അറിയാൻ വൈകിയത് 4 40

ഗീതു അനിയുടെ ശരീരത്തിലൂടെ ഊർന്നിറങ്ങി അവന്റെ കാലിൽ വീണു.

‘ഉം, ശരി നീ എണീക്ക്’

അവൻ ഗീതുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. വീണ്ടും അവന്റെ മാറിൽ ചായാൻ ആഞ്ഞ ഗീതുവിനെ അവൻ കട്ടിലിൽ പിടിച്ചിരുത്തി.

‘പറ,എന്താ നിനക്ക് പറയാനുള്ളത്?’

‘ഏട്ടാ, എനിക്ക് തെറ്റ്പറ്റി, എന്നോട് ക്ഷമിക്ക്’

അവൻ ഒന്നും മിണ്ടിയില്ല. ഗീതു അനിയുടെ കയ്യിൽ പിടിച്ച് പറഞ്ഞു.
‘പ്ലീസ് ഏട്ടാ, എന്നെ കൊണ്ട് വിടരുത്. എനിക്ക് എന്റെ തെറ്റ് മനസിലായി, ഞാനിനി പഴയപോലെ ആവില്ല’

‘ഗീതു, ഞാൻ നിന്നോട് പറഞ്ഞില്ലേ ഒന്നും പെട്ടന്ന് പറയണ്ട എന്ന്. നീ ആവശ്യത്തിന് സമയം എടുത്തോ. എടുത്ത് ചാടി തീരുമാനം എടുത്ത് ജീവിതം നശിപ്പിക്കണ്ട. തല്ക്കാലം ഒരു അകലം എടുക്കാനാണ് ഞാൻ വേറെ ബെഡ് എടുക്കാൻ പറഞ്ഞത്. പിന്നെ എനിക്ക് തോന്നി അതിനേക്കാൾ നല്ലത് നീ നിന്റെ വീട്ടിൽ പോയി നിൽക്കുന്നതാണെന്ന്. അപ്പൊ നിനക്ക് സ്വസ്ഥമായി ആലോചിക്കാം’

‘വേണ്ട ഏട്ടാ. ഞാൻ ആലോചിച്ചു. നന്നായി ആലോചിച്ചു. എനിക്ക് ഇവിടെ നിന്നാൽ മതി’

‘ഞാൻ ഗിരീഷിനെ വിളിച്ചുപറഞ്ഞു നമ്മൾ ഇന്ന് വരും എന്ന്, ഇവിടെ അമ്മയോടും പറഞ്ഞു, അപ്പൊ നമുക്ക് പോയേ പറ്റൂ’

‘പോയാലും ഞാൻ ഏട്ടന്റെ കൂടെ തിരിച്ച് വരും’

‘ഞാൻ പറയുന്നത് കേൾക്ക്. നീ കുറച്ച് ദിവസം നിന്റെ വീട്ടിൽ നിൽക്ക്. അപ്പൊ രണ്ടാളുടെയും മനസികാവസ്‌ഥ എന്താവും എന്നറിയാലോ. അത് കഴിഞ്ഞ് നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം’

‘എന്നെ തിരിച്ച് കൊണ്ടുവരാൻ ഏട്ടൻ വരില്ലേ?’

‘അനിക്കുട്ടാ, സമയം വൈകുന്നു. സന്ധ്യക്ക് മുന്നേ ഇറങ്ങാൻ നോക്ക്’

‘ദാ ഇറങ്ങി അമ്മാ.
ദേ അമ്മ വിളിക്കുന്നു, കണ്ണ് തുടച്ച് വാ’

‘ഏട്ടാ, പ്ലീസ് എന്നെ ഉപേക്ഷിക്കില്ലെന്ന് പറ’

‘നീ വാ, ഞാൻ പുറത്തുണ്ടാകും’

അനി പുറത്തേക്കിറങ്ങി. ഗീതുവിന് കണ്ണീർ തടുത്ത് നിർത്താനായില്ല, അവളുടെ കവിളിലൂടെ ചുടുചാലുകൾ ഒഴുകി.

‘ഗീതുമോളേ…’

അമ്മയുടെ വിളി കേട്ടപ്പോൾ അവൾ കണ്ണ് തുടച്ച് എഴുന്നേറ്റു. ബാഗും തൂക്കി മുറിക്ക് പുറത്തിറങ്ങുമ്പിൽ അവളുടെയുള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
അമ്മയുടെ മുന്നിൽച്ചെന്ന് ഒരു കൃത്രിമ ചിരി വരുത്താൻ ശ്രമിച്ചു.
‘മോള് പോയിട്ട് വാ ട്ടോ. അവിടെ എല്ലാവരോടും അമ്മ അന്വേഷിച്ചതായി പറയ്’

‘ശരി അമ്മേ’

വീടിന്റെ പടികടക്കുമ്പോൾ അവൾ ഒരിക്കൽക്കൂടി തിരിഞ്ഞ് നോക്കി, ഇനി ഇവിടേക്ക് ഒരു മടങ്ങിവരവ് ഉണ്ടാകുമോ?

കാർ മുന്നോട്ട് നീങ്ങിയതും അവൾ പൊട്ടിക്കരയാൻ തുടങ്ങി. പക്ഷെ അനി അതൊന്നും ശ്രദ്ധിച്ചില്ല.

2 Comments

Comments are closed.