അലക്സ് റാണിയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു കല്യാണമുറപ്പിച്ചു…ഇതറിഞ്ഞു രാത്രിയിൽ വിട്ടിൽ നിന്നും ചാടി പോന്നതാണ് ട്രീസ….എല്ലാം അറിഞ്ഞിരിക്കുന്നു അവൾ…
പക്ഷെ അവനെ മറക്കുവാൻ അവൾക്കു കഴിയുന്നില്ല..അലമുറയിട്ടു കരയുന്നു…
“പ്രഫസർ ഞാൻ തെറ്റുകാരിയാണോ” വീണ്ടും തേങ്ങി കരയുന്നു..
ചിത്തഭ്രമം ബാധിച്ചപോലെ ഇടയ്ക്കവൾ എന്തൊക്കെയോ പുലമ്പുന്നു ,
എൻ്റെ കാലുകൾ ശില പോലെ ഉറച്ചു പോയ് , ഒന്നു ആശ്വപ്പിക്കാൻ കഴിയാതെ അണയാൻ പോകുന്ന ദീപം പോൽ എൻ്റെ മനസ്സ് ആളിക്കത്താൻ തുടങ്ങി ,
എന്ത് മഹാപാപമാണ് ഞാൻ ചെയ്തത് …
ഈ ഏകാന്ത ജീവിതം കൊണ്ട് ഇങ്ങനൊരു ദുരന്തം കൂടി…
പുറത്തു വന്നു നിന്ന വണ്ടിയിൽ നിന്നും ബേബിച്ചനും ട്രീസയുടെ ആങ്ങളയും ഇറങ്ങി വന്നു… അവൾ എന്റെ കണ്ണിലേക്ക് ദയനീയമായി നോക്കി ,അവർ അവളെ എനിക്ക് മുന്നിലൂടെ പിടിച്ച് വലിച്ച് കൊണ്ട് പോയി….
അവൾ എന്റെ പേര് മനപൂർവം ഒഴിവാക്കിയതാവാം..അവർ അതിനെ കുറിച്ചൊന്നുമെന്നോട് ചോദിച്ചില്ല…. ബേബിച്ചൻ തിരിച്ചു വന്നു..”എന്റെ കുഞ്ഞിനെ എവിടെ കൊണ്ടുപോയി ആണെങ്കിലും ഭേദമാക്കും..” അവൾക്കെന്താണ് സംഭവിച്ചതെന്നറിയില്ല
അവർ പോയി കഴിഞ്ഞും എന്റെ കാതിൽ അവളുടെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..
”പ്രഫസർ ഞാനാണോ തെറ്റുകരി….”
ഞാൻ കാലങ്ങളായി കാത്തുവെച്ചിരുന്ന ആ കുപ്പിയിൽ നിന്നും രണ്ടു തുള്ളി വൈനിൽ പകർന്നു…വായിലേക്ക് ഒഴിക്കുമ്പോൾ… പൊട്ടാസ്യം സയനൈഡ് കുപ്പി എൻറെ കയ്യിൽ നിന്നും തറയിൽ വീണു ചിതറിയിട്ടുണ്ടാവാം ….
അകലയെങ്ങോ ഒരു കൂറ്റൻ പക്ഷിയുടെ ചിറകടിയോച്ച ഭയാനകമായ നിശബ്ദതയെ കീറിമുറിച്ചകന്നു
പോകുന്നു……
Nalla avatharanam
അറിയാതെയാണെങ്കിലും ചെയ്തുപോവുന്ന തെറ്റിന്റെ തീവ്രത പലപ്പോഴും കഠിനമാവാം. വളരെ മികച്ച രീതിയിൽ അതെല്ലാം അവതരിപ്പിച്ചു.. ഒരിത്തിരി പഴയ സിനിമ കണ്ടപോലെ..ജീവനുള്ള സീനുകൾ..മികച്ച എഴുത്തു??