(Unknown Place)
ഒരു വലിയ Room അതിൻ്റെ ഒരു സൈഡിൽ ഫ്രീസർ ഉണ്ടായിരുന്നു അതിൽ പല ജീവികളുടെയും ശരീരവും മരുന്നുകളും ഉണ്ടായിരുന്നു മറു സൈഡിൽ Table ൽ പല തരത്തിൽ ഉള്ള ആയുധങ്ങൾ ഉണ്ടായിരുന്നു നടുക്കുള്ള വലിയ Table ൽ തോമസ് കിടക്കുന്നുണ്ടായിരുന്നു അയാൾ അബോധവസ്ഥയിൽ ആയിരുന്നു കൈകാലുകൾ ബന്ധിച്ചത് മൂലം ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ലായിരുന്നു മങ്ങിയ റ കാഴ്ച്ചയിൽ അയാൾ തൻ്റെ അടുത്തേക്ക് നടന്നടുക്കുന്ന ഒരു സ്ത്രീ രൂപം കണ്ടു അവളുടെ കൈയിൽ കത്തി പോലുള്ള എന്തോ ഒന്ന് വ്യക്തമല്ലാത്ത കാഴ്ച്ചയിൽ അയാൾ കണ്ടും തൻ്റെ ശരീരീരത്തിൽ എന്തോ കുത്തി കയറിയതും അയാളുടെ നിലവിളി ആ റൂമിൽ പ്രതിധ്വനിച്ചു.
ആ പ്രദേശം മുഴുവൻ പരിശോധിച്ചിട്ടും ഒരു തെളിവും ലഭിക്കാതെ അവർ അവിടെ നിന്ന് മടങ്ങി .മാധ്യമങ്ങൾ പോലീസിനെ കുറ്റപ്പെടുത്തി വാർത്തകൾ അവതരിപ്പിച്ചു.തിരിച്ചു പോകുന്ന വഴി ദേവൻ്റെ ഫോണിലേക്ക് ഒരു കാൾ വന്നു ” Hello ദേവൻ പരിശോധനക്കയച്ച Mobile Phone തോമസാറിൻ്റെ താണ് അതിൽ കാണുന്ന blood അതും അദ്ദേഹത്തിൻ്റെ താണ് അതിൽ കൂടുതൽ ഒന്നും ലഭിച്ചിട്ടില്ല.” “Thank you sir ഞാൻ ഇപ്പേൾ അങ്ങോട്ട് വരാം, ദേവൻ വേഗം തന്നെ forensic office ൽ പോയി ഫോണും റിപ്പോർട്ടും കൈപ്പറ്റി.
” പ്രധാന വാർത്തകൾ തോമസ് ഫിലിപ്പിനെ കാണാതായിട്ട് മണിക്കൂറുകൾ അയിട്ടും ഇതുവരെ ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല ആകെ ലഭിച്ചത് ഒരു മൊബൈൽ ഫോൺ മാത്രമാണ് ,അദ്ദേഹത്തെ ആരെങ്കിലും തട്ടികൊണ്ട് പോയതാണോ അല്ലങ്കിൽ മറ്റെന്തിലും സംഭവിച്ചതാണോ എന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആണ് ”
Newട ചാനലുകളിൽ പല തരത്തിൽ ഉള്ള വാർത്തകൾ വന്നു കൊണ്ടിരുന്നു അല്ലിയും ദേവകിയമ്മയും ആ സമയത്താണ് ദേവൻ്റെ കാൾ വന്നത് ” ഹാ എട്ടാ ഇങ്ങോട്ട് വരുന്നില്ലേ ,ഇല്ലടി അയാളെ കണ്ടു പിടിക്കാൻ നടക്കുവല്ലേ , അയാളെ ആരെങ്കിലും കൊന്നിട്ടുണ്ടാവും ഏട്ടാ ഒരു പാട് ജീവിതങ്ങൾ തകർത്തതല്ലേ ‘അത് പറയുമ്പോൾ രണ്ടു പേരുടെ ചൂണ്ടിലും നിഗൂഢമായ പുഞ്ചിരി ഉണ്ടായിരുന്നു.’ ഹാ പിന്നെ ഞാൻ ഇന്ന് വരാൻ late ആകും നിങ്ങള് കിടന്നോ, ശരിഏട്ടാ ” ഫോൺ കട്ടായി അത് കണ്ട ദേവകിയമ്മ കാര്യം തിരക്കി “ഇന്ന് വരാൻ late ആകും നമ്മളോട് കഴിച്ചിട്ട് കിടന്നോളാൻ ” അല്ലി പാറഞ്ഞതിന്
അമ്മയുടെ വക അമർത്തിയുള്ള ഒരു മൂളൽ ആയിരുന്നു. രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിട്ടും തോമസിൻ്റെ ഒരു വിവരവും പോലീസിന് ലഭിച്ചില്ല.
വീണ്ടും മറ്റൊരു പ്രഭാതത്തെ പ്രകൃതി വരവേറ്റു. പല സംഭവ വികാസങ്ങളുടെയും ആരംഭ ദിനം.
ഒഴിഞ്ഞ റോഡിലൂടെ ഒരാൾ സൈക്കിളിൽ പോവുകയാണ് സൈക്കിളിൻ്റെ മുന്നിൽ കൊട്ടയിൽ പത്രങ്ങൾ ഉണ്ടായിരുന്നു പെട്ടന്ന് എത്താൻ വേണ്ടി അയാൾ കുറുക്കുവഴിയിലൂടെ പോയി അതേ വഴി തോമസിനെ കാണാതായ അതേ സ്ഥലത്തു കൂടി മുന്നോട്ട് പോയി കൊണ്ടിരിക്കെ സൈക്കിൾ ഒരു കുഴിയിൽ വീണ് പത്രം റോഡിലേക്ക് വീണു ” നാശം ‘ അയാൾ പറഞ്ഞു കൊണ്ട് സൈക്കിളിൽ നിന്നിറങ്ങി പത്രം എടുത്തു തിരിഞ്ഞ് വെറുതെ ഒന്നു മുകളിലേക്ക് നോക്കിയ അയാൾ ഞെട്ടിവിറച്ച് കൊണ്ട് കൈയിലെ പത്രം നിലത്തേക്ക് വഴുതി വീണു ആ കാഴച്ച കണ്ട് അലറി വിളിച്ചു കൊണ്ട് അയാൾ ഓടി.
‘മരത്തിനു മുകളിൽ ഒരാളെ തലകീഴായ് തൂക്കിയിരുന്നു തലയിൽ കൂടി രക്തം നിലത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു ശരീരത്തിൽ രക്തമൊലിക്കാത്ത ഭാഗം വിരളമായിരുന്നു. അത് …തോമസായിരുന്നു.….!
To be continue……!
??????????????????????????????????
Evide broooo❤❤❤❤❤
❣️❣️
❤❤❤❤
????
❤❤
നന്നായിട്ടുണ്ട്
പിന്നെ ഗ്യാപ് ഇട്ട് എഴുതണം കേട്ടോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ok bro❤
Nice
❤❤❤
ഹായ് ബ്രോ നന്നായിട്ടുണ്ട്… ചെറിയ ചെറിയ പാരഗ്രാഫ് ആയി എഴുതിയാൽ വായിക്കാൻ കുറച്ചും കൂടി സുഖം ഉണ്ടാകുമെന്ന് തോന്നുന്നു…
പിന്നെ ഒരു സ്ഥലത്തെ കുറിച്ചു പറഞ്ഞു അടുത്ത സ്ഥലത്തെ കുറിച്ചു പറയുമ്പോൾ അത് വ്യക്തത വരുത്താൻ ശ്രമിക്കണേ…
എല്ലാതും എഴുതി എഴുതി ശരിയാകും… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒക്കെ ശരി ആക്കാം
suspence നല്ല രീതിയില് നിലനിർത്തിയിട്ടുണ്ട്. കൊള്ളാം ബ്രോ . എടക്ക് കുറച്ചു അക്ഷരപ്പിശകുകൾ ഉണ്ട്. അത് പതിയെ ശരിയായിക്കൊള്ളും. ഒരു സൈക്കോ കില്ലെറിന്റെ ആഗമനം പ്രതീഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .?✌?
Thanks bro
നന്നായിട്ടുണ്ട് പിന്നെ എഴുതുമ്പോൾ കുറച്ചു ഗ്യാപ് ഇട്ട് എഴുതാൻ നോക്കണം അപ്പോഴേ വായിക്കാൻ ഒരു സുഖം ഉണ്ടാവു
Ok bro