അറിയാതെ പറയാതെ 2 [ജെയ്സൻ] 159

രാത്രിയായതിനാൽ റോഡിൽ തിരക്കുകൾ തീരെ കുറവായിരുന്നു, അതുകൊണ്ട് ഒരു 20 മിനിറ്റിനുള്ളിൽ വീടെത്തി. വീടിനു മുൻപിൽ എത്തിയപ്പോ തന്നെ അടുത്ത വീട്ടിൽ ഉള്ളവരുടെ വക എത്തിനോട്ടം, ഈ കാലഘട്ടത്തിൽ അന്യം നിന്നു പൊയ്കൊണ്ടിരിക്കുന്ന, കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കലാരൂപമാണ് ഈ എത്തിനോട്ടം.

എത്തിനോട്ടക്കാരെ വകവെയ്ക്കാതെ ബാഗും എടുത്തു ഞാനും അപ്പനും അകത്തേക്കു കയറി, ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക്, ഇപ്പൊ കരുതും ഏതോ വല്യ വീടാണ് എന്നു. തെറ്റുധാരണ തീരെ വേണ്ട, ഇതു ഒരു കൊച്ചു വീടാണ് ഒരുമുറിയും ഒരു ഹാളും പിന്നെ അടുക്കളയും ബാത്റൂമും പിന്നെ ഒരു കൊച്ചു സിറ്റ് ഔട്ട് ഇതൊക്കയുള്ള  ഒരു കൊച്ചു സ്വർഗ്ഗം. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല എന്നിരുന്നാലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു വീട് ആണിത്….

അപ്പോഴേക്കും ഓടിപിടിച്ചു അകത്തു നിന്നും അമ്മ എത്തി. ഇരുകവിളിലും പിടിച്ചുകൊണ്ടു നെറ്റിയിൽ ചുംബിച്ചുകൊണ്ടു

“എന്റെ കുഞ്ഞു അങ്ങു കറുത്തുപോയി”.
“അപ്പാ അമ്മ പറയുന്നത് കേട്ടാൽ തോന്നും, ഞാൻ നേരത്തെ വല്ല സായിപ്പുമായിരുന്നെന്നു, അമ്മേ എനിക്കിത്തിരി വെള്ളം തായോ കുടിക്കാൻ”.

മറുപടി പറയാൻ നില്കാതെ ഓടിപിടിച്ചു പാവം പോയി വെള്ളം കൊണ്ടുവന്നു തന്നു.
സൂസമ്മ എന്നാണ് അമ്മയുടെ പേര്, വയസു 63 ഒരു സാധാരണ കുടുംബിനി.
“ഇന്നാ മോനെ വെള്ളം കുടിച്ചിട്ട് പോയി കുളിക്കു, എന്നിട്ട് നമുക്ക് അത്താഴം കഴിക്കാം”.
“ഉം” വെള്ളം കുടിച്ചോണ്ടു ഒന്നു മൂളി.

36 Comments

  1. ഞാൻ വേറെ ഒന്നും പറയുന്നില്ല നീ ഇത് നിർത്തി പോയാൽ nee എവിടാണോ അവിടെ വന്നു ഇടി തരും ?????????.
    അതിലുണ്ട് എല്ലാം ?.
    ??????

    Comrade

    1. ജെയ്സൻ

      ഈശോയെ ഞാൻ പെട്ടോ? ?? ഒരുപാട് നന്ദിയുണ്ട് ഈ സ്നേഹത്തിനു……❤️❤️

  2. ❣️❣️❣️❣️❣️❣️❣️

    1. ജെയ്സൻ

      ❤️❤️❤️❤️❤️

  3. Pls continue brother…. jeevitham nhanum noki kanatte….

    1. ജെയ്സൻ

      ? മൂന്നാം ഭാഗം submitt ചെയ്തിട്ടുണ്ട്…

  4. അമ്മൂട്ടി❣️

    Well done bro, തുടർന്നും എഴുതുക….

    Waiting
    ❣️❣️❣️

    1. ജെയ്സൻ

      Thank you amootti ❤️❤️

  5. കൈലാസനാഥൻ

    ജയ്സൺ, നന്നായിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുണ്ടായിരുന്നത് തിരുവല്ലാ ഭാഗത്ത് തന്നെയാണ് അതും എല്ലാ വീടുകളിലും ഒരാളെങ്കിലും ജാതി മത ചിന്തകൾക്കതീതമായിത്തന്നെ പരസ്പരം സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നവർ. വരും ഭാഗങ്ങളിൽ കഥയേപ്പറ്റി കൂടുതൽ പറയാം.

    1. ജെയ്സൻ

      കൈലാസനാഥൻ, ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടതിൽ❤️❤️
      തിരുവല്ലാക്കാരെ പറ്റി പറഞ്ഞതിന് നന്ദിയുണ്ട്..

      സ്നേഹത്തോടെ
      ❤️❤️❤️❤️

  6. നിധീഷ്

    ❤❤❤❤

    1. ജെയ്സൻ

      ❤️❤️❤️❤️❤️❤️

  7. Nannayitund.. പിന്നെ ഇമോജി കഴിവതും ഒഴിവാക്കി എഴുത്തനെ.. അപ്പോ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ജെയ്സൻ

      നന്ദിയുണ്ട് രാഗേന്ദു, ഇമ്മോജി അതിനെ ഉപേക്ഷിച്ചു…. അടുത്തഭാഗം ഈ ആഴ്ചയിൽ തന്നെ ഉണ്ടാവും..

      സ്നേഹത്തോടെ
      ❤️❤️❤️❤️

      1. ജോലിക്കിടയില്‍ കഥ എഴുതാനുള്ള സമയം ഒക്കെ ഉണ്ടോ?

        1. ജെയ്സൻ

          ജോലിയൊക്കെ വീട്ടിൽ തന്നെയാണ്,ഒഴിവു സമയങ്ങൾ കൂടിയപ്പോൾ തോന്നിയ ഒരു പൊട്ടബുദ്ധിയാണിത്…..

  8. നന്നായിരിക്കുന്നു… ഇതിൽ ആത്മകഥാംശം ചേർന്നിട്ടുണ്ടോ… ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി സാമ്യമുള്ള ഒരാളെ എനിക്കറിയാം… പക്ഷെ ആളുടെ പേരിതല്ല…, എനിക്ക് അറിയാവുന്നയാൾ വീണ്ടും വിദേശത്ത് പോയി…
    ???????

    1. ജെയ്സൻ

      രാജീവ്‌ ബ്രോ,
      ഒരുപാട് സന്തോഷം ഇഷ്ടമായി എന്നറിഞ്ഞതിൽ അതോടൊപ്പം നന്ദിയും❤️❤️
      ആത്മകഥാംശം ചെറിയ തോതിൽ ഉണ്ട് ഒരു 15%, ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലും ചേർത്തതാണ്…

      സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാതിർച്ഛികം മാത്രമാണ്‌?…

      യഥാർത്ഥ ഞാൻ എവിടെയോ ആണ്..?? സലിംകുമാർ.jpg

      സ്നേഹത്തോടെ
      ❤️❤️❤️❤️❤️

      1. ആരാണ്…എന്താണ്… എന്നാലും ഇത്രയൊക്കെ സാമ്യം യാദൃശ്ചികം എന്ന് kathayude തുടക്കത്തിൽ parayanam… അങ്ങനെ പറയാത്തത് കൊണ്ടുണ്ടായ confusion അല്ലെ എല്ലാം

        1. ജെയ്സൻ

          ഞാൻ ഒരു തുടക്കകാരനല്ലേ, അതാണ്… ഇനി ശ്രേദ്ധിക്കാം……

          1. ഉവ്വ…. എന്നാലും ഞാന്‍ ഇത് യാദൃശ്ചികം എന്ന് വിശ്വസിക്കില്ല

          2. ജെയ്സൻ

            അതെന്താണ് രാജീവ് ബ്രോ അങ്ങനെ പറഞ്ഞത്????

          3. ഇത്രയും സാമ്യം എനിക്കറിയാവുന്ന ഒരാളുമായി.. അതും സ്ഥലം ഒക്കെ അവിടെ തന്നെയാണ്…

          4. ജെയ്സൻ

            അറിയില്ല ബ്രോ…

  9. Super bro nalla feel undayirunnu ❤❤❤❤

    1. ജെയ്സൻ

      നന്ദി ബ്രോ ഇഷ്ടപ്പെട്ടതിൽ ❤️❤️
      സ്നേഹത്തോടെ
      ❤️❤️❤️❤️

  10. Super bro …. pettennu pettennu poratte

    1. ജെയ്സൻ

      നന്ദി ബ്രോ❤️❤️ ഈ ആഴ്ച തന്നെ ഉണ്ടാവും?
      സ്നേഹത്തോടെ
      ❤️❤️❤️❤️

  11. താങ്കൾ ഈ പറഞ്ഞ സ്ഥലങ്ങൾ എല്ലാം എനിക്ക് സുപരിചിതം ആണ്… ബാക്കി പോന്നോട്ടെ… നടന്ന സംഭവങ്ങൾ തന്നെയാണ് കൂടുതൽ എന്ന് വായിക്കുമ്പോൾ തന്നെ അറിയാൻ ആകും… പിന്നെ ഒരു suggestion തരാൻ ആണേൽ emoji യൂസ്‌ ചെയ്യരുത്… ഈ സ്റ്റോറിക്ക് അത് ചേരില്ല ബ്രോ… അല്ലാതെ തന്നെ ഇമോഷൻസ് താങ്കളുടെ വരികളിൽ നിന്നും വായിച്ചറിയാൻ സാധിക്കുന്നു… നല്ല സ്റ്റോറി… ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤️

    പ്രവാസികൾക്ക് പ്രവാസ ജീവിതത്തോട് ഒപ്പം കിട്ടുന്ന ഒരു സമ്മാനം ആണ് ഹൃദരോഗം… ബട്ട്‌ അഞ്ചിയോപ്ലാസ്റ്റി ചെയ്താൽ സീൻ ഒന്നുമില്ല… കുറച്ച് നാൾ റസ്റ്റ്‌ വേണം.. പിന്നെ സീൻ ഒന്നുമില്ല… ഇവിടെ ഒരാൾ ഉണ്ട്…72 വയസ്സ് കഴിഞ്ഞിട്ട്…5 വർഷം മുൻപ് ചെയ്തിരുന്നു.. ആളു ഇപ്പോളും മിക്കവാറും ജോലികളും ചെയ്യും…❤️

    1. അതേ… എന്റെ അച്ഛന്‍ ബൈപാസ് surgery കഴിഞ്ഞു കുറച്ചു നാള്‍ rest എടുത്തു.. പിന്നീട് ജോലികള്‍ എല്ലാം ചെയ്യാൻ തുടങ്ങി…

      Kathaye കുറിച്ച് comment ഉടനെ നല്‍കും ??

      1. ജെയ്സൻ

        രാജീവ് ബ്രോ,

        കഥയെ പറ്റി പതിയെ പറഞ്ഞാൽ മതി ധൃതിയില്ല… ഇതൊരു ചെറിയ കഥയല്ലേ..

        ആൻജിയോപ്ലാസ്റ്റിയെ പറ്റി പറഞ്ഞത് യഥാർത്ഥത്തിൽ മറ്റൊരാൾക്കു സംഭവിച്ചത് കേട്ടറിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ എനിക്ക് പരിമിതമായ അറിവുമാത്രമേ അതിനെ പറ്റിയുള്ളൂ, അതാണ് അങ്ങനെ എഴുതിയത്….ക്ഷമിക്കുക..?
        അച്ഛൻ സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു….

        സ്നേഹത്തോടെ
        ❤️❤️❤️❤️

        1. ഇതിൽ ക്ഷമാപണം ആവശ്യമുണ്ടോ… നിങ്ങള്‍ ആധികാരികമായി paranjathallallo… kathayalle… അതില്‍ ഞങ്ങള്‍ കണ്ടിട്ടുള്ള ഒരു കാര്യം പറഞ്ഞു എന്നുമാത്രം…

          1. ജെയ്സൻ

            എന്റെ എഴുത്തിനോട് ഞാൻ നീതി പുലർത്തിയില്ല എന്നൊരു തോന്നൽ വന്നു അതാണ്….
            ❤️❤️❤️❤️

    2. ജെയ്സൻ

      ജീവൻ ബ്രോ,
      ഒരുപാട് നന്ദി അഭിപ്രായം തുറന്നു പറഞ്ഞതിൽ, ഒപ്പം സന്തോഷവും❤️. ഇമ്മോജി, അത് ഇനി ആവർത്തിക്കില്ല എന്നു ഉറപ്പുതരുന്നു…

      ഞാൻ ഇത് എഴുതാൻ ആലോചിച്ചപ്പോൾ ഇത്രയും നീട്ടി എഴുതാൻ ആഗ്രഹിച്ചതല്ല,സംഭവിച്ചു പോയി… ഇതിലെ ചില കാര്യങ്ങൾ മാത്രമാണ് വാസ്തവം…

      ആൻജിയോപ്ലാസ്റ്റിയെ പറ്റി പറഞ്ഞത് യഥാർത്ഥത്തിൽ മറ്റൊരാൾക്കു സംഭവിച്ചത് കേട്ടറിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ എനിക്ക് പരിമിതമായ അറിവുമാത്രമേ അതിനെ പറ്റിയുള്ളൂ, അതാണ് അങ്ങനെ എഴുതിയത്….ക്ഷമിക്കുക..?

      തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം….

      അടുത്ത ഭാഗം എത്രെയും പെട്ടന്നു തരാം
      സ്നേഹത്തോടെ
      ❤️❤️❤️❤️❤️

  12. Punalur karan (kl25 boy)?

    1. ജെയ്സൻ

      ❤️❤️❤️❤️

Comments are closed.