ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 19

അവളുടെ ഈ സ്വഭാവം കാരണം അവൾ എന്റെ വീട്ടിൽ ഉളള സമയത്ത് ഞാൻ വീട്ടിലേക്ക് വരാനൊക്കെ വൈകുമായിരുന്നു. വരുമ്പോൾ അവൾ കിടന്നിട്ടുണ്ടാവും . അവളുറങ്ങുന്നത് തന്നെയായിരുന്നു എനിക്കാശ്വാസം കാരണം വെറുപ്പിക്കുന്നത് കാണണ്ടല്ലോ .

കല്ല്യാണം കഴിഞ്ഞിട്ടും ഞാനന്നും ഒറ്റപ്പെട്ടവനെ പോലെ നടന്നു . ഫ്രണ്ട്സിന്റെയൊക്കെ ദാമ്പത്യജീവിതം കാണുമ്പോൾ സങ്കടം കൊണ്ട് കരഞ്ഞ് പോയിട്ടുണ്ട്. വല്ലപ്പോഴും അവൾ സംസാരിക്കും അതും ഞാനെന്തെങ്കിലും അങ്ങോട്ട് ചോദിച്ചാൽ മറുപടി മാത്രം .

ഒരിക്കലും സ്വപ്‌നങ്ങൾ കണ്ട് കാത്തിരിക്കരുതെന്ന് പറഞ്ഞ് മനസ്സിനെ തല്ലി പഠിപ്പിക്കുകയായിരുന്നു ജീവിതം.

ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിലെ കാര്യങ്ങളിൽ ഇറങ്ങുകയോ അവരുമായി ഇടപഴകി നോക്കുകയോ ചെയ്യാഞ്ഞത് കണ്ട് സഹികെടുമ്പോൾ എന്തെങ്കിലും ഞാൻ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചാൽ അപ്പൊ അവിടെ നിന്നും എഴുന്നേറ്റ് പോകും .

എനിക്ക്‌ ക്ഷമ കൂടുതലാണെന്ന് എല്ലാവരും പറയുന്നത് കേൾക്കാറുണ്ട് അത് സത്യമാണെന്നു എനിക്കും തോന്നി തുടങ്ങിയിരുന്നു . അതുകൊണ്ടായിരുന്നു ഒരാണിന് സഹിക്കാൻ കഴിയാത്ത ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ആരേയും അറിയിക്കാതെ അവൾ എന്റെ കിനാവിലെ രാജകുമാരിയാവുന്ന ദിവസവും കാത്ത് ഞാനിരുന്നത് .

അങ്ങനെ നടക്കുമ്പോഴാണ് അന്നൊരു ദിവസം അവൾ പതിവുപോലെ അവളുടെ വീട്ടിലേക്ക് നിൽക്കാൻ പോയത് . ആ സമയത്ത് ഒരു ദിവസം ഫ്രണ്ടിന്റെ ബൈക്കുമെടുത്ത് ടൗണിൽ പോയി സാധനങ്ങൾ വാങ്ങി ബസ്സ് സ്റ്റാൻഡിലൂടെ നടന്നു വരുമ്പോഴാണ് അവളുടെ ഉമ്മയെ അവിടെ വെച്ച് പ്രതീക്ഷിക്കാതെ കാണുന്നത്.

ഏതോ ഡോക്ടറെ കാണുവാൻ ഇറങ്ങിയതാണെന്നും വന്നപ്പോൾ ബസ്സ് ആ സമയത്ത് ഇല്ലെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കൊണ്ട് വിടാമെന്ന് പറഞ്ഞു ബൈക്കിൽ കയറ്റി വീട്ടിലേക്ക് തിരിച്ചു . മക്കളും വാപ്പയുമൊക്കെ അഹങ്കാരികളും , പെരുമാറാൻ അറിയാക്കാത്തവരും ആണെന്ന് അയൽവാസികളും മറ്റും പറഞ്ഞ കൂട്ടത്തിൽ ആ സ്ത്രീയെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിരുന്നൊള്ളൂ. കൂടെ എനിക്കും വെറുപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രമായിരുന്നു അന്നവളെ കാണുവാൻ ഒരു തിടുക്കവും ഇല്ലാഞ്ഞിട്ടും അവളെ കാണാല്ലോ എന്നും പറഞ്ഞ് അവരെ ബൈക്കിൽ കയറ്റി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചത്.

പടച്ചവൻ എന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം കൂടി നടത്തുവാൻ ഒരുങ്ങുന്നതിന്റെ തുടക്കമായിരുന്നു ആ യാത്ര. എന്റെ ജീവിതത്തിലെ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ആ നശിച്ച യാത്ര ….

അൻവർ തന്റെ ജീവിതത്തിലെ കരട് കണ്ടുതുടങ്ങിയ ആ കഥ പറയാൻ തുടങ്ങി.

“തുടരും ”
_________________________

” നമ്മൾ കാണാത്തതും, കേൾക്കാത്തതുമായ കാഴ്ചകളിൽ ചിലത് കഥകളിലൊതുങ്ങി പോയിരുന്നെങ്കിൽ എന്ന് കൊതിച്ച് പോകുന്നവയാണ് “

1 Comment

  1. ??

Comments are closed.