Because it’s the… 2 [It’s me] 183

 

” ആ അതേ നിന്റെ വാമിയേച്ചി,,, എത്ര കാലത്തിന് ശേഷണന്നോ ഇവളെ കാണുന്നേ,, എന്തായാലും നിന്റെ ആക്സിഡന്റോണ്ട് ഇങ്ങനെയൊരു ഉപകാരം ഉണ്ടായി,,, ” അമ്മ വളരെ സന്തോഷത്തോടെ പറഞ്ഞു,, അവളുടെ മുഖത്തു ചെറിയ പുഞ്ചിരിമാത്രമേയുള്ളൂ,,, അവളെന്നെ നോക്കിയപ്പോ ഞാനൊന്ന് ചെറുതായി പുച്ഛിച്ചു കൊടുത്തു,,,

 

” ഇവിടെ ഞങ്ങൾ അതികം നികുന്നില്ല,,, കൊറച്ചു കഴിഞ്ഞാൽ നിന്നേ റൂമിലേക്കു മാറ്റുവല്ലോ അപ്പോ ബാക്കി സംസാരിക്കാം,,, വമോളെ ” അമ്മ പറഞ്ഞിട്ട് അവളെയും വിളിച്ചിട്ട് പോയി,,,

 

____

 

റൂമിലേക്കു മാറ്റുമ്പോ അമ്മ കൂടേ ഉണ്ടായിരുന്നില്ല,,, അതിലും വലിയ കോമഡി അവളെയാണ് എന്റെ കൂടേ നിർത്തിയിരിക്കുന്നത്,,,

 

റൂമിലെത്തിയിട്ട് ഞാനവളോട് ഒന്നും സംസാരിക്കാൻ പോയിട്ടില്ല അവൾ തിരിച്ചെന്നോടും,,, വന്നപ്പ മുതൽ അവൾ ഫോണിലാണ്,,, എനിക്കാണേ ഒന്ന് യൂറിൻ പാസ്ചെയ്യാഞ്ഞിട്ട് വല്ലാത്ത വിമ്മിഷ്ട്ടം തോന്നി തുടങ്ങി,,,

 

ഞാൻ ബെഡിൽ നിന്നിറങ്ങി ടോയ്ലറ്റിലേക്ക് നടക്കാൻ നിന്നതും വാമിയെന്നെ നോക്കി കൈ കൊണ്ട് എങ്ങോട്ടാണ് എന്ന് ചോദിച്ചു,,,

 

ആ പറയാൻ വിട്ടു വാമിക്ക് സംസാരിക്കാൻ കഴിയില്ല ആള് ഊമയാണ് പക്ഷേ ചെവി കേൾക്കാം,,

 

ഞാനതിന് മൈൻഡ് ചെയ്യാതെ നടക്കാൻ നിന്നതും,, അവൾ വന്നിട്ടന്റെ ബ്ലാസ്റ്റർ ഇല്ലാത്ത കയ്യിൽ പിടിച്ചിട്ട് വീണ്ടും എങ്ങോട്ടാണ് എന്ന് ചോദിച്ചു,,,

 

” എനിക്കൊന്ന് ടോയ്ലറ്റ് പോണം,, എന്തേ എന്റെ കൂടേ പോരുന്നോ,,, ” ഞാനവളെ നോക്കി ചോദിച്ചു,,, ഞാനത് പറഞ്ഞതും കലിപ്പിട്ടെന്ന് നോക്കിയവൾ വീണ്ടും തിരികെ പോയിരുന്ന് ഫോണെടുത്ത് കുത്താൻ തുടങ്ങി,,,

 

ടോയ്ലറ്റിൽ പോയി വന്ന് ഞാൻ വീണ്ടും ബെഡിൽ കിടന്നു,,, എനിക്കാണേ ഇവിടെ ഇങ്ങനെ കിടന്നിട്ട് ആകെ ഭ്രാന്ത് പിടിക്കാൻ തുടങ്ങി ഒന്നാമത് എന്റെ ഫോൺ എന്റെ കയ്യിൽ ഇല്ലാ,, രണ്ടാമത് വിശക്കാനും തുടങ്ങി,,,

 

ഇത്രേം നേരായിട്ടും അമ്മയേ ഇങ്ങോട്ട് കാണാത്തത് കൊണ്ട് ഈ പണ്ടാറ കാലമാടത്തിയോട് തന്നേ ഫോൺ എവിടെന്ന് ചോദിക്കണം,,, എന്നാലെന്റെ ഈഗോ സമ്മതിക്കുന്നില്ല,,, പണ്ട് എനിക്കിട്ടിവൾ നല്ലോണം തേമ്പി തന്നിട്ടുണ്ട് പണിയായിട്ടും തല്ലായിട്ടും,,, അതൊക്കെ ഓർക്കുമ്പോ ന്റെ ശിവനേ കാലിന്റെ അടിയിൽ നിന്നരിച്ചു കയറുന്നുണ്ട് എനിക്ക്,,,

18 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️

    1. Aduthat post cheythu pageum undakum

      1. നന്ദി, കാത്തിരിക്കുന്നു ❣️?

  3. Muhammed suhail n c

    Super ayittund

    1. Nannait undo continue ??

  4. Nannayitund page kurach koodi kootiyaal iniyum nannavum

    1. Thanks,,, aduthat page kooduthalund

  5. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next

    1. Thanks, aduthath post akeetund pageum koottitund

  6. Bro.
    Nannaittundu

Comments are closed.