അസുരഗണം 2 [Yadhu] 97

അവളുടെ കരച്ചിൽ മെല്ലെ കുറഞ്ഞ. എന്നിട്ട് അവൾ അവിടെ നടന്ന കാര്യങ്ങൾ അവൾ പറയാൻ തുടങ്ങി. പറഞ്ഞ് അവസാനിച്ചതോടെ അവർ നെഞ്ചത്ത് കൈവെച്ച് പറഞ്ഞു.

 

ലക്ഷ്മി അമ്മ : എന്റെ ദേവിയെ എന്റെ കുട്ടികളെ ജീവിക്കാൻ ഇനിയും സമ്മതിക്കില്ലേ.

അവർ പാർവതിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കുറെ നേരത്തെ കരച്ചിലിൽ ഒടുവിൽ അവർ പാർവതിയോട് ചോദിച്ചു.

ലക്ഷ്മി അമ്മ: എന്റെ മോനെ കൊല്ലാൻ വന്ന അവൾ എവിടെ.

പാർവതി : അവളെ എല്ലാവരും കൂടി പിടിച്ച് എങ്ങോട്ടോ കൊണ്ടുപോയി

ലക്ഷ്മിയമ്മ : എന്തായാലും ഞാൻ അവളെ ഒന്ന് പോയി കാണട്ടെ എന്തിനാണ് എന്റെ കുട്ടിയെ കൊല്ലാൻ വന്നത് എന്ന് അറിയണം.

പാർവതി : വേണ്ട അമ്മ. അമ്മ പോണ്ടാ. അവൾ അമ്മയെയും കൊല്ലും. അമ്മ പോണ്ട അമ്മ…..

 

അവൾ തേങ്ങി തേങ്ങി കരയാൻ തുടങ്ങി.

 

പാർവ്വതിയമ്മ : ഇല്ല മോളേ. എനിക്കറിയാം എന്റെ കുട്ടിക്ക് ഇതിനുമാത്രം എന്തു പാപമാണ് ചെയ്തത്. എന്നെനിക്കറിയാം ഒരാളെ പോലും നോവിക്കാത്ത എന്റെ കുട്ടി അഞ്ചുപേരെ കൊന്ന കൊലക്കേസിലെ പ്രതിയാക്കി അവന്റെ കുടുംബക്കാർ ആണ് അവനെ അതിൽ പെടുത്തിയത്. ഇതിനു മാത്രം എന്തു തെറ്റാണ് അവൻ അവരോട് ചെയ്തത് എന്ന് എനിക്കറിയാം അവൻ എല്ലാവരെയും സ്നേഹിച്ചു ആ ഒരു തെറ്റാണ് അവൻ ചെയ്തിട്ടുള്ളൂ.

 

അവർ അതു പറഞ്ഞു കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. നേരെ നഴ്സുമാരുടെ മുറിയിലേക്ക് പോയി എന്നിട്ട് അവരോട് ചോദിച്ചു . അതേസമയം കോകില ഈ വാർത്ത അറിഞ്ഞതോടെ വേഗം തന്നെ രേണുകയുടെ അടുത്തേക്ക് എത്തി അവൾ നല്ല മയക്കത്തിലാണ് അവളുടെ മുഖം വല്ലാതെ ചുവന്നിരിക്കുന്നു അവർ അവളുടെ തലയിൽ തലോടി എന്നിട്ട് അവളെ മെല്ലെ വിളിച്ചു

കോകില : മോളേ

അവരുടെ വിളികേട്ട് അവൾ മെല്ലെ കൺ മെല്ലെ തുറന്നു.  അവൾ ചുറ്റുംഒന്ന് നോക്കി ഒന്നു രണ്ടു നഴ്സുമാർ അവിടെയുണ്ടായിരുന്നു തൊട്ടു അരികിലായി കോകില യും. അവരെ കണ്ടതോടെ അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . കോകില ഒന്നും തന്നെ ചോദിച്ചില്ല. ആ കരച്ചിൽ അവസാനിക്കുന്നതുവരെ അവളെ തലയിൽ തലോടിക്കൊണ്ടിരുന്നു.  എന്നിട്ട് അവിടെ ഉണ്ടായിരുന്നു ആൾക്കാരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു . എല്ലാവരും പോയി കഴിഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല കുറച്ചു സമയത്തിനു ശേഷം

രേണുക : ചേച്ചി എനിക്ക് അവനെ കൊല്ലണം എന്റെ കയ്യിൽ നിന്ന് അവൻ രക്ഷപ്പെട്ടു എനിക്ക് അവനെ കൊല്ലണം

11 Comments

  1. യദു എവിടെ ബാക്കി, ഒരു ആഴ്ച ആയി വെയിറ്റ് ചെയുന്നു

  2. Adipoli………
    Vaayanakarude full support undakum. Nalla reediyil thanne continue cheytholoo……..

    All the best

    With love,
    അച്ചു

    1. Thanks അച്ചു

  3. കുറച്ചു തിരക്കിലാണ് ബ്രോ അടുത്ത ആഴ്ച എന്തായാലും പബ്ലിഷ് ചെയ്യാം

    1. randaam bhagavum adipoli
      ishtam aayi…
      njan ippa otta odikkal vayana mathre aayitulu
      adutha bhagam kode vannittu onnukoode vayikkanam
      nannayittundtto

  4. പ്രണയരാജ

    Nannayittunde adutha bagan vegam varille

  5. വീണ്ടും സസ്പെൻസ് ആണല്ലോ …
    അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Thanks bro

  6. nice….please continue

    1. Thanks bro

  7. bro vayikan patilla echri thirakka. pinne vayichitt parayatto.

Comments are closed.