കേസ് 1 : ദി സോങ് ഓഫ് ഡെത്ത് [Darryl Davis] 71

2001 ജനുവരി 1, സൺറൈസ് ബാംഗ്ലൗ

രാവിലെ തന്നെ എലൈൻ തന്റെ ജോലികൾ ആരംഭിച്ചു. വീട് തൂത്തു വൃത്തിയാക്കി പാചകം ആരംഭിച്ചു. അപ്പോൾ ആണ് സമയം 7:30 ആയത് അവൾ ശ്രെദ്ധിച്ചത്. രാവിലെ അലക്സാണ്ടറിനു കഴിക്കേണ്ട മരുന്നുകൾ ഉണ്ട്. പുതുവർഷം ആയിട്ടും സ്മിത്തുകൾ പോത്തുപോലെ ഉറങ്ങുന്നതോർത്തു അവൾക് പുച്ഛം തോന്നി. അലക്സാണ്ടറിനുള്ള മരുന്നുകളുമായി അവൾ സ്റ്റെപ് കേറി ഏറ്റവും അറ്റത്തെ റൂമിനു അടുത്തെത്തി.
” സർ, സർ മെയ്‌ കം ഇൻ “, എലൈൻ കതകിനു പുറത്ത് നിന്ന് ചോദിച്ചു.
തിരിച്ചു മറുപടി ഒന്നം വന്നില്ലാ, സാധാരണ വരാറും ഇല്ല.
എലൈൻ കതക് തുറന്ന് അകത്തു കയറി.
” മോർണിംഗ് സർ, മരുന്ന് കഴിക്കാൻ സമയമായിരിക്കുന്നു എണീക്കു ” അവൾ കൈയിലെ വെള്ളം ഡെസ്കിൽ വെച്ച് മരുന്നുകൾ എടുക്കുമ്പോൾ പറഞ്ഞു.

അപ്പോളും അലക്സാണ്ടർ മറുപടി ഒന്നും പറഞ്ഞില്ലാ.
എലൈൻ തലവഴി മൂടിയ പുതപ്പ് മാറ്റി
“സർ, സർ എണീക്കു ” അവൾ വിളിച്ചു നോക്കി
മെല്ലെ അവളിൽ ഭയം ഉടലെടുത്തു. അവൾ വേഗം കൈയിലെ പൾസ് നോക്കി. പൾസ് ഇല്ല പെടലിയിൽ നോക്കി അതിലും അറിയുന്നില്ല.

അവൾ നേരെ കതക് തുറന്നു ഓടി. അലക്സാണ്ടറിന്റെ റൂമിന്റെ എതിർവശത്തു മൂത്തമകൻ ആൽഫര്ട്‌ സ്മിതന്റെ റൂം ആണ്. എലൈൻ കതകിൽ ആഞ്ഞു തട്ടി
“സർ, എണീക്കു.. വേഗം എണീക്കു ” എലൈൻ കരഞ്ഞുകൊണ്ട് കതകിൽ ശക്തമായി ഇടിച്ചു

കതക് തുറന്ന് ആൽഫര്ട്‌ പുറത്തു വന്നു
” എന്താണ് എലൈൻ നിനക്ക് പ്രാന്ത് പിടിച്ചോ, രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ നീ ” തന്റെ ഉറക്കം പോയ ദേഷ്യത്തിൽ കതകു തുറക്കുമ്പോൾയെ അയാൾ പുലമ്പി. എന്നാൽ പേടിച്ചു കരഞ്ഞു നിക്കുന്ന ഇലയിന്റെ മുഖം കണ്ടപ്പോൾ അയാൾ ശാന്തനായി.
” എന്ത് പറ്റി എലൈൻ എന്താണ് മുഖം വല്ലാതെ പേടിച്ചിരിക്കുന്നെ ” ആൽഫര്ട്‌ തിരക്കി
“സർ അലക്സാണ്ടർ നു അനക്കം ഒന്നുമില്ലാ കയ്യിൽ പൾസ്ഉം ഇല്ല, വേഗം വരു ” അവൾ ദിറുത്തിപ്പെട്ടു അത്രേം പറഞ്ഞു അലക്സാണ്ടറിന്റെ റൂമിലേക്ക് ഓടി.
ആൽഫര്ട്‌ ഓടിച്ചെന്നു അച്ചനെ വിളിച്ചു നെഞ്ചിൽ ചെവി വെച്ച് നോക്കി എന്നിട്ട് മെല്ലെ എലൈൻനെ നോക്കി പറഞ്ഞു
” അച്ഛൻ മരിച്ചിരിക്കുന്നു വേഗം എല്ലാരേം വിളിക്കു ”

എലൈൻ ബാക്കി ആൾക്കാരെ ഉണർത്തിയി ആൽഫര്ട്‌ ആംബുലൻസ് വരുത്തി പോലീസുകാർ വന്നു ആകെ ബഹളം ആയി.
അങ്ങനെ ആ ദിവസം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നു ഉള്ളിൽ വിഷം ചെന്നാണ് മരിച്ചത്. സൂയിസൈഡ് തന്നെയെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. എന്തായാലും എല്ലാരേം ഒന്ന് ചോദ്യം ചെയ്യാൻ ഇൻസ്‌പെക്ടർ റോബർട്ട്‌ വുഡ്‌സ് തീരുമാനിച്ചു.

പിറ്റേന്ന് അലക്സാണ്ടറിന്റെ ശവസംസ്കാരം നടന്നു. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും കൂടാതെ ഇൻസ്‌പെക്ടർ വുഡ്ഉം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജെറെമിയും അതിൽ പങ്കുകൊണ്ടു. എല്ലാമവസാനിച്ച് എല്ലാരും സൺറൈസ് ബാംഗ്ലൗഇൽ ഒത്തുകൂടി.
“മിസ്റ്റർ വുഡ് അച്ഛൻ സൂയിസൈഡ് ചെയ്തതാണെന്നു ഉറപ്പല്ലേ ” ആൽഫര്ട്‌ തിരക്കി

15 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ ?

  2. Poliyaanu muthe..thudaroo.

    1. നന്നായിട്ടുണ്ട്

    1. Thank you??

  3. kollaam machanee..Adipoli aayittund..ingane thanne munnottu pokatte…waitng for nxt part….

    1. Next part on the way. English type story aarkkum ishtapedun thonunilla enthayalum eth finish cheyyum

  4. Kollam bro..adutha bhagam page kooti ezhuthuka…

    1. Ok bro next time page koottan sremikkam

  5. കുറ്റാന്വേഷണ കഥ പോലെ മുന്നോട്ട് പോകുന്നു. എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. Crime thriller aanu. But english type aayond aarkum ishtapedum ennu thonunilla

  6. ☠️ waiting..

    1. Thank you❤❤

Comments are closed.