ചെമ്പനീർപ്പൂവ് 2 [കുട്ടപ്പൻ] 1348

ഞാൻ പെട്ടന്ന് വണ്ടി നിർത്തി പുറത്തേക് നോക്കുന്ന കണ്ടിട്ട് അവരും നോക്കി. ചിന്നുവിനെ കണ്ടപ്പോ രണ്ടും ഒന്ന് ആക്കി ചിരിച്ചു. 

 

ജീവൻ ” എടാ അജു…  ഇതിപ്പോ 2 കൊല്ലം ആയില്ലേടാ നീ ഇങ്ങനെ നോക്കി നടക്കുന്നെ.  ഇന്നെങ്കിലും പോയി പറയാൻ നോക്ക് “. 

അഭിയുടെയും അഭിപ്രായം മറിച്ചല്ല. 

 

എന്തോ അതൂടെ കേട്ടപ്പോ ടെൻഷൻ കേറീതുടങ്ങി. 

 

അവരുടെ നിർബന്ധത്തിന് വഴങ്ങി പറയാൻ തന്നെ തീരുമാനിച്ചു. 

 

റിപ്ലൈ no  ആയാൽ പിടിച്ചുനിക്കാൻ മനസിനെ പറഞ്ഞുപഠിപ്പിച്ചു ഞാൻ അവളുടെ അടുത്തേക്  റോഡ് ക്രോസ്സ് ചെയ്തു.  

 

ഞാൻ വരുന്ന കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു.  കോളേജിലെ അറിയപ്പെടുന്ന ആൾ ആയകാരണം ഒരുവിധം എല്ലാർക്കും എന്നെ അറിയാം. ബസ്റ്റോപ്പിൽ വേറെ ആരും ഇല്ലാത്തത് ഒരുകണക്കിന് എനിക്ക് അനുഗ്രഹം ആയി തോന്നി.  

 

“ഹായ് അമേയ”.. 

വിറക്കുന്ന ശബ്ദത്തിൽ ആണ് ഞാൻ പറഞ്ഞത്. 

 

” ഹലോ അജയ് ഏട്ടാ ”  അവൾ തിരിച്ചും വിഷ് ചെയ്തു.  

 

” ചിന്നു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ” 

 

ചിന്നു എന്ന് വിളിച്ചതിന്റെയോ പറയാൻ പോകുന്ന കാര്യം മനസിലായതിന്റെയോ ഒരു ഞെട്ടൽ ആ മുഖത്ത് കണ്ടു. 

 

ഒരു നിമിഷം പറയാതെ തിരിച്പോയാലോ എന്നുകൂടെ ഞാൻ ചിന്തിച്ചു. 

 

പിന്നെ ഏതായാലും നനഞ്ഞു ഇനി കുളിച്ചേക്കാം എന്ന് കരുതി രണ്ടുങ്കല്പിച്ചു പറയാൻ തീരുമാനിച്ചു. 

 

” ചിന്നു എനിക്ക് തന്നെ ഇഷ്ടമാണ്. രണ്ടുവർഷം ആയി തന്നെ ഞാൻ ശ്രെദ്ധിക്കുന്നു. ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഒരടുപ്പം ഫീൽ ചെയ്തപോലെ. 

എന്റെ കൂടെ എന്റെ പെണ്ണായി ജീവിച്ചുകൂടെ. ” 

18 Comments

  1. എവിടെക്കെയൊ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് .ഒരു നിഗൂഢതാ ഫീൽ ചെയുന്നു

    അടുത്ത പാർട്ട്‌ വേഗം പോരട്ടെ…

    1. വരും ഭാഗങ്ങളിൽ നിഗൂഢത പുറത്ത് വരട്ടെ അല്ലെ ????

  2. Kuttappa ij njetichu ishttayito adutha partum manoharamaki
    Pettannu vaaaaaa

    1. പെട്ടന്ന് തരാം ഹാപ്പി അണ്ണാ ?

  3. കുട്ടപ്പൻസ്…

    നീ കഥ വേറെ ലെവലിൽ എത്തിക്കാൻ തുടങ്ങി??. എവിടെയൊക്കെയോ നല്ല ഒരു മിസ്റ്ററി മണക്കുന്നു.? പിന്നെ എഴുത്തിൽ നല്ല ഫ്ലോ ഉണ്ടേലും അടിക്കടി പെട്ടന്നു സീൻ മാറുന്നത് കൊണ്ടു പിന്നിൽ പോയി ഒന്നുടെ വായിക്കേണ്ട വന്നു.. ❣️അതായതു ചില ഇടത്ത് സീൻ വളരെ ചെറുത് പെട്ടന്നു വേറെ ചെറിയ സീൻ അത് കഴിഞ്ഞ് ബാക്ക് to initial… സീൻ ഇത്തിരികൂടി നീട്ടിട്ടു ഷിഫ്റ്റ്‌ ആക്കിയാൽ കൺഫ്യൂസ് ആകുന്നത് ഒഴിവാക്കാം… but നിന്റെ ശൈലി സൂപ്പർ..❤️❤️❤️?. അത് തുടരണം.❤️

    പിന്നെ നിങ്ങൾ എല്ലാം എന്നെ whole sale ആയി സിൽമേൽ എടുത്തോ ?? പിന്നെ ഇങ്ങനെ ആണോടാ ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യുന്നേ??.. നീ ആര്യ ചേച്ചി വരുമ്പോൾ ചോദിക്ക് എങ്ങനെ പ്രൊപ്പോസ് ചെയ്യണം എന്ന് അവൾക് അറിയാം.. അവളുടെ അടുത്ത് ഞാൻ ഇറക്കിയ നമ്പർ.. പിന്നെ ഫീസ് തരണം ??.. അപ്പോൾ കുട്ടപ്പാ നേരത്തെ വായിച്ചത് ആണ്.. കമന്റ്‌ ഇപ്പോൾ ഇട്ടു എന്നെ ഉള്ളു ❤️❤️❤️

    1. ആദ്യായിട്ട് എഴുതുന്നതിന്റെ അപാകത ഒരുപാടുണ്ട്. സീൻ ലെങ്ത് ഇനി ശ്രെദ്ധിക്കാം.

      പിന്നെ പ്രൊപ്പോസ് ചെയ്തു ശീലം ഒന്നും ഇല്ല. ഇങ്ങനെ ഒരു സീൻ ഈ പാർട്ട്‌ എഴുതിത്തുടങ്ങിയപ്പോ മനസ്സിൽ ഉണ്ടായിട്ടും ഇല്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇതേ വഴി കണ്ടുള്ളു ??. അല്ലെങ്കി ആര്യേച്ചിയോട് ചോദിക്കായിരുന്നു ?.

      മിസ്റ്റേക്സ് പറഞ്ഞുതന്നതിൽ നന്ദി. വരും ഭാഗങ്ങളിൽ ഞാൻ ശ്രെദ്ധിച്ചോളാം ????

  4. ༻™തമ്പുരാൻ™༺

    കുട്ടപ്പാ ,.,.,.

    ഇപ്പോഴാണ് വായിക്കാൻ സമയം ലഭിച്ചത് അത് അതുകൊണ്ട് ഒന്നാമത്തെയും രണ്ടാമത്തെയും പാർട്ടുകൾ ഒരുമിച്ചാണ് വായിച്ചത്.,..,.

    ഒന്നാം ഭാഗം വായിച്ചപ്പോൾ ഒരു ഫീൽഗുഡ് ആയി തോന്നി എങ്കിലും രണ്ടാംഭാഗത്തിൽ എത്തുമ്പോൾ ചെറിയ രീതിയിൽ ആളുകളെ ത്രില്ലടിപ്പിക്കാൻ നിനക്ക് സാധിച്ചു.,.,..,പിന്നെ പെങ്ങളൂട്ടി കൊള്ളാം അവളെ എനിക്ക് ഇഷ്ടപ്പെട്ടു.,.,.

    ഇനിയുള്ള പാർട്ടുകൾ എല്ലാം തന്നെ ഇതിനേക്കാൾ മികച്ച രീതിയിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു…,.,

    സ്പെല്ലിംഗ് ഒക്കെ ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.,., പിന്നെ നമ്മൾ എഴുതിയത് നമ്മൾ തന്നെ വായിക്കുമ്പോൾ സ്പെല്ലിംഗ് തെറ്റ് പെട്ടെന്ന് മനസ്സിൽ ആകില്ല..,,

    ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.., അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ???

    1. തമ്പുരാൻ ചേട്ടാ ??.

      ഇതുവരെ എഴുതിശീലം ഇല്ലാത്തത്കൊണ്ട് ഒരുപാട് മിസ്റ്റേക്സ് വരുന്നുണ്ട്.
      പിന്നെ പറഞ്ഞത് വളരെ ശെരിയാണ്. വായിച്ചുനോക്കുമ്പോ അക്ഷരത്തെറ്റ് അധികം ശ്രെദ്ധയിൽ പെടുന്നില്ല. ഇനി കുറച്ചൂടെ സൂക്ഷിക്കാം ?

  5. കഥ അടുത്തഭാഗം ആയപ്പോഴേക്കും ഒരു ത്രില്ലർ മോഡിലേക്ക് എത്തിക്കാൻ കഴിഞ്ഞു, അടുത്ത ഭാഗം വേഗം ആകട്ടെ, ആശംസകൾ…

    1. ഇതുവരെ എഴുതിശീലം ഇല്ല. എന്നെകൊണ്ട് പറ്റുന്നപോലെ നന്നായി എഴുതാൻ ശ്രെമിക്കാം.

      നല്ലവാക്കുകൾക് നന്ദി ??

    1. നന്ദി ഭായ് ??

  6. കുട്ടപ്പൻ ബ്രോ

    നന്നായിട്ടുണ്ട്

    കൊള്ളാം അമ്മുവിനെയും അഭിയേയും ജീവനെയും അണുവിനെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു
    കൂട്ടുകാരുടെ അച്ഛനും അമ്മയും ആയുള്ള അവന്റെ അടുപ്പം ഒക്കെ കൊള്ളാം

    വിടരുമുന്പേ കൊഴിഞ്ഞുപ്പോയ പ്രണയം ?

    അതിന് നല്ല ഫീൽ ആയിരിക്കും,
    എന്നാലും ഹീറോ ഇത്രയും മനോബലം ഇല്ലാത്ത ആള് ആണോ കരയുക എന്നൊക്ക വച്ചാൽ

    ഇപ്പോഴും റീസൺ വ്യക്തം അല്ല ആക്‌സിഡന്റ് അത് വരും ഭാഗങ്ങളിൽ വ്യക്തമാവും കരുതുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ആക്‌സിഡന്റ് വെറുതെ നടന്നതല്ല എന്നതിന് ഒരു ഹിന്റ് കൊടുത്തതാണ്. വരും ഭാഗങ്ങളിൽ വ്യക്തമാക്കാം ?

      ഇഷ്ടപ്പെട്ടു എന്നതിൽ സന്ദോഷം ??

  7. അടിപൊളി ആയിട്ടുണ്ട് ആര് ആയിരിക്കും അവനെ അപകടത്തിൽ പെടുത്തിയത് ?? അടുത്ത ഭാഗത്തിനു വെയ്റ്റിംഗ് ആണ് ??

    1. കാത്തിരുന്നു കാണാം. ആർക്കാണ് ഇവരോട് ഇത്ര പക എന്ന്. ഞാനും വെയ്റ്റിംഗ് ആണ് ??

  8. ༻™തമ്പുരാൻ™༺

    ???

Comments are closed.