ഒരിക്കൽ ആരോ അവളുടെ ഈ സ്വഭാവത്തെ കുറിച്ച് പറയുന്നത് കേൾക്കാനിടവന്നപ്പോൾ റൂമിൽ നിന്നും ഞാനവളോട് പറഞ്ഞു ” നിനക്ക് എന്നെയോ എന്റെ കുടുംബത്തെയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയാം. അല്ലെങ്കിൽ നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് ഇവിടെ ഉണ്ട് എങ്കിൽ എന്നോട് പറ അല്ലാതെ ഇങ്ങനെ മനസ്സിലെന്തെങ്കിലും വെച്ച് എല്ലാരോടും പെരുമാറിയാൽ എനിക്കത് അറിയാനുള്ള കഴിവൊന്നുമില്ല. ” എന്ന് പറഞ്ഞപ്പോളവൾ പറഞ്ഞ മറുപടിയായിരുന്നു ” ഞാനിങ്ങനെയാണ് നിങ്ങൾ കാരണമാണ് എന്റെ പഠിത്തം മുടങ്ങിയത് .. !”
ഞാൻ കാരണമോ ???
അതെ നിങ്ങൾ കാരണം തന്നെ . എന്നെ പഠിക്കാനായക്കാതെ കെട്ടി കൊണ്ടുവന്നത് നിങ്ങളല്ലേ ?
ഞാൻ നിന്റെ വീട്ടുകാരോട് കല്യാണത്തിനു മുൻപ് പറഞ്ഞിരുന്നല്ലോ കല്യാണം കഴിഞ്ഞാൽ പിന്നെ ക്ലാസിനു പോകുവാൻ കഴിയില്ലെന്ന് . അന്ന് നിന്റെ വീട്ടുകാർ അതൊന്നും കുഴപ്പമില്ല കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ഇഷ്ടമാണ് അതെല്ലാം എന്ന് പറഞ്ഞത് നീ അറിഞ്ഞതല്ലേ … ? പിന്നെ ഞാനങ്ങനെ നിന്റെ പഠിത്തം മുടക്കും ?? നീ ക്ലാസ്സിനു പോകുന്ന വഴിക്ക് പിടിച്ച് വണ്ടിയിലിട്ട് കൊണ്ടുവന്നതാണോ ഇവിടേക്ക് ?
നിന്റെ ഉപ്പാക്ക് ഇപ്പോൾ വിളിച്ചു ചോദിച്ചു നോക്കണോ ഞാൻ ഇക്കാര്യങ്ങൾ മുൻപ് പറഞ്ഞിരുന്നോ ഇല്ലേ എന്ന്.. ??
ഈ ചോദ്യങ്ങൾക്കുള്ള അവളുടെ മറുപടി ” നിങ്ങൾ പൊന്നും വേണ്ട പൈസയും വേണ്ട എന്നൊക്ക പറഞ്ഞതോണ്ട് അവരപ്പോൾ അങ്ങനെ പറഞ്ഞതാവും . അല്ലാതെ അവരെന്ത് പറയാൻ എനിക്ക് ക്ലാസിനു പോകണം അല്ലെങ്കിൽ എന്റെയടുത്ത് നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി . എനിക്കിങ്ങനെയൊക്കെ ആവാനേ പറ്റൂ “.
എന്ത് മറുപടി പറഞ്ഞാലും പേടിയില്ലാതെ തിരിച്ചു പറയുമെന്ന് തോന്നിയതോടെ പിന്നെ ഞാനൊന്നും പറഞ്ഞില്ല . പൊന്നും വേണ്ട പൈസയും വേണ്ടാന്ന് പറഞ്ഞ് ഞാൻ ഇറക്കി കൊണ്ടുവന്നവൾ എന്ന മറുപടി എന്റെ മുഖത്തടിക്കുന്നത് പോലെയായിരുന്നു . അതും അവളുടെ സൌന്ദര്യം കണ്ടിട്ട് .
കല്ല്യാണത്തിന് ഞാനെടുത്ത തീരുമാനങ്ങളോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി . ഞാനെന്റെ ജേഷ്ട്ടത്തിയുടെയും, അനിയത്തിമാരുടെയും ജീവിതം ഒന്നാലോചിച്ചു നോക്കി ആ നിൽപ്പിൽ .
സ്ത്രീധനം വാരി കോരി കൊടുത്തിട്ടും ഭർത്താവിന്റെ വീട്ടിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന അവർ ഭർത്താക്കൻമാരെ കാണുമ്പോഴും അവരുടെ വീട്ടുകാരെ കാണുമ്പോഴും കാണിക്കുന്ന ബഹുമാനവും സ്നേഹവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്
എന്നവർക്കറിയുമായിരിക്കും.
??