻ്റായി ഹോസ്പിറ്റലിൽ ആണ് , സാറിനെ കാണാൻ പോയേക്കുവായിരുന്നു ”

 

” അവളെപ്പോലത്തെ നശൂലത്തെയൊക്കെ പഠിപ്പിക്കുന്നതല്ലേ  ദൈവം അതിന്നെ ശിക്ഷ കൊടുത്തതാവും ” അവർ പിറുപിറുത്തു.

 

ഈ സ്വഭാവത്തിന് തളളക്ക് ഇതൊന്നും പോരാ ഇതിലും വലുത് കിട്ടണം  അവൻ മനസിൽ പറഞ്ഞു.

 

അപ്പോഴേക്കും അവർക്ക് മേലു ചെറിയാൻ തുടങ്ങിയിരുന്നു .

 

“ടാ നീ നോക്കിക്കേ എൻ്റെ കഴുത്തിൽ എന്തോ ഇഴയുന്ന പോലെ ”

 

“ഏയ് ഒന്നുമില്ലല്ലോ ചിറ്റേ , ചുമ്മാ തോന്നുന്നതാവും”

 

അവൻ നോക്കുന്നതു പോലെ ഭാവിച്ചിട്ടു പറഞ്ഞു  , കുറച്ചു കഴിഞ്ഞപ്പോൾ അവർക്കു ചൊറിച്ചിൽ സഹിക്കാൻ വയ്യാതായി അവർ മീൻ മുറിക്കുന്ന കത്തികൊണ്ട് മുതുക് മാന്താൻ തുടങ്ങി , അസഹ്യമായപ്പോൾ അവർ ദേഹം ചുമരിൽ വെച്ച് ഉരച്ചു നോക്കി ,അപ്പോഴേക്കും പുഴുവിൻ്റെ രോമം പുറത്തും കഴുത്തിലും നല്ലതുപോലെ പറ്റി

34 Comments

  1. Climax ???????

    1. സ്നേഹം ❤️❤️

  2. Nananyitund enn paranaal kurannu povumenn thonunu … Atrekkum adipoli aayitund .. ❤
    I think humour is little more difficult to write than other type .. But u had write it in a very beautiful way , even without making this story as bored one ..
    I wish I had such a cute czn like aji inorder to be like achu for initating every paara’s I dream against my enemies … ??
    I jst love ur writting style … Keep writting … ?

    1. തമാശകളൊക്കെ ഒരു പരീക്ഷണമായിരുന്നു.. അനുഭവഭവങ്ങളിൽ നിന്നും കേട്ടറിഞ്ഞതിൽ നിന്നുമുള്ള സംഭവങ്ങളെ അക്ഷരങ്ങളായി കോർത്തിണക്കിയൊരു ശ്രമം.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തിഷ്ടം..??

  3. നല്ല സ്റ്റോറി ഷാന ?????

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. Polichu?….ഫുൾ കോമഡി ആണല്ലോ ??…
    Keep writing…

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  5. വായിക്കാൻ അല്പം വൈകി. ❣️ ഇഷ്ട്ടം

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  6. ഖുറേഷി അബ്രഹാം

    ഒഫ് ഐജാതി കഥ. പെരുത്ത് ഇഷ്ടമായി, അച്ചു അമ്മായിക്കിട്ട്‌ കൊടുത്ത എട്ടിന്റെ പണി തന്നെയാണ് ചൊറിയാൻ പുഴുവിനെ അമ്മായിടെ മേത്ത്ക്‌ ഇട്ടത്. അത് വായിച്ചപ്പോ മനസ്സിൽ വന്നത് സ്കൂളിൽ ഏഴിലോ എട്ടിലോ പഠിക്കുമ്പോ നയകൊരങ്ങൻകായ പൊട്ടി അതിന്റെ പൊടി എന്റെയും കമ്പനി കാരന്റെയും മുഖത്തും കയ്യിലും കഴുത്തിലും ഒക്കെ ആയത. ഹവ്‌ അതിന്റെ ചൊറിച്ചിൽ ഇപ്പോളും മറക്കില്ല. അമ്മായിഡേകാളും ഭയങ്കരമായ അവസ്ഥ ആണ്.

    അച്ചു പോസ്റ്റിൽ കയറിയതും അവിടെന്ന് വീണതും ഒക്കെ നന്നായിരുന്നു. എന്നിട്ട് KSEB കാർക് ഫൈന് അമ്മയെ കൊണ്ട് അടപ്പിച്ചു കൊടുത്തു.
    അമ്മായിയും മീരയും അച്ചുവിനെ കാണാൻ വന്നതും അവൾകിട്ട്‌ ചൊറിഞ്ഞു പോകുമ്പോ അച്ചുവിന്റെ അച്ഛൻ അടിച്ച ഡയലോഗ് പൊളിച്ചു.

    മീരയുടെ രജിസ്റ്റർ മേരേജ് അമ്മയ്ക്കിട്ട കിട്ടിയ ഏറ്റവും വലിയ അടിയാണ്. അതിന് ശേഷം അവസാനം സസ്പെന്സില് കൊണ്ടോയി നിർത്തി കളഞ്ഞല്ലോ ഷാന.
    അപ്പൊ അടുത്ത ഭാഗം, അതിനായി കാത്തിരിക്കുന്നു.

    | QA |‌

    1. അച്ചു ആരാ മുതല്.. ഓൾക്കിട്ട് പണി കൊടുക്കുന്നവരെ ഓള് വിടുമോ.. ഓള് ഭീകരിയാണ് കൊടും ഭീകരി.. മ്മളെയൊക്കെ പോലെ തന്നെ???..

      ഇത്തിരി കാത്തിരുന്നില്ലെങ്കിൽ കഥയ്ക്ക് ഒരു ഗുമ്മില്ല മാഷേ.. വരും ഭാഗങ്ങളിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്ന് കരുതിക്കോളൂ..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം.. തുടരുക??

  7. നല്ല അടിപൊളി കിടു കഥ…?????????????????

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  8. vaayikkkato
    onnu othungikkotte

    1. തിരക്കുകൾ കഴിയുമ്പോൾ വായിക്കുട്ടോ ?❤️

  9. Kollam Shana…
    Paavam achu enthavuo entho?

    Waiting for next part❤️

    1. അച്ചുവിന്റെ വിധിയെന്താണെന്നറിയാൻ അറിയാൻ ഇനി കേവലം ഒരു പാർട്ടിന്റെ ദൂരം മാത്രം… അച്ചുവിനാണോ പണി അതോ അമ്മായിക്കോ
      കാത്തിരിക്കാം ?
      വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  10. achoonu chechimarille pinne ennathina avalde kalyanam ippo nadathunne ? enthayalum polichu

    1. മരം കേറിയായ അച്ചു വേലി ചാടുമോയെന്നുള്ള അമ്മായിയുടെ ഭയത്തിൽ ഉരുത്തിരിഞ്ഞുവന്ന ചോദ്യം… അത് മാത്രമല്ല അച്ചുവിനെ പൂട്ടിയില്ലെങ്കിൽ അതുലിനെ അടിച്ചെടുത്താലോ??

      നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❤️❤️

  11. ഹോ !!!കിടു, മനോഹരമായി എഴുതി, ഓരോ കഥാപാത്രവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അടുത്ത ഭാഗത്തിനായി… ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾക്ക് പെരുത്തിഷ്ടം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️❤️

  12. ഈ പാർട്ട്‌ അടിപൊളി…..അമ്മായിക്ക് അങ്ങനെ തന്നെ വേണം…..?

    അച്ചുവിന്റെ കാര്യം കട്ടപൊഹ….? എന്താവുമോ എന്തോ…..?

    waiting 4 നെക്സ്റ്റ് പാർട്ട്‌..??????

    1. ഉപ്പുതിന്നവൻ വെള്ളം കുടിക്കാതെ എവിടെ പോകാനാണ് സിദ്ധു..

      അച്ചുവിന്റെ വിധി എന്താണെന്നറിയാൻ നമുക്ക് കാത്തിരിക്കാം…

      അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❤️❤️

  13. 3 പാർട്ടും വായിച്ചു.
    .നന്നായിട്ടുണ്ട്.
    വീട്ടുകാർക്ക് ഇല്ലാത്ത കഴപ്പ് ആണ് ബന്ധുക്കൾ നാറികൾക്ക്.അതങ്ങു തീർത്തു കൊടുക്കണം.സ്വന്തം മക്കളെ നന്നാക്കാതെ അന്യന്റെ വീട്ടിന്റെ അടുക്കളപ്പുറം നോക്കി നിൽക്കുവല്ലേ.അവരുടെ വാക്കും കേട്ട് ആ കൊച്ചിനെ കെട്ടിക്കല്ലേ എന്നാണ് പ്രാർഥന

    1. ചില ആളുകൾ അങ്ങനെ ആണ്.. അവരെ നമ്മൾ തിരുത്താൻ ശ്രമിച്ചാലും അതിനു കഴിഞ്ഞെന്നു വരില്ല… അതിനുള്ള മറുപടി അവർക്ക് കാലം നൽകും… അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️

    1. ❤️❤️❤️

  14. ഷാന.,.,..,
    വായിക്കാം.,..,
    ഇപ്പൊ കുറച്ചു ബിസിയാണ്.,.,.
    ??

    1. തിരക്കുകൾ കഴിയുമ്പോൾ വായിക്കൂ… ?❤️

  15. Valare nannaayittundu

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം… ❤️❤️

  16. ഇന്ന് 3 പാർട്ടും വായിച്ചു അഭിപ്രായം പറയാം

    1. വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു… ❤️

Comments are closed.