“എന്താ..എന്താടാ പ്രശ്നം..”
“ഒക്കെ പറയാം…നീയാദ്യം വാ…”
അങ്ങനെ പണിപ്പെട്ട് ദേവൻ നന്ദനെയും കൂട്ടി അവിടെനിന്ന് പോയി. കാറിലിരുന്ന് ദേവൻ സംസാരിച്ച് തുടങ്ങി.
“ഹരി നിന്റൊപ്പം ഇന്നലെ മുഴുവൻ ഉണ്ടായിരുന്നെന്നല്ലേ നീ പറഞ്ഞത്. ദാ ഇത് നോക്ക്… ”
അവൻ ഫോണിൽ ആറുവർഷം പഴക്കമുള്ളൊരു പത്ര ഭാഗം കാണിച്ചു.
“ദാ ഈ ഫോട്ടോയിൽ കാണുന്ന ആറുവർഷം മുൻപ് മരിച്ച നമ്മുടെ ഹരിയാണോ നിന്റൂടെ ഇന്നലെ മുഴുവൻ ഉണ്ടായിരുന്നത്… നീയാ ഡിപ്രഷന്റെ ഗുളിക സ്വയം വാങ്ങി കഴിക്കുന്നതാ എല്ലാ പ്രശ്നത്തിനും കാരണം. ഞാൻ അന്നേ പറഞ്ഞതാ നിന്റെ വിഷാദ ചിന്ത ഒക്കെ മാറിയപ്പോ ഡോക്ടറെ കാണാനും മരുന്ന് നിർത്താനും… നീ കേട്ടോ… അതാ ഇപ്പോ നിനക്ക് ഇങ്ങനത്തെ വിഷൻസ് ഒക്കെ ഉണ്ടാവുന്നത്.”
“എടാ…ഇത്…ഇല്ല…നമ്മുടെ ഹരി മരിച്ചിട്ടില്ലെടാ…. അങ്ങനെ അവൻ നമ്മളെ ഒറ്റക്കാക്കി പോകുമോ? ഇല്ല.. ഞാനിത് വിശ്വസിക്കില്ല…”
ഹരിയുടെ ഓർമകൾ മനസ്സിലേക്ക് ശരവേഗത്തിൽ പാഞ്ഞു വന്നപ്പോഴേക്കും നന്ദൻ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. കണ്ടതെല്ലാമൊരു സ്വപ്‌നമാണെന്ന് നന്ദൻ തിരിച്ചറിഞ്ഞു. ഹരിയുടെ മരണം അവനെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരുന്നു. ഏകദേശം രണ്ടുവർഷമെടുത്തു അവൻ അതിൽനിന്നൊന്ന് കരകയറാൻ. ഹരി ഇനിയില്ല എന്ന സത്യം അവന്റെ ബോധമനസ്സിന് അറിയാമെങ്കിലും ഉപബോധമനസ്സിൽ ഇന്നും ഹരി മരിച്ചിട്ടില്ല. അതാണ് ഈ സ്വപ്നത്തിന്റെ പൊരുൾ എന്നവന് തോന്നി.
പതിനാറാമത്തെ വയസ്സിൽ അനാഥനായ ഹരി പിന്നീട് നന്ദനൊപ്പമാണ് വളർന്നത്. തന്റെ പൂർവികർ ഉറങ്ങുന്ന ഈ മണ്ണിൽതന്നെയാണ് ഹരിയും ഉറങ്ങുന്നത്. നന്ദന്റെ ചിന്തകൾ കാടുകയറി.
അവനാകെ വിയർത്തുകുളിച്ചിരുന്നു. ആ സ്വപ്നം നന്ദനെ അത്രമാത്രം പിടിച്ചുലച്ചിരുന്നു… ആദ്യമായി ഭയം എന്താണെന്ന് അവൻ തിരിച്ചറിഞ്ഞു. നേരം പുലരുവാൻ ഇനിയുമേറെ നാഴികകൾ ബാക്കിയുണ്ട്. എന്തൊക്കെ ചെയ്തിട്ടും നന്ദന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ എങ്ങനെയോ നേരം വെളുപ്പിച്ചു.
***
അതിരാവിലെ തന്നെ ദേവൻ നന്ദനെ കാണാനെത്തി. അവർ തമ്മിൽ സംസാരിച്ചിരുന്നു.
“ടാ നന്ദാ… നീയീ മന എന്ത് ചെയ്യാനാ പ്ലാൻ? പലരും ഇതിന് വില പറഞ്ഞ് എന്റടുത്തെത്തിയിരുന്നു. പിന്നെ നിനക്ക് താൽപര്യമില്ലത്തോണ്ടാ പറയാതിരുന്നത്…”
“എന്തായാലും ഇത് വിറ്റുകളയാൻ എനിക്ക് പറ്റില്ലെടാ… അത് നിനക്കും അറിയാല്ലോ… എന്റെ അപ്പനപ്പൂപ്പന്മാരും ഹരിയും ഉറങ്ങുന്ന മണ്ണാണ്. അത് മറ്റൊരാൾക്ക് വിൽക്കാൻ പറ്റുമോടാ… പിന്നെ ഇവിടെ ഒരു ഡാർക് ടൂറിസം റിസോർട്ട് തുടങ്ങിയാൽ അടിപൊളി ആയിരിക്കും. അതിന് പറ്റിയ ആമ്പിയൻസും കഥകളുമാണല്ലോ മനയെ ചുറ്റിപ്പറ്റിയുള്ളത്… എന്ത് പറയുന്നു?….”
“എടാ ഇതൊരു പ്രേതക്കോട്ടയാണെന്ന് വരുത്തിത്തീർത്ത് ടൂറിസ്റ്റുകളെ ആകർഷിക്കണമെന്നാണോ നീ പറയുന്നത്?”
“എക്സാക്റ്റ്ലി….”
“അത് പൊളിക്കും… ഞാനുണ്ട് നിന്റെ കൂടെ…”
ആ സുഹൃത്തുക്കൾ സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു…
ഇരുളിന്റെ മറവിൽ ഇതെല്ലാം കണ്ട് ഒരു നിഴൽ രൂപം നിൽക്കുന്നുണ്ടായിരുന്നു… അത് വെളിച്ചമുള്ള ദിക്കിലേക്ക് തിരിഞ്ഞതും ആ രൂപത്തിന്റെ മുഖം കൂടുതൽ കൂടുതൽ തെളിഞ്ഞ് വന്നു. മുഖത്ത് ഒരു മന്ദഹാസം കാണാം. സ്വപ്നത്തിൽ നന്ദൻ കണ്ട ഹരിയുടെ അതേ രൂപമായിരുന്നു ആ നിഴലിന് !….
***
ശുഭം
©ആദിദേവ്
ചില യാഥാർഥ്യങ്ങളെ നമ്മുക് ഉൾകൊള്ളാൻ ആവില്ല അതിനു കാരണം ആ യാഥാർഥ്യത്തെ കാലും മറ്റു ചിലത് നമ്മുടെ മനസ്സിൽ കുടി കൊല്ലുന്നുണ്ടാവും. ഈ ഹൊറർ ഫിക്ഷൻ വായിക്കാൻ വല്ലാത്ത ഒരു ഫീല.
കഥയിൽ മെയിൻ ആയും ഫോക്കസ് ചെയ്‍തത് സൗഹൃദത്തെ ആണെന്ന് മനസിലായി അതു ഭംഗിയായി അവതരിപ്പിച്ചു ഒരു ഹൊററിലൂടെ. ചിലർ അങ്ങനെ ആണെന്നെ മരിച്ചാലും നമ്മെ വിട്ടു പോവില്ല. ഇതിന്റെ ബാക്കി ഉണ്ടാകുമെന്ന് അറിയില്ല ഉണ്ടെങ്കിൽ നന്നായിരിക്കും.
ഖുറേഷി അബ്രഹാം,,,,,
ഖുറേഷി ബ്രോ,
ഒത്തിരി സന്തോഷം.. ???
\\\\ചില യാഥാർഥ്യങ്ങളെ നമ്മുക് ഉൾകൊള്ളാൻ ആവില്ല അതിനു കാരണം ആ യാഥാർഥ്യത്തെ കാലും മറ്റു ചിലത് നമ്മുടെ മനസ്സിൽ കുടി കൊല്ലുന്നുണ്ടാവും.\\\\
നൂറുശതമാനം യോജിക്കുന്നു. ബാക്കി ഉണ്ടാവുമെന്ന് ഉറപ്പൊന്നും പറയുന്നില്ല. ശ്രമിക്കാം എന്നൊരു വാക്ക് മാത്രം പറയുന്നു. അടുത്ത കഥയിൽ കാണും വരേക്കും ഗുഡ് ബൈ
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
ആദി??? വെറും മൂന്ന് പേജിൽ അതിമനോഹരമായി അവതരിപ്പിച്ചു… ഇഷ്ടപ്പെട്ടു
ഒത്തിരി സന്തോഷം ഹൈദർ ബ്രോ???
Dear Brother, വെറുതെ ഈ ഗ്രൂപ്പിൽ ഒന്നു നോക്കിയതാണ്. അപ്പോൾ താങ്കളുടെ പേര് കണ്ടു. കഥ വായിച്ചു. നന്നായിട്ടുണ്ട്. ഞാൻ ഇവിടെ സ്ഥിരം വരാറില്ല. ഇനി മറ്റേ ഗ്രൂപ്പിൽ കാണില്ലേ. ഇനി ഇടക്ക് ഇവിടെയും നോക്കാം
Thanks and regards.
ഹരിദാസ് ബ്രോ,
കുമ്പിടി ഡബിളാ?? ഇവിടെയും ഉണ്ടാവും അവിടെയും ഉണ്ടാവും…??
കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം????
സ്നേഹത്തോടെ
ആദിദേവ്
പൊളിയേ ❣️❣️❣️❣️
ഇന്നാലും ഇത്രക്ക് ചുരുക്കണ്ടായിരുന്നു
താങ്ക്സ് yk???
ആദി ബ്രോ
കഥ അടിപൊളി ? നല്ലൊരു ഹൊറർ നോവൽ നുള്ള സ്കോപ്പ് ഉണ്ട് ഈ കഥയിൽ.
1 പാർട്ടിൽ നിർത്തി എന്നത് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ല..
ഇത് ഒരു തുടർകഥ ആക്കി എഴുതാൻ ശ്രമിച്ചുടെ ❔️
താങ്ക്സ് Zayed ബ്രോ…
ശ്രമിക്കാം എന്ന് മാത്രം പറയുന്നു. നിലവിലെ തിരക്കുകൾ അവസാനിക്കുമ്പോൾ പരിഗണിക്കാം… പറ്റുമോ എന്തോ…?
പറയാതെ വന്നു അല്ലേ ? നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഉണ്ടാവുമോ
ഇതുവരെ തീരുമാനിച്ചിട്ടില്ല ടാ.. ശ്രമിക്കാം…
എന്തായാലും ഒത്തിരി സന്തോഷം മുത്തേ…
❤️❤️❤️
????
ആദി ദേവ്,
ഒറ്റവാക്കിൽ പറഞ്ഞാൽ കിടു, ഇത് ഇങ്ങനെ പറഞ്ഞു തീരേണ്ട കഥ അല്ലാ എന്നൊരു തോന്നൽ കുറച്ച് കൂടെ വിശദീകരിച്ചു എഴുതാമായിരുന്നു, പക്ഷെ ഒരു ചെറുകഥയുടെ ചട്ടക്കൂടിൽ സൂപ്പർ ആണ്, ആശംസകൾ…
താങ്ക്സ് ജ്വാലാ???
Sheii… ഒറ്റ പാർട്ടിൽ തീർക്കണ്ടായിരുന്നു. അടിപൊളി കഥ പെട്ടന്ന് അങ്ങ് തീർന്നു poyee?
സോറി ബ്രോ… എന്തായാലും കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ???
സ്നേഹത്തോടെ
ആദിദേവ്
അടിപൊളി….??
ആദീ സൂപ്പറായിട്ട് എഴുതി..നല്ല അവതരണം..ദൃശ്യങ്ങൾ മനസ്സിൽ പതിക്കുന്ന നല്ല എഴുത്ത്..അൽപ്പം കൂടി നീട്ടാമായിരുന്നു അല്ലെങ്കിൽ ഒരു തുടർക്കഥ ആകാമായിരുന്നു എന്നൊക്കെ തോന്നി വായിച്ചു കഴിഞ്ഞപ്പോൾ..അത്രക്കും നന്നായിട്ടുണ്ട്..!!
അടുത്ത കഥക്കായി കാത്തിരിക്കുന്നു❤️
താങ്ക്സ് ഷെൽബി ബ്രോ…???
മച്ചാനെ..അടിപൊളി??
ഒരു ഷോർട്ട് ഫിലിം കണ്ടപോലെ തോന്നി.. മടി പിടിച്ചല്ലേ?? atleast 3 4 പേജെങ്കിലും കൂട്ടി എഴുതിയാൽ ഒന്നൂടെ സെറ്റ് ആയേനെ.. പണ്ടത്തെ ഇത്തിരി നോസ്റ്റാള്ജിയയും, ഹരിയുടെ മരണവും എല്ലാം കൂടെ…
ആ പോട്ടെ, നമുക്ക് അടുത്ത ഹൊറർ സ്റ്റോറി തുടർക്കഥ ആക്കി മിന്നിക്കാം❤️❤️
പിന്നല്ല! താങ്ക്സ് ആദി ബ്രോ?♥️?♥️?♥️
ആദിദേവ്
എന്റെ മാഷേ… എന്തു പാണിയണ് നിങ്ങൾ കാട്ടിയത്… നല്ല ഒരു ഹോർറോർ വൈബ് create ചെയ്തു… ഒരു ലക്ഷണമൊത്ത ഹോർറോർ നോവൽ ആക്കാനുള്ള മുതൽ ഉണ്ടായിരുന്നു…ഇത് 3 പേജിൽ ഇത്രേം ഫീൽ ഉള്ള ഒരു കഥ ഉണ്ടാക്കാം എങ്കിൽ ഒരു നോവൽ ആയിരുന്നേൽ പൊടിപൊടിച്ചേനെ ❤️
പറ്റുമെങ്കിൽ ഡെവലപ്പ് ചെയ്തു നോവൽ ആക്കി എഴുതുക ??
ജീവൻ ബ്രോ…
നിന്റെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി മുത്തേ?♥️♥️??
ഉറപ്പ് പറയുന്നില്ല… എങ്കിലും ശ്രമിക്കാം. നിലവിൽ കുറച്ച് തിരക്കിലാണ്. അത് കഴിഞ്ഞു ശ്രമിക്കാം…
Polichu
???.
ഒത്തിരി സന്തോഷം ബ്രോ♥️?♥️?♥️?
അടിപൊളി ആയിട്ടുണ്ട് ???
താങ്ക്സ് ജോനാപ്പീ?♥️♥️
ഇത് തുടർന്ന് എഴുതമായിരുന്നു …..
നല്ല സ്റ്റോറി ആണ്..❤❤❤
താങ്ക്സ് S.!.d.h_ ബ്രോ???
ഇത് ഒരു നോവൽ ആക്ക്ക്ൻ ഉള്ള സ്കോപ് ഉണ്ടാർന്നല്ലൊ ആദി..
ആദി,
ഒരു നോവലിനുള്ളതെല്ലാം ഇതിലുണ്ട്. എന്തുകൊണ്ട് തുടർന്നു കൂടാ.
നല്ല അവതരണമായിരുന്നു.
താങ്ക്സ് കൊച്ചിക്കാരൻ ബ്രോ???
ഉറപ്പ് പറയുന്നില്ല ഹർഷേട്ടാ… എങ്കിലും ശ്രമിക്കാം…???
machanee…nannayittund….enthinanu ivade vachu inrthiyath..itho nalla thudar kadhayayi ezuthayirunnaloo…
Porus ബ്രോ,
ഞാനിത് എഴുതുമ്പോൾ മനസ്സിൽ അങ്ങനെയൊരു ഐഡിയ ഇല്ലായിരുന്നു. എങ്കിലും ഈ ത്രെഡ് ഡെവലപ് ചെയ്യാൻ കഴിയുമോ എന്ന് നോക്കാം….വേറെ കുറച്ച് കഥകളുടെ തിരക്കിലാണ്. അത് കഴിഞ്ഞാൽ പരിഗണിക്കാം. ബാക്കി ഭാഗങ്ങൾക്ക് എങ്കിലും ഞാനൊരു ഉറപ്പ് പറയുന്നില്ല..
സ്നേഹത്തോടെ
ആദിദേവ്
Aadhi, thudakkam gambheeram. Ella kadhakalaeyum polae ethu nallathakattae ennu ashamsikkunnu. Pettennu nxt parttumayi varan sremikkuka
ശരൺ ബ്രോ,
ഞാനിത് ഒരു തുടർക്കഥ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. ഇനി അങ്ങനെ ആക്കാൻ പറ്റുമോ എന്നും ഉറപ്പില്ല. ശ്രമിക്കാം എന്നൊരു വാക്ക് മാത്രം പറയുന്നു. വേറെ കുറച്ച് കഥകളുടെ തിരക്കിലാണ്. അത് കഴിഞ്ഞാൽ പരിഗണിക്കാം. ബാക്കി ഭാഗങ്ങൾക്ക് എങ്കിലും ഞാനൊരു ഉറപ്പ് പറയുന്നില്ല..
സ്നേഹത്തോടെ
ആദിദേവ്
??
???