ബീവീന്റെ പൂതി [മനൂസ്] 3007

“അല്ല ഇക്കാ…. ന്തോരം മുന്തിയ വാക്കുകളാണ് ആ നായകൻ നായികയോട് പറയണത് ഇഷ്ടം പറയാൻ പോയപ്പോ…. ഇങ്ങള് ഇതുവരേക്കും ഞമ്മളോട് അങ്ങനെയൊക്കെ പറഞ്ഞിക്കണ …അതാ പറഞ്ഞേ സ്നേഹമില്ലന്നു…..”

 

അതൊക്കെ എഴുതിയവരെ ഞമ്മള് മനസ്സിൽ നല്ല വിളി വിളിച്ചു….

 

“ന്റെ മുത്തേ…. അതൊക്കെ കഥയല്ലേ പൊന്നേ…. അന്റെ മുമ്പിൽ വന്നിട്ട് സ്വാസം എടുക്കാൻ ഞമ്മള് പെട്ട പാട് ഞമ്മക്ക് അറിയാം….. അപ്പോഴാ മുന്തിയ വർത്താനം പറയണേ…..”

 

“അല്ലേലും ഇങ്ങളെ കൊണ്ട് ഒന്നിനും കൊള്ളുല്ല…..”

 

“ഈ വീർത്ത വയറും താങ്ങി കൊണ്ട് നടന്നിട്ടും ഇയ്യു ഇത് തന്നെ പറയണം നാജി…”

 

ഇനിയും പോരേല് ഇരുന്ന സരിയാവുല്ലാ ..ഓൾക് ഞമ്മളെ കാണുമ്പോ ഇനിയും വല്ലതും തോന്നും…. ഞമ്മള് പതുക്കെനെ പോരെന്നു ഇറങ്ങാൻ തുടങ്ങി….

 

“ഇങ്ങള് ഇന്ന് പണിക്കു പോണില്ലന്നല്ലേ ഇക്കാ പറഞ്ഞേ… പിന്നെ എവിടെ പോണ്…… ഞമ്മളെയും മോളേയും ഇങ്ങൾക് ഇപ്പൊ വേണ്ടതായില്ലേ…… .”

ഓള് അതും പറഞ്ഞോണ്ട് കൂവി തൊടങ്ങി….

 

“കരയല്ലേ ന്റെ മുത്തേ…. ഞമ്മള് അന്നേം മോളേം വിട്ടിട് പോരെന്നു പോകുല്ല…..”

 

അതു പറഞ്ഞപ്പോളേക്കും ഓളുടെ മുഖം പൂ നിലാവ് ഉദിച്ച പോലെ വെട്ടി തിളങ്ങി….

 

“ഇങ്ങൾക് ന്നോട് സ്നേഹമുണ്ടെന്നു ഞമ്മക് അറിയാട്ടോ…..  ഇക്കാ വരീൻ നാസ്ത താരം…..”

ചിരിച്ചോണ്ട് ഓള് അടുക്കളയിലോട്ട് പോയി… പെട്ടെന്നു എന്തോ ഓർത്ത പോലെ ഓള് തിരിച്ചു ഞമ്മടെ അടുത്തേക്കു തന്നെ വന്നു… ഞമ്മടെ നെഞ്ചു ഇടിയൊടിടി….

 

“ഇക്കാ….”

 

“എന്താ നാജി…. ഇക്കക് വിശക്കുന്നു മുത്തേ… പിന്നെ പറയാം…”

 

“അതല്ല ഇക്കാ…”

ഓഹ്ഹ്  ഓള് ഞമ്മളേം കൊണ്ടേ പോകു….

 

“ന്നാ… ന്റെ മോൾ പറ….”

29 Comments

  1. മനൂസേ ????. ബീവിക്ക് മര്യധക്ക് ഉമ്മ വേണന്നു ചോദിച്ചാപോരെ ബെർതെ ഇക്കാനെ എടങ്ങേറാക്കാൻ. എഴുത് നന്നായിട്ടുണ്ട് ❣️❣️❣️

  2. ചിരിച്ചു ഞമ്മളോരു വയ്ക്കായി.. മുശ്‍രാവിലൊരു ശുമ്പനം തന്നീക്കിന്..
    ?

    1. ??ജ്ജ് ബല്യവനാ പഹയാ.. പെരുത്തിഷ്ടം പുള്ളെ??

      1. ??

  3. പ്രമുഖ…. എനിച്ചു കഥ ഇഷ്ടായി……..

    1. പെരുത്തിഷ്ടം പുള്ളെ??

      1. ??

  4. ?????
    അടിപൊളി

    1. പെരുത്തിഷ്ടം പുള്ളെ??

      1. ???

  5. മനൂസ് ബ്രോ

    ????????????
    കഥ തുടങ്ങി അവസാനം വരെ ഒരേ ചിരി ആയിരുന്നു ഞാൻ
    കണ്ട കഥയൊക്കെ വായിച്ചു റിയൽ ലൈഫ് ഇതൊക്കെ ചെയ്യിക്കുന്നവർ ചിലപ്പോൾ കാണുവായിരിക്കും
    //
    “ഇതൊക്കെ എത്ര വേണേലും ഇക്കാ മോൾക് തരൂല്ലേ….അതിന് ഈ കടിച്ചാൽ പൊട്ടാത്ത മൂത്രാവിൽ ചുംബനം എന്നു ചോദിച്ചോണ്ടല്ലേ….

    “ഉപ്പി…. എനിച്ചും വേണം മുസ്‌റാവിൽ ശുമ്പനം…//

    എന്റ മനുഷ്യ ഇത്‌ വായിച്ചു ചിരിച്ചോരു പരുവം ആയി
    മൂത്രവിൽ ചുംബനം ?????
    //
    “ന്റെ മുത്തേ…. അതൊക്കെ കഥയല്ലേ പൊന്നേ…. അന്റെ മുമ്പിൽ വന്നിട്ട് സ്വാസം എടുക്കാൻ ഞമ്മള് പെട്ട പാട് ഞമ്മക്ക് അറിയാം….. അപ്പോഴാ മുന്തിയ വർത്താനം പറയണേ…..//

    സത്യം മുന്നിൽ പോയി നിൽക്കുന്ന വിഷമം ഇവർക്ക് വല്ലോം അറിയാമോ ശ്വാസം കിട്ടാൻ പെടപ്പാട് പെടുംമ്പോൾ എടുന്നു ഡയലോഗ് വരാൻ

    ///“പോയി നിന്റെ വാപ്പ സുലൈമാനോട് പറ ഹമുക്കെ….. ”

    ഞമ്മള് അലറി…………///

    ??????????????

    ശരിക്കും ബ്രോയുടെ എഴുത്ത് പൊളി ആണ് ആ സ്ലാങ് വച്ചുള്ള കോമഡി എല്ലാം പൊളി

    വായിക്കാൻ വൈകി പോയി സോറി

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇനി പ്രേത്യകം പറയണ്ടല്ലോ

    By
    അജയ്

    1. വ്യത്യസ്തമായ ഒരു ശൈലിയിൽ എന്തെങ്കിലും എഴുതണം എന്ന ചിന്തയിൽ നിന്നും പിറന്നതാണ് ഈ രചന.. സരസമായി തന്നെ കഥ പറഞ്ഞു പോകാനാണ് ശ്രമിച്ചതും..

      ഈ വലിയ കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം..??

      1. ആൽവേസ് സ്നേഹം ബ്രോ ?

        1. ???

        2. ???

  6. ബീവിക്ക് മര്യാദയ്ക്ക് ഒരു ചുംബനം ചോദിച്ചാൽ പോരേ വെറുതെ മൂർദ്ധാവിൽ വേണമെന്ന് വാശി പിടിച്ചത് കൊണ്ടല്ലേ ഇക്ക വിജ്രമ്പിച്ച് പോയത്

    അടിപൊളി കഥ ആയിരുന്നു ഇനിയും ഇതുപോലെ തമാശ നിറഞ്ഞ കഥകൾ പ്രതീക്ഷിക്കുന്നു

    1. അല്ലേലും ഈ ബീവിമാർക്ക് കെട്ടിയോന്മാരെ വെറുതെ മക്കാറാക്കാനാണല്ലോ എപ്പോഴും താൽപ്പര്യം?..എല്ലാം വിധിവൈപര്യം പുള്ളെ..?..
      ഇഇഷ്ടം കൂട്ടേ??

      1. ????

  7. ഹഹഹ ഹഹഹ ഹഹഹ
    ഇഷ്ട്ടായി ന്റിഷ്ട്ടാ..

    //“ഈ വീർത്ത വയറും താങ്ങി കൊണ്ട് നടന്നിട്ടും ഇയ്യു ഇത് തന്നെ പറയണം നാജി…”
    ഹഹഹ ഹഹഹ
    ഹഹഹ

    1. അല്ല പിന്നെ.. ഓള് അങ്ങനെ ചോദിക്കണത് ശരിയാണോ പുള്ളെ??..ഇഷ്ടം കൂട്ടേ?

      1. ???

  8. Super climaxil chirichupoyi. Iniyum ithu polae nalla comedy kadhakal irakkanae pahaya

    1. ജ്ജ് പറഞ്ഞാൽ പിന്നെ ചെയ്യാതെ ഇരിക്കുമോ ഞമ്മള്.. വെയിറ്റ്.. പെരുത്തിഷ്ടം?

    2. ??

  9. ഖുറേഷി അബ്രഹാം

    ഹ ഹ ഹ… നല്ല അടിപൊളി കഥ ചെറിയ കഥയാണെങ്കിലും നന്നായി ഇഷ്ടപ്പെട്ടു. മോളുടെ ഡയലോഗാണ് എനിക്കേറ്റവും ഇഷ്ടമായത് // മൂസ്‌റാവിൽ സുംബനം // കുട്ടികളുടെ അങ്ങനെ ഉള്ള വാക്കുകൾ കേള്കുന്നതേ അടിപൊളിയാണ്. പഠിക്കാൻ പോയ കാലത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നില്ലല്ലോ. എന്ത് ചെയ്യാനാ എല്ലാ കഴിവും കൂടി ദെയ്‌വം ഒരാൾക്കു കൊടുക്കില്ലല്ലോ.

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ വളരെ ശരിയാണ്?..എല്ലാത്തിനും അതിന്റെതായ സമയമുണ്ട് പുള്ളെ.. ഇഷ്ടം കൂട്ടേ??

    2. ??

  10. അടിപൊളി എഴുത്ത്, എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാമോ?

    1. ആരായാലും ചെയ്ത് പോകും പുള്ളെ??..ഇഷ്ടം കൂട്ടേ?

Comments are closed.