Because it’s the..5 [It’s me] 265

” ഹേ പിന്നേ എനിക്കിപ്പോതല്ലേ പണി നിന്നേ ഫോളോ ചെയ്ത് നടക്കൽ,, ഒന്ന് പൊയ്ക്കർക്കാ,, ” എന്നുമ്പറഞ്ഞിട്ട് പുച്ഛിച്ചവൾ ഫോണിലേക്കു തന്നേ നോക്കിയിരുന്നു,,,

എന്റെ സംശയം മാറിയില്ലേലും ഞമ്പിന്നെ അത് ചോയിക്കാൻ പോയില്ല പോട്ടേ പുല്ലെന്ന് വച്ചു,,,

” ടാ അവളെന്താ കയ്യോണ്ട് കാണിക്കുന്നേ എനിക്കൊന്നും മനസിലാവണില്ല,,, ” ഹുസൈൻ എന്റെയടുത്ത് വന്ന് പതുക്കെ ചോയിച്ചു,,,

” അത് നീയറിഞ്ഞിട്ടും വല്ല്യാ കാരല്യാടാ,, ആ വെടൽ സ്വഭാവം പറയുന്നത് മനസിലാക്കിയാൽ പിന്നെയതൊന്നും വേണ്ടീലാന്ന് തോന്നും,, ”

” ഹമ്,, എന്തായാലും ആംഗ്യ ഭാഷ പഠിക്കണം ” അവൻ തലയാട്ടി കൊണ്ട് പറഞ്ഞു,,,

____

ഹോസ്പിറ്റലിൽ കാര്യങ്ങളൊക്കെ കഴിഞ്ഞു എന്നേ ഡിസ്ചാർജ് ചെയ്തു,,, തലയിലെ കെട്ട് ഡ്രസ്സ്‌ ചെയ്യാനുള്ളത് അമ്മ വീട്ടീന്ന് ചെയ്യും അതിൽ പ്രശ്നമില്ല,,,

കയ്യിന്റെ അടുത്ത ആഴ്ച വന്ന് കാണിക്കണം,,,

അമ്മേടെ കാറിലാണ് വീട്ടിലേക്ക് തിരിച്ചത്,,, അമ്മ ഡ്രൈവിംഗ് സീറ്റിലും വാമി കോഡ്രൈവർ സീറ്റിലും ഞാൻ ബാക്കിലുമാണ് ഇരുന്നിരുന്നത്,,, ഹുസൈൻ അവന് വേറെ ആവശ്യമുള്ളത് കൊണ്ട് പോയിരുന്നു,,,

കാറിലാകെ നിശബ്ദതയായിരുന്നു,,, അമ്മയുടെ മുഖത്ത് ചെറിയ വാട്ടമുണ്ട്,,,

അത് കണ്ടപ്പോ ചെറിയൊരു വിഷമം തോന്നിയേലും എന്റേന്ന് ചോദിച്ചു മേടിച്ചതല്ലേ മൂപ്പത്തിയെരെന്ന് ഓർക്കുമ്പോഒന്നും തോന്നുന്നുമില്ല,,,

വാമിയാണേ ഫോണിലാണ്,, ഇതിനുമാത്രം ആ ഫോണിലെന്താണാവോ,,, വല്ല ലൈനോ മറ്റൊ ആണോ,, അങ്ങനെ തോന്നിയതും ഉള്ളിലെവിടേയോ ഒരു കൊളുത്തൽ,,, ഹേയ് ലൈനവാൻ സാത്യതയില്ല ഇമ്മാരി കൂറ സ്വഭാവമുള്ള ഇവൾക്കാര് ലൈനവാനാ,,, ജീവനിൽ കൊതിയുള്ളയാരും ലൈനാകില്ല,,, അങ്ങനെ പറഞ്ഞു മനസിനെ സമാധാനിപ്പിച്ചു,,,

വല്ല റീലും കണ്ടോണ്ടിരിക്കാവും അല്ലാതെ വേറൊന്നുമല്ല,,, ആ അതവിടെ കണ്ടോണ്ട് ഇരിക്കട്ടെ അതാ നല്ലേ,,,

10 Comments

  1. ❤❤❤❤❤

  2. Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
    Waiting for next part ??

  3. Muhammed suhail n c

    Akhil broye kurichu valla arivum undo

  4. ✖‿✖•രാവണൻ ༒

    ?❤️❤️

  5. ശശി പാലാരിവട്ടം

    ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്

  6. ?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….

  7. പൊളിച്ചു ?

  8. Muhammed suhail n c

    Super aayitund ???????????ith kurachalo ullu?????????
    Adutha partil kure venam???????appol goodnight,????????????????????????????

    1. പാവം പൂജാരി

      അടിപൊളി ??

Comments are closed.