അത്തച്ചമയം [ആൽബി] 1145

അത്തച്ചമയം

Athachamayam | Author : Alby

 

“ഭയ്യാ………എണീക്ക്.നേരം ഇതെത്ര ആയീന്നാ.”രാവിലെ തന്നെ റിനോഷിനെ കുലുക്കി വിളിക്കുകയാണ് റീന”നീ പോ പെണ്ണെ…….കുറച്ചൂടെ ഉറങ്ങട്ടെ.ഒന്നുറങ്ങാനും സമ്മതിക്കില്ല
അമ്മയെ കണ്ട് നീയും തുടങ്ങിയൊ?”
ഉറക്കം മുടക്കുന്നതിന്റെ പേരിൽ റിനോഷ് അരിശപ്പെട്ടു.

“ദേ…..വലിച്ചു താഴെയിടും,പറഞ്ഞില്ല എന്നുവേണ്ട.”അവളും വിടാൻ ഭാവം ഇല്ലായിരുന്നു.

പക്ഷെ അവളുടെ ശ്രമങ്ങൾക്ക്‌ മുന്നിൽ തോറ്റുകൊടുക്കാതെ റിനോ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു.

ശബ്ദമൊന്നും കേൾക്കാതെ വന്ന റിനോഷ് അവൾ പോയി എന്ന് കരുതി.പക്ഷെ അവന്റെ ആശ്വാസം
അധികം ആയുസ്സില്ലാതെ പോയി.
തല വഴി ഒരു കുടം വെള്ളം ഒലിച്ചിറങ്ങുന്നതറിഞ്ഞ റിനോഷ് ചാടി നിലത്തേക്കിരുന്നു.

നോക്കുമ്പോൾ മുന്നിലുണ്ട് റോസിലി, അവന്റെ അമ്മ.”ഇനി എങ്ങനെയാ” എന്ന അർത്ഥത്തിൽ അവരവനെ നോക്കി പുരികമുയർത്തി.

സാരിയുടെ തുമ്പ് എളിയിൽ കുത്തി ആ വശത്തുതന്നെ നടുവിന് കയ്യും കൊടുത്ത് മറു കയ്യിൽ കുടവുമായി നിൽക്കുന്ന റോസിലിയെ കണ്ട് “കഷ്ട്ടമുണ്ട് ട്ടൊ”എന്ന ഭാവത്തിൽ അവനും.

“കണ്ട ചെക്കൻമാരുടെ കൂടെ കൂടി കുടിച്ചു ബോധമില്ലാതെ വന്ന് കിടക്കും.എന്നാ മൂട്ടിൽ വെയിൽ അടിച്ചാലും എണീക്കില്ല.ഒന്ന് എണീറ്റ് പോടാ ചെക്കാ.”

കൂടുതൽ റോസിലിയുടെ വായിൽ നിന്നും കേൾക്കാതെ അവൻ എണീറ്റ് ബാത്‌റൂമിലേക്ക് ഓടി.ആ പോക്ക് കണ്ട് മുറിയുടെ മറ്റൊരു കോണിൽ നിന്ന് റീന അടക്കിച്ചിരിക്കുന്നതവൻ കണ്ടു.കുസൃതി നിറഞ്ഞ ആ ചിരി കണ്ട് “നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി”
എന്ന് വിളിച്ചു പറഞ്ഞതും.”വല്ലോം പറഞ്ഞൊ എന്റെ മക്കള്,അമ്മച്ചി കേട്ടില്ല”എന്ന് പുറത്തേക്ക് നടക്കുന്ന വഴിയിൽ റോസിലി വിളിച്ചു ചോദിച്ചു.

റിനോഷ്,കാഴ്ച്ചകളുടെ വിസ്മയം തന്നെയാണ് അവന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത് പോലും.അതു കൊണ്ട് തന്നെ ജോലിയും യാത്രയും ആയി നോർത്തിലാണ്‌ കക്ഷി.

അവനെ നാട്ടിൽ തന്നെ നിർത്താൻ ആണ് റോസിലിക്കിഷ്ട്ടം.അതിനുള്ള വകയൊക്കെ വിട്ടുപോയി എങ്കിലും അപ്പൻ ഉണ്ടാക്കിയിട്ടിട്ടുണ്ട് താനും.
പക്ഷെ യാത്രകൾ അപ്പനെപ്പോലെ അവന്റെ രക്തത്തിലും അലിഞ്ഞത് കൊണ്ട് ഈ വർഷം അമ്മക്കരികിൽ എത്തിയത് ഓണക്കാലത്താണ്.ഒപ്പം റീനയും.

32 Comments

  1. അത്ത ചമയം മനോഹരമായി വർണിച്ചു എഴുതി. ??

    1. താങ്ക് യു ഇന്ദു

  2. ആൽബിച്ചായോ ഇത് നിങ്ങള്ടെ കഥ ആയിരുന്നോ. ഏതായാലും കൊള്ളാം കേട്ടോ ??

    1. അതെ ലൈ ബ്രൊ

      കണ്ടതിൽ സന്തോഷം ഒപ്പം വൈകിയുള്ള ഓണം ആശംസകളും

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  3. പുതിയ അറിവ്
    നന്നായി എഴുതി ആൽബി ?????

    1. താങ്ക് യു ബ്രൊ

  4. ഒറ്റപ്പാലം കാരൻ

    ഒരോ അറിവുകൾ ഒരോ അനുഭവങ്ങൾ ആണ് ആൽബിച്ചായ നന്നായിട്ടുണ്ട്?

    1. താങ്ക് യു ബ്രൊ

  5. ആൽബിച്ചാ..
    ചരിത്രങ്ങൾ ഒക്കെ ഒരു കഥയിലൂടെ പറയുമ്പോഴാ നമുക്ക്മ്മു കേൾക്കാൻ തോന്നൂ.. അതേ പോലെ അത് മനസ്സിൽ നിൽക്കുകയും ചെയ്യൂ..
    നന്നായിട്ട് എഴുതി..?

    1. താങ്ക് യു ബ്രൊ

      ഈ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

  6. Alby ..
    Enik edh sherikum putiye oru ariv aayirunnu ..
    റീന ആകാംഷയോടെ കേട്ടതു പോലെ ആയിരുന്നു ഞാനും ഇതു വായിച്ചതു…
    നന്നായിട്ടുണ്ട്…. ???
    ഇനിയും കുറേ കഥകൾ എഴുതാൻ സാധികട്ടെ എന്ന് ആശംസിക്കുന്നു… ??

    1. താങ്ക് യു ഷന

      ഇനിയും കഥകളും ആയി വരാം

  7. അത്തച്ചമയം ഒരു വലിയ സ്കെച്ചിൽ വരച്ചിട്ടത് പോലെ, അതി മനോഹരമായി വർണ്ണിച്ചു അനുവാചകന്റെ ഉള്ളിൽ കുടിയിരുത്തി, നല്ല എഴുത്തിന് ആശംസകൾ…

    1. താങ്ക് യു ജ്വാല

  8. ആൽബിച്ചായാ..!! അങ്ങനെ വിളിക്കാമോ എന്നറിയില്ല..നമ്മൾ ഇതിനുമുൻപ് മിണ്ടിയതായി ഓർക്കുന്നില്ല. എങ്കിലും ഇവർ എല്ലാം അങ്ങനെ വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു ..!

    ‘അത്തച്ചമയം’ ഇങ്ങനെ ഒരു പേര് കെട്ടിട്ടുണ്ടെങ്കിലും രസകരവും , വിജ്ഞാനപ്രദവുമായ അതിന്റെ ചരിത്രം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി..
    നല്ല കഥ , നല്ല ഭാഷ ..
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..❤️

    1. ശരിയാണ്.ആദ്യമായിട്ടാണ് മിണ്ടുന്നത്.
      ഇവിടെയും കണ്ടതിൽ സന്തോഷം.

      താങ്ക് യു

  9. എല്ലാവരും പറഞ്ഞ പോലെ,
    കുറച്ച് താളുകളിൽ അത്തച്ചമയ കാര്യങ്ങൾ
    ഒരുപാട് പറഞ്ഞു തന്നു.?
    നമ്മൾ പലതും കാണുന്നതിന്റെ ചരിത്ര
    കഥകൾ പലപ്പോഴും അറിയില്ലായിരിക്കാം.

    1. ശരിയാണ് ബ്രൊ.പഴമയെ അറിയാൻ നമ്മൾ ശ്രമിക്കാറില്ല എന്നത് വസ്തുതയാണ്.

      നല്ല വായനക്ക് നന്ദി

  10. അത്തച്ചമയം, ഏതൊരു തൃപ്പൂണിത്തുറ കാരന്റെയും അഭിമാനം. തൃപ്പൂണിത്തുറക്ക് അടുത്ത വാസം അല്ലെങ്കിൽ കൂടി, കഴിഞ്ഞ കൊല്ലം അത്തച്ചമയം കാണാൻ പോയത് ഞാൻ ഇന്നും ഓർക്കുന്നു.

    അതിനു മുൻപ് ഒക്കെ മടി ആയിരുന്നു, കൂടി വന്നാൽ 10 കിലോമീറ്റർ അകലെ ഉള്ള ഈ ആഘോഷം കാണാൻ പോകാൻ എനിക്ക് മടി ആയിരുന്നു, പക്ഷെ പുതിയ കോളേജിൽ ചേർന്നത് കൊണ്ടും പുതിയ കൂട്ടുകാരെ കിട്ടിയതും കൊണ്ടും അവരുടെ നിർബന്ധം പ്രകാരം കഴിഞ്ഞ വർഷം ഞാൻ വർഷങ്ങൾക്ക് ശേഷം ആ പ്രതിഭാസം കണ്ടു.

    ഇപ്പോൾ ഈ വർഷം അത് നടത്തിയില്ല എന്ന് കേട്ടപ്പോ കഴിഞ്ഞ വർഷത്തെ ഓർമ്മകൾ മനസിലേക്ക് വന്നു, ആഘോഷം എന്നൊക്കെ പറഞ്ഞാൽ കൊറഞ്ഞു പോകും, ആ ഘോഷയാത്രയിൽ ഇല്ലാത്ത സംഭവങ്ങൾ ഇല്ല, മെയിൻ പരുപാടി വായിനോട്ടം ആണെങ്കിൽ കൂടി, അന്ന് ഞാൻ ഒരുപാട് എൻജോയ് ചെയ്തു, കോളേജ് ഉണ്ടാകും എന്ന് കരുതി ഞാനും എന്റെ ഗാങ്ങും അല്ലെങ്കിൽ എന്റെ ചുങ്ക്‌സും ചെന്നപ്പോ ഒറ്റ കുഞ്ഞു പോലും ക്ലാസ്സിൽ ഇല്ല, നേരെ വിട്ടു തൃപ്പൂണിത്തുറക്ക്, കോളേജ് യൂണിഫോമിൽ തന്നെ, അവിടെ എത്തിയപ്പോ ക്ലാസ്സിലെ വാനരന്മാരുടെ കളിയാക്കൽ വേറെ “യൂണിഫോമിൽ ആണോടെ അത്തച്ചമയത്തിനു വരുന്നേ എന്ന്”, പോയി പണി നോക്കാൻ പറഞ്ഞു, ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാ എന്ന് ഞാനും പറഞ്ഞു, അന്നത്തെ ട്രാഫിക് ഞാൻ ഒരിക്കലും മറക്കില്ല ആരാ മണിക്കൂർ കൊണ്ട് എത്തേണ്ടിടത് രണ്ടര മണിക്കൂർ ആണ് എടുത്തത്. എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ മടി ആയിരുന്നു, പക്ഷെ കോളേജിൽ നിന്നും ഒരുപാട് ദൂരെ വീട് ഉള്ള നമ്മുടെ വിഷ്ണു തെണ്ടിക്ക് പോയെ തീരു എന്ന് പറഞ്ഞപ്പോ പൊന്നു.

    അടുത്തകൊല്ലം മുതൽ ഇനി ഒരിക്കലും ഞാൻ അത്തച്ചമയം മിസ്സ്‌ ചെയ്യില്ല എന്നാ മനസോടെ ❤️

    കഥ കളിക്കില്ല ബ്രോ, ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയെ പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു.

    സ്നേഹം ?

    1. *കലക്കി

      1. അത്തച്ചമയം,നാട്ടിൽ ഉണ്ടെങ്കിൽ ഞാൻ മുടക്കില്ല.ഈ പ്രാവശ്യം പതാക ഉയർത്തലിൽ മാത്രം ഒതുങ്ങിനിന്നു.
        അടുത്ത കൊല്ലം പഴയ പടി ആകുമെന്ന പ്രതീക്ഷയിൽ ഓർത്തുപോയ നിമിഷം കുറിച്ച വരികളാണ് മുകളിൽ.

        താങ്ക് യു

        1. ഇട്സ് ഓക്കേ

  11. സുജീഷ് ശിവരാമൻ

    നന്നായിട്ടുണ്ട് കേട്ടോ.. പുതിയ അറിവുകൾ നൽകിയതിന് നന്ദി… ???

    1. താങ്ക് യു ബ്രൊ

  12. അത്ത ചമയത്തിനു ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ ?? എന്തായാലും നന്ദി ഇങ്ങനെ ഒരു അറിവ് തന്നതിനു

    1. താങ്ക് യു ജോനാസ്

  13. ആൽബിച്ചായ… അത്തച്ചമയത്തെ കുറിച്ചൊരു ഓർമ പെടുത്തൽ മനോഹരമായി… കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്ര ഡീറ്റൈൽ ആയി അറിയില്ലാരുന്നു…

    1. താങ്ക് യു നന്ദൻ

      കാണാൻ ഇല്ലല്ലോ ബ്രൊ

  14. ആൽബിച്ചായ… നല്ല കഥ… അത്തചമയം ഒക്കെ ഇത്ര ഡീറ്റൈൽഡ് ആയി അറിയുന്നത് ആദ്യം.. കഥയിലൂടെ വിജ്ഞാനം ❤️

    1. താങ്ക് യു ജീവൻ

  15. അത്ത ചമയതിന്റെ പുറകിൽ ഇങ്ങനെ ഒരു ചരിത്രം ഉള്ള കാര്യമറിയില്ലായിരുന്നു
    നന്ദി ആല്ബിചായ..

    1. താങ്ക് യു ഹർഷൻ ബ്രൊ

Comments are closed.