കോകില : ഇവിടെ വരുന്ന രോഗികൾ അത് കള്ളനോ കൊലപാതകിയോ ആയിക്കോട്ടെ നമുക്ക് നമ്മുടെ ജോലി അവരെ ശുശ്രൂഷിക്കുക എന്നതാണ്. ആ കടമ നമ്മൾ ചെയ്യണം അത് വെറും പൈസയ്ക്ക് വേണ്ടിയല്ല അതു നമ്മുടെ ദൗത്യമാണ് അത് ഒരിക്കലും മാറാൻ പാടില്ല
രേണുക: ആ എന്തെങ്കിലുമാകട്ടെ എന്തായാലും ഞാൻ അയാളുടെ അടുത്തേക്ക് പോകില്ല അത് ഉറപ്പാണ്
കോകില: അങ്ങനെ ഒരിക്കലും നമ്മൾ മനസ്സിൽ വിചാരിക്കാൻ കൂടി പാടില്ല. കാരണം നമ്മളെ വിശ്വസിച്ച് ഒരു ജീവൻ അമ്മയുടെ അടുത്ത് എത്തിക്കുമ്പോൾ ആ വിശ്വാസത്തെ ഒരിക്കലും തകർക്കരുത്.
രേണുക : സോറി ചേച്ചി ആ പത്രവാർത്ത കണ്ടപ്പോൾ അറിയാതെ ഞാനും ഒരു സാധാരണ മനുഷ്യൻ ആയിപോയി. അങ്ങനെ ചിന്തിച്ചു പോയി
കോകില : ഹാ കുഴപ്പമില്ല. നീ എന്തായാലും നാട്ടിൽ പോയി വാ. അമ്മയോടും അനിയത്തിയോട് അന്വേഷിച്ചു പറയണം
രേണുക : തീർച്ചയായും പറയാം ചേച്ചി
അവൾ അവിടുന്ന് നേരെ ബസ് സ്റ്റോപ്പിലേക്ക് പോയി. പാലക്കാട്ട് ലേക്കുള്ള ബസ്സ് പിടിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം മാത്രമേ ഉള്ളൂ. പത്തു മണിയോടുകൂടി പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തി. അവിടെനിന്ന് അവളുടെ കൊച്ചു ഗ്രാമമായ തേൻകുറിശ്ശി യിലേക്ക് പുറപ്പെട്ടു. അവിടെ അവളെ കാത്തിരിക്കാൻ അമ്മയും അനിയത്തിയും മാത്രമേയുള്ളൂ. അച്ഛൻ ശിവരാമൻ മൂന്നുവർഷം മുമ്പ് മരണപ്പെട്ടു അതിനുശേഷം ആ കുടുംബത്തിന്റെ ബാധ്യത മുഴുവൻ അവളുടെ തലയിൽ ആണ്. അച്ഛൻ വരുത്തിയ കടങ്ങളും മറ്റു അവളും അമ്മയും ചേർന്ന് വീട്ടി കൊണ്ടിരിക്കുകയാണ്. നഴ്സിംഗ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അച്ഛന്റമരണം.അറ്റാക്ക്ആയിരുന്നു .സന്തോഷത്തോടുകൂടി ജീവിതം മുൻപോട്ടു പോകുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം സംഭവിച്ചത് അതിനുശേഷം വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ നോക്കിയത്. നഴ്സിംഗ് പഠനം കഴിഞ്ഞതും പെട്ടെന്ന് തന്നെ ജോലി അന്വേഷിച്ചു തുടങ്ങി. അനിയത്തിയുടെ പഠിപ്പ് വീട്ടിലേക്ക് ചിലവുകൾ പിന്നെ കുറച്ചു കടങ്ങളും അങ്ങനെയാണ് ഒരു സുഹൃത്ത് വഴിയാണ് ഈ ജോലി കിട്ടിയത് . അവൾ കവലയിൽ ബസ് ഇറങ്ങി പാടവരമ്പിലൂടെ അങ്ങേ അറ്റത്ത് കാണുന്ന ഒരു ഓടിട്ട വീട് അതായിരുന്നു അവളുടെ സ്വർഗ്ഗം. അവൾ പടി കടന്ന് ഉമ്മറത്തേക്ക് നടന്നു തുളസിത്തറ യുടെ തൊട്ടു അരികിലായി മുളക് ഉണക്കുനഅമ്മയെ ആണ് കാണുന്നത് അവൾ നേരെ അമ്മയുടെ അടുത്ത് പോയി
അമ്മ :ആ മോൾ എത്തിയോ. ബസ്സു കിട്ടാൻ വൈകിയോ
രേണുക:ഇല്ല രാവിലെ ഒന്ന് ഹോസ്പിറ്റലിൽ പോയി വരേണ്ട ആവശ്യം ഉണ്ടായിരുന്നു
അമ്മ : ആ നീ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും അമ്മ ചായ എടുക്കണം
രേണുക : ആ ശരി അമ്മ
അവൾ ബാഗുമായി അകത്തേക്ക് പോയി പുറകെ അമ്മയും. അവൾ റൂമിലെത്തി ഒരു തോർത്തും എടുത്ത് ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തുവരുമ്പോൾ അമ്മ ചായയുമായി അവിടെ നിൽക്കുന്നു. അവളുടെ കയ്യിൽ ചായ കൊടുത്തു ബാഗിൽ ഇരുന്ന മുഷിഞ്ഞ തുണികൾ എടുക്കുമ്പോൾ ആണ് ആ ന്യൂസ് പേപ്പർ താഴേക്ക് വീണത്. ആ പേപ്പർ എടുത്ത് മറക്കുമ്പോൾ ആ വാർത്ത കണ്ണിൽപെട്ടത്. പെട്ടെന്നുതന്നെ ശരീരം കുഴയുക യും അപ്പോൾ തന്നെ ബെഡിലേക്ക് ഇരിക്കുകയും ചെയ്തു . പെട്ടെന്നുണ്ടായ ആകാതെ രേണുക ഞെട്ടി വേഗം അമ്മയെ പിടിച്ചു എന്നിട്ട് അവൾ ചോദിച്ചു. എന്തുപറ്റി അമ്മ. അവർ ഒന്നും തന്നെ മിണ്ടിയില്ല. തികച്ചും മൗനം പക്ഷേ ആ മുഖത്ത് ഒരു വല്ലാത്ത ഭയമുണ്ടായിരുന്നു,. രേണുക ചോദിക്കുന്ന ഒന്നിനും തന്നെ അവൾ മറുപടി കൊടുക്കാതെ റൂം വിട്ടു പുറത്തേക്ക് പോയി. പിന്നാലെ രേണുകയും അവൾ കുറേ ചോദിച്ചതിനു ശേഷമാണ് അമ്മ അവൾക്ക് ആ പേപ്പർ കൊടുത്തു എന്നിട്ട് അവളോട് പറഞ്ഞു.
അമ്മ : നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇത്രയും കാലം ഞാൻ അത് ആരോടും പറയാതെ സൂക്ഷിച്ചുവെച്ചു. ഒരുപക്ഷേ നമ്മളുടെ ജീവൻ തന്നെ ഇല്ലാതെ ആകും പക്ഷേ ഇനി നിങ്ങളറിയണം ആ രഹസ്യം
രേണുക :എന്താണ് അമ്മേ. എന്താണ് പറ്റിയത് എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.
അമ്മ : ഭയപ്പെടണം. നിങ്ങളുടെ അച്ഛന്റെ മരണം അത് വെറുമൊരു അറ്റാക്ക് ആയിരുന്നില്ല ഒരു കൊലപാതകം ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
തീർച്ചയായും തുടരണം ?
?
Nalla oru kathayude thudakkam, kathirikkunnu
Thanks bro
നല്ല തുടക്കം യദു…
നല്ല ശൈലി
നല്ല എഴുത്തു
യദു
മച്ചാനെ ഞാൻ നിങ്ങളുടെ വലിയ ഫാനാണ് അപരാജിതൻ ഞാൻ എല്ലാ എപ്പിസോഡും മറക്കാതെ വായിക്കാറുണ്ട് നിങ്ങൾക്ക് എന്റെ കഥ കമന്റ് ചെയ്തു എന്ന് കണ്ടപ്പോൾ വളരെയധികം സന്തോഷം
കഥ നന്നായിട്ടുണ്ട്. തുടരണം. കാത്തിരിക്കുന്നു
Thanks bro
നല്ല തുടക്കം… തുടരു സഹോ…
suspense ആണല്ലോ…
തീർച്ചയായും bro
thudaru bro
തീർച്ചയായും bro