ഭദ്ര [Enemy Hunter] 2145

സകല പ്രതീക്ഷകളും കൈവിട്ട് വിധിയെ അംഗീകരിച്ചുകൊണ്ടുവൾ കണ്ണുകളടച്ചു.കുറച്ചുനേരത്തെ നിശബ്ദതയക്ക്‌ ശേഷമാണ് അത് സംഭവിച്ചത്. അവൾ കണ്ണുതുറന്നു. ചുറ്റും പ്രകാശപൂരിതമായിരുന്നു. അവൾക്കുമുന്നിൽ പ്രതിമകൾ ജീവൻ പ്രാപിച്ചു. അത് കണ്ട് ഞെട്ടിയ നിഴലുകൾ ഭയന്ന് നിലവിളിച്ചു. സുദർശനചക്രവുമെന്തി മഹാവിഷ്ണു…. അമ്പും വില്ലുമായി ശ്രീരാമൻ…. കുതിരപ്പുറത്ത് കുന്തവുമായി പുണ്യാളൻ…അവർ ദൈവങ്ങളുടെ കാലുകളിൽ വീണ് മപ്പപേക്ഷിച്ചു പക്ഷെ അതിനുമുന്പേ വിധി കൽപ്പിക്കപ്പെട്ടിരുന്നു. സുദർശന ചക്രം ഒരുവന്റെ തലയറുത്തു…പുണ്യാളന്റെ കുന്തം മറ്റൊരുവന്റെ കുടൽ തുളച്ചു.

സരസ്വതി ദേവി അവളെ മടിയിൽ കിടത്തി തലോടി ക്രിസ്തുദേവൻ അവളുടെ മുറിവുകളെ സുഖപെടുത്തി. അവൾ നന്ദിപൂർവ്വം അവരെ നോക്കി പുഞ്ചിരിച്ചു.

നൈമിഷികമായ സ്വർഗ്ഗത്തിന് ശേഷം അവൾ വീണ്ടും ഭൂമിയിലേക്ക് കണ്ണുതുറന്നു. പ്രതിമകൾ വീണ്ടും നിസ്സംഗരായ പ്രതിമകളായി തന്നെ നിലകൊണ്ടു.

ബീഡിപ്പുക ചവച്ചുതുപ്പിക്കൊണ്ട് രണ്ട് നിഴലുകളും അവിടെ തന്നെയുണ്ട്.

“ഇനിയെങ്കിലും പ്രായത്തിനു ചേർന്ന് ദേഹം മറയ്ക്കണ വല്ലതുമൊക്കെ ഉടുത്ത് നടക്കെന്റെ കൊച്ചേ. ഞങ്ങളായതുകൊണ്ട് ഇത്രേ ചെയ്തുള്ളു “രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടന്ന അവളെ നോക്കി അയാൾ പറഞ്ഞു.

“ഇന്നാ തല്ക്കാലം ഇതുപിടിക്ക് വല്ലതും വാങ്ങി ഉടുക്ക്…ഇനി എന്തേലും വേണമെങ്കിൽ പറഞ്ഞാമതി “ അയാൾ എറിഞ്ഞ നോട്ട് അവളുടെ നഗ്നമായ മാറിലാണ് പതിച്ചത്.

“ അപ്പൊ ഇനി അടുത്ത വരവിനു കാണാം “ നിഴലുകൾ പ്രതിമകളെയും അവളെയും തനിച്ചാക്കി പുറത്തേക്കുനീങ്ങി.

അവൾ വീണ്ടും പ്രതിമകളെ നോക്കി. അവളെ പോലെ അവരും നിശ്ചലമായിരുന്നു.അവൾ അവരെ നോക്കി ചിരിച്ചു. ഒരു പതിനാറുവയസ്സുകാരിയുടെ നിഷ്കളങ്കമായ ചിരി. “
.
കഥപറഞ്ഞുനിർത്തി തണുത്ത കട്ടൻകാപ്പി അവൾ ഒറ്റവലിക്ക് കുടിച്ചു.

“എന്നിട്ട് ആകാംഷപൂർവ്വം ഞാൻ ചോദിച്ചു. “

“ എന്നിട്ടെന്താ ബാക്കി നീയെഴുതണം “ സിഗരറ്റ് പുകയോടൊപ്പം അവൾ പറഞ്ഞു

“ബാക്കി “

“ആ സംഭവത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അത് സംഭവിച്ചത്. ചെന്നൈയിൽ നിന്നുവന്ന ചരക്കുലോറിയുടെ ഡ്രൈവറും ക്ലീൻറും കൊല്ലപ്പെട്ടു. ലോറിയുടെ പിന്നിൽ തലയറുത്ത നിലയിലാണ് ബോഡികൾ കിടന്നത്. സമയം കിട്ടുവാണെങ്കിൽ നീ ഭദ്രക്ക് വരെയൊന്ന് പോണം. ഇപ്പോഴും അവിടെ ഹൈവേയുടെ ഇരുവശവും പ്രതിമകൾ കൊണ്ട് നിബിഡമാണ്. പക്ഷെ അധികവും മുൻപുണ്ടായിരുന്ന പ്രതിമകളല്ല. ഒരേതരം പ്രതിമകളാണ് എല്ലാം. “

“എന്തുതരം പ്രതിമകൾ “ എനിക്ക് ആകാംഷയെ പിടിച്ചുനിർത്താനായില്ല

“ഭദ്ര കാളിയുടെ…. അങ്ങനെയാണ് അവിടത്തിനു ആ പേര് വീണത്.

വഴിയോരത്തു നിറഞ്ഞുനിൽക്കുന്ന ആ പ്രതിമകൾക്ക് സാധാരണ ഭദ്രയിൽ നിറഞ്ഞു നിൽക്കുന്ന രൗദ്ര ഭാവമല്ല മറിച്ച് ആ മുഖത്ത് നിഷ്കളങ്കമായ ഒരു ചിരിയാണ്. സൂക്ഷിച്ചുനോക്കിയാൽ നിനക്ക് കാണാം അതൊരു പതിനാറുകാരിയുടെ ചിരിയാണ് “

ഞാൻ കഥയിലലിഞ്ഞ് തരിച്ചിരിക്കുകയായിരുന്നു. എന്നെ തനിച്ചാക്കി അവൾ ബാഗുമെടുത്ത് പുറത്തേക്കുനടന്നു.

“നീയൊന്ന് എഴുതിനോക്ക്” വാതിലിനടുത്ത് ചെന്ന് എനിക്കുനേരെ തിരീഞ്ഞുനിന്നവൾ പറഞ്ഞു.

“ ഉം”ഞാൻ മൂളി

20 Comments

  1. v̸a̸m̸p̸i̸r̸e̸

    വേട്ടക്കാരാ,???

    “ഭദ്ര” ആ പേരിലെ കൗതുകം തന്നെയാണ് ഇത് വായിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം…

    “അധർമ്മം ധർമ്മത്തെ കീഴടക്കുമ്പോൾ
    ധർമ്മ-സംസ്ഥാപനത്തിനായി ദൈവം
    അവതരിക്കും.” അത് പ്രപഞ്ച സത്യമാണ്…!!

    നല്ല രസമുള്ള എഴുത്ത്, ഒത്തിരി ഇഷ്ട്ടായിട്ടോ…
    തുടർന്നും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ…!!

    -vaмpιre

  2. ഖുറേഷി അബ്രഹാം

    പെണ്ണ് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും അവളുടെ ചെറിയ ഒരു ഭാഗം വെളിവായൽ കാമ വേറിയോടെ നോക്കുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടേത്. പക്ഷെ അതിനുള്ള കുറ്റം എല്ലാം ചാർത്തുന്നത് സ്ത്രീകളുടെ മേലിലും. എന്നാൽ നേരെ ആകേണ്ടത് ഇവന്മാരുടെ ഒക്കെ മനസ്സിൽ ഉള്ള ചിന്തകളെ ആണ്. ദെയ്‌വം എപ്പോളും നിശബ്തൻ ആകും. അത് എന്ത് കൊണ്ടാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല.

    കഥ വളരെ അതികം ഇഷ്ടമായി. അവളെ ബോഗികൻ വന്ന സമയത്ത് ദെയ്‌വം പ്രത്യക്ഷ പെട്ടു എന്ന് വായിച്ചപ്പോൾ പല വികാരങ്ങളും തോന്നി, അതിനതികം ആയുസ് ഉണ്ടായില്ല. പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഭദ്രയെ കണ്ടപ്പോൾ സന്തോഷമായി. കഥ നല്ല രീതിയിൽ അവതരിപ്പിച്ചു.

    | QA |

    1. അഭിപ്രായത്തിനു നന്ദി സഹോദരാ ???

  3. nice writing . Iniyum ഇങ്ങനത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ❤️

    1. നന്ദി ???

  4. നല്ലെഴുത്ത്, ഭദ്രയിൽ നിന്ന് ഭദ്രകാളിയിലേക്ക് ഉള്ള പ്രയാണം, ഗംഭീരമായിരുന്നു, എഴുത്തും നന്ന്, ആശംസകൾ…

    1. വളരെ നന്ദി ???

  5. അടിപൊളി ആയിട്ടുണ്ട്.. നല്ല തീം.. ആശംസകൾ

    1. നന്ദി ♥️♥️♥️

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

  7. പെണ്ണെ ന്നാൽ കാമം തീർക്കുന്ന വസ്തുവാണ് എന്നാ പലരുടെയും വിചാരം അങ്ങനെ യുള്ളവർക്ക് ദൈവം തന്നെ ശിക്ഷ നൽകും

    ഓരോ സ്ത്രിയിലും ഭദ്രയുണ്ട്….

    1. സത്യം ??

  8. ????????

Comments are closed.