കാരണം എന്നെ ഉള്ളിൽ സ്നേഹിച്ചു കൊണ്ടിരുന്ന എന്റെ മുറപ്പെണ്ണ് അർച്ചനയെ എനിക്ക് കിട്ടി … അവളൊരിക്കലും എന്നോട് അവളുടെ സ്നേഹം പങ്ക് വെച്ചിരുന്നില്ല . മെറിനുമായുള്ള എന്റെ ഇഷ്ടം അവൾക്കറിയാമായിരുന്നത് കൊണ്ടവൾ മറച്ചു വെച്ചു . നിങ്ങളൊരിക്കലും നിങ്ങളുടെ ഇഷ്ടം മറച്ചു വെക്കരുത് … അത് അതിൻേറതായ സമയത്തു പറയുക തന്നെ വേണം … പക്ഷെ അത് നടക്കില്ലെങ്കിൽ ഒരിക്കലും നിരാശപ്പെടരുത് …. നമ്മളെ ഇഷ്ടപ്പെടുന്ന ഒരാളെ നാം കണ്ടു മുട്ടിയാൽ ആ വിവാഹം നടത്തുക തന്നെ വേണം …
മെറിന് ഒരു നല്ല ഭർത്താവിനെയാണ് കിട്ടിയിരിക്കുന്നത് … എന്നേക്കാൾ സൗന്ദര്യവും വിദ്യാഭ്യാസവും ..പിന്നെ ….. എന്നേക്കാൾ വിശാല മനസ്കനും …. കാരണം ഞാൻ പരിചയപ്പെട്ടപ്പോൾ ദീപക് എന്നോട് പറഞ്ഞു ..മെറിൻ എന്നെ പറ്റി പറഞ്ഞിരുന്നുവെന്ന് …. വരില്ലല്ലോ എന്നാണല്ലോ മെറിൻ പറഞ്ഞതെന്ന് …. അത് പറയുമ്പോൾ ദീപക്കിന്റെ മുഖത്തു യാതൊരു ഭാവവ്യത്യാസങ്ങളുമില്ലായിരുന്നു .. ഒരു ചങ്ങാതിയെ കണ്ട ഫീൽ .. ഞാൻ വരാനിരുന്നതല്ല … പക്ഷെ അതൊരിക്കലും മെറിന്റെ കഴുത്തിൽ മറ്റൊരാൾ മിന്നു കെട്ടുന്നത് കാണാനുള്ള വിഷമം കൊണ്ടല്ല … എനിക്കൊരു ബിസിനസ് ടൂർ ഉണ്ടായിരുന്നു … പക്ഷെ , ഞാനത് മാറ്റി വെച്ചു .. മെറിന്റെ വിവാഹം കൂടിയില്ലെങ്കിൽ പിന്നെ എന്ത് ഫ്രണ്ട്ഷിപ്പ് ..അത് മാത്രമല്ല … ചിലപ്പോൾ അവൾ ചിന്തിച്ചേക്കും താൻ കാരണം അഖിലിന്റെ ജീവിതം പോയി .. അവനങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ വിഷമമുണ്ടാകും …അത് കൊണ്ടാവും വിവാഹത്തിന് വരാത്തതെന്ന് ..നിറഞ്ഞ മനസോടെ തന്നെയാണ് ഞാനിവിടെ നിൽക്കുന്നത് … തികഞ്ഞ സന്തോഷവാനായി തന്നെയാണ് . . എനിക്കിപ്പോൾ ഞാനാദ്യം പരിചയപ്പെട്ട മെറിനെ എനിക്ക് കിട്ടി … ആദ്യം അവളെന്റെ ഫ്രണ്ട് ആയിരുന്നു … സംസാരത്തിലും മറ്റും ഞങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ഒക്കെ ഒരേ തലത്തിൽ ആണല്ലോ എന്ന് മനസിലാക്കിയപ്പോൾ ആണത് പ്രണയത്തിലേക്ക് വഴി മാറിയത് … ആരാണാദ്യം പറഞ്ഞതെന്ന് ഞാനോർക്കുന്നില്ല .. എന്നാലും ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് ഒരുമിച്ചാണ് … പക്ഷെ അത് വൈവാഹിക ജീവിതത്തിലേക്കുള്ള വഴി പിരിയൽ മാത്രം … ഞങ്ങൾ എന്നും നല്ല ഫ്രെണ്ട്സ് ആയിരിക്കും … ഞാൻ മുഖേന മെറിന്റെ മാതാപിതാക്കൾക്കുണ്ടായ എല്ലാ വിഷമങ്ങൾക്കും ഞാൻ മാപ്പു ചോദിക്കുന്നു ..””
അഖിൽ മൈക്ക് ആ പെൺകുട്ടിക്ക് കൈ മാറിയപ്പോൾ സ്റ്റേജിൽ നിന്നൊരു കയ്യടിയുയർന്നു . ദീപക്കിന്റെ … അതിനു തുടർച്ചയായി ഹാളിൽ പെരുമഴ പോലെ താളം ഉയർന്നു .
“‘ ഹലോ …”‘
അഖിൽ സ്റ്റേജിൽ നിന്ന് അർച്ചനയെയും കൈ പിടിച്ചു ഇറങ്ങിയപ്പോൾ മറുസൈഡിലൂടെ ഒരാൾ സ്റ്റേജിലേക്ക് കയറി …. മൈക്കിലൂടെ വീണ്ടും സ്വരം കേട്ടപ്പോൾ അഖിൽ തിരിഞ്ഞു നിന്നു .. മെറിന്റെ പപ്പാ മാത്യൂസ് .
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആശംസ പ്രസംഗം കേൾക്കുന്നത് ….
വളരെ വ്യത്യസ്തമായ ഒരു തീം ആയിരുന്നു …
നന്നായിട്ടുണ്ട് ?❣️ ആശംസകൾ ബോസ് ??
ബ്രോ
നന്നായിരുന്നു
Superb ?
ബോസ്സ്…
ഞാൻ ആദി പറഞ്ഞപ്പോൾ ആണ് കഥ വായിച്ചത്…
ഈ story എന്നെ 2 മാസം പുറകിലേക്ക് കൊണ്ടുപോയി… എന്റെ ലൈഫ് ആയിട്ട് കണക്ട് ആയിട്ടുള്ള story ആണ്…
വളരെ നന്ദി ബ്രോ…,,,
ഇത്രയും റിയൽ ആയിട്ടുള്ള story ഞങ്ങൾക്ക് സമ്മാനിച്ചതിൽ.. ❣️❣️
ഇനിയും എഴുതണം…
ബോസ്,
ഇത്രയും വിശാലമനസ്കത പലരിലും കാണാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും, ഇങ്ങനെയുള്ള ചിലരെങ്കിലും ഇവിടെയുണ്ട്..ബ്രോഡ് ആയി ചിന്തിക്കാനുള്ളൊരു സന്ദേശം വളരെ മനോഹരമായി, വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചു… എല്ലാവരിലെ ശരിയേയും ഒരേപോലെ നരേറ്റു ചെയ്തു.
അടിപൊളി സിറ്റുവേഷൻ, വളരെ നല്ല എഴുത്തു.. !!