അത്തച്ചമയം [ആൽബി] 1145

അത്തച്ചമയത്തിന്‌ തലേനാൾ(ഉത്രം) മഹാരാജാവിന്‌ ബ്രഹ്മചര്യവ്രതമാണ്‌. വിശേഷാൽ പൂജയും ക്ഷദരവും നടത്തും. അത്തം നാൾ രാവിലെ സ്നാനം ചെയ്‌ത്‌ പൂർണത്രയീശ
ക്ഷേത്ര ദർശനം ചെയ്‌ത്‌ അലങ്കാരമുറിയിൽ പ്രവേശിക്കുന്ന മഹാരാജാവിനെ നമ്പൂരിമാരും തിരുമുൽപ്പാടുകളും ചെങ്ങഴി നമ്പ്യാന്മാരും ചേർന്ന്‌ ആടയാഭരണങ്ങൾ അണിയിച്ച്‌ ഉടവാൾ കൊടുക്കുന്നു. കക്കാട്‌ കാരണവർ മഹാരാജാവിനെ പൂമുഖത്തേക്ക്‌ ആനയിക്കുന്നു.

വലിയ വെള്ളി വിളക്കിനും നിറപറക്കും, പച്ചക്കുല, പഴക്കുല, വീരമദ്ദളം, ചങ്ങലവട്ട, പള്ളിശംഖ്‌ എന്നിവയ്ക്കഭിമുഖമായിരുന്ന വെള്ളിസിംഹാസനത്തിൽ അദ്ദേഹം ഉപവിഷ്ടനാകുന്നു.

പെരുമാക്കൻമാരിൽ നിന്ന്‌ പെരുമ്പടപ്പ്‌ സ്വരൂപത്തിന്‌ സിദ്ധിച്ചതും
സാമൂതിരിയുമായുണ്ടായ യുദ്ധത്തിൽ വന്നേരിയിൽ നിന്ന്‌ നിഷ്കാസിതരായശേഷം കൊച്ചി രാജാക്കൻമാർ തലയിൽ ചൂടാത്തതുമായ രത്നക്കിരീടം മഹാരാജാവ്‌ മടിയിൽ വയ്ക്കുന്നു. ഇതിനു ശേഷം നഗര
പ്രദക്ഷിണത്തിന്‌ മുന്നോടിയായി ശംഖനാദം മുഴങ്ങുന്നു. മഹാരാജാവ്‌ സിംഹാസനത്തിൽനിന്നിറങ്ങി ദന്തപ്പല്ലക്കിൽ കയറുന്നതോടെ പീരങ്കികൾ ആചാരവെടി മുഴക്കും. തുടർന്ന്‌ നഗരപ്രദക്ഷിണം തുടങ്ങുകയായി.എഴുന്നള്ളത്തിന്‌ ചെട്ടിവാദ്യം, പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ മൂന്ന്‌ ആനകൾ എന്നിവ അകമ്പടി സേവിക്കും. വലതുഭാഗത്ത്‌ ദിവാനും മന്ത്രിമാരും. ഇടതുവശത്ത്‌ തിരൂപ്പാടും എ.ഡി.സികളും മുന്നിലും പിന്നിലുമായി ചെങ്ങഴി നമ്പ്യാന്മാരും ഊരിപ്പിടിച്ച വാളുകളുമായി അംഗരക്ഷകരും.

നൂറ്റമ്പതു പേരുള്ള ബോയ്സ്‌ സ്കൌട്ട്‌, സ്റ്റേറ്റ്‌ ബാന്റ്‌, സൈന്യാധിപൻ കുതിരപ്പട്ടാളം, 27 വില്ലക്കാരൻമാർ, വാളുമായി സ്ഥാനീയർ, നായർ പട്ടാളം, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം അവയ്ക്കുപിന്നിൽ ദാസിയാട്ടക്കാർ, പൗരപ്രധാനികൾ, ഉദ്യോഗസ്ഥർ. എല്ലാവരും ഔദ്യോഗിക വേഷത്തിലായിരിക്കും. പുറപ്പെട്ടയിടത്തു തന്നെ തിരിച്ച്‌ എത്തുമ്പോൾ ഘോഷയാത്ര പൂർണ്ണമാവുന്നു. വീണ്ടും സിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന മഹാരാജാവ്‌ പ്രധാനികൾക്ക്‌ ‘അത്തപ്പണം’ നൽകുന്നു. ദിവാന്‌ 101 പുത്തനും (19 പുത്തൻ ഒരു രൂപ) മറ്റുള്ളവർക്ക്‌ 25 പുത്തനും കക്കാട്‌ കാരണവർക്ക്‌ ഓണപ്പുടവയും നൽകും. പ്രത്യേക ക്ഷണിതാക്കൾക്ക്‌ 64 വിഭവങ്ങളുള്ള സദ്യയുമുണ്ട്‌.

കനകക്കുന്നിലേക്ക്‌ ആസ്ഥാനം മാറ്റുംമുൻപ്‌ വരെ അത്തച്ചമയം കളിക്കോട്ടയിൽ തുടങ്ങി തെക്കേ റോഡിൽകൂടി കിഴക്കേ കോട്ടവാതിൽ എത്തി പടിഞ്ഞാറേക്ക്‌ തിരിഞ്ഞ്‌ ശ്രീപൂർണ്ണത്രയീശക്ഷേത്ര നടയിലെത്തി മഹാരാജാവ്‌ ഭഗവാനെ വണങ്ങിയശേഷം തെക്കോട്ട്‌ തിരിഞ്ഞ്‌ കളിക്കോട്ടയിൽ തിരിച്ചെത്തി അവസാനിച്ചിരുന്നു. കനക്കുന്നിലേക്ക്‌ ആസ്ഥാനം മാറിയശേഷം പൂർണത്രയീശക്ഷേത്രനടവരെ വന്ന്‌ തിരിച്ചുപോവുകയായിരുന്നു പതിവ്‌. പിന്നീട്‌ ഇത്‌ കനകക്കുന്ന്‌ കൊട്ടാരവളപ്പിൽ മാത്രമായി ഒതുങ്ങി. മഹാരാജാക്കൻമാരുടെ ആസ്ഥാനം എവിടെയാണോ അവിടെവച്ചാണ്‌ അത്തച്ചമയം നടക്കേണ്ടത്‌. ഇക്കാരണത്താൽ ചാഴൂർ കോവിലകത്തുവച്ചും, തൃശൂർ‍, കണയന്നൂർ‍, എറണാകുളം എന്നിവിടങ്ങളിൽ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്‌.

നാനാജാതിമതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന്‌ ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു . ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ്‌ അത്തച്ചമയം ഇന്ന്‌. തൃക്കാക്കര

32 Comments

  1. അത്ത ചമയം മനോഹരമായി വർണിച്ചു എഴുതി. ??

    1. താങ്ക് യു ഇന്ദു

  2. ആൽബിച്ചായോ ഇത് നിങ്ങള്ടെ കഥ ആയിരുന്നോ. ഏതായാലും കൊള്ളാം കേട്ടോ ??

    1. അതെ ലൈ ബ്രൊ

      കണ്ടതിൽ സന്തോഷം ഒപ്പം വൈകിയുള്ള ഓണം ആശംസകളും

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  3. പുതിയ അറിവ്
    നന്നായി എഴുതി ആൽബി ?????

    1. താങ്ക് യു ബ്രൊ

  4. ഒറ്റപ്പാലം കാരൻ

    ഒരോ അറിവുകൾ ഒരോ അനുഭവങ്ങൾ ആണ് ആൽബിച്ചായ നന്നായിട്ടുണ്ട്?

    1. താങ്ക് യു ബ്രൊ

  5. ആൽബിച്ചാ..
    ചരിത്രങ്ങൾ ഒക്കെ ഒരു കഥയിലൂടെ പറയുമ്പോഴാ നമുക്ക്മ്മു കേൾക്കാൻ തോന്നൂ.. അതേ പോലെ അത് മനസ്സിൽ നിൽക്കുകയും ചെയ്യൂ..
    നന്നായിട്ട് എഴുതി..?

    1. താങ്ക് യു ബ്രൊ

      ഈ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

  6. Alby ..
    Enik edh sherikum putiye oru ariv aayirunnu ..
    റീന ആകാംഷയോടെ കേട്ടതു പോലെ ആയിരുന്നു ഞാനും ഇതു വായിച്ചതു…
    നന്നായിട്ടുണ്ട്…. ???
    ഇനിയും കുറേ കഥകൾ എഴുതാൻ സാധികട്ടെ എന്ന് ആശംസിക്കുന്നു… ??

    1. താങ്ക് യു ഷന

      ഇനിയും കഥകളും ആയി വരാം

  7. അത്തച്ചമയം ഒരു വലിയ സ്കെച്ചിൽ വരച്ചിട്ടത് പോലെ, അതി മനോഹരമായി വർണ്ണിച്ചു അനുവാചകന്റെ ഉള്ളിൽ കുടിയിരുത്തി, നല്ല എഴുത്തിന് ആശംസകൾ…

    1. താങ്ക് യു ജ്വാല

  8. ആൽബിച്ചായാ..!! അങ്ങനെ വിളിക്കാമോ എന്നറിയില്ല..നമ്മൾ ഇതിനുമുൻപ് മിണ്ടിയതായി ഓർക്കുന്നില്ല. എങ്കിലും ഇവർ എല്ലാം അങ്ങനെ വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു ..!

    ‘അത്തച്ചമയം’ ഇങ്ങനെ ഒരു പേര് കെട്ടിട്ടുണ്ടെങ്കിലും രസകരവും , വിജ്ഞാനപ്രദവുമായ അതിന്റെ ചരിത്രം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി..
    നല്ല കഥ , നല്ല ഭാഷ ..
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..❤️

    1. ശരിയാണ്.ആദ്യമായിട്ടാണ് മിണ്ടുന്നത്.
      ഇവിടെയും കണ്ടതിൽ സന്തോഷം.

      താങ്ക് യു

  9. എല്ലാവരും പറഞ്ഞ പോലെ,
    കുറച്ച് താളുകളിൽ അത്തച്ചമയ കാര്യങ്ങൾ
    ഒരുപാട് പറഞ്ഞു തന്നു.?
    നമ്മൾ പലതും കാണുന്നതിന്റെ ചരിത്ര
    കഥകൾ പലപ്പോഴും അറിയില്ലായിരിക്കാം.

    1. ശരിയാണ് ബ്രൊ.പഴമയെ അറിയാൻ നമ്മൾ ശ്രമിക്കാറില്ല എന്നത് വസ്തുതയാണ്.

      നല്ല വായനക്ക് നന്ദി

  10. അത്തച്ചമയം, ഏതൊരു തൃപ്പൂണിത്തുറ കാരന്റെയും അഭിമാനം. തൃപ്പൂണിത്തുറക്ക് അടുത്ത വാസം അല്ലെങ്കിൽ കൂടി, കഴിഞ്ഞ കൊല്ലം അത്തച്ചമയം കാണാൻ പോയത് ഞാൻ ഇന്നും ഓർക്കുന്നു.

    അതിനു മുൻപ് ഒക്കെ മടി ആയിരുന്നു, കൂടി വന്നാൽ 10 കിലോമീറ്റർ അകലെ ഉള്ള ഈ ആഘോഷം കാണാൻ പോകാൻ എനിക്ക് മടി ആയിരുന്നു, പക്ഷെ പുതിയ കോളേജിൽ ചേർന്നത് കൊണ്ടും പുതിയ കൂട്ടുകാരെ കിട്ടിയതും കൊണ്ടും അവരുടെ നിർബന്ധം പ്രകാരം കഴിഞ്ഞ വർഷം ഞാൻ വർഷങ്ങൾക്ക് ശേഷം ആ പ്രതിഭാസം കണ്ടു.

    ഇപ്പോൾ ഈ വർഷം അത് നടത്തിയില്ല എന്ന് കേട്ടപ്പോ കഴിഞ്ഞ വർഷത്തെ ഓർമ്മകൾ മനസിലേക്ക് വന്നു, ആഘോഷം എന്നൊക്കെ പറഞ്ഞാൽ കൊറഞ്ഞു പോകും, ആ ഘോഷയാത്രയിൽ ഇല്ലാത്ത സംഭവങ്ങൾ ഇല്ല, മെയിൻ പരുപാടി വായിനോട്ടം ആണെങ്കിൽ കൂടി, അന്ന് ഞാൻ ഒരുപാട് എൻജോയ് ചെയ്തു, കോളേജ് ഉണ്ടാകും എന്ന് കരുതി ഞാനും എന്റെ ഗാങ്ങും അല്ലെങ്കിൽ എന്റെ ചുങ്ക്‌സും ചെന്നപ്പോ ഒറ്റ കുഞ്ഞു പോലും ക്ലാസ്സിൽ ഇല്ല, നേരെ വിട്ടു തൃപ്പൂണിത്തുറക്ക്, കോളേജ് യൂണിഫോമിൽ തന്നെ, അവിടെ എത്തിയപ്പോ ക്ലാസ്സിലെ വാനരന്മാരുടെ കളിയാക്കൽ വേറെ “യൂണിഫോമിൽ ആണോടെ അത്തച്ചമയത്തിനു വരുന്നേ എന്ന്”, പോയി പണി നോക്കാൻ പറഞ്ഞു, ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാ എന്ന് ഞാനും പറഞ്ഞു, അന്നത്തെ ട്രാഫിക് ഞാൻ ഒരിക്കലും മറക്കില്ല ആരാ മണിക്കൂർ കൊണ്ട് എത്തേണ്ടിടത് രണ്ടര മണിക്കൂർ ആണ് എടുത്തത്. എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ മടി ആയിരുന്നു, പക്ഷെ കോളേജിൽ നിന്നും ഒരുപാട് ദൂരെ വീട് ഉള്ള നമ്മുടെ വിഷ്ണു തെണ്ടിക്ക് പോയെ തീരു എന്ന് പറഞ്ഞപ്പോ പൊന്നു.

    അടുത്തകൊല്ലം മുതൽ ഇനി ഒരിക്കലും ഞാൻ അത്തച്ചമയം മിസ്സ്‌ ചെയ്യില്ല എന്നാ മനസോടെ ❤️

    കഥ കളിക്കില്ല ബ്രോ, ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയെ പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു.

    സ്നേഹം ?

    1. *കലക്കി

      1. അത്തച്ചമയം,നാട്ടിൽ ഉണ്ടെങ്കിൽ ഞാൻ മുടക്കില്ല.ഈ പ്രാവശ്യം പതാക ഉയർത്തലിൽ മാത്രം ഒതുങ്ങിനിന്നു.
        അടുത്ത കൊല്ലം പഴയ പടി ആകുമെന്ന പ്രതീക്ഷയിൽ ഓർത്തുപോയ നിമിഷം കുറിച്ച വരികളാണ് മുകളിൽ.

        താങ്ക് യു

        1. ഇട്സ് ഓക്കേ

  11. സുജീഷ് ശിവരാമൻ

    നന്നായിട്ടുണ്ട് കേട്ടോ.. പുതിയ അറിവുകൾ നൽകിയതിന് നന്ദി… ???

    1. താങ്ക് യു ബ്രൊ

  12. അത്ത ചമയത്തിനു ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ ?? എന്തായാലും നന്ദി ഇങ്ങനെ ഒരു അറിവ് തന്നതിനു

    1. താങ്ക് യു ജോനാസ്

  13. ആൽബിച്ചായ… അത്തച്ചമയത്തെ കുറിച്ചൊരു ഓർമ പെടുത്തൽ മനോഹരമായി… കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്ര ഡീറ്റൈൽ ആയി അറിയില്ലാരുന്നു…

    1. താങ്ക് യു നന്ദൻ

      കാണാൻ ഇല്ലല്ലോ ബ്രൊ

  14. ആൽബിച്ചായ… നല്ല കഥ… അത്തചമയം ഒക്കെ ഇത്ര ഡീറ്റൈൽഡ് ആയി അറിയുന്നത് ആദ്യം.. കഥയിലൂടെ വിജ്ഞാനം ❤️

    1. താങ്ക് യു ജീവൻ

  15. അത്ത ചമയതിന്റെ പുറകിൽ ഇങ്ങനെ ഒരു ചരിത്രം ഉള്ള കാര്യമറിയില്ലായിരുന്നു
    നന്ദി ആല്ബിചായ..

    1. താങ്ക് യു ഹർഷൻ ബ്രൊ

Comments are closed.