BUNNY MAN 2 [Sidh] 102

അവൾ എല്ലാവരെയും എന്ന് വിക്ഷിച്ചു സംസാരിച്ച് തുടങ്ങി ” ഇവിടെക്ക് വിളിപ്പിച്ചതിൻ്റെ കാരണം വ്യക്തമായിരിക്കുമല്ലോ, ബിസിനസ് ലോകത്തെ അതികന്മാരിൽ ഒരാളായ തോമസ് ഫിലിപ്പിൻ്റെ MSSING മായി ബന്ധപ്പെട്ടാണ് ഇതുവരെ നമുക്ക് ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല. മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട് ഈ കേസിന് . അദ്ദേഹത്തെ കണ്ടെത്തുന്നത് വരെ എല്ലാവരും on duty ൽ ആയിരിക്കണം ” നിരജന അത് പറഞ്ഞ് നിർത്തിയതും ” yes Mam ” എന്ന് പറഞ്ഞ് സെല്ലൂട്ട് ചെയ്ത് പുറത്തേക്ക് പോയി പോകാൻ നിന്ന ദേവനെ അവൾ വിളിച്ചു ” ദേവാ ” അവൻ അവളെ നേരെ തിരിഞ്ഞു ” ദേവൻ താൻ Join ചെയ്തിട്ട് കുറച്ച് കാലമേ ആയിട്ടൊളൂ. ഈ സംഭവം നടന്നത് തൻ്റെ station പരിധിക്കുള്ളിൽ ആണ് അതുകൊണ്ട് തന്നെ സൂക്ഷിക്കണം” ‘Yes MaM ” അവൻ അവിടെ നിന്ന് നാടന്നകന്നു. അവൾ അവൻ പോവുന്നതും നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു .


(തോമസിൻ്റെ വീട്‌)

അവർ മൂന്ന് പേരും ജോണിയോട് സംസാരിക്കുകയായിരുന്നു. വിശ്വൻ -” ജോണി അവൻ എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിരുന്നോ ” ‘ഇല്ല അങ്കിൾ അപ്പൻ അങ്ങനെ ഒന്നും ഉള്ളതായി പറഞ്ഞിരുന്നില്ല ” ജോണി അത് പറഞ്ഞപ്പോൾ വിശ്വൻ മറ്റു രണ്ടു പേരെ നോക്കി ” അല്ല വിശ്വാ ഇനി പഴയ ശത്രുക്കൾ വല്ലതും ‘ശേഖരനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ മാധവൻ പറഞ്ഞു ” പഴയ ശത്രുക്കളേ അതിന് എതിനെയെങ്കിലും നമ്മൾ ബാക്കി വെച്ചിട്ടുണ്ടോ ” അതും പറഞ്ഞ് അവർ ചിരിച്ചു എന്നാൽ വിശ്വാൻ്റെ ഉള്ളിൽ ചോദ്യം ഉരുണ്ടു കളിച്ചു.

അപ്പേഴവിടെക്ക് പോലീസ് വാഹനങ്ങൾ വന്ന് നിർത്തിയത് അത് കണ്ട അവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു അതിൽ ഒരു വാഹനത്തിൽ നിന്ന് രണ്ട് ഉഗ്രൻ പോലീസ് നായക്കൾ ചാടി വന്നു പിന്നാലെ മറ്റുള്ള പോലീസുകാരും ,അവർ വിശ്വനെ സെല്യൂട്ട് ചെയ്തു. ഒരാൾ തോമസ് ഉപയോഗിച്ച വസ്ത്രങ്ങൾ നായ്ക്കളെ മണപ്പിച്ചു ആ നിമിഷം അവ രണ്ടും പുറത്തേക്ക് ഓടി ചെന്നത് തോമസിനെ കാണാതായ അതേ സ്ഥലത്തേക്കാണ് അവ രണ്ടും അവിടെ കിടന്ന് കുരക്കാൻ തുടങ്ങി അവിടെ നിന്ന് അവക്ക് പ്രത്യേക. ഗന്ധം അനുഭവപ്പെട്ടു .പിന്നലെ വന്ന പോലീസും മറ്റുള്ളവരും അവിടെയാക്കെ പരിശോധിക്കാൻ തുടങ്ങി. അപ്പോഴെക്കും ദേവൻ അവിടെ എത്തിയിരുന്നു അതിനു പിന്നലെ ജേണിയും കൂട്ടരും എത്തി. ജോണിയുടെ ഗുണ്ടകളും പോലീസും അടങ്ങുന്ന സംഘം അവിടെയാക്കെ.പരിശോധന തുടങ്ങി.പെട്ടന്ന് ആ പുല്ലിൻ കൂട്ടത്തിൽ നിന്ന് ഒരു പോലീസുകാരൻ ഓടി വന്നു അയാളുടെ കൈയിൽ എന്തോ പൊതിഞ്ഞു പിടിച്ചിരുന്നു അയാൾ ദേവൻ്റെ കൈയിൽ കൊടുത്തു എല്ലവരും അങ്ങോട്ട് വന്നു ദേവൻ അത് വാങ്ങി ഒരു ഫോൺ ആയിരുന്നു അത് അതിൽ ചെറുതായി blood പറ്റിപ്പിടിച്ചിരുന്നു. അവൻ അത് തിരിച്ചും മറിച്ചും നോക്കി ആ ഫോൺ ശ്രദ്ധിച്ച ജേണി അവരെ നോക്കി പറഞ്ഞു ” ഇത് അപ്പൻ്റെ ഫോൺ ആണ് ” അയാൾ പറഞ്ഞത് കേട്ട് ദേവൻ അത് ഓൺ ചെയാൻ നോക്കി പക്ഷേ അത് സാധിച്ചില്ല.” ഈ ഫോൺ എത്രയും പെട്ടന്ന് പരിശോധനക്കായി forensic labലേക്ക് അയക്കണം ഈ blood തോമസിൻ്റെ താണോ എന്നും പരിശോധിക്കണം” എന്ന് പറഞ്ഞ് ഫോൺ ഒരു പോലീസുകാരനെ എൽപ്പിച്ചു അയാൾ അതും കൊണ്ട് ജീപ്പ് എടുത്ത് പോയി. അയാൾ പോയതും ദേവൻ മറ്റുള്ളവരോടയി “വേറെ എന്തെങ്കിലും കിട്ടുമോ എന്ന് പരിശോധിച്ച് നോക്ക് ” എല്ലാവരും വീണ്ടും പരിശോധന തുടങ്ങി.ദേവൻ ചുറ്റും ഒന്ന് നിരിക്ഷിച്ചു’ഒരാളെ കൊന്നിട്ടാൽ പോലും അറിയില്ല ഒരാളെക്കാൾ ഉയരത്തിൽ വളർന്ന പുല്ലുകളും അതിനേക്കാൾ ഉയരത്തിൽ ഉള്ള മരങ്ങളും നിറഞ്ഞ സ്ഥലം ‘ദേവൻ ജോണിന് നേരെ തിരിഞ്ഞ് ‘ആരും അധികം വരാത്ത സ്ഥലത്തേക്ക് എന്തിനാണ് അദ്ദേഹം വന്നത്, “അപ്പൻ സ്ഥിരം വരുന്ന വഴിയാണിത് എന്നും ഞാനും ഉണ്ടാകാറുണ്ട് ഇന്നലെ ഒരു മിറ്റിംഗ് ഉണ്ടായത് കാരണം എനിക്ക് രാവിലെ വരാൻ പറ്റിയില്ല” ജോണി അതു പറഞ്ഞപ്പോൾ ദേവൻ ഒന്നു മൂളി കൊണ്ട് ദേവൻ ചുറ്റം നിരിക്ഷിച്ച് കൊണ്ടിരുന്നു.


15 Comments

  1. ??????????????????????????????????

    Evide broooo❤❤❤❤❤

  2. നന്നായിട്ടുണ്ട്

    പിന്നെ ഗ്യാപ് ഇട്ട് എഴുതണം കേട്ടോ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  3. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ നന്നായിട്ടുണ്ട്… ചെറിയ ചെറിയ പാരഗ്രാഫ് ആയി എഴുതിയാൽ വായിക്കാൻ കുറച്ചും കൂടി സുഖം ഉണ്ടാകുമെന്ന് തോന്നുന്നു…

    പിന്നെ ഒരു സ്ഥലത്തെ കുറിച്ചു പറഞ്ഞു അടുത്ത സ്ഥലത്തെ കുറിച്ചു പറയുമ്പോൾ അത് വ്യക്തത വരുത്താൻ ശ്രമിക്കണേ…

    എല്ലാതും എഴുതി എഴുതി ശരിയാകും… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒക്കെ ശരി ആക്കാം

  4. suspence നല്ല രീതിയില് നിലനിർത്തിയിട്ടുണ്ട്. കൊള്ളാം ബ്രോ . എടക്ക് കുറച്ചു അക്ഷരപ്പിശകുകൾ ഉണ്ട്. അത് പതിയെ ശരിയായിക്കൊള്ളും. ഒരു സൈക്കോ കില്ലെറിന്റെ ആഗമനം പ്രതീഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .?✌?

  5. നന്നായിട്ടുണ്ട് പിന്നെ എഴുതുമ്പോൾ കുറച്ചു ഗ്യാപ് ഇട്ട് എഴുതാൻ നോക്കണം അപ്പോഴേ വായിക്കാൻ ഒരു സുഖം ഉണ്ടാവു

Comments are closed.