Cappuccino☕ [Aadhi] 2740

Cappuccino | Author : Aadhi

” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു.

” എന്ത് ഓവറാക്കാൻ? ”

” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. അവിടെ അച്ഛനുമമ്മക്കുമൊക്കെ ഇഷ്ടപ്പെട്ടതാ. പിന്നെ നിന്റെ ജോലികണ്ടു വീണതാണെന്നും എനിക്ക് തോന്നുന്നില്ല. അവളും നല്ല ജോലിയും വിദ്യാഭാസവുമുള്ള ആളാണല്ലോ. ”

” ഹാ.. സംസാരിച്ചു നോക്കട്ടെ. ഇഷ്ടമായാൽ നമുക്ക് നോക്കാം “, വാച്ചിൽ നോക്കികൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.

‘ ബാരിസ്റ്റ ‘- എം ജി റോഡിലെ അത്യാവശ്യം നല്ലൊരു കോഫീഷോപ്പാണ്. വാതിൽ തുറന്നു തന്ന സ്റ്റാഫിനെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് എസിയുടെ ശീതളതയിലേക്ക്‌ കയറി, റോഡിനു അഭിമുഖമായുള്ള രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ചെന്നിരുന്നു.

‘ Reached ? I’ll be there in 10 minutes. Got stuck in traffic 🙁 ‘, ഫോണിൽ അവളുടെ മെസേജ് വന്നു.

‘ Yes.. No issue, take your time ‘ , തിരിച്ചു മെസേജ് അയച്ചുകൊണ്ടു പുറത്തെ തിരക്കിലൂടെ അരിച്ചരിച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ നോക്കിയിരുന്നു.

” സർ.. യുവർ ഓർഡർ പ്ലീസ് “, യൂണിഫോമിട്ടു തലയിൽ ക്യാപ് വെച്ചൊരു പെൺകുട്ടി അടുത്തേക്ക് വന്നു.

” ആം സോറി. മെനു കാർഡ് ഉണ്ടായിരുന്നല്ലേ. ഒരു പത്തുമിനിറ്റ്, ആം വെയിറ്റിങ് ഫോർ സംവൺ. വന്നിട്ട് ഓർഡർ തരാം “, മേശയുടെ ഒരു സൈഡിലായി വെച്ചിരിക്കുന്ന മെനുകാർഡ് കയ്യിലെടുത്തുകൊണ്ടു പറഞ്ഞു.

” ഇറ്റ്സ് ഓക്കേ സർ. ഇത് വെനസ്ഡേ ഹാപ്പി ഹവേഴ്സ് ആണ്. കോംബോസ് അവൈലബിളാണ് “, ഒരു ചെറുപുഞ്ചിരിയോടെ ഓർമിപ്പിച്ചുകൊണ്ട് അവൾ നടന്നകന്നു.

വെറുതെ മെനുവിലൂടെ കണ്ണോടിച്ചു നോക്കി. ഒരുപാട് തരത്തിലുള്ള കോഫീ വെറൈറ്റികൾ, സ്‌നാക്‌സ്. മറ്റൊരു പേജിൽ കോംബോ ഓഫറിന്റെ വിവരങ്ങൾ.

” എക്സ്ക്യൂസ്‌ മി “, മൃദുവായ സ്ത്രീശബ്ദം കേട്ട് മുഖമുയർത്തിനോക്കി.

അമൃത- രണ്ടു ദിവസം മുമ്പ് ഞാൻ പെണ്ണുകാണാൻ പോയ കുട്ടി.

” ഹായ് “, സൗഹൃദഭാവത്തിൽ ചിരിച്ചുകൊണ്ട് എണീറ്റ് ഷേക്ക് ഹാൻഡിനു വേണ്ടി കൈനീട്ടി.

” ഹായ്. ഇത്തിരി ലേറ്റായിപ്പോയി. പതിവില്ലാത്ത ട്രാഫിക്കുണ്ടായിരുന്നു ഇന്ന് “, ക്ഷമാപണത്തോടെ മുന്നിലെ സീറ്റിലേക്ക് അവളിരുന്നു.

” ആ.. ഇന്നിവിടെ എഞ്ചിനീയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയാണ്. ചീഫ് ഗസ്റ്റ് പ്രസിഡന്റാണ്. അതിന്റെയാ ”

” ഓ.. അത് ശരി “, ഒന്ന് തലയാട്ടിക്കൊണ്ടു അവൾ വേറെന്തോ ഓർത്തെടുത്തുകൊണ്ടു ചോദിച്ചു.

” അല്ല, അവിടെയല്ലേ പഠിച്ചത്? ”

” അതെ ”

234 Comments

  1. Deepak Ramakrishnan

    Wonderful story bro. how come pranav nailed a breakup with such a smile and positivity
    luv it man ??
    come back with another one soon ??

    1. Thanks a lot for your words Deepak..
      That’s what we may call maturity.. from a broken heart to the smile of success..???

  2. nice story man

    1. Thank you habeeb??❤️

  3. എടാ വരുതാ നീ പിന്നെയും പൊളിക്കുക ആണല്ലോ

    പാവം നീൽ കാണേണ്ട, അവൻ 1 കഥ എഴുതിയപ്പെൾക് വലിയ എഴുത്തുകാരൻ ആയി എന്നു പറഞ്ഞ നടക്കുക ആണ് ??.

    നല്ല സ്റ്റോറി ആയിരുന്നു. Like കണ്ടു വന്നതാ. നിന്റെ 2 അമത്തെ കഥ ആണ് ഞാൻ വായിക്കുന്നത്.

    എന്നാലും ഒരു സംഘടമേ ഉള്ളു. നിമ്മിക് ചെറിയ പനിയോ അല്ലെങ്കിൽ അവന്റെ ഇപ്പോഴത്തെ statuso കാണികമായിരുന്നു.

    ഇതൊരുമതിരി…..

    ഏതായാലും പൊളിച്ചു

    1. നീ വായിച്ചല്ലേ.. നിന്നെ ഇനി എവിടുന്നു തപ്പിക്കണ്ടുപിടിക്കും എന്നു വിചാരിച്ചതായിരുന്നു??? അവൻ വലിയ ആളായെടാ.. കുട്ടേട്ടനോട് പറഞ്ഞു ആദ്യത്തെ 1000 ലൈക്കിനുള്ള അവാർഡ് ഒക്കെ വാങ്ങണം എന്നു പറയുന്നത് കേട്ടു??
      നീ ഒന്നൂടെ നന്നാവാനുണ്ട് ക്യൂരിയെ… നീയീ ലൈക്കും എൻഡിങ്ങും നോക്കി വായിക്കാതെ.. ലൈക്ക് കുറവുള്ള നല്ല കഥകളൊക്കെ നീ മിസ് ചെയ്യില്ലേ.. എല്ലാം വായിക്ക്.. എന്നിട്ട് നിന്റെ അഭിപ്രായം പറയ്.. നീയാണെങ്കിൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അതേ പോലെ പറയും..അതിപ്പോൾ ആരെഴുതിയതായാലും..???
      അതാണ് നിന്റെ പ്രത്യേകത..❤️❤️

      പിന്നെ നിമ്മി, എടാ അവളും പാവമാണെടാ.. എന്തിനാ ആവശ്യമില്ലാതെ പണി കൊടുക്കുന്നത്? അവൾക്കും എന്തെങ്കിലും കാരണമുണ്ടാവും, നമുക്കറിയില്ലല്ലോ.. ഇനിയിപ്പോ വീട്ടിലെ സാഹചര്യം ഓർത്താവും.. ഏതായാലും അതുകൊണ്ടല്ലേ നമ്മുടെ പുള്ളി കിടു ആയത്.. പിന്നെ ഇപ്പോഴാണെങ്കിലും ഒരു ചിരിയോടെ ഓർക്കാൻ കുറച്ചു മൊമെന്റസും അവൾ കൊടുത്തില്ലേ…???
      ബി പൊസിറ്റിവ് ടാ..???

  4. Wow!!! very gud story. awesome writing style. love it Adhi ??????????
    million love bro ?
    ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

    1. Thanks adithya..??
      I am really happy and thankful for your comment❤️??

  5. കിടുക്കാച്ചി ഐറ്റം ആദിയേട്ടാ…..
    പെരുത്തിഷ്ടം ??

    1. താങ്ക്സ് അശ്വതി???
      ഒത്തിരി സന്തോഷം❤️

  6. കുഞ്ഞ് കഥ ശരിക്കും വലുതായി കലക്കി ആദി. ഇഷ്ടമായി….?.. ആശംസകൾ ….. ?

    1. ഇപ്പോഴും കുഞ്ഞു കഥ തന്നെയാണ്??
      ഇതിനേക്കാൾ വലുതാണ് ശരിക്കും സ്റ്റോറി, പക്ഷെ ബോറാവും എഴുതിയാൽ..?
      ഒരുപാട് നന്ദി????❤️❤️

  7. വളരെ വളരെ നന്നായിട്ടുണ്ട്… ?
    Love your telling style. Always pleasent.❣

    1. താങ്ക്സ് ബ്രോ…
      Really glad you liked my style???
      I wanted to make a smile..That’s it?

  8. soooppper. entha feel. adipolishtaa ?

    1. താങ്ക്സ് ജോബിൻ.. ഒരുപാട് സന്തോഷം???❤️

  9. നല്ല കഥ. ഇഷ്ടപ്പെട്ടു ??

    1. താങ്ക്സ് റിയ??❤️

  10. Aha adipoli.. orupaad ishtayi.. success is the best revenge sheriya paranjath. Aa jayathinu Oru prityega sugamanu?. Enthayalum adutha kathaykku vendi waiting. Snehathode ❤️

    1. ഇന്ദു, ഇഷ്ടമായതിൽ ഒരുപാട് സന്തോഷം???? എനിക്കെന്തോ ആ ജയമൊന്നും കിട്ടിയിട്ടില്ല, ഇന്ദുന് കിട്ടീട്ടുണ്ടോ???

  11. Success is the best revenge … ???

    Endekeyooo orma verunnu enik …??
    njn theche avn ipol nalla nilayilaa … enodulla revenge aayirikkum elle …???

    1. Pyaavam..avan raskappettu kaanum..hihi

      1. Njn kaaranam oraal rakshapettille …. ??.. Feeling proud …??

        1. U r the one…hoo..
          No words.

        2. നീ സംഭവം അല്ലേ???

    2. ആയിരിക്കും ആയിരിക്കും????
      ഇതിൽ പക്ഷെ തേച്ചവരും തേപ്പ് കിട്ടിയവരും നല്ല നിലയിൽ തന്നെയാണ്???
      ഇപ്പൊ ലിസ്റ്റിൽ ഉള്ളവർ കഴിഞ്ഞാൽ നീ എന്നെ കൂടെയൊന്നു സ്നേഹിച്ചു തേക്കെടീ?? ഞാനും നല്ല നിലയിൽ എത്തട്ടെന്നു??????

      1. Haha..ath polich moyalaali..
        ( Le aadhi : hho..ini venam onnu valiya nilayilethaan.)

      2. Ooh .. Ayikotte aadhi …
        ???

  12. വൃത്തിയായി എഴുതി. പ്ലോട്ടും അവതരണവും മികച്ചത്. ആദിയുടെ മറ്റു കഥകളും വായിച്ചു.
    പദസമ്പത്തു കുറവാണെന്നു തോന്നി. സാഹിത്യവും മേമ്പൊടിയായി അലങ്കാരങ്ങളും ഉൾക്കൊള്ളിച്ചാൽ എല്ലാം ഒന്നിനൊന്ന് മികച്ച കഥകൾ തന്നെ. നല്ല കഥകൾ, പുസ്തകങ്ങൾ എല്ലാം നന്നായി വായിക്കുക. ചുറ്റും നോക്കുക. ആദിയുടെ കഥകൾക്കുള്ള ഊർജം ലഭിക്കും.

    1. സസത്യസന്ധമായ വാക്കുകൾക്ക് നന്ദി ബ്ലാക്ക്‌ പാന്തർ?? പലപ്പോഴും വാക്കുകൾ കിട്ടാത്ത ഒരവസ്ഥയുണ്ട്.. വാക്കുകളുടെ അർത്ഥമറിയാം, എന്നാൽ ആവശ്യത്തിനു മനസിൽ തോന്നാത്ത അവസ്ഥ.. സാഹിത്യവും ഇതുപോലെ തന്നെ?? എഴുതി ഓവർആവേണ്ട എന്നു വെച്ചാണ് അതൊന്നും ഉപയോഗിക്കാത്തത്??
      ഒരിക്കൽ കൂടി നന്ദി❤️❤️

  13. Kollaam ketto..nalla theme aayirunnu..bt onnudi polippichezhuthamayirunnille ennu thonni..
    Aa oru feel angu vannillaa..
    Love.

    1. മാക്സിമം അഞ്ചു പേജ് എന്നും പറഞ്ഞു തുടങ്ങിയതാണ്??? ഇഷ്ടപ്പെടാത്തതിൽ വിഷമമുണ്ട്, എന്നാൽ അത് തുറന്ന് പറഞ്ഞതിൽ സന്തോഷവും…??
      അടുത്തിനി ഇതുപോലുള്ള കഥകൾ കാണാൻ ചാൻസില്ല, എങ്കിലും എന്താണ് പോരായ്മ, എവിടെയാണ് ഇഷ്ടപ്പെടാത്തത്, എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്നു വിശദമായി പറഞ്ഞാൽ അടുത്തൊരു കഥയിൽ ഉപകരിക്കും❤️❤️
      നന്ദി???

  14. Simple and humble
    Nalla nice story
    Randu theppukar lle poyappo avarkke poyi ithrayum nalla pairine poyappo

    1. Thank you Jocker !
      Athe.. aa samayath ariyillallo future enthavumennu 😀

  15. ഡാ… ഈ എയിംസ് ആണിന് ആദ്യം അഡ്മിഷൻ പെണ്ണിന് സെക്കന്റ്‌ ചാൻസ്… അത് നിന്റെ ഒരു weakness ആണല്ലേ ?… സംഭവം തകർത്തു…കിടിലം ഫീൽ ഗുഡ് + മോട്ടിവേഷണൽ സ്റ്റോറി…. ഒരുപാട് ഇഷ്ടമായി ❤️❤️❤️

    1. haha 😀 Clg njan mattippidikkan vicharichathaadaa.. annathe pole hype nu ittathalla.. pakshe ithile bakkiyellaam sathyamavumbol ini athaayitt nuna parayendennu vechaa ellam angne thanne ezhuthiyath.. 😛
      and ee randalum- avalum chettanum- randum katta motivational persons aanu namukkellaarkkum ??

  16. ജോനാസ്

    ആദിയേട്ടാ അടിപൊളി ആയിട്ടുണ്ട് ??

    1. താങ്ക്സ് ടാ??
      ഇനി കരഞ്ഞുകൊണ്ടിരിക്കണ്ട, പോയി പഠിക്കാൻ നോക്ക്????

  17. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  18. ആദി,
    മനോഹരം എന്ന് പറഞ്ഞാൽ മാത്രം പോരാ,അതിമനോഹരം,
    “കരിയർ മുഖ്യം ബിജിലെ ” അവിടെ പ്രണയത്തിനൊക്കെ പിന്നെയുള്ളൂ സ്ഥാനം. നന്നായി ഇഷ്ടമായി, ആശംസകൾ…

    1. അതെ..?? ചിലർക്ക് പെട്ടെന്നു മനസ്സിലാക്കും, ചിലർ ഒരുപാട് വൈകും..? ഒന്നും ഒന്നിന്റെയും അവസാനമല്ലല്ലോ..?
      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം❤️❤️

  19. അടിപൊളി ബ്രോ ….❤❤❤

    1. നന്ദി sid.. ഒരുപാട് സന്തോഷം??❤️

  20. ജീനാ_പ്പു

    നന്നായിട്ടുണ്ട് ? തേപ്പ് കിട്ടിയവർക്ക് വീണ്ടും കാപ്പച്ചീനോ കുടിക്കാൻ അവസരം ലഭിക്കും ? അല്ലെ ??

    1. നിനക്കിനി എന്ത്‌ കിട്ടിയിട്ടും കാര്യമില്ല…

      തേച്ച മതിൽ എന്നെ പറയു ??

      1. ജീനാ_പ്പു

        ഞങ്ങൾ ഇതുവരെ സ്റ്റാർട്ട് പോലും ചെയ്തിട്ടില്ല ? നൗഫു അണ്ണാ ?

        1. ഹ ഹ ഹ

        2. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ??

          1. ജീനാ_പ്പു

            ഐ ആം വെയിറ്റിംഗ് ?

    2. തേപ്പ് കിട്ടി എന്നും പറഞ്ഞാൽ cappuccino പോയിട്ട് കട്ടൻ കാപ്പി പോലും കിട്ടില്ല??? കഷ്ടപ്പെട്ട് മെനക്കെട്ടു അവിടുന്നു മുന്നേറണം.. അപ്പൊ കിട്ടും..??
      ഒന്നു ശ്രമിച്ചു നോക്ക്?

      1. ജീനാ_പ്പു

        അയ്യോ ? ദാരിദ്ര്യം ???

  21. ഹീറോ ഷമ്മി

    അടിപൊളിയായി മച്ചാനെ…..
    ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤

    1. ഷമ്മിച്ചേട്ടാ.. ഒരുപാട് സന്തോഷം???❤️

  22. അടിപൊളി ആദിശങ്കരാ
    അടിപൊളി ,,,,,,,,,,,,,,,,

    1. താങ്ക്സ് ഹർഷാപ്പി??

  23. ആദി ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു

    ആദ്യം ആയിട്ടാണ് ഒരു ബ്രേക്കപ്പ് സ്റ്റോറി വായിച്ചിട്ട് ഞാൻ കരയാത്തെ നല്ലൊരു ഫീൽ ഗുഡ് വൈബ് ഉണ്ടായിരുന്നു

    നിമ്മി പ്രണവ് ലവ് സ്റ്റോറി പൊളി ആയിരുന്നു ഫസ്റ്റ് മേറ്റ് തന്നെ ഉടക്ക് ദേഷ്യം പിന്നീടു പ്രണയം അതൊക്ക കൊള്ളാമായിരുന്നു

    ഡെവിസ് ആള് പൊളി ആണ് എനിക്ക് ആ character ഇഷ്ടപ്പെട്ടു എല്ലാത്തിനും കൂടെ നിൽക്കുന്ന ചങ്ക്

    നിമ്മി പോയാൽ എന്താണ് അമൃത ഉണ്ടല്ലോ അവൾ നല്ല കുട്ടി ആണെന്ന് തോന്നുന്നു ഒന്നുമില്ലെങ്കിലും ഈ അനുഭവം അവൾക്കും ഉണ്ടായാല്ലോ അപ്പൊ സ്നേഹത്തിന്റെ വില ഒക്കെ അവൾക്കും അറിയാൻ പറ്റും

    ഇൻസിപിറേറ്റിംഗ് സ്റ്റോറി ആണല്ലോ എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു

    Ever fevrt ഗൗരി ആണുട്ടോ

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. Athethu gouri bro?

      1. Athu haricharithathile Gowri?

    2. നീയെന്തിനാ ബ്രെക്കപ്പ് സ്റ്റോറി വായിച്ചു കരയുന്നത്? അങ്ങനെ കരഞ്ഞിട്ടെന്താ കാര്യം?? നിമ്മി പോയപ്പോൾ വേറെയാളെ കിട്ടി.. അതേ പോലെ …. പോയാൽ നിനക്കും വേറെയാളെ കിട്ടും???
      സ്നേഹം❤️❤️❤️❤️

      1. പോയോ പോയെ ?

  24. നല്ല കഥ…????

    1. നന്ദി മനു??

  25. ആദി ഒരു കപ്പച്ചിനോ ഇവിടെയും ആവാം…

    അവസാനത്തിൽ… തുടരും എന്നോ

    അവസാനിച്ചു എന്നെ കണ്ടില്ല..

    വളരെ മനോഹരം ആദി ???

    1. അവിടെയിനി കാപ്പുചീനോ ഇല്ല, വേണേൽ ഒരു കട്ടൻചായ തരാം 😛
      ഇതിലിനി തുടരാൻ എന്താണുള്ളത്? ജാതകം നോക്കുന്നുണ്ടെങ്കിൽ അതുകൂടി ഓക്കേ ആയാൽ രണ്ടാളും കെട്ടും, വേറെ തുടർച്ചയില്ല.. 😀
      നിർത്തിയത് മനസ്സിലാവുമെന്ന് തോന്നി, മനസ്സിലായില്ലല്ലേ.. 😀
      നന്ദി നല്ല വാക്കുകൾക്ക്…??

      1. എനിക്കിനിയും തുടരണം ??????

Comments are closed.