അത്തച്ചമയം [ആൽബി] 1145

റീന…….നോർത്തിൽ അവന് കിട്ടിയ സുഹൃത്ത്.ആപ്പിൾ മരങ്ങളും,
മഞ്ഞിൻ കണങ്ങളും,
തണുത്തുറഞ്ഞ മലനിരകളും കാട്ടി കൊടുത്ത സൗന്ദര്യം മാത്രം കണ്ടു ശീലിച്ച അവൾക്ക് കേരളത്തിലെ പച്ച പുതച്ച ഭൂപ്രകൃതിയും,പുഴയും,കാടും, അരുവിയും,ചെറു തോടുകളും അതിലൂടെ കൊതുമ്പുവള്ളത്തിലുള്ള യാത്രയും പുതിയ അനുഭവമാണ് നൽകിയത്.

കുളിച്ച് താഴെയെത്തുമ്പോൾ റീന അടുക്കളയിൽ അമ്മ ചുട്ടുനൽകുന്ന ദോശയും കഴിച്ചുകൊണ്ടിരുപ്പുണ്ട്.
നല്ല മൊരിഞ്ഞ ദോശ കല്ലിൽ നിന്നും ചൂടോടെ പാത്രത്തിലേക്കിട്ട് ചട്ട്ണി മുക്കി കൊതിയോടെ കഴിക്കുന്ന അവളെ കണ്ട് അവൻ ഒരു നിമിഷം നോക്കിനിന്നു.

വന്നിട്ട് മൂന് ദിവസം കഴിഞ്ഞേയുള്ളൂ.
അമ്മയെ അവൾ കുപ്പിയിലാക്കി.
അവൻ ഓർത്തുപോയി.വയറു കാളുന്നുണ്ട്,അവനും ഒരു പാത്രം എടുത്തു ദോശക്കായി നീട്ടി.

“ഇവളെന്താ രാവിലെ തന്നെ ഒരുങ്ങി കെട്ടി.നിങ്ങൾ എവിടേലും പോകുന്നുണ്ടോ?”അവൻ ചോദിച്ചു.

“തനി പോത്ത് തന്നെ,ഇന്നേതാ ദിവസം എന്ന് ഓർമ്മയുണ്ടോ.അത് എങ്ങനാ ബോധമുള്ള ആരോടേലും ചോദിച്ചിട്ടല്ലേ കാര്യമുള്ളൂ.”റോസിലി ആരോടെന്നില്ലാതെ പറഞ്ഞു.അതു കേട്ട് ചിരിക്കാൻ റീനയും.

കാര്യം തലേന്ന് കൂട്ടുകാരെ കണ്ട സന്തോഷത്തിൽ ഒന്ന് കൂടി.വന്നത് പാതിരാ കഴിഞ്ഞും.അതിനാണ് ഇങ്ങനെയൊരു കൊട്ട്.

“എടാ ഇന്നല്ലേ അത്തച്ചമയം”കാര്യം എന്താണെന്ന് ഓർത്ത് നോക്കുന്ന അവനോട് റോസിലി പറഞ്ഞു.

“ശ്യേ…….മറന്നു”നാട്ടിലുള്ളപ്പോൾ മുടക്കാത്തതാ.അവളെയും കൊണ്ട് പോകാം എന്നവൻ പറഞ്ഞിരുന്നു.
റിനോഷ് സ്വയം തലക്കൊന്ന് കൊട്ടി.

“റീനാ……..ഞാൻ വരുന്നു.”വേഗം കഴിച്ചു തീർത്ത റിനോഷ് മുറിയിലേക്ക്‌ പാഞ്ഞു.

“ഒന്ന് പതിയെ…….”അവന്റെ ധൃതി കണ്ട് റോസിലിയും പറഞ്ഞു.
***
“ഭാഗ്യം സമയത്തു തന്നെയെത്തി.
തുടങ്ങാൻ ഇനിയും സമയമുണ്ട്.”
ടൗണിന് പുറത്ത് പാർക്കിങ്ങിൽ ബൈക്ക് വച്ച് പൂട്ടിയ ശേഷം തിരക്ക് പിടിച്ച റോഡിലൂടെ നടക്കുമ്പോൾ റിനോഷ് പറഞ്ഞു.

“എന്താ ഭയ്യാ ഈ അത്തച്ചമയം?
അമ്മയോടു ചോദിച്ചപ്പോ പോകുന്ന വഴി ഭയ്യ പറഞ്ഞു തരും എന്ന് പറഞ്ഞു.”

“ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ്.അതിന്റെ വരവറിയിക്കുന്ന,അല്ലെങ്കിൽ ഓണം ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒരു ചടങ്ങ്.”

അവർ പാതക ഉയർത്തുന്ന സ്കൂൾ ഗ്രൗണ്ടിൽ എത്തുമ്പോഴേക്കും നല്ല തിരക്കവിടെയുണ്ട്.”ഇതെന്താ വല്ല ഘോഷയാത്രയും ഉണ്ടോ.പല വേഷങ്ങളിലും ചമയങ്ങളിലും നടക്കുന്ന കലാകാരൻമാരെ കണ്ട് അവൾ ചോദിച്ചു.

അതിൽ തെയ്യമുണ്ട്,കുമ്മാട്ടിയുണ്ട്,
പുലികളിക്ക്‌ മേക്കപ്പ് ഇട്ടുകൊണ്ട് പെൺ പുലികൾ വരെയുണ്ട്.അത് അവൾക്ക് പ്രത്യേക കൗതുകം നൽകിയെന്ന് പറയേണ്ടതില്ലല്ലോ.
കൂടാതെ വാദ്യ കലാകാരൻമാർ വേറെയും.

32 Comments

  1. അത്ത ചമയം മനോഹരമായി വർണിച്ചു എഴുതി. ??

    1. താങ്ക് യു ഇന്ദു

  2. ആൽബിച്ചായോ ഇത് നിങ്ങള്ടെ കഥ ആയിരുന്നോ. ഏതായാലും കൊള്ളാം കേട്ടോ ??

    1. അതെ ലൈ ബ്രൊ

      കണ്ടതിൽ സന്തോഷം ഒപ്പം വൈകിയുള്ള ഓണം ആശംസകളും

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  3. പുതിയ അറിവ്
    നന്നായി എഴുതി ആൽബി ?????

    1. താങ്ക് യു ബ്രൊ

  4. ഒറ്റപ്പാലം കാരൻ

    ഒരോ അറിവുകൾ ഒരോ അനുഭവങ്ങൾ ആണ് ആൽബിച്ചായ നന്നായിട്ടുണ്ട്?

    1. താങ്ക് യു ബ്രൊ

  5. ആൽബിച്ചാ..
    ചരിത്രങ്ങൾ ഒക്കെ ഒരു കഥയിലൂടെ പറയുമ്പോഴാ നമുക്ക്മ്മു കേൾക്കാൻ തോന്നൂ.. അതേ പോലെ അത് മനസ്സിൽ നിൽക്കുകയും ചെയ്യൂ..
    നന്നായിട്ട് എഴുതി..?

    1. താങ്ക് യു ബ്രൊ

      ഈ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

  6. Alby ..
    Enik edh sherikum putiye oru ariv aayirunnu ..
    റീന ആകാംഷയോടെ കേട്ടതു പോലെ ആയിരുന്നു ഞാനും ഇതു വായിച്ചതു…
    നന്നായിട്ടുണ്ട്…. ???
    ഇനിയും കുറേ കഥകൾ എഴുതാൻ സാധികട്ടെ എന്ന് ആശംസിക്കുന്നു… ??

    1. താങ്ക് യു ഷന

      ഇനിയും കഥകളും ആയി വരാം

  7. അത്തച്ചമയം ഒരു വലിയ സ്കെച്ചിൽ വരച്ചിട്ടത് പോലെ, അതി മനോഹരമായി വർണ്ണിച്ചു അനുവാചകന്റെ ഉള്ളിൽ കുടിയിരുത്തി, നല്ല എഴുത്തിന് ആശംസകൾ…

    1. താങ്ക് യു ജ്വാല

  8. ആൽബിച്ചായാ..!! അങ്ങനെ വിളിക്കാമോ എന്നറിയില്ല..നമ്മൾ ഇതിനുമുൻപ് മിണ്ടിയതായി ഓർക്കുന്നില്ല. എങ്കിലും ഇവർ എല്ലാം അങ്ങനെ വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു ..!

    ‘അത്തച്ചമയം’ ഇങ്ങനെ ഒരു പേര് കെട്ടിട്ടുണ്ടെങ്കിലും രസകരവും , വിജ്ഞാനപ്രദവുമായ അതിന്റെ ചരിത്രം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി..
    നല്ല കഥ , നല്ല ഭാഷ ..
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..❤️

    1. ശരിയാണ്.ആദ്യമായിട്ടാണ് മിണ്ടുന്നത്.
      ഇവിടെയും കണ്ടതിൽ സന്തോഷം.

      താങ്ക് യു

  9. എല്ലാവരും പറഞ്ഞ പോലെ,
    കുറച്ച് താളുകളിൽ അത്തച്ചമയ കാര്യങ്ങൾ
    ഒരുപാട് പറഞ്ഞു തന്നു.?
    നമ്മൾ പലതും കാണുന്നതിന്റെ ചരിത്ര
    കഥകൾ പലപ്പോഴും അറിയില്ലായിരിക്കാം.

    1. ശരിയാണ് ബ്രൊ.പഴമയെ അറിയാൻ നമ്മൾ ശ്രമിക്കാറില്ല എന്നത് വസ്തുതയാണ്.

      നല്ല വായനക്ക് നന്ദി

  10. അത്തച്ചമയം, ഏതൊരു തൃപ്പൂണിത്തുറ കാരന്റെയും അഭിമാനം. തൃപ്പൂണിത്തുറക്ക് അടുത്ത വാസം അല്ലെങ്കിൽ കൂടി, കഴിഞ്ഞ കൊല്ലം അത്തച്ചമയം കാണാൻ പോയത് ഞാൻ ഇന്നും ഓർക്കുന്നു.

    അതിനു മുൻപ് ഒക്കെ മടി ആയിരുന്നു, കൂടി വന്നാൽ 10 കിലോമീറ്റർ അകലെ ഉള്ള ഈ ആഘോഷം കാണാൻ പോകാൻ എനിക്ക് മടി ആയിരുന്നു, പക്ഷെ പുതിയ കോളേജിൽ ചേർന്നത് കൊണ്ടും പുതിയ കൂട്ടുകാരെ കിട്ടിയതും കൊണ്ടും അവരുടെ നിർബന്ധം പ്രകാരം കഴിഞ്ഞ വർഷം ഞാൻ വർഷങ്ങൾക്ക് ശേഷം ആ പ്രതിഭാസം കണ്ടു.

    ഇപ്പോൾ ഈ വർഷം അത് നടത്തിയില്ല എന്ന് കേട്ടപ്പോ കഴിഞ്ഞ വർഷത്തെ ഓർമ്മകൾ മനസിലേക്ക് വന്നു, ആഘോഷം എന്നൊക്കെ പറഞ്ഞാൽ കൊറഞ്ഞു പോകും, ആ ഘോഷയാത്രയിൽ ഇല്ലാത്ത സംഭവങ്ങൾ ഇല്ല, മെയിൻ പരുപാടി വായിനോട്ടം ആണെങ്കിൽ കൂടി, അന്ന് ഞാൻ ഒരുപാട് എൻജോയ് ചെയ്തു, കോളേജ് ഉണ്ടാകും എന്ന് കരുതി ഞാനും എന്റെ ഗാങ്ങും അല്ലെങ്കിൽ എന്റെ ചുങ്ക്‌സും ചെന്നപ്പോ ഒറ്റ കുഞ്ഞു പോലും ക്ലാസ്സിൽ ഇല്ല, നേരെ വിട്ടു തൃപ്പൂണിത്തുറക്ക്, കോളേജ് യൂണിഫോമിൽ തന്നെ, അവിടെ എത്തിയപ്പോ ക്ലാസ്സിലെ വാനരന്മാരുടെ കളിയാക്കൽ വേറെ “യൂണിഫോമിൽ ആണോടെ അത്തച്ചമയത്തിനു വരുന്നേ എന്ന്”, പോയി പണി നോക്കാൻ പറഞ്ഞു, ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാ എന്ന് ഞാനും പറഞ്ഞു, അന്നത്തെ ട്രാഫിക് ഞാൻ ഒരിക്കലും മറക്കില്ല ആരാ മണിക്കൂർ കൊണ്ട് എത്തേണ്ടിടത് രണ്ടര മണിക്കൂർ ആണ് എടുത്തത്. എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ മടി ആയിരുന്നു, പക്ഷെ കോളേജിൽ നിന്നും ഒരുപാട് ദൂരെ വീട് ഉള്ള നമ്മുടെ വിഷ്ണു തെണ്ടിക്ക് പോയെ തീരു എന്ന് പറഞ്ഞപ്പോ പൊന്നു.

    അടുത്തകൊല്ലം മുതൽ ഇനി ഒരിക്കലും ഞാൻ അത്തച്ചമയം മിസ്സ്‌ ചെയ്യില്ല എന്നാ മനസോടെ ❤️

    കഥ കളിക്കില്ല ബ്രോ, ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയെ പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു.

    സ്നേഹം ?

    1. *കലക്കി

      1. അത്തച്ചമയം,നാട്ടിൽ ഉണ്ടെങ്കിൽ ഞാൻ മുടക്കില്ല.ഈ പ്രാവശ്യം പതാക ഉയർത്തലിൽ മാത്രം ഒതുങ്ങിനിന്നു.
        അടുത്ത കൊല്ലം പഴയ പടി ആകുമെന്ന പ്രതീക്ഷയിൽ ഓർത്തുപോയ നിമിഷം കുറിച്ച വരികളാണ് മുകളിൽ.

        താങ്ക് യു

        1. ഇട്സ് ഓക്കേ

  11. സുജീഷ് ശിവരാമൻ

    നന്നായിട്ടുണ്ട് കേട്ടോ.. പുതിയ അറിവുകൾ നൽകിയതിന് നന്ദി… ???

    1. താങ്ക് യു ബ്രൊ

  12. അത്ത ചമയത്തിനു ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ ?? എന്തായാലും നന്ദി ഇങ്ങനെ ഒരു അറിവ് തന്നതിനു

    1. താങ്ക് യു ജോനാസ്

  13. ആൽബിച്ചായ… അത്തച്ചമയത്തെ കുറിച്ചൊരു ഓർമ പെടുത്തൽ മനോഹരമായി… കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്ര ഡീറ്റൈൽ ആയി അറിയില്ലാരുന്നു…

    1. താങ്ക് യു നന്ദൻ

      കാണാൻ ഇല്ലല്ലോ ബ്രൊ

  14. ആൽബിച്ചായ… നല്ല കഥ… അത്തചമയം ഒക്കെ ഇത്ര ഡീറ്റൈൽഡ് ആയി അറിയുന്നത് ആദ്യം.. കഥയിലൂടെ വിജ്ഞാനം ❤️

    1. താങ്ക് യു ജീവൻ

  15. അത്ത ചമയതിന്റെ പുറകിൽ ഇങ്ങനെ ഒരു ചരിത്രം ഉള്ള കാര്യമറിയില്ലായിരുന്നു
    നന്ദി ആല്ബിചായ..

    1. താങ്ക് യു ഹർഷൻ ബ്രൊ

Comments are closed.