‘എവിടെയായാലും സന്തോഷം’
‘എന്നാൽ നമുക്ക് പോകാം?’
അനിയുടെ ഫോൺ ബെല്ലടിച്ചു
‘ഹലോ. ഞങ്ങൾ യാത്ര തുടങ്ങി’
അതുമാത്രം പറഞ്ഞ് അവൻ ഫോൺ കട്ടാക്കി.
ആരാ എന്ന ഭാവത്തിൽ ഗീതു അവനെനോക്കി
‘ഫ്രണ്ട് ആണ്. പോകാം?’
‘ഉം. പോകാം’
‘വണ്ടി ഓടിക്കാൻ എന്തെങ്കിലും ഊർജം കിട്ടിയിരുന്നെങ്കിൽ…’
അനി ഗീതുവിനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
അവൾ അനിയുടെ മുഖം കൈകളിൽ എടുത്ത് തന്റെ മുഖത്തോട് അടുപ്പിച്ചു!!!!
*ശുഭം*
‘ഹലോ, അനിയല്ലേ?’
‘അതേ, ആരാ?’
‘ഞാൻ പ്രകാശ്. നമ്മൾതമ്മിൽ പരിചയം ഇല്ല. എന്റെ വൈഫിനെ അറിയും, ലക്ഷ്മി’
അനിയുടെ ഓർമ്മകളിലേക്ക് ആ പേര് ഓടിവന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പേര്.
‘ലക്ഷ്മി ഇപ്പോൾ?’
‘ഇപ്പൊ ഇവിടെയുണ്ട്. ഞങ്ങൾ നാട്ടിൽ സെറ്റിൽ ചെയ്യാനുള്ള പരിപാടിയിലാ. വീടിന്റെ പണി കഴിഞ്ഞു അതിന്റെ കുടിയിരുപ്പിന് വന്നതാ. ഞാൻ മാത്രേ തിരിച്ച് പോകുന്നുള്ളൂ, അവിടെ കുറച്ച് കൂടി ജോലിയുണ്ട്. അത് കഴിഞ്ഞാൽ തിരിച്ച് വരും.
മോളെ ഈ വർഷം നഴ്സറിയിൽ അയക്കണം, കുട്ടികളുടെ പഠിപ്പൊക്കെ നാട്ടിൽ മതിയെന്നാ അവൾ പറഞ്ഞത്. അല്ലെങ്കിലും ഗൾഫ്ഒന്നും അവൾക്ക് പറ്റിയതല്ല’
‘എപ്പോ തിരിച്ച് പോകും?’
‘ഒരു മാസം കൂടിയുണ്ട്. അനിയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ വീടുവരെ പോകാം?’
‘അത്… ഉം, ശരി’
ലക്ഷ്മി എന്ന വാക്കുതന്നെ അനിയിൽ എന്തൊക്കെയോ തോന്നിച്ചു. ഒരു പരിഭ്രമം പോലെ. ആദ്യപ്രണയം, ഏകപ്രണയം അത് തന്ന സുഖം, അതുണ്ടാക്കിയ മുറിവ് അതെല്ലാം അവന്റെ മനസ്സിൽ മിന്നിമറഞ്ഞു.
കാറിൽ ഇരിക്കുമ്പോഴും അനിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എങ്ങനെയാ ലക്ഷ്മിയെ കാണാ, എന്താ അവളോട് പറയാ…
‘അനീ, അനിയെപ്പറ്റി ലക്ഷ്മി എന്നോട് പറഞ്ഞിട്ടുണ്ട് ട്ടോ. കല്യാണത്തിന് മുൻപ് തന്നെ എല്ലാം പറഞ്ഞിരുന്നു, പക്ഷേ അന്ന് എനിക്ക് പിന്മാറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അനിയോടുള്ള ഇഷ്ടത്തിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ഇതുവരെയും ഒരു സംസാരം ഉണ്ടായിട്ടില്ല ട്ടോ. ഞാൻ ഒരു കാര്യം പറയട്ടെ? ദേഷ്യം തോന്നരുത് ട്ടോ, എന്റെ അഹങ്കാരമായും കരുതരുത്’
‘ഇല്ല, പറഞ്ഞോ’
?
?