ഭദ്ര [Enemy Hunter] 2145

സോഫയിലേക്ക് ചാരിക്കിടന്നുകൊണ്ട് അവൾ എന്റെ കണ്ണുകളിൽ നോക്കി
കയ്യിലെ ശൂന്യമായ പേപ്പറും പേനയും മാറ്റിവെച്ചുകൊണ്ട് ഞാനവളിലേക്ക് കാതോർത്തു.

“ആ സ്ഥലത്തിന്റെ പേര് ഭദ്രാക്കെന്നാണ്. എങ്ങും വിജനമാണ്. ദീർഘദൂരം ലോറിയോടിച്ചുവരുന്ന ഡ്രൈവർമാർ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലമെന്നൊഴിച്ചാൽ കാര്യമായ ഒരു പ്രത്യേകതയും അവകാശപെടാനില്ലാത്ത പ്രദേശം.പണ്ട് അവിടെ ആകെയുള്ള കച്ചവടങ്ങൾ ഈ ലോറിക്കാർക്ക് വേണ്ടിയുള്ള ചെറിയ ഭക്ഷണശാലകളും പിന്നെ വഴി നീളെ നിരന്നു നിൽക്കുന്ന പ്രതിമകളുമാണ്. “

“അതേ പ്രതിമകൾ…കൃഷ്ണന്റെ രാമന്റെ…ക്രിസ്തുവിന്റെ…ഗീവർഗീസ് പുണ്യാളന്റെ…. സരസ്വതി ദേവിയുടെ.. മഹാ വിഷ്ണുവിന്റെ. അങ്ങനെ അങ്ങനെ… ആ കച്ചവടം നടത്തിയിരുന്നത് ഒരു അന്ധനായ കിളവനും അയാളുടെ കൊച്ചു മകളുമാണ്. ഒരു പതിനാറുവയസ്സുകാരി. മിടുക്കിയായിരുന്നു അവൾ. വീട്ടിലെ പണികളും കച്ചവടവും നോക്കി നടത്തുന്നതിന്റെ ഇടയിലും അവൾ പഠിക്കുവാനുള്ള സമയം കണ്ടെത്തി.

ആണുങ്ങൾ മാത്രം വന്നിറങ്ങുന്ന ആ ഒറ്റപെട്ട പ്രദേശത്ത് അവളിലേക്കുള്ള നോട്ടങ്ങൾ പലവിധമായിരുന്നു. അവൾക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങികൊടുക്കാനോ കൗമാരത്തിന്റെ ഋതുഭേദങ്ങൾ വരുത്തുന്ന മാറ്റങ്ങൾ പറഞ്ഞുകൊടുക്കനോ ആരുമുണ്ടായിരുന്നില്ല.കിളവന്റെ മനസ്സിൽ അവൾ എപ്പോഴും കൊച്ചുകുട്ടിയായിരുന്നു.

കുട്ടി വസ്ത്രങ്ങൾക്ക് പുറത്തേക്ക് പടർന്നുനിൽക്കുന്ന അവളിലെ പെണ്ണിനെ വന്നിറങ്ങുന്നവർ കഴുകൻ കണ്ണുകൾക്കൊണ്ട് സധാ ചുഴ്ന്നെടുത്തു. എന്നാലതൊന്നും മനസ്സിലാവാതെ അവൾ നിഷ്കളങ്കമായി അവരെ നോക്കി ചിരിച്ചു. “

പ്രതിമകൾ സൂക്ഷിച്ചിരുന്നത് അവരുടെ ഓലപുരയോട് ചേർന്നൊരു ഷെഡ്‌ഡിലാണ്. ഒഴിവുനേരങ്ങൾ മുഴുവൻ അവൾ കഴിച്ചുകൂട്ടാറുള്ളത് അതിനകത്താണ്. അവിടെ അവൾ പ്രതിമകൾക്ക് ജീവനുണ്ടെന്ന് സങ്കൽപ്പിക്കും ക്രിസ്തുദേവനോട് കിന്നാരം പറയും…കൃഷ്ണഭാഗവാന്റെ കൂടെ ഒളിച്ചുകളിക്കും കയ്യിൽ വീണയുണ്ടെന്ന് സങ്കല്പ്പിച്ച് സരസ്വതി ദേവിയെ അനുകരിച്ച് കസേരയിൽ ഇരിക്കും. ഗീവർഗീസ് പുണ്യാളനോടൊപ്പം കുതിരപ്പുറത്ത് കയറും. അവളുടെ കൊച്ചു കൊച്ചു പരാതികളും.. സ്വപ്നങ്ങളും ദൈവങ്ങളോട് പങ്കുവെക്കും…എല്ലാ ദൈവങ്ങളെയും നിറച്ച് അവൾ അവൾക്കായി ഒരു സ്വർഗ്ഗം അവിടെ തീർത്തിരുന്നു.

ഒരു ദിവസം സന്ധ്യനേരം പതിവുപോലെ അവൾ പ്രതിമകൾ നിറച്ച പുരയ്ക്കുള്ളിൽ ഇരിക്കുകയായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് വന്ന നിഴൽ ദാദയാണെന്ന് കരുതിയ അവൾക്ക് തെറ്റി.പിന്നിൽനിന്നൊരു കൈ അവളുടെ വായിനെ മൂടി. മറ്റൊന്ന് ആരയ്ക്കുപിടിച്ച് അവളെ വാരിയെടുത്ത് നിലത്തേയ്ക്കിട്ടു.

അവർ രണ്ട് പേരുണ്ടായിരുന്നു. നിലവിളിക്കാനാഞ്ഞ അവളുടെ വായിലേക്കവർ തുണിതിരുകി.അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറി. ഭ്രാന്തുപിടിച്ച ചെന്നായ്ക്കളെപ്പോലെ അവളുടെ ഉടലിലേക്ക് ആഴ്ന്നിറങ്ങി. വേദനകൊണ്ടവൾ പിടഞ്ഞു. നഖങ്ങൾ കൊണ്ടവളുടെ ഉടൽ വിണ്ടുകീറി. നിലത്താകെ രക്തം പടർന്നു.വേദനയ്ക്കപ്പുറമുള്ള മരവിപ്പിൽ നിസ്സഹായായവൾ നിസ്സംഗമായി കിടന്നു.

അവസാന പ്രതീക്ഷയോടെ അവളെ ചുറ്റുമുള്ള പ്രതിമകളെ നോക്കി. അവരും അവളെ പോലെ നിസ്സഹായരായിരുന്നു…നിസ്സംഗരായിരുന്നു. കഴുത്തിൽ മുറുകുന്ന കൈകൾ തീർത്ത വേദനയ്ക്കിടയിലും അവൾ കൃഷ്ണനെ നോക്കി…ക്രിസ്തുവിനെ നോക്കി…പുണ്യാളനേ നോക്കി…. മഹാവിഷ്ണുവിനെ നോക്കി. എങ്ങും ഇരുട്ട് മാത്രം.

20 Comments

  1. v̸a̸m̸p̸i̸r̸e̸

    വേട്ടക്കാരാ,???

    “ഭദ്ര” ആ പേരിലെ കൗതുകം തന്നെയാണ് ഇത് വായിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം…

    “അധർമ്മം ധർമ്മത്തെ കീഴടക്കുമ്പോൾ
    ധർമ്മ-സംസ്ഥാപനത്തിനായി ദൈവം
    അവതരിക്കും.” അത് പ്രപഞ്ച സത്യമാണ്…!!

    നല്ല രസമുള്ള എഴുത്ത്, ഒത്തിരി ഇഷ്ട്ടായിട്ടോ…
    തുടർന്നും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ…!!

    -vaмpιre

  2. ഖുറേഷി അബ്രഹാം

    പെണ്ണ് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും അവളുടെ ചെറിയ ഒരു ഭാഗം വെളിവായൽ കാമ വേറിയോടെ നോക്കുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടേത്. പക്ഷെ അതിനുള്ള കുറ്റം എല്ലാം ചാർത്തുന്നത് സ്ത്രീകളുടെ മേലിലും. എന്നാൽ നേരെ ആകേണ്ടത് ഇവന്മാരുടെ ഒക്കെ മനസ്സിൽ ഉള്ള ചിന്തകളെ ആണ്. ദെയ്‌വം എപ്പോളും നിശബ്തൻ ആകും. അത് എന്ത് കൊണ്ടാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല.

    കഥ വളരെ അതികം ഇഷ്ടമായി. അവളെ ബോഗികൻ വന്ന സമയത്ത് ദെയ്‌വം പ്രത്യക്ഷ പെട്ടു എന്ന് വായിച്ചപ്പോൾ പല വികാരങ്ങളും തോന്നി, അതിനതികം ആയുസ് ഉണ്ടായില്ല. പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഭദ്രയെ കണ്ടപ്പോൾ സന്തോഷമായി. കഥ നല്ല രീതിയിൽ അവതരിപ്പിച്ചു.

    | QA |

    1. അഭിപ്രായത്തിനു നന്ദി സഹോദരാ ???

  3. nice writing . Iniyum ഇങ്ങനത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ❤️

    1. നന്ദി ???

  4. നല്ലെഴുത്ത്, ഭദ്രയിൽ നിന്ന് ഭദ്രകാളിയിലേക്ക് ഉള്ള പ്രയാണം, ഗംഭീരമായിരുന്നു, എഴുത്തും നന്ന്, ആശംസകൾ…

    1. വളരെ നന്ദി ???

  5. അടിപൊളി ആയിട്ടുണ്ട്.. നല്ല തീം.. ആശംസകൾ

    1. നന്ദി ♥️♥️♥️

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

  7. പെണ്ണെ ന്നാൽ കാമം തീർക്കുന്ന വസ്തുവാണ് എന്നാ പലരുടെയും വിചാരം അങ്ങനെ യുള്ളവർക്ക് ദൈവം തന്നെ ശിക്ഷ നൽകും

    ഓരോ സ്ത്രിയിലും ഭദ്രയുണ്ട്….

    1. സത്യം ??

  8. ????????

Comments are closed.