ചെമ്പനീർപ്പൂവ് 2 [കുട്ടപ്പൻ] 1349

 

ഞാൻ ഫുഡ്‌ ഒക്കെ കഴിച്ചു. ഇന്ന് അഭിടെ (അഭിരാം)  അനിയത്തിയുടെ പിറന്നാൾ ആണ്. അതിന്റെ പാർട്ടി ഒക്കെ രാത്രിയിൽ ആണ്. അവിടെ ഒരുക്കങ്ങൾക്കുള്ള സാധനം ഒക്കെ വാങ്ങാൻ പോകാൻ അവൻ വിളിച്ചിരുന്നു.  ഞാൻ അമ്മയോട് പറഞ്ഞ് കാറിന്റെ ചാവി എടുത്ത് ഇറങ്ങി. ഗാരേജിൽ കിടക്കുന്ന എന്റെ ബ്ലാക്ക് ജീപ്പ് കോംപസ്സിലേക് കയറി. 

എന്റെ 18 ആം പിറന്നാളിന് അച്ഛന്റെ ഗിഫ്റ്റ് ആണ് ഈ വണ്ടി. ഇന്നേവരെ ഒരു പോറൽപോലും വീഴ്ത്തിയിട്ടില്ല. 

 

അങ്ങനെ അഭിയുടെ വീടെത്തി. ജീവനും എത്തിയിട്ടുണ്ട്. 

 

ഞാൻ വണ്ടി ഒതുക്കി വീട്ടിലേക്കു കയറി.  

 

“ഹാ ഇപ്പൊ കോളം തികഞ്ഞു”

 

ഹാളിലേക്കു കാൽ എടുത്ത് വച്ചപ്പോഴേ കമന്റ്‌ എത്തി. 

 

അനുവാണ് ( അനുരാധ ). അഭിടെ അനിയത്തി. അവളെ ഒന്ന് തറപ്പിച്ചു നോക്കി ഞാൻ അടുക്കളയിലേക്ക് നടന്നു.  

 

“അമ്മേ സാധനങ്ങളുടെ ലിസ്റ്റ് എടുത്തോ. “

 

ഞാൻ  നടക്കുന്നതിനിടയിൽ അഭിയുടെ അമ്മയോടായി വിളിച്ചുപറഞ്ഞു.  

 

കൂട്ടുകാരൻ തെണ്ടികളുടെ അച്ഛനേം അമ്മേനേം ഞാനും അച്ഛാ, അമ്മേ 

എന്ന് തന്നെയാണ് വിളിക്കാറ്. 

 

ആന്റി അങ്കിൾ എന്നൊക്കെ വിളിച്ചപ്പോ അവരുത്തന്നെയാണ് തിരുത്തി അമ്മ എന്ന് വിളിക്കാൻ പറഞ്ഞതും. 

 

എന്റെ ശബ്ദം കേട്ട് സുലോചന അമ്മ തിരിഞ്ഞുനോക്കി.  

 

” എന്താ അജൂട്ട നിനക്ക് ഇത്ര തിരക്ക്.  നീ കഴിച്ചിട്ട് ആണോ ഇറങ്ങിയേ. “

18 Comments

  1. എവിടെക്കെയൊ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് .ഒരു നിഗൂഢതാ ഫീൽ ചെയുന്നു

    അടുത്ത പാർട്ട്‌ വേഗം പോരട്ടെ…

    1. വരും ഭാഗങ്ങളിൽ നിഗൂഢത പുറത്ത് വരട്ടെ അല്ലെ ????

  2. Kuttappa ij njetichu ishttayito adutha partum manoharamaki
    Pettannu vaaaaaa

    1. പെട്ടന്ന് തരാം ഹാപ്പി അണ്ണാ ?

  3. കുട്ടപ്പൻസ്…

    നീ കഥ വേറെ ലെവലിൽ എത്തിക്കാൻ തുടങ്ങി??. എവിടെയൊക്കെയോ നല്ല ഒരു മിസ്റ്ററി മണക്കുന്നു.? പിന്നെ എഴുത്തിൽ നല്ല ഫ്ലോ ഉണ്ടേലും അടിക്കടി പെട്ടന്നു സീൻ മാറുന്നത് കൊണ്ടു പിന്നിൽ പോയി ഒന്നുടെ വായിക്കേണ്ട വന്നു.. ❣️അതായതു ചില ഇടത്ത് സീൻ വളരെ ചെറുത് പെട്ടന്നു വേറെ ചെറിയ സീൻ അത് കഴിഞ്ഞ് ബാക്ക് to initial… സീൻ ഇത്തിരികൂടി നീട്ടിട്ടു ഷിഫ്റ്റ്‌ ആക്കിയാൽ കൺഫ്യൂസ് ആകുന്നത് ഒഴിവാക്കാം… but നിന്റെ ശൈലി സൂപ്പർ..❤️❤️❤️?. അത് തുടരണം.❤️

    പിന്നെ നിങ്ങൾ എല്ലാം എന്നെ whole sale ആയി സിൽമേൽ എടുത്തോ ?? പിന്നെ ഇങ്ങനെ ആണോടാ ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യുന്നേ??.. നീ ആര്യ ചേച്ചി വരുമ്പോൾ ചോദിക്ക് എങ്ങനെ പ്രൊപ്പോസ് ചെയ്യണം എന്ന് അവൾക് അറിയാം.. അവളുടെ അടുത്ത് ഞാൻ ഇറക്കിയ നമ്പർ.. പിന്നെ ഫീസ് തരണം ??.. അപ്പോൾ കുട്ടപ്പാ നേരത്തെ വായിച്ചത് ആണ്.. കമന്റ്‌ ഇപ്പോൾ ഇട്ടു എന്നെ ഉള്ളു ❤️❤️❤️

    1. ആദ്യായിട്ട് എഴുതുന്നതിന്റെ അപാകത ഒരുപാടുണ്ട്. സീൻ ലെങ്ത് ഇനി ശ്രെദ്ധിക്കാം.

      പിന്നെ പ്രൊപ്പോസ് ചെയ്തു ശീലം ഒന്നും ഇല്ല. ഇങ്ങനെ ഒരു സീൻ ഈ പാർട്ട്‌ എഴുതിത്തുടങ്ങിയപ്പോ മനസ്സിൽ ഉണ്ടായിട്ടും ഇല്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇതേ വഴി കണ്ടുള്ളു ??. അല്ലെങ്കി ആര്യേച്ചിയോട് ചോദിക്കായിരുന്നു ?.

      മിസ്റ്റേക്സ് പറഞ്ഞുതന്നതിൽ നന്ദി. വരും ഭാഗങ്ങളിൽ ഞാൻ ശ്രെദ്ധിച്ചോളാം ????

  4. ༻™തമ്പുരാൻ™༺

    കുട്ടപ്പാ ,.,.,.

    ഇപ്പോഴാണ് വായിക്കാൻ സമയം ലഭിച്ചത് അത് അതുകൊണ്ട് ഒന്നാമത്തെയും രണ്ടാമത്തെയും പാർട്ടുകൾ ഒരുമിച്ചാണ് വായിച്ചത്.,..,.

    ഒന്നാം ഭാഗം വായിച്ചപ്പോൾ ഒരു ഫീൽഗുഡ് ആയി തോന്നി എങ്കിലും രണ്ടാംഭാഗത്തിൽ എത്തുമ്പോൾ ചെറിയ രീതിയിൽ ആളുകളെ ത്രില്ലടിപ്പിക്കാൻ നിനക്ക് സാധിച്ചു.,.,..,പിന്നെ പെങ്ങളൂട്ടി കൊള്ളാം അവളെ എനിക്ക് ഇഷ്ടപ്പെട്ടു.,.,.

    ഇനിയുള്ള പാർട്ടുകൾ എല്ലാം തന്നെ ഇതിനേക്കാൾ മികച്ച രീതിയിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു…,.,

    സ്പെല്ലിംഗ് ഒക്കെ ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.,., പിന്നെ നമ്മൾ എഴുതിയത് നമ്മൾ തന്നെ വായിക്കുമ്പോൾ സ്പെല്ലിംഗ് തെറ്റ് പെട്ടെന്ന് മനസ്സിൽ ആകില്ല..,,

    ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.., അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ???

    1. തമ്പുരാൻ ചേട്ടാ ??.

      ഇതുവരെ എഴുതിശീലം ഇല്ലാത്തത്കൊണ്ട് ഒരുപാട് മിസ്റ്റേക്സ് വരുന്നുണ്ട്.
      പിന്നെ പറഞ്ഞത് വളരെ ശെരിയാണ്. വായിച്ചുനോക്കുമ്പോ അക്ഷരത്തെറ്റ് അധികം ശ്രെദ്ധയിൽ പെടുന്നില്ല. ഇനി കുറച്ചൂടെ സൂക്ഷിക്കാം ?

  5. കഥ അടുത്തഭാഗം ആയപ്പോഴേക്കും ഒരു ത്രില്ലർ മോഡിലേക്ക് എത്തിക്കാൻ കഴിഞ്ഞു, അടുത്ത ഭാഗം വേഗം ആകട്ടെ, ആശംസകൾ…

    1. ഇതുവരെ എഴുതിശീലം ഇല്ല. എന്നെകൊണ്ട് പറ്റുന്നപോലെ നന്നായി എഴുതാൻ ശ്രെമിക്കാം.

      നല്ലവാക്കുകൾക് നന്ദി ??

    1. നന്ദി ഭായ് ??

  6. കുട്ടപ്പൻ ബ്രോ

    നന്നായിട്ടുണ്ട്

    കൊള്ളാം അമ്മുവിനെയും അഭിയേയും ജീവനെയും അണുവിനെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു
    കൂട്ടുകാരുടെ അച്ഛനും അമ്മയും ആയുള്ള അവന്റെ അടുപ്പം ഒക്കെ കൊള്ളാം

    വിടരുമുന്പേ കൊഴിഞ്ഞുപ്പോയ പ്രണയം ?

    അതിന് നല്ല ഫീൽ ആയിരിക്കും,
    എന്നാലും ഹീറോ ഇത്രയും മനോബലം ഇല്ലാത്ത ആള് ആണോ കരയുക എന്നൊക്ക വച്ചാൽ

    ഇപ്പോഴും റീസൺ വ്യക്തം അല്ല ആക്‌സിഡന്റ് അത് വരും ഭാഗങ്ങളിൽ വ്യക്തമാവും കരുതുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ആക്‌സിഡന്റ് വെറുതെ നടന്നതല്ല എന്നതിന് ഒരു ഹിന്റ് കൊടുത്തതാണ്. വരും ഭാഗങ്ങളിൽ വ്യക്തമാക്കാം ?

      ഇഷ്ടപ്പെട്ടു എന്നതിൽ സന്ദോഷം ??

  7. അടിപൊളി ആയിട്ടുണ്ട് ആര് ആയിരിക്കും അവനെ അപകടത്തിൽ പെടുത്തിയത് ?? അടുത്ത ഭാഗത്തിനു വെയ്റ്റിംഗ് ആണ് ??

    1. കാത്തിരുന്നു കാണാം. ആർക്കാണ് ഇവരോട് ഇത്ര പക എന്ന്. ഞാനും വെയ്റ്റിംഗ് ആണ് ??

  8. ༻™തമ്പുരാൻ™༺

    ???

Comments are closed.