അവൾ ട്രീസ 27

അന്ന് അലക്സ് പതിവുപോലെ എന്നെ കാണാൻ വന്നു…സംസാരങ്ങൾകൊടുവിൽ അവൻ പോകാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു “ഞായർ പള്ളി കഴിഞ്ഞു ഉറപ്പായും ഇവിടെ വരണം.. ട്രീസ നിന്നെ കാണനിവിടെ വരുമെന്ന് പറഞ്ഞിരിന്നു…”
അവൻ്റെ കണ്ണുകളിൽ പെട്ടന്ന് നിറഞ്ഞ അപരിചിതത്ത്വവും ആകാംക്ഷയും എന്നെ തെല്ലമ്പരപ്പിച്ചു….ഏതു ട്രീസ!!..”
എൻ്റെ കണ്ണുകളിൽ ഇരുൾ മൂടുന്നത് പോലെ തോന്നി….
ഞായറാഴ്ച കളിൽ നീ പള്ളിയിൽ വച്ചു കാണാറുള്ള….
ആ കുട്ടി..
,”അത് ട്രീസയല്ല റാണിയാണ് പ്രൊഫസർ”
ഞാൻ വീണ്ടും ഞെട്ടി..
അവൻ ഇഷ്ടപ്പെടുന്നത് അതേ കോളേജിൽ പഠിക്കുന്ന കോട്ടയംകാരിയായാ റാണിയാണ് ….
ട്രീസയെന്ന് എന്നു ഞാനാണ് തെറ്റിദ്ധരിച്ചത്….
അപ്പോൾ ട്രീസയോട് ഞാൻ എന്തുപറയും..
എനിക്ക് അവളെ കാണാനുള്ള ധൈര്യമില്ലാതായി….
പള്ളയിൽ കഴിഞ്ഞു ഞായറാഴ്ച അവൾ വന്നു….
അവളുടെ ആകാംക്ഷയും സന്തോഷവും കണ്ടപ്പോൾ സത്യം തുറന്ന് പറയാൻ കഴിയാതെ ഞാൻ കുഴങ്ങി….
അവനു ഇന്ന് വരാൻ പറ്റില്ല ഒരു യാത്ര പോയേക്കുവാണെന്നു പറഞ്ഞു…അവൾ നിരാശയായ് മടങ്ങുന്നത് നോക്കി നിൽക്കുമ്പോൾ ഒരു ഭയം എന്നെ വന്ന് മൂടി…..
എനിക്ക് മനസമാധാനം നഷ്ടപ്പെട്ടു തുടങ്ങി പണ്ട് ഒരു നുണപറച്ചിലിന്റെ ബാക്കിയാണ് എന്റെയീ ഏകാന്ത വാസം..
പിന്നീട് അവൾ ചോദിച്ചപ്പോഴൊക്കെ പഠനം കഴിഞ്ഞു ആലോചിക്കാം എന്നു പറഞ്ഞു ഒഴിവാക്കി..
പക്ഷെ ഞാൻ വിചാരിച്ചതിലും ഞാൻ കണ്ടതിൽ വച്ചേറ്റവും ആത്മാർത്ഥമായ് അവൾ അവനെ മനസിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു..
കണ്ടുമുട്ടലുകൾക്കുമപ്പുറം മനസുകൊണ്ട് സ്നേഹിക്കുന്ന മാനസികഅവസ്‌ഥയിൽ അവൾ എത്തുകയായിരുന്നു….
പഠനം കഴിഞ്ഞതോടെ എന്നിൽ വിശ്വാസമർപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരിന്നു അവൾ….
അവളുടെ മനസ്സിലുള്ളത് തിരുത്താനുള്ള ധൈര്യം അപ്പോഴെനിക്കുണ്ടായില്ല …
കാലം അവളിൽ നിന്നാ ഇഷ്ടം മായ്ച്ച് കളയുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു…

2 Comments

  1. Nalla avatharanam

  2. അറിയാതെയാണെങ്കിലും ചെയ്തുപോവുന്ന തെറ്റിന്റെ തീവ്രത പലപ്പോഴും കഠിനമാവാം. വളരെ മികച്ച രീതിയിൽ അതെല്ലാം അവതരിപ്പിച്ചു.. ഒരിത്തിരി പഴയ സിനിമ കണ്ടപോലെ..ജീവനുള്ള സീനുകൾ..മികച്ച എഴുത്തു??

Comments are closed.