അസുരഗണം
Asuraganam | Author : Yadhu
അതേസമയം പുറത്തു ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക് നേഴ്സ് രേണുക ഓടിവന്നു അവർ അവിടെ നിൽക്കുന്ന ആളോട് ചോദിച്ചു
( സംഭാഷണങ്ങളെല്ലാം മലയാളത്തിലാണ്)
രേണുക : ഇപ്പോൾ കൊണ്ടുവന്ന ആദിത്യ വർമ്മ കൂടെയുള്ളവർ ആരെങ്കിലുമുണ്ടോ
അവിടെ കുറേ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ അവിടേക്ക് വന്നില്ല
രേണുക : ആരുമില്ലേ
അവൾ ദേഷ്യത്തോടെ തിരികെ ഓപ്പറേഷൻ റൂമിലേക്ക് പോയി അവിടെ സീനിയർ നേഴ്സ് കോകില ഉണ്ടായിരുന്നു രേണുക അവളോട് പറഞ്ഞു
രേണുക : ചേച്ചി ആ രോഗിയുടെ കൂടെ ആരും തന്നെ ഇല്ല ഇനി എന്ത് ചെയ്യും ചേച്ചി
കോകില: അറിയില്ല അയാളുടെ ആരോഗ്യനില വളരെ മോശമാണ്. എത്രയും പെട്ടെന്ന് ബ്ലഡ് വേണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു ഇനി എന്ത് ചെയ്യും. എന്തായാലും ഡോക്ടറോടു ചോദിക്കാം.
കോകില ഡോക്ടറോട് സംസാരിച്ചു അവർ തന്നെ പെട്ടെന്ന് അവിടെയുള്ള ബ്ലഡ് ബാങ്കിൽ നിന്ന് A+ ബ്ലഡ് അറേഞ്ച് ചെയ്തു കൊടുക്കാൻ പറഞ്ഞു
അന്നുരാത്രി യോടു കൂടി ആദിത്യൻ അപകടനില തരണം ചെയ്തു അതേസമയം രേണുക തന്റെ ഡ്യൂട്ടി കഴിഞ്ഞു പോവാൻ നിൽക്കുകയാണ് അപ്പോഴാണ് അങ്ങോട്ട് കോകില വരുന്നത് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം രേണുക ചോദിച്ചു
രേണുക : ചേച്ചി നാളെ എനിക്ക് വീട്ടിലേക്ക് പോണം എന്നു പറഞ്ഞല്ലോ ഇപ്പോൾ സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറയുന്നു എന്താ ചെയ്യുക ചേച്ചി
കോകില: അയാളോട് പോകാൻ പറ നീ ധൈര്യമായി പൊക്കോ
രേണുക:ഇനി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. ആ ഞാൻ എന്തായാലും നാളെ പോകും. അപ്പോ ശരി ചേച്ചി
അവൾ നേരെ ബസ് കേറി അവൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോയി. ഇന്നത്തെ ജോലി കാരണം നല്ല ക്ഷീണത്തിൽ ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ കുളിച്ച് ഭക്ഷണം കഴിച്ചു കിടന്നു.
പിറ്റേന്ന് കാലത്ത് രേണുകയെ ഞെട്ടിച്ചു കളഞ്ഞത് അന്നു വന്ന ആ പേപ്പർ വാർത്തയാണ്.
നെടുങ്കണ്ടം വധക്കേസ് പ്രതി ആദിത്യ വർമ്മ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയച്ചു.
ആ വാർത്തയുടെ അടിയിൽ കണ്ട ഫോട്ടോ അവളുടെ മനസ്സ് ഒന്നു കിടുങ്ങി. ഇന്നലെ ഹോസ്പിറ്റൽ കണ്ട അതേ ആൾ.അവൾ വേഗം തന്നെ റെഡിയായിഹോസ്പിറ്റലിലേക്ക് പോയി.
ആദ്യം തന്നെ ചെന്നത് കോകിലയെ അന്വേഷിച്ചാണ്. അപ്പോഴാണ് കോകില വരുന്നത് അവൾ കണ്ടു. അവൾ വേഗം തന്നെ ആ പേപ്പർ വാർത്ത അവർക്ക് കാണിച്ചു കൊടുത്തു. പക്ഷേ കോകില യുടെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും തന്നെ ഇല്ല
രേണുക : എന്നാലും ചേച്ചി അഞ്ചുപേരെ കൊന്ന പ്രതിയെ ആണോ നമ്മൾ സഹായിക്കുന്നത്.
തീർച്ചയായും തുടരണം ?
?
Nalla oru kathayude thudakkam, kathirikkunnu
Thanks bro
നല്ല തുടക്കം യദു…
നല്ല ശൈലി
നല്ല എഴുത്തു
യദു
മച്ചാനെ ഞാൻ നിങ്ങളുടെ വലിയ ഫാനാണ് അപരാജിതൻ ഞാൻ എല്ലാ എപ്പിസോഡും മറക്കാതെ വായിക്കാറുണ്ട് നിങ്ങൾക്ക് എന്റെ കഥ കമന്റ് ചെയ്തു എന്ന് കണ്ടപ്പോൾ വളരെയധികം സന്തോഷം
കഥ നന്നായിട്ടുണ്ട്. തുടരണം. കാത്തിരിക്കുന്നു
Thanks bro
നല്ല തുടക്കം… തുടരു സഹോ…
suspense ആണല്ലോ…
തീർച്ചയായും bro
thudaru bro
തീർച്ചയായും bro