അഖിൽ അത്രയും പറഞ്ഞപ്പോൾ സെർവ് ചെയ്തു കൊണ്ടിരുന്നവർ വരെ അവനെ നിർനിമേഷരായി നോക്കി
“” അന്നാണ് മെറിൻ എന്നോട് പറയുന്നത് അവളുടെ വിവാഹം നിശ്ചയിച്ചു എന്നത് …. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു … ഞാൻ ഒരിക്കൽ മെറിന്റെ വീട്ടിൽ വന്നിരുന്നു അവളുടെ പപ്പാ മാത്യൂസ് അങ്കിളിനെ കാണാൻ . അവളെ പെണ്ണ് ചോദിച്ചില്ലയെന്നുള്ള കുറ്റബോധം വേണ്ടല്ലോയെന്നു കരുതി … അദ്ദേഹം എന്നെ ആട്ടിയോടിച്ചില്ല … അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നിലപാടുകൾ എന്നെ ബോധ്യപ്പെടുത്തി …
പ്രസവിച്ചു , വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും അവരുടെ മക്കളിൽ ഒരു പ്രതീക്ഷയുണ്ടാകുമല്ലോ … അവരുടെ മക്കൾ ആരായി തീരണം …എന്തായി തീരണം … എങ്ങനെയുള്ള ജീവിതം നയിക്കണം എന്നൊക്കെ … അവർ അവരുടേതായ നിലപാട് പറഞ്ഞു …. ആ വീടിന്റെ തിണ്ണയിലിരുന്നാണ് ഞാനും മെറിനും വേർപിരിയാൻ തീരുമാനമെടുത്തത് …… അവർ മനസ്സാൽ എങ്കിലും അനുവാദം തന്നാൽ മെറിൻ എന്റെയൊപ്പം വരാൻ ഒരുക്കമായിരുന്നു … പക്ഷെ ഞാനും അതിനു അധികം സപ്പോർട്ടു ചെയ്തില്ല … കാരണം അടുക്കളയിലെ ജനാലയിലൂടെ ഇടക്കിടെ വന്നു പോകുന്ന മമ്മിയുടെ കണ്ണുകളിൽ ഒരു മകളെ കുറിച്ചുള്ള വിഹ്വലത ഞാൻ കണ്ടിരുന്നു ..
ഞാനവളെ ഇഷ്ടപ്പെട്ടിരുന്നു … അവളെന്നേയും … ഞങ്ങൾ ഇഷ്ടം പങ്കുവെച്ചിരുന്നത് ഒരിക്കലും , അടഞ്ഞ മുറികളിലായിരുന്നില്ല .. സിനിമ തീയറ്ററുകളിൽ ആയിരുന്നില്ല … മറിച്ചു ഞങ്ങളുടെ കൂട്ടുകാരുടെ കൂടെ ക്‌ളാസ് മുറികളിലും കോളേജ് കാന്റീനിലുമായിരുന്നു … അതൊരിക്കലൂം വെറുതെ പ്രേമ സല്ലാപങ്ങൾ ആയിരുന്നില്ല … ഞങ്ങളുടെ ഇഷ്ടങ്ങൾ .. പിന്നെ സാമൂഹിക ചിന്തകൾ ഞങ്ങളുടേതായ ഓരോരോ കാഴ്ചപ്പാടുകൾ ഒക്കെയായിരുന്നു . ഞങ്ങളുടെ ചങ്ങാത്തം കൂട്ടുകാർക്കും ടീച്ചർമാർക്കും അറിയാമായിരുന്നെങ്കിലും ഞങ്ങളെ ആരും വിലക്കിയിരുന്നില്ല … സമൂഹത്തിന്റെ മുന്നിൽ വെച്ച് തന്നെയായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത് .. ഞങ്ങളുടെ മൊബൈലിൽ പാസ്സ്‌വെർഡ് ഉണ്ടായിരുന്നില്ല … കാരണം ഞങ്ങൾക്ക് ഒളിക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്നത് തന്നെ കാരണം …
ഞങ്ങൾ തമ്മിൽ കലഹങ്ങൾ ഉണ്ടായിട്ടുണ്ട് ,…അല്പായുസ്സുകളായ പിണക്കങ്ങൾ … ആരാണോ അബദ്ധം പറഞ്ഞത് , അല്ലെങ്കിൽ കാണിച്ചത് എങ്കിൽ അത് ശെരിയായിരുന്നില്ല എന്ന് ബോധ്യപ്പെട്ടാൽ സോറി എന്ന് പറയാനുള്ള മനോഭാവം ഞങ്ങൾ കാണിച്ചിരുന്നു .. മറ്റെയാളിന്റെ സ്നേഹത്തിനു മുന്നിൽ സത്യം മൂടി വെച്ച് താഴ്ന്നു കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല .. ആ മനസ്സ് തന്നെയാണ് എന്നെയിപ്പോൾ ഈ സ്റ്റേജിൽ നിർത്തിയിരിക്കുന്നത് .
ആരെയും വെറുപ്പിച്ചിട്ടു ഞങ്ങൾക്കൊന്നിച്ചു ഒരു ജീവിതം വേണ്ടായെന്ന് ഞങ്ങൾ കൂട്ടായിയെടുത്ത തീരുമാനം നല്ലതായിരുന്നു എന്ന് എനിക്കിപ്പോൾ അറിയാം …
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആശംസ പ്രസംഗം കേൾക്കുന്നത് ….
വളരെ വ്യത്യസ്തമായ ഒരു തീം ആയിരുന്നു …
നന്നായിട്ടുണ്ട് ?❣️ ആശംസകൾ ബോസ് ??
ബ്രോ
നന്നായിരുന്നു
Superb ?
ബോസ്സ്…
ഞാൻ ആദി പറഞ്ഞപ്പോൾ ആണ് കഥ വായിച്ചത്…
ഈ story എന്നെ 2 മാസം പുറകിലേക്ക് കൊണ്ടുപോയി… എന്റെ ലൈഫ് ആയിട്ട് കണക്ട് ആയിട്ടുള്ള story ആണ്…
വളരെ നന്ദി ബ്രോ…,,,
ഇത്രയും റിയൽ ആയിട്ടുള്ള story ഞങ്ങൾക്ക് സമ്മാനിച്ചതിൽ.. ❣️❣️
ഇനിയും എഴുതണം…
ബോസ്,
ഇത്രയും വിശാലമനസ്കത പലരിലും കാണാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും, ഇങ്ങനെയുള്ള ചിലരെങ്കിലും ഇവിടെയുണ്ട്..ബ്രോഡ് ആയി ചിന്തിക്കാനുള്ളൊരു സന്ദേശം വളരെ മനോഹരമായി, വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചു… എല്ലാവരിലെ ശരിയേയും ഒരേപോലെ നരേറ്റു ചെയ്തു.
അടിപൊളി സിറ്റുവേഷൻ, വളരെ നല്ല എഴുത്തു.. !!